ഗവ.എച്ച് .എസ്.എസ്.കതിരൂര്/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

2021 ഓഗസ്റ്റ് മാസത്തിൽ ഗണിതശാസ്ത്ര ക്ലബ് രൂപീകരിച്ചു .ഭാരവാഹികളെ തെരഞ്ഞെടുത്തു .കോവിഡ് 19 പടർന്നുപിടിച്ച സാഹചര്യത്തിൽ സ്കൂളുകളെല്ലാം ഓൺലൈൻ ആയി മാറിയപ്പോൾ നമ്മുടെ സ്കൂളിലെ ഗണിത ക്ലബ്ബും ധാരാളം പ്രവർത്തനങ്ങളിൽ ഏർപ്പെടുകയുണ്ടായി. ഓൺലൈനായി നടത്തിയ വ്യത്യസ്ത പരിപാടികളിൽ ഏറ്റവും ആകർഷകമായ ത് എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ക്വിസ് മത്സരം ആയിരുന്നു. ഹൈസ്കൂൾ തലത്തിലും പ്രൈമറിതലത്തിലും ഗൂഗിൾ ഫോമുകൾ ഉപയോഗിച്ച് ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചു. കുട്ടികളുടെ ഗണിതാഭിരി വർദ്ധിപ്പിക്കുന്നതിനായി മാത്സ് ക്ലബ്ബിലെ കുട്ടികൾക്ക് വേണ്ടി ജോമട്രിക്കൽ ചാർട്ട്, നമ്പർ ചാർട്ട് എന്നിവ നിർമ്മിച്ച് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്നതിന് അവസരം നൽകുകയുണ്ടായി. കുട്ടികളെ കൃത്യമായി അഭിനന്ദിക്കുകയും തിരുത്തലുകൾ നൽകുകയും ചെയ്ത ചെയ്തത് ഓൺലൈൻ കാലത്തും ആവേശപൂർവ്വം ഗണിത പ്രവർത്തനങ്ങൾ ഏർപ്പെടാൻ സഹായകമായി.  കേരള ഗണിത ശാസ്ത്രജ്ഞന്മാരെ കുറിച്ചുള്ള സെമിനാറുകളും ഓൺലൈനായി സംഘടിപ്പിക്കുകയുണ്ടായി.

കോവിസ് കാല പ്രവർത്തനങ്ങൾ

Maths club

1: Geometrical chart നിർമ്മാണ മത്സരം നടത്തി

2. Mathematics in daily life seminar നടത്തി

3. ഓണക്കാലത്ത് ഗണിത പൂക്കള നിർമ്മാണ മത്സരം നടത്തി

4. online Maths quiz നടത്തി

5. Number chart നിർമ്മാണ മത്സരം നടത്തി

6. ഗണിത ശാസ്ത്രജ്ഞൻമാരുടെ ജീവചരിത്രക്കുറിപ്പ് മത്സരം

2021 ഒക്ടോബർ മാസത്തിൽ ജോമട്രിക്കൽ പാറ്റേൺ നിർമ്മാണ മത്സരം നടത്തി മികച്ച 3 ചാർട്ടുകൾ കണ്ടെത്തി.

ശാസ്ത്രരംഗം 2021

ഗണിതാശയ അവതരണം

ചുറ്റളവും പരപ്പളവും എന്ന വിഷയത്തിൽ സ്കൂൾതലത്തിൽ മത്സരം നടത്തി . ദേശീയ ഗണിത ശാസ്ത്ര ദിനം

ഡിസംബർ 22 ദേശീയ ഗണിത ശാസ്ത്ര ദിനത്തോടനുബന്ധിച്ച് ഗണിത ക്വിസ് മത്സരം നടത്തി

I DIYANA ZYNAB 9D

II ASHIQUA ASHARAF 9D

എന്നിവർ ഒന്നും രണ്ടും  സ്ഥാനം നേടി

പോസ്റ്റർ നിർമ്മാണ മത്സരം

രാമാനുജൻ ഗണിതശാസ്ത്രത്തിലെ അതുല്യപ്രതിഭ വിഷയത്തിലായിരുന്നു പോസ്റ്റർ രചന മത്സരം.

2022

ഗണിതശാസ്ത്ര ക്ലബ്ബിൻറെ ഈ വർഷത്തെ പ്രവർത്തനങ്ങൾ 2022 ജൂൺ 15 ഉദ്ഘാടനം ചെയ്യപ്പെട്ടു. എല്ലാ  ക്ലാസുകളിൽ നിന്നും ഗണിതാഭിരുചിയുള്ള കുട്ടികളെ കണ്ടെത്തി ക്ലബ് രൂപീകരിക്കുകയും ഈ അക്കാദമിക് വർഷത്തേക്കുള്ള ഇയർ പ്ലാൻ തയ്യാറാക്കുകയും ചെയ്തു. ക്ലബ്ബിൻറെ പ്രധാന പ്രവർത്തനങ്ങൾക്ലാസ്സ് അടിസ്ഥാനത്തിലും തുടർന്ന് സ്കൂളിൽ മുഴുവനായും നടത്തിയ ഗണിത ക്വിസ് മത്സരം, ഗണിതശാസ്ത്രമേള എന്നിവയാണ്. സ്കൂൾ തലത്തിൽ വിജയികളായ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് സബ്ജില്ലാ ഗണിതോത്സവത്തിൽ എല്ലാ ഇനങ്ങളിലും മത്സരത്തിൽ പങ്കെടുക്കുകയും നമ്പർ ചാർട്ട് ,ഗ്രൂപ്പ് പ്രോജക്ട് എന്നീ ഇനങ്ങളിൽ ജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. മാത്സ് ടാലൻറ് സെർച്ച് എക്സാമിനേഷൻ, സെമിനാറുകൾ എന്നിവ സംഘടിപ്പിച്ചു. ഗണിത പഠനം കൂടുതൽ ആസ്വാദകരമാക്കാനുള്ള വ്യത്യസ്ത പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.