ഗവ.എച്ച് .എസ്.എസ്.കതിരൂര്/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

2021-22

കോവിഡ് കാലത്ത് കോവിഡ് കാലത്തെ പഠന സാധ്യതകളും ഓൺലൈൻ പഠന സാധ്യതകളും പരിമിതികളും എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഓൺലൈനിൽ സംവാദം നടത്തുകയുണ്ടായി കുട്ടികളുടെ പങ്കാളിത്തം നല്ല രീതിയിൽ നമുക്ക് ലഭിച്ചു പ്രശസ്തരായ വ്യക്തികളുടെ സാന്നിധ്യം അതിൽ ഉണ്ടായി കുട്ടികൾ അനുഭവിക്കുന്ന പ്രയാസങ്ങളും ഓൺലൈനിൽ പഠനത്തിൻറെ സാധ്യതകളും കുട്ടികളിൽ നിന്ന് ചർച്ചാവിഷയം ആക്കുവാൻ ഈ സംവാദത്തിന് കഴിഞ്ഞിട്ടുണ്ട് എന്നതും ശ്രദ്ധേയമായ കാര്യമായിരുന്നു ഒരു വേറിട്ട പരിപാടി സോഷ്യൽ സയൻസ് ക്ലബ്ബിന് നടത്തുവാൻ കഴിഞ്ഞു എന്നതും ശ്രദ്ധേയമായ ഒരു കാര്യമായിരുന്നു

മനുഷ്യാവകാശ ദിനത്തിൽ അഡ്വക്കറ്റ് പ്രദീപൻ സാറിൻറെ ഒരു ക്ലാസ് വിവരാവകാശം എന്ത് എങ്ങനെ എന്നുള്ള വിഷയത്തെ ആസ്പദമാക്കി കുട്ടികൾക്ക് ക്ലാസ് കൊടുക്കുവാൻ ഓൺലൈനിൽ ക്ലാസ്സ് കൊടുക്കുവാൻ കഴിഞ്ഞിട്ടുണ്ട്

സാമൂഹ്യശാസ്ത്ര ക്ലബ്ബ് ഈ വർഷം നടത്തിയ വിവിധ പരിപാടികൾ സാമൂഹിക അവബോധം വളർത്തുവാൻ സഹായിക്കുന്ന പ്രവർത്തനങ്ങൾ നടത്തുവാനും ക്ലാസ് മുറികളുടെ ചുമരുകൾക്കുള്ളിൽ ഒതുങ്ങാതെ പൊതുസമൂഹത്തെ കൂടി ഉൾപ്പെടുത്തിക്കൊണ്ട് ഗുണകരമായ പ്രവർത്തനങ്ങൾക്കാണ് പ്രധാനമായും ഊന്നൽ നൽകുവാൻ ഈ ക്ലബ്ബ് പ്രവർത്തിക്കുന്നത്

2022-23

ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച് അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ശുചീകരിക്കുകയുണ്ടായി പരിസ്ഥിതി ദിന ക്വിസ് നടത്തി

ജൂലൈ 11 ലോക ജനസംഖ്യ ദിനത്തോടനുബന്ധിച്ച് കുട്ടികളിൽ പ്രസംഗം മത്സരം നടത്തുകയുണ്ടായി മാനവ വിഭവശേഷി നാളേക്ക് എന്ന വിഷയം കുട്ടികൾ നല്ല രീതിയിൽ പ്രസംഗം മത്സരത്തിൽ ശ്രീനന്ദ പിവി ഒന്നാം സ്ഥാനം നേടി

ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി പരിപാടി നടത്തുകയുണ്ടായി ലോക ലഹരി വിമുക്ത ദിനത്തോടനുബന്ധിച്ച് മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി ബോധവൽക്കരണ പരിപാടി നടത്തുകയുണ്ടായി ലഹരി വിമുക്ത ക്യാമ്പസാക്കി മാറ്റുക എന്ന് ഉദ്ദേശമായിരുന്നു അതിന്റെ പിന്നിൽ മുഴുവൻ കുട്ടികളിൽ നിന്നും ഒപ്പ് ശേഖരണവും നടത്തി ടീച്ചറെ നേതൃത്വത്തിൽ തന്നെ ക്ലാസുകളിൽ ബോധവൽക്കരണം നടത്തുകയും കുട്ടികളുടെ മുഴുവൻ പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്തു കുട്ടികളിൽ ലഹരി വിമുക്തം ജീവിതത്തിൻറെ പ്രാധാന്യം ഉയർത്തിക്കൊണ്ടു വരുവാനുള്ള മനോഭാവം വളർത്താൻ ഈ പരിപാടിക്ക് ഒരു പരിധിവരെ സാധിക്കുമെന്ന് അറിയാമായിരുന്നു

ആഗസ്റ്റ് 6 9 തീയതി ഹിരോഷിമ നാഗസാക്കി

ഹിരോഷിമ നാഗസാക്കി ദിനാചരണത്തോടെ അനുബന്ധിച്ച് മാനിഷാദ ദൃശ്യാവിഷ്കാരം നടത്തി മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തിയ ആ പരിപാടി വേറിട്ട അനുഭവമായിരുന്നു യുദ്ധത്തിന്റെ ഭീകരതയും യുദ്ധം ആവർത്തിക്കരുത് എന്ന മനോഭാവവും വിദ്യാർത്ഥികളിൽ ഉണ്ടാക്കുവാൻ ദൃശ്യാവിഷ്കാരത്തിന് കഴിഞ്ഞു കൂടാതെ ഹിരോഷിമ നാഗസാക്കി കഥാപാത്രങ്ങളെ അണിനിരത്തി ചിത്രീകരണവും യുദ്ധവിരുദ്ധ പ്രതിജ്ഞൻ നടത്തി ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ പ്രകാശൻ കറുത്തയുടെ അധ്യക്ഷതയിൽ മുൻ സാമൂഹ്യശാസ്ത്ര അധ്യാപകനും സാമൂഹ്യ നിരീക്ഷകനുമായ ശ്രീ രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

വർണ്ണ ബലൂണുകൾ ആകാശത്തിൽ പറത്തിയത് കുട്ടികളിലും രക്ഷിതാക്കളിലും ഏറെ കൗതുകം ഉണ്ടാക്കി

ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഗ്രൗണ്ടിൽ ഇന്ത്യൻ ഭൂപടം വരച്ച് അതിൽ കുട്ടികളെ അണിനിരത്തി ദേശീയപതാക ഉയർത്തി വിവിധ കലാപരിപാടികൾ ദേശസ്നേഹം ഉണർത്തുന്ന ഗാനങ്ങൾ എന്നിവ അവതരിപ്പിച്ചു ചടങ്ങിൽ മുഴുവൻ അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു തുടർന്ന് പായസവിതരണം നടത്തി എൻസിസി എസ് പി സി ഗൈഡ്സ് എന്നിവയുടെ നേതൃത്വത്തിലും വിവിധ പരിപാടികൾ നടത്തിയത് ഏറെ ശ്രദ്ധേയമായിരുന്നു

സാമൂഹ്യശാസ്ത്രമേളയോട് അനുബന്ധിച്ച് സ്കൂൾതലത്തിൽ സ്റ്റിൽ മോഡൽ വർക്കിംഗ് മോഡൽസ് മേക്കിങ് അറ്റ്ലസ് മേക്കിങ് പ്രാദേശിക ചരിത്രരചന ക്വിസ് മത്സരം പ്രസംഗം എന്നീ പരിപാടികൾ നടത്തി കുട്ടികളുടെ പങ്കാളിത്തം നല്ല രീതിയിൽ ഉണ്ടാകുകയുണ്ടായി

സബ്ജില്ലാതലത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബിന് സെർച്ച് എക്സാമിൽ ഒന്നാം സ്ഥാനം ലഭിച്ച ഒന്നാം സ്ഥാനം ലഭിച്ച മുഹമ്മദ് സനഹ് ജില്ലാതല മത്സരത്തിൽ യോഗ്യത നേടി. ജില്ലാതല മത്സരത്തിന് പങ്കെടുക്കാൻ യോഗ്യത നേടി. സബ്ജില്ലാതലത്തിൽ മോഡലിലും ഒന്നാം സ്ഥാനം ലഭിക്കുകയുണ്ടായി നല്ല രീതിയിൽ പങ്കെടുക്കുവാൻ കുട്ടികൾക്ക് കഴിഞ്ഞു എന്നതും ശ്രദ്ധേയമായ കാര്യമായിരുന്നു

സാമൂഹ്യശാസ്ത്ര ക്ലബ്ബ് സ്കൂൾതലത്തിൽ വാർത്ത വായന മത്സരം സംഘടിപ്പിച്ചു

വാർത്ത വായന മത്സരത്തിൽ സബ്ജില്ലാതലത്തിൽ തേജസ്വിനി രണ്ടാം സ്ഥാനം നേടി

സഹകരണ വാരാഘോഷത്തോടെ അനുബന്ധിച്ച് നടത്തിയ പ്രസംഗം മത്സരത്തിൽ അനുവദിച്ച പ്രസംഗം മത്സരത്തിൽ ശ്രീനന്ദ പി വി ഒന്നാം സ്ഥാനം നേടുകയുണ്ടായി