2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ആമുഖം

അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര
32033_school photo
വിലാസം
അസംപ്ഷൻ എച്ച് എസ് പാലമ്പ്ര, കാഞ്ഞിരപ്പള്ളി ,കോട്ടയം ,കേരള.
,
പാലമ്പ്ര പി.ഒ.
,
686518
,
കോട്ടയം ജില്ല
സ്ഥാപിതം6 - ജൂൺ - 1955
വിവരങ്ങൾ
ഇമെയിൽkply32033@gmail.com
കോഡുകൾ
സ്കൂൾ കോഡ്32033 (സമേതം)
യുഡൈസ് കോഡ്32100401107
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കാഞ്ഞിരപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംപൂഞ്ഞാർ
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞിരപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ893
അദ്ധ്യാപകർ38
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീ ഷിനോജ് ജോസഫ്
പി.ടി.എ. പ്രസിഡണ്ട്ശ്രീ സിജോ മോളോപറമ്പിൽ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി ബീന ഉല്ലാസ്
അവസാനം തിരുത്തിയത്
15-03-2024Kply32033
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ പാലമ്പ്ര പ്രദേശത്തു സി .എം .ഐ . വൈദികരാൽ സ്ഥാപിതമായ കലാ ക്ഷേത്രമാണ് അസ്സംപ്ഷൻ  ഹൈസ്കൂൾ പാലമ്പ്ര .

ചരിത്രം

1955 ജൂൺ 6 തീയതി പുണ്യ ചരിതനായ ഫാ.വില്ല്യം, ശ്രീ.കെ.വി.തോമസ് കൊല്ലംകുളത്തിന്റെ സഹകരണത്തോടെ സ്ഥാപിച്ച പാലമ്പ്ര അസംപ്ഷൻ ഹൈസ്ക്കൂൾ കഴിഞ്ഞ രണ്ടു ദശാബ്ദമായി കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയം എന്ന പദവി നിലനിർത്തി വരികയാണ്.

ഭൗതികസൗകര്യങ്ങൾ

ഹൈറേഞ്ചിന്റെ കവാടമായ കാഞ്ഞിരപ്പള്ളിയിൽ നിന്നും (എരുമേലിക്കു പോകുന്ന വഴി വന്ന്) ഏകദേശം 5കിലോമീറ്റർ ഉള്ളിലായിട്ടുള്ള,പാലമ്പ്ര എന്ന ഗ്രാമത്തിലാണ്. ഈ സ്ക്കൂൾ സ്ഥിതിചെയ്യുന്നത്. C.M.I കോർപ്പറേറ്റ് മാനേജ്മെന്റെ‍‍ി‍‍‍ന്റെ സാരഥ്യ‍ത്തിൻ കീഴിലുള്ള ഒരു സ്ക്കൂളാണിത്. 38 അദ്ധ്യാപകരും 5 അന‍ദ്ധ്യാപകരും ഇവിടെ സേവനം ചെയ്യുന്നു. ഒന്നു മുതൽ പത്തുവരെയുള്ള ക്ലാസ്സുകൾ ഇവിടെയുണ്ട്. പാരലൽ ഇംഗ്ളീഷ് മീഡിയവും ഉണ്ട്.കമ്പ്യൂട്ടർ ലാബ്,സയൻസ് ലാബ്,മൾട്ടിമീഡിയ റൂം എന്നീ സൗകര്യങ്ങൾ ഉണ്ട്.പൊതുവായി ഒരു പ്രാർത്ഥനാ മുറിയുണ്ട്.I.E.D.C കുട്ടികൾക്കായി ഒരു Special Teacher ഉണ്ട്.എല്ലാ ഹൈസ്ക്കൂൾ ക്ലാസ്സുകളും സ്മാർട്ട് ക്ലാസുകളാണ്. കാഞ്ഞിരപ്പള്ളിയിൽ നിന്നും പാല‍മ്പ്രയിലേക്ക് ബസ്സുകൾ ഇല്ലെങ്കിലും സ്ക്കൂളിന് സ്വന്തമായി 3 ബസ്സുകൾ ഉണ്ട്.

 


പാഠ്യേതര പ്രവർത്തനങ്ങൾ

  • ലൈബ്രറി, റീഡിംഗ്റൂം

യു.പി,ഹൈസ്ക്കൂൾ ക്ലാസ്സുകളിലെ കുട്ടികൾക്ക് ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ വിതരണം ചെയ്യുന്നു.വായിക്കുന്ന പുസ്തകങ്ങളുടെ ഉളളടക്കം കുറിച്ചുവച്ച് അദ്ധ്യാപകരെ കാണിക്കുന്നു.

  • സ്പോർട്ട്സ്

വിനോദത്തിനും കായിക പരിശീലനത്തിനുമായി സ്ക്കൂളിൽ ഏർപ്പെടുത്തിയിരിക്കുന്ന സൗകര്യങ്ങൾ കുട്ടികൾ പരമാവധി പ്രയോജനപ്പെടുത്തുന്നു.

  • സന്മാർഗ പാഠക്ലാസുകൾ

എല്ലാ വ്യാഴാഴ്ചകളിലും കുട്ടികൾക്ക് സന്മാർഗ പാഠക്ലാസുകൾ ഉണ്ടായിരിക്കും. മാസാദ്യ വെള്ളിയാഴ്ചകളിലെ ദിവ്യബലിയിലും പാപസങ്കീര്ത്തനത്തിലും ദിവ്യ കാരുണ്യ സ്വീകരണത്തിലും എല്ലാ കത്തോലിക്കാകുട്ടികളും പങ്കെടുക്കുന്നു. മുസ്ലിം വിദ്യാർഥികൾക്ക് വെള്ളിയാഴ്ച 12.30ന് നിസ്ക്കാരത്തിനായി പളളിയിൽ പോകാവുന്നതാണ്.

  • സംഘടനകൾ
    • ലിറ്റിൽ കൈറ്റ് സ് -വിവര വിനിമയ സാങ്കേതിക വിദ്യ അനുദിനം വളർന്നുകൊണ്ടിരിക്കുന്ന ഈ യുഗത്തിൽ പ്രസ്തുത സങ്കേതങ്ങൾ സമർത്ഥമായി ഉപയോഗിക്കുന്നതിനും കുട്ടികളുടെ സർഗാത്മകത പ്രയോജനപ്പെടുത്തുന്നതിനും വേണ്ടി രൂപീകരിച്ച കൂട്ടായമയാണ് ലിറ്റിൽ കൈറ്റ്സ് . 2018 ൽ സംസ്ഥാനത്ത് ആരംഭിച്ചപ്പോൾ  40 കുട്ടികളുമായി അസ്സംപ്‌ ഷൻ എച്ച്. എസ് പാലമ്പ്രയിലും പ്രവർത്തനം തുടങ്ങി. 8 ലെ കുട്ടികൾക്കുളള പൊതു പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അംഗത്വം നൽകുന്നത്.
  • കെ.സി.എസ്.എൽ

വിശ്വാസം, പഠനം, സേവനം,എന്ന മുദ്രാവാക്യവുമായി കുട്ടികളുടെ കലാപരവും ബൗദ്ധികവുമായ കഴിവുകൾ പോഷിപ്പിക്കുവാൻ സംഘടന ശ്രമിക്കുന്നു.എല്ലാ കത്തോലിക്കാ കുട്ടികളും ഇതിൽ അംഗങ്ങളാണ്.എല്ലാ വെള്ളിയാഴ്ചയും പ്രാർത്ഥന,സ്റ്റഡിസർക്കിൾ എന്നിവ നടത്തുന്നു.ടാലെെൻറ് ഡിസ്പ്ളേബോർഡിൽ വിവിധ കലാസൃഷ്ടികൾ പ്രദർശ്ശിപ്പിക്കുന്നു. ആനിമേറ്റർ - സിസ്റ്റർ. എൽസ സി.എം.സി.

  • ബാലജന സഖ്യം

വളരുന്ന തലമുറയെ ഈശ്വര വിശ്വാസത്തിലും സന്മാർഗ ബോധത്തിലും വളർത്തിയെടുക്കുകയും അച്ചടക്കവും അദ്ധ്വാനശീലവും പരിശീലിപ്പിക്കുകയും ചെയ്യുന്നു.കലാ,സാഹിത്യ‍മല്സരങ്ങൾ ക്യാമ്പുകൾ സ്ക്കോളർഷിപ്പുകൾ ഇവ ഈ സഖ്യ‍ത്തിന്റെപ്രത്യേ‍കതകളാണ്. ശാഖാ ഡയറക്ടർ - ശ്രീമതി. ആശ മേരി ജോർജ്

  • ഭാരത് സ്ക്കൗട്ട്സ് & ഗൈഡ്സ്

രാജ്യത്തോടും സമൂഹത്തോടുമുള്ള കടമ നിറവേറ്റുന്നതിനും അച്ചടക്കവും നിയമ വിധേയത്വവും പരിശീലിപ്പിക്കുന്നതിനും സ്ക്കൗട്ട്സ് & ഗൈഡ്സ് പ്രയോജനപ്പെടുത്തുന്നു.കുട്ടികൾക്കുവേണ്ടി സംസ്ഥാന ജില്ലാ തലങ്ങളിൽ നേതൃത്വ പരിശീലന ക്യാമ്പുകൾ നടത്തുന്നു.

ഗൈഡ്സ് ക്യാപ്റ്റൻമാർ:- സി. ഗ്ലാഡിസ് സി .എം.സി, സിസ്റ്റർ. എൽസ സി.എം.സി., ശ്രീമതി ടെസ്സി

സ്കൗട്ട് മാസ്റ്റേഴ്സ് :- ശ്രീമതി ലീന ചാക്കോ, ശ്രീമതി റോസ്‌ലിൻ ജോസഫ്

  • ജൂനിയർ റെഡ്ക്രോസ്

കുട്ടികളിൽ സ്നേഹ ത്യാഗമനോഭാവം സേവനതല്പരത, ആരോഗ്യ പരിപാലനം തുടങ്ങിയ മനോഭാവങ്ങൾ വളർത്താൻ ശ്രമിക്കുന്നു.50 കുട്ടികൾ അടങ്ങുന്ന ഒരു യൂണിറ്റ് ഈ സ്ക്കൂളിൽ പ്രവ‍ർത്തിച്ചു വരുന്നു.

കൗൺസിലർ - ശ്രീമതി.ജോസ്മി  ടോം.

  • പി.ടി.എ

സ്ക്കൂളിന്റെ പുരോഗതിക്ക് ആവശ്യ‍മായ എല്ലാ സഹായ സഹകരണങ്ങളും നൽകിക്കൊണ്ട് പി.ടി.എ ഇവിടെ സജീവമായി പ്രവ‍ർത്തിക്കുന്നു.

  • വിദ്യരംഗം കലാസാഹിത്യവേദി

കുട്ടികളുടെ ഭാഷാപരവും കലാപരവുമായ കഴിവുകൾ വളർത്തിയെടുക്കുന്നതിനു വേണ്ടി പ്രവർത്തിക്കുന്നു.

കൺവീനർ - ശ്രീമതി. ജോസഫൈൻ  ജിനു ജോസ്

  • സഹകരണ സംഘം

പാലമ്പ്ര അസംപ്ഷൻ ഹൈസ്ക്കൂൾ സഹകരണ സംഘം - - ക്ലിപ്തം നമ്പർ‍ K.986,1999-2000 അദ്ധ്യയന വർഷത്തിൽരജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ചു. കുട്ടികൾക്ക് ആവശ്യ‍മായ പാഠപുസ്തകങ്ങൾ സഹകരണ സംഘം വഴി വിതരണം ചെയ്യുന്നു.

മുൻ മാനേജർമാർ

റവ.ഫാ.അർനോൾഡ് C.M.I, റവ.ഫാ.ബനഡിക്ട് C.M.I, റവ.ഫാ.വലേറിയൻ C.M.I,

റവ.ഫാ.ഫാബിയാൻ,C.M.I റവ.ഫാ.സേവ്യർ കുന്നത്തുപുരയിടം C.M.I, റവ.ഫാ.റാൾഫ് C.M.I,

റവ.ഫാ.ജോസഫ് മ‍ഞ്ഞനാനിക്കൽ C.M.I, റവ.ഫാ.തോമസ് മൂർ C.M.I, റവ.ഫാ.ജോസഫ് കടൂക്കുന്നേൽ C.M.I, റവ.ഫാ.സഖറിയാസ്കളപ്പുരയ്ക്കൽ,C.M.Iറവ.ഫാ.സേവ്യർ കിഴക്കേമ്യാലിൽ C.M.I റവ.ഫാ.ജോയി നിരപ്പിൽ C.M.I,

റവ.ഫാ.ജോർജ്ജ് വയലിൽകളപ്പുരC.M.I, റവ.ഫാ.ലൂക്കോസ് തോണക്കരപ്പാറC.M.I,റവ.ഫാ. ജോസഫ് മണ്ണാംപറമ്പിൽ C.M.I,

റവ.ഫാ. ജോസഫ് വടക്കൻ C.M.I, റവ.ഫാ. ബോബി വടയാറ്റുകുന്നേൽ C.M.I,റവ.ഫാ. ജോസ് വലിയമറ്റം C.M.I,

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • സിസ്റ്റർ.റോസാലിയ C.M.C
  • സിസ്റ്റർ.മേരി അർസേനിയ C.M.C
  • ശ്രീ.സൈമൺ P തോമസ്
  • ശ്രീ.ജോസഫ് ഈപ്പൻ,
  • ശ്രീ.M.J തോമസ്,
  • റവ.ഫാ.തോമസ് നമ്പിമഠം
  • റവ.ഫാ.മാത്യു P.J
  • സിസ്റ്റർ.മേരി പുതുമന S.H
  • ശ്രീമതി. A.Tത്രേസ്യാമ്മ
  • ശ്രീ. P.T വർക്കി
  • ശ്രീ.ജോസഫ് ജോൺ
  • ശ്രീ. എബ്രാഹം തോമസ്
  • ശ്രീ. തോമസ് മാത്യു
  • ശ്രീ. മാത്യു ജോസഫ് വി
  • ശ്രീ. ജോസ് ജോസഫ്
  • ശ്രീ. ബാബുജി ജോസ്
  • ശ്രീ. റ്റി ജെ. ജോസഫ്
  • ശ്രീ.. ജോയി ജോസഫ്
  • റവ. ഫാ. സെബാസ്റ്റ്യൻ മംഗലത്തിൽ  

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  •  
    ഡോക്ടർ വിജയകുമാർ എസ് നായർ:- ശാസ്ത്രജ്ഞൻ . വിക്രം സാരാഭായ് സ്പേസ് സെന്റർ . തിരുവനന്തപുരം ( ഐ എസ് ആർ ഒ )




  • 2019-2020 സംസ്ഥാന ജൂനിയർ വെയിറ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ  64 കിലോഗ്രാം വിഭാഗത്തിൽ  സ്വർണ്ണ മെഡൽ നേടിയ ബിയോണ ബെന്നി
 

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

കാഞ്ഞിരപ്പള്ളിയിൽ നിന്നും (എരുമേലിക്കു പോകുന്ന വഴി വന്ന്) ഏകദേശം 5കിലോമീറ്റർ ഉള്ളിലായിട്ടുള്ള,പാലമ്പ്ര എന്ന ഗ്രാമത്തിലാണ് ഈ സ്ക്കൂൾ സ്ഥിതിചെയ്യുന്നത്. {{#multimaps: 9.546812,76.829126| width=700px | zoom=16}}