അറിവിന്റെ അക്ഷയഖനികളാണ് പുസ്തകങ്ങൾ.

വായന മനുഷ്യനെ പൂർണനാക്കുന്നു. വാക്കുകളേക്കാൾ മൂർച്ചയുള്ള മറ്റൊരു ആയുധവും ഈ ലോകത്തിലില്ല. വായിച്ചു വളരണം. അങ്ങനെയായാൽ നന്മ മാത്രം ചിന്തിക്കാനും പ്രവർത്തിക്കാനും നമുക്ക് കഴിയും. നമ്മുടെ സ്കൂൾ ലൈബ്രറിയിൽ 2000 ത്തോളം പുസ്തകശേഖരം തന്നെയുണ്ട്. കുട്ടികൾക്കാവശ്യമായ പുസ്തകങ്ങൾ ക്ലാസ്സുകളിൽ എത്തിച്ചുകൊടുത്ത് അവരെ വായനാശീലമുള്ളവരാക്കാൻ അദ്ധ്യാപകർക്ക് കഴിയുന്നുണ്ട്.

വായനാ ദിനവുമായി ബന്ധപ്പെട്ട് ജൂൺ 19 മുതലുള്ള ഒരാഴ്ച്ച വിവിധ പുസ്തകങ്ങൾ പരിചയപ്പെടുന്നതിനും, കവിതാ പാരായണം, കഥ പറച്ചിൽ പ്രസംഗം തുടങ്ങി പലകാര്യങ്ങളും അറിയുന്നതിനും കുട്ടികൾക്ക് കഴിഞ്ഞു.