വിദ്യാർത്ഥികളിൽ മലയാളഭാഷാപരിജ്ഞാനം വളർത്തുന്നതിനുള്ള കലാവേദിയാണ് വിദ്യാരംഗം. കുട്ടികളിലെ ഭാഷാപരവും സാഹിത്യപരവുമായ കഴിവുകൾ വർദ്ധിപ്പിക്കുന്നതിനായി കഥ, കവിത, കാവ്യാലാപനം അഭിനയം,നാടൻപാട്ട്, ചിത്രരചന എന്നീ ഇനങ്ങളിൽ മത്സരങ്ങൾ നടത്തി, ഉപജില്ല- ജില്ലാ തലങ്ങളിൽ പങ്കെടുപ്പിക്കുന്നു. കൂടാതെ  ഇവയുടെ ശില്പശാലകളിലും കുട്ടികളെ പരിശീലനത്തിനായി അയയ്‌ക്കാറുണ്ട്. ഇങ്ങനെ കുട്ടികളിൽ വായനശീലം വളർത്താനും കൂടുതൽ മലയാളസാഹിത്യകൃതികൾ പരിചയപ്പെടാനും സർഗാത്മകരചന നടത്താനും കുട്ടികൾക്കു സാധിക്കുന്നു...കുട്ടികളിലെ കലാസാഹിത്യ വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനും വളർത്തുന്തിനുമായി വിദ്യാരംഗം കലാസാഹിത്യവേദി ശ്രദ്ധപുലർത്തുന്നു.