എം.ജി.എം.എച്ച്.എസ്. പൂഴനാട്
Schoolwiki award applicant}
| സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
| എം.ജി.എം.എച്ച്.എസ്. പൂഴനാട് | |
|---|---|
| വിലാസം | |
പൂഴനാട് പി.ഒ. , 695125 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 01 - 05 - 1983 |
| വിവരങ്ങൾ | |
| ഫോൺ | 0471 2255232 |
| ഇമെയിൽ | mgmhsp@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 44030 (സമേതം) |
| യുഡൈസ് കോഡ് | 32140400809 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| ഉപജില്ല | കാട്ടാക്കട |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തിരുവനന്തപുരം |
| നിയമസഭാമണ്ഡലം | പാറശ്ശാല |
| താലൂക്ക് | കാട്ടാക്കട |
| ബ്ലോക്ക് പഞ്ചായത്ത് | പെരുങ്കടവിള |
| തദ്ദേശസ്വയംഭരണസ്ഥാപനം | ഒറ്റശേഖരമംഗലം പഞ്ചായത്ത് |
| വാർഡ് | 14 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
| സ്കൂൾ തലം | 8 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 40 |
| പെൺകുട്ടികൾ | 30 |
| ആകെ വിദ്യാർത്ഥികൾ | 70 |
| അദ്ധ്യാപകർ | 5 |
| ഹയർസെക്കന്ററി | |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | രാജശ്രീ |
| പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് സുധീർ |
| എം.പി.ടി.എ. പ്രസിഡണ്ട് | Vineetha |
| അവസാനം തിരുത്തിയത് | |
| 13-03-2022 | MGMHS44030 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കാട്ടാക്കട താലൂക്കിൽ കിഴക്കൻ മലയോര പ്രദേശത്തിന്റെ താഴ്‌വാരത്ത് സാമ്പത്തികമായും സാമൂഹ്യമായും സാംസ്കാരികമായും പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങൾ തിങ്ങി പാർക്കുന്ന ഒരു മലനാടൻ പ്രദേശമാണ് പൂഴനാട്.
ചരിത്രം
ഒറ്റശേഖരമംഗലം പഞ്ചായത്തിന്റെ വടക്കൻ പ്രദേശമായ കുന്നനാട്, പൂഴനാട്, കടമ്പറ, ആലച്ചൽകോണം എന്നീ വാർഡുകളിലും കള്ളിക്കാട് പഞ്ചായത്തിന്റെ തെക്കൻ പ്രദേശമായ മൈലക്കര, നാൽപ്പറക്കുഴി, ശ്യാമളപ്പുറം, നാരകത്തിൻകുഴി എന്നീ വാർഡുകളിലുമായി അധിവസിക്കുന്നതിൽ 80% ഉം പിന്നോക്ക ജനവിഭാഗങ്ങളാണ്. ആ പ്രദേശത്തു അഞ്ചാംക്ലാസ് വരെയുള്ള ഒരു ഗവ: എൽ.പി.എസ് മാത്രമാണ് വിദ്യാഭ്യാസ സ്ഥാപനമായി ഉണ്ടായിരുന്നത്. ഈ നാടിൻറെ സർവ്വതോമുഖമായ പുരോഗതിയ്ക്കു വേണ്ടി പ്രവർത്തിച്ച റിട്ട്: അദ്ധ്യാപകനായ ശ്രീ. ഈനോസ് അവർകളും ശ്രീ. കരിമണ്ണറക്കോണം കൃഷ്ണപിള്ള അവർകളും നിരന്തരം പരിശ്രമിച്ചുവെങ്കിലും ടി. സ്കൂളിൽ ഉയർന്ന ക്ലാസുകൾ സ്ഥാപിക്കാൻ കഴിഞ്ഞില്ല. വിദ്യാഭ്യാസ പരമായ പുരോഗതി ഇല്ലായ്മ ഈ നാട്ടിലെ പാവപ്പെട്ട ജനതയ്ക്ക് ഒരു ശാപമായിരുന്നു. അവരെ ഭിന്നിപ്പിക്കുവാനും ജാതീയമായി തമ്മിലടിപ്പിക്കുവാനും ആർക്കും തന്നെ കഴിയുമായിരുന്നു. അങ്ങനെ ഒരു കാലഘട്ടത്തിലാണ് പൂഴനാട് സീതി സാഹിബ് മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ 1976 ജൂൺ 1 നു സ്ഥാപിതമായത്. ശ്രീ.സുബ്ബൈർ കുഞ്ഞു മൗലവിയുടെ നേതൃത്വത്തിൽ സ്ഥാപിതമായ ആ സ്കൂളിൽ അദ്ധ്യാപകനും, പൊതുപ്രവർത്തകനുമായ ശ്രീ.എൻ.സുരേന്ദ്രൻ കുണ്ടാമം പ്രഥമ അദ്ധ്യാപകനായി എത്തുകയും, അദ്ദേഹത്തിന്റെ ശ്രമഫലമായി ശ്രീ.എൻ.നീലകണ്ഠൻ നാടാർ കുണ്ടാമത്തിന്റെ അനുഗ്രഹാശിസ്സുകളോടെ പൂഴനാട് ജംഗ്ഷനിലെ കുടുംബ വസ്തുവായ 3 ½ ഏക്കർ വിസ്‌തീർണമുള്ള സ്ഥലത്തു നാട്ടുകാരുടെ ആത്മാർത്ഥമായ സഹായ സഹകരണങ്ങളോടെ എം.ജി.എം.ട്രസ്റ്റിന്റെ മാനേജ്‌മെന്റിൽ 1983 ഒക്‌ടോബർ 23 ന് സ്ഥാപിതമായ സ്കൂളാണ് മഹാത്മാഗാന്ധി മെമ്മോറിയൽ ഹൈസ്കൂൾ (എം.ജി.എം.എച്ച്.എസ്.) പൂഴനാട്. ആദ്യ വിദ്യാർത്ഥി ശ്രീമതി. ജയശീല മാർക്കോസ് ഉം ആദ്യ അദ്ധ്യാപിക ശ്രീമതി.എസ്.ജഗദമ്മ പിള്ള(ഹിന്ദി)യും ആയിരുന്നു. 54 വിദ്യാർത്ഥികളുമായി 1983 ഒക്ടോബറിൽ ആരംഭിച്ച ഹൈസ്കൂൾ സെക്ഷൻ മാത്രമുള്ള ഈ സ്ക്കൂൾ തൊണ്ണൂറ്റിരണ്ടോടു കൂടി 535 വിദ്യാർത്ഥികളുടെ പഠന കേന്ദ്രമായി ഉയർന്നു. ഹയർസെക്കണ്ടറി സെക്ഷന്റെ അഭാവവും എണ്ണമറ്റ അൺഎയ്ഡഡ് സ്ക്കൂളുകളുടെ വളർച്ചയും ഈ സ്കൂളിന്റെ പുരോഗതിയെ പ്രതികൂലമായി ബാധിച്ചു. അതിപ്പോൾ 152 വിദ്യാർത്ഥികൾ മാത്രം പഠിക്കുന്ന ഒരു സ്ക്കൂളായി തുടരേണ്ടി വന്നിരിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
3 ½ ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. നാലു കെട്ടിടങ്ങളിലായി 19 ക്ലാസ് മുറികൾ ഈ സ്കൂളിനുണ്ട് . നല്ല ഒരു ലൈബ്രറിയും ലാബും കമ്പ്യൂട്ടർ ലാബും ഈ സ്കൂളിൽ പ്രവർത്തനക്ഷമമായിട്ടുണ്ട്. ഇവിടെ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്. ആണ്കുവട്ടികള്ക്കും പെണ്കുവട്ടികള്ക്കും പ്രത്യേകമായി വിശാലമായ കളിസ്ഥലവും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ഹരിത വിദ്യാലയം
- ജൈവ പച്ചക്കറി തോട്ടം
** ഐ .ടി . ക്ലബ്
ലിറ്റൽ കൈറ്റ്സ്'കട്ടികൂട്ടിയ എഴുത്ത്'
സാങ്കേതിക വിദ്യയിൽ വിദ്യാർത്ഥികളെ മികച്ച നിലവാരത്തിലെത്തിക്കുക എന്ന ഉദ്ദേശത്തോടുകൂടി കൈറ്റ് കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ഒൻപതാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്കായി നടപ്പിലാക്കിയ ഡിജിറ്റൽ പഠനപദ്ധതിയാണ് ലിറ്റൽ കൈറ്റ്സ്.
[[പ്രമാണം
സയൻസ് ക്ലബ്
സയൻസ് ക്ലബ് പ്രവർത്തനങ്ങൾ എം ജി എം എച്ച് എസ്സ് പൂഴനാടിലെ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ ഫിസിക്കൽ സയൻസ് അധ്യാപികയായ ശ്രീമതി അമ്പിളി എസ്സ് ന്റെ നേതൃത്വത്തിൽ നടന്നു വരുന്നു . ഓരോ ക്ലാസ്സുകളിൽ നിന്നും പത്തോളം കുട്ടികൾ ഈ ക്ലബ്ബിൽ അംഗങ്ങൾ ആണ് .
ഗണിത ശാസ്ത്ര ക്ലബ് കട്ടികൂട്ടിയ എഴുത്ത്
ഗണിത ശാസ്ത്ര ക്ലബ് പ്രവർത്തനങ്ങൾ എം ജി എം എച്ച് എസ്സ് പൂഴനാടിലെ ഗണിത ശാസ്ത്ര ക്ലബ് പ്രവർത്തനങ്ങൾ ഗണിത ശാസ്ത്ര അധ്യാപികയുടെ നേതൃത്വത്തിൽ നടന്നു വരുന്നു .ഇരുപതോളം വിദ്യാർത്ഥികൾ ഈ ക്ലബ്ബിൽ അംഗങ്ങൾ ആണ് .
സോഷ്യൽ സയൻസ് ക്ലബ്
സോഷ്യൽ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ
എം ജി എം എച്ച് എസ്സ് പൂഴനാടിലെസോഷ്യൽ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ സോഷ്യൽ സയൻസ് അധ്യാപകനായ ശ്രീ .ശ്രീജിത്ത് ലാൽ സാറിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു .ഇരുപതോളം വിദ്യാർത്ഥികൾ ഈ ക്ലബ്ബിൽ അംഗങ്ങൾ ആണ് .
പരിസ്ഥിതി ക്ലബ് കട്ടികൂട്ടിയ എഴുത്ത്
മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു പരിസ്ഥിതി ക്ലബ് ഈ വിദ്യാലയത്തിൽവിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നുണ്ട് .
വിദ്യാരംഗം കലാസാഹിത്യവേദി കട്ടികൂട്ടിയ എഴുത്ത്
വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തനങ്ങൾ ചെരിച്ചുള്ള എഴുത്ത്
അധ്യയന വർഷത്തെ ക്ലബ് പ്രവർത്തനങ്ങൾ പൂർണമായും ഓൺലൈൻ വഴി ആയിരുന്നു . എന്നാലും ഓൺലൈൻ വഴി നടത്തിയ എല്ലാ മത്സരങ്ങളിലും വിദ്യാർത്ഥികൾ പങ്കെടുത്തു എന്നത് വളരെ അഭിമാനകരമാണ്
വിദ്യാരംഗം കലാസാഹിത്യവേദി വളരെ കാര്യ ക്ഷമമായി പ്രവർത്തിക്കുന്നു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ദിനാചരണങ്ങൾ വളരെ ഭംഗിയായി നടത്താറുണ്ട്. എല്ലാമാസത്തിലും പുതുമയുള്ള പരിപാടികളും മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട്.
'ഗ്രന്ഥ ശാല''''കട്ടികൂട്ടിയ എഴുത്ത്
വായനയിൽ താല്പര്യം ജനിപ്പിക്കുന്നതിനായി മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു ഗ്രന്ഥശാലയുണ്ട് . എല്ലാ വിദ്യാർത്ഥികളും ഗന്ഥശാലയിലെ അംഗങ്ങൾ ആണ് . കോവിഡ് കാലയളവിലും ഈ ഗ്രന്ഥ ശാല പ്രവർത്തിപ്പിച്ചു . അഞ്ഞൂറോളം പുസ്തകങ്ങൾ ഈ ഗ്രന്ഥ ശാലയിൽ ഉണ്ട് .
പഠന ശിബിരം 2019
എസ്സ് എസ്സ് എൽ സി പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി സോഷ്യൽ സയൻസ് അധ്യാപകനായ ശ്രീജിത്ത് ലാൽ സാറിന്റെ നേതൃത്വത്തിൽ ഓരോ വിഷയവും വൈകുന്നേരങ്ങളിൽ ക്ലാസുകൾ നടത്തി വിദ്യാർത്ഥികളെ മികച്ച വിജയത്തിൽ എത്തിച്ചു .
മാനേജ്‌മെന്റ്
ഇത് ഒരു കോർപ്പറേറ്റ് മാനേജ്‌മന്റ് സ്ഥാപനമാണ്. എം ജി എം എച്ച് എസ്സ് പൂഴനാട് എന്നാണ് വിദ്യാഭ്യാസ ഏജൻസിയുടെ പേര്. ഇതിൽ മൂന്ന് അംഗങ്ങളാണ് ഉള്ളത്. ശ്രീ എൻ. നീലകണ്ഠൻ നാടാർ , ശ്രീ എൻ സുശീലൻ , ശ്രീ എൻ സുഭാഷിതൻ എന്നിവർ ബോർഡ് അംഗങ്ങൾ ആയിരുന്നു ശ്രീ. എൻ. നീലകണ്ഠൻ നാടാർ ആദ്യ അംഗമായിരുന്നു. അദ്ദേഹം 1990 ആഗസ്ത് 13 നു ഇഹലോകവാസം വെടിഞ്ഞു. അതിനു ശേഷം ശ്രീ.എൻ.സുശീലൻ ബോർഡ് അംഗമായി വരുകയും. ശ്രീ.എൻ.സുശീലൻ ചെയർമാനും സ്ക്കൂൾ മാനേജരുമായി തെരെഞ്ഞെടുക്കപ്പെടുകയും ചെയ്തു. ശ്രീ എൻ സുശീലൻ 07/04/2019 ൽ മരണപ്പെട്ടു . മാനേജ്‌മന്റ് തർക്കം ബഹുമാനപ്പെട്ട കേരളാ ഹൈക്കോടതിയിൽ നിലനിൽക്കുന്നതിനാൽ നിലവിലെ മാനേജർ സ്ഥാനത്തിൽ നാളിതുവരെയായി തീരുമാനമായിട്ടില്ല .
വഴികാട്ടി
- തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
- തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (22 കിലോമീറ്റർ)
- കാട്ടാക്കടയിൽ നിന്നും 10 കിലോമീറ്റർ അകലെയാണ്
{{#multimaps:8.50418,77.12641|zoom=18}}