എം.ജി.എം.എച്ച്.എസ്. പൂഴനാട്/ലിറ്റിൽകൈറ്റ്സ്
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
ഡിജിറ്റൽ മാഗസിൻ 2019 സാങ്കേതിക വിദ്യയിൽ വിദ്യാർത്ഥികളെ മികച്ച നിലവാരത്തിലെത്തിക്കുക എന്ന ഉദ്ദേശത്തോടുകൂടി കൈറ്റ് കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ഒൻപതാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്കായി നടപ്പിലാക്കിയ ഡിജിറ്റൽ പഠനപദ്ധതിയാണ് ലിറ്റൽ കൈറ്റ്സ്.
ലിറ്റിൽ കൈറ്റ്സ് പ്രവർത്തന റിപ്പോർട്ട് കട്ടികൂട്ടിയ എഴുത്ത്
2018-2020 അധ്യയന വർഷത്തെ പ്രവർത്തനം 27/06/2018 ൽ എച്ച് എം ആയിരുന്ന ശ്രീ .എസ്സ് ഗോവിന്ദൻ നായർ ആദ്യ യൂണിറ്റിന്റെ പ്രവർത്തനം ഉദ്ഘാടനം ചെയ്തു .32 എല്ലാ ബുധനാഴ്ചകളിലും 3.30 പി എം മുതൽ 5.0 പി എം വരെയുള്ള സമയങ്ങളിൽ അനിമേഷൻ , സ്ക്രച്ച് , മലയാളം കമ്പ്യൂട്ടിങ് , സൈബർ ലോ ,ഹാർഡ്‌വെയർ എന്നീ വിഷയങ്ങളിൽ ക്ലാസുകൾ എടുത്തു .കൈറ്റ് മിസ്ട്രെസ്സുമാരായി ശ്രീമതി നർമദാ ദേവി , ശ്രീമതി ദീപാവത്സലം എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി . സ്കൂൾ ലെവൽ ക്യാമ്പിൽ എല്ലാ വിദ്യാർത്ഥികളും പങ്കെടുത്തു ലിറ്റിൽ കൈറ്റ്സ് ഹയർ ലെവൽ ക്യാമ്പിലും ക്യാമറാ ട്രെയിനിങ്ങിലും പങ്കെടുപ്പിക്കുന്നതിനു സാധിച്ചു . എല്ലാ വിദ്യാർത്ഥികൾക്കും എ ഗ്രേഡ് കരസ്ഥമാക്കുന്നതിനും സാധിച്ചു.2019-2021 ൽ 30 ഓളം വിദ്യാർത്ഥികൾ അംഗങ്ങളായിരുന്നു . എല്ലാ വിദ്യാർത്ഥികളും എ ഗ്രേഡ് കരസ്ഥമാക്കി .കോവിഡ് പ്രോട്ടോകോൾ പൂർണ്ണമായും പാലിച്ചു കൊണ്ടുള്ള പ്രവർത്തനങ്ങൾ ആയിരുന്നു . പ്രവർത്തനങ്ങൾക്കു ശ്രീമതി ദീപാവത്സലം ,ശ്രീമതി അമ്പിളി എന്നിവർ നേതൃത്വം നൽകി . അക്ഷര വൃക്ഷം പദ്ധതിയിൽ പൂർണമായും പങ്കെടുത്തു .2020-2023 ൽ 24 വിദ്യാർത്ഥികൾ അംഗങ്ങളായിരുന്നു." ഓർമയിലേക്ക്" എന്ന പേരിൽ ഒരു ക്രിസ്മസ് പതിപ്പിന്റെ ഡിജിറ്റൽ പതിപ്പ് പ്രസിദ്ധപ്പെടുത്തി . തുടർന്ന് "ചിമിഴ് "എന്ന പേരിലെ ഡിജിറ്റൽ മാഗസീനിന്റെ പണി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്നു വരുന്നു .