ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര വിദ്യാഭ്യാസജില്ലയിലെ കാട്ടാക്കട ഉപജില്ലയിലെ ഒരു പ്രധാനപ്പെട്ട സർക്കാർ സ്കൂളാണ് ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ,വീരണകാവ്.വെള്ളനാട് ബ്ലോക്കിലുൾപ്പെട്ട, പൂവച്ചൽ പഞ്ചായത്തിലെ ,ഐ ടി അധിഷ്ഠിത അക്കാദമിക അക്കാദമികേതര പ്രവർത്തനങ്ങളിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന സ്കൂളാണിത്.മികച്ച അധ്യാപകരും സുശക്തമായ പി.ടി.എ[1]യും ഹൈടെക് ക്ലാസ്റൂമുകളും ലോകക്ലാസിക്കുകളുടെ വലിയ ശേഖരമുള്ള ലൈബ്രറി[2]യും ഇ-റിസോഴ്സു് [3]ലഭ്യമാക്കാനുള്ള കമ്പ്യൂട്ടർ ലാബുകളും സ്കൂളിന്റെ ഉന്നമനത്തിനായി കാംക്ഷിക്കുന്ന അധികാരികളും നാട്ടുകാരും ഈ സ്കൂളിന്റെ അനുഗ്രഹമാണ്.
| ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ് | |
|---|---|
| വിലാസം | |
വീരണകാവ് വീരണകാവ് പി.ഒ. , 695572 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 01 - 06 - 1940 |
| വിവരങ്ങൾ | |
| ഫോൺ | 0471 290429 |
| ഇമെയിൽ | veeranakavuschool@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 44055 (സമേതം) |
| എച്ച് എസ് എസ് കോഡ് | 44055 |
| വി എച്ച് എസ് എസ് കോഡ് | 901014 |
| യുഡൈസ് കോഡ് | 32140400906 |
| വിക്കിഡാറ്റ | Q64035497 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| ഉപജില്ല | കാട്ടാക്കട |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | അരുവിക്കര |
| താലൂക്ക് | കാട്ടാക്കട |
| ബ്ലോക്ക് പഞ്ചായത്ത് | വെള്ളനാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പൂവച്ചൽ പഞ്ചായത്ത് |
| വാർഡ് | 14 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ വൊക്കേഷണൽ ഹയർസെക്കന്ററി |
| സ്കൂൾ തലം | 1 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 342 |
| പെൺകുട്ടികൾ | 353 |
| ആകെ വിദ്യാർത്ഥികൾ | 699 |
| അദ്ധ്യാപകർ | 23 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 134 |
| പെൺകുട്ടികൾ | 113 |
| ആകെ വിദ്യാർത്ഥികൾ | 247 |
| അദ്ധ്യാപകർ | 12 |
| സ്കൂൾ നേതൃത്വം | |
| വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | ശ്രീമതി.സൂസൻ വിൽഫ്രഡ് |
| പ്രധാന അദ്ധ്യാപിക | ശ്രീമതി.സന്ധ്യ സി |
| പി.ടി.എ. പ്രസിഡണ്ട് | അഡ്വ.ശിവകുമാർ എസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി.ബിന്ദു പി |
| അവസാനം തിരുത്തിയത് | |
| 25-01-2022 | 44055 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
എന്റെ ഗ്രാമം
വെള്ളനാട് ബ്ലോക്കി[4]ലെ പൂവച്ചൽ പഞ്ചായത്തിലെ ഏറ്റവും മനോഹരമായ ഒരു കാർഷികഗ്രാമമാണ് വീരണകാവ്.തിരുവിതാംകൂറിന്റെ പാരമ്പര്യവും വിവിധ സംസ്കാരങ്ങളുടെ കൂടിചേരലും മലനാടും ഇടനാടും കലർന്ന ഗ്രാമീണ ഭംഗിയും കാർഷികപാരമ്പര്യവുമുള്ള ആനാകോട് വാർഡിലു[5]ൾപ്പെട്ട ഈ ഗ്രാമത്തെ മനോഹരമാക്കുന്നു.ആറ്റിങ്ങൽ ലോൿസഭാനിയോജകമണ്ഡലത്തിലും വെള്ളനാട് ബ്ലോക്കിലും ഉൾപ്പെട്ട ഈ ഗ്രാമത്തിന്റെ പരിശുദ്ധിയുടെ പ്രതിഫലനമായാണ് ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളിന്റെ സ്ഥാനം.1940 കളിൽ ആരംഭിച്ച ഈ വിദ്യാലയത്തിൽ പഠിച്ചിറങ്ങിയ പൂർവ്വവിദ്യാർത്ഥികളാണ് ഇവിടത്തെ കൂടുതൽ രക്ഷകർത്താക്കളുമെന്നത് ഈ ഗ്രാമത്തിന് സ്കൂളിനോട് ഒരു അത്മബന്ധമുണ്ടാകാൻ കാരണമായിട്ടുണ്ട്.
ചരിത്രം
1940 കളിൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച് ക്രമേണ വൊക്കേഷണൽ ഹയർസെക്കന്ററിയായി മാറിയ ചരിത്രമാണ് ഈ വിദ്യാലയത്തിന്റേത്.ആസാദി കാ അമൃത്മഹോത്സവവുമായി ബന്ധപ്പെട്ട് ഈ സ്കൂളിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ പ്രാദേശിക ചരിത്രരചനയിലെ വിവരങ്ങളറിയാനായി താഴെ കൊടുത്തിരിക്കുന്ന ഓരോന്നിലും ക്ലിക്ക് ചെയ്യുക
പൂവച്ചൽ പഞ്ചായത്തിന്റെ ചരിത്രം
ഭൗതികസൗകര്യങ്ങൾ
റോഡിനിരുവശത്തായി ഏകദേശം ഒരു ഹെക്ടർ പ്രദേശത്തായിട്ടാണ് സ്കൂളിന്റെ സ്ഥാനം.രണ്ടര ഏക്കറോളം വസ്തുവിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂളിലെ വലിയ രണ്ട് കെട്ടിടസമുച്ചയങ്ങളിലും ആറ് ചെറിയ കെട്ടിടങ്ങളിലും വലിയ ഒരു ഓഡിറ്റോറിയത്തിലും ചെറിയ ഒരു വർക്ക്റുമിലും ആയിട്ടാണ് ഹൈടെക് ക്ലാസ് റൂമുകൾ,വിവിധ ലാബുകൾ,ലൈബ്രറി,ഓഫീസ്, മുതലായവ കേന്ദ്രീകരിച്ചിരിക്കുന്നത്.കൂടുതലറിയാനായി ഇവിടെ ക്ലിക്ക് ചെയ്യുക
സ്കൂൾ ബസിനെ കുറിച്ചറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പാഠ്യേതര പ്രവർത്തനങ്ങൾ
- നേർക്കാഴ്ച
- യൂട്യൂബ് ചാനലുകൾ -ഒഫീഷ്യൽ ചാനൽ
- ക്ലബ് ചാനൽ
- ടാലന്റ്
- ദിനാചരണങ്ങൾ
- പ്ലാസ്റ്റിക് നിർമാർജ്ജനം
- ഹാങ്ങിങ് ഗാർഡൻ
- ജൈവകൃഷി
സാരഥികൾ
- സാരഥികൾ
-
ഹെഡ്മിസ്ട്രസ് ശ്രീമതി.സന്ധ്യ.സി
-
പ്രിൻസിപ്പൽ ശ്രീമതി.സൂസൻ വിൽഫ്രഡ്
-
പി.ടി.എ.പ്രസിഡന്റ് അഡ്വ.ശിവകുമാർ
മുൻ സാരഥികൾ
| മുൻ സാരഥികൾ | കാലയളവ് | സ്ഥാനം | |
|---|---|---|---|
| മുതൽ | വരെ | ||
| ശ്രീ.ഐ.തോമസ് | 1971 | 1982 | യു പി ഹെഡ്മാസ്റ്റർ |
| ശ്രീമതി.ഐ.രാജമ്മ | 17/01/1983 | 31/05/1986 | ഹെഡ്മിസ്ട്രസ് |
| ശ്രീമതി.എം.വിമലാകുമാരി | 02/06/2006 | 1988 | ഹെഡ്മിസ്ട്രസ് |
| ശ്രീമതി.ജി.സരസമ്മ | 31/07/1989 | 31/03/1991 | ഹെഡ്മിസ്ട്രസ് |
| ശ്രീ.കെ.പങ്കജാക്ഷൻ പിള്ളൈ | 22/06/1991 | 30/05/1992 | ഹെഡ്മാസ്റ്റർ |
| ശ്രീ.എസ്.ഗംഗാധരൻ | 08/06/1992 | 02/06/1993 | ഹെഡ്മാസ്റ്റർ |
| ശ്രീമതി.എസ്.രാധാഭായി അമ്മ | 04/06/1993 | 16/07/1993 | ഹെഡ്മിസ്ട്രസ് |
| ശ്രീ.എം.ശിരോമണി | 16/07/1993 | 30/03/1996 | ഹെഡ്മാസ്റ്റർ |
| ശ്രീ.ഒ.കെ.ഗംഗാധരൻ | 17/05/1996 | 31/03/1997 | പ്രിൻസിപ്പാൾ |
| ശ്രീമതി.ഫ്രീഡ ക്രിസ്റ്റഫർ | 08/05/1997 | 1998 | പ്രിൻസിപ്പാൾ |
| ശ്രീ.എൻ.കൃഷ്ണൻകുട്ടി നായർ | 08/11/1999 | 05/05/2000 | പ്രിൻസിപ്പാൾ |
| ശ്രീ.പി.കെ.ഹരി | 19/05/2000 | 31/03/2001 | പ്രിൻസിപ്പാൾ |
| ശ്രീമതി.എൻ.റീത്താമ്മ | 2001 | 17/06/2002 | പ്രിൻസിപ്പാൾ |
| ശ്രീമതി.എം.വിജയമ്മ | 17/06/2002 | 22/06/2003 | പ്രിൻസിപ്പാൾ |
| ശ്രീ.റ്റി.പി.മുഹമ്മദ് | 06/09/2003 | 31/05/2004 | പ്രിൻസിപ്പാൾ |
| ശ്രീമതി.ഐ.ഗ്ലോറി | 28/07/2004 | 01/12/2004 | പ്രിൻസിപ്പാൾ |
| ശ്രീമതി.വി.ഗീത | 27/12/2004 | 18/05/2005 | പ്രിൻസിപ്പാൾ |
| ശ്രീമതി.ത്രേസ്യാമ്മ വർഗീസ് | 02/06/2005 | 03/08/2005 | പ്രിൻസിപ്പാൾ |
| ശ്രീ.പി.വാസുദേവൻ ആചാരി | 03/08/2005 | 31/05/2006 | പ്രിൻസിപ്പാൾ |
| ശ്രീ.എം.റ്റി.ജെയിംസ് | 17/08/2006 | 30/05/2007 | പ്രിൻസിപ്പാൾ |
| ശ്രീമതി.നന്ദകുമാരി.കെ | 04/06/2007 | 05/2008 | പ്രിൻസിപ്പാൾ |
| ശ്രീമതി.ഗീത.എസ് | 06/06/2008 | 26/07/2008 | പ്രിൻസിപ്പാൾ |
| ശ്രീമതി.പ്രേമാഭായി.റ്റി | 26/07/2008 | 07/04/2010 | പ്രിൻസിപ്പാൾ |
| ശ്രീമതി.ഊർമിളാദേവി.കെ.കെ | 27/05/2010 | 26/05/2011 | പ്രിൻസിപ്പാൾ |
| ശ്രീ.ബ്രഹ്മസുതൻ.ആർ | 20/06/2011 | 12/06/2013 | ഹെഡ്മാസ്റ്റർ |
| ശ്രീമതി.കമല റൗസൻ[6] | 19/06/2013 | 17/06/2014 | ഹെഡ്മിസ്ട്രസ് |
| ശ്രീമതി.ജലജ സുരേഷ് | 04/09/2014 | 01/06/2015 | ഹെഡ്മിസ്ട്രസ് |
| ശ്രീമതി.റാണി.എൻ.ഡി | 08/07/2015 | 21/01/2016 | ഹെഡ്മിസ്ട്രസ് |
| ശ്രീമതി.ജെസ്ലറ്റ്.എൽ | 22/01/2016 | 31/05/2018 | ഹെഡ്മിസ്ട്രസ് |
| ശ്രീമതി.ഷീല.എസ് | 31/05/2018 | 30/03/2019 | ഹെഡ്മിസ്ട്രസ് |
| ശ്രീമതി.വസന്തകുമാരി.എസ് | 01/06/2019 | 03/06/2020 | ഹെഡ്മിസ്ട്രസ് |
| ശ്രീമതി.ഗീതാദേവി.പി.എൻ | 05/06/2020 | 17/09/2020 | ഹെഡ്മിസ്ട്രസ് |
| ശ്രീ.ദാമോദരൻ പള്ളത്ത് | 18/09/2020 | 01/07/2021 | ഹെഡ്മാസ്റ്റർ |
| ശ്രീമതി.സന്ധ്യ.സി | 16/07/2021 | തുടരുന്നു | ഹെഡ്മിസ്ട്രസ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
| പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ | |
|---|---|
| ബിജുകുമാർ | അധ്യാപകൻ ഗവ.വി. എച്ച്.എസ്.എസ്.വീരണകാവ് |
| രഞ്ജിത്ത് | ആർട്ടിസ്റ്റ്, ഏഷ്യാനെറ്റ്. |
| ഡോക്ടർ ചിത്ര സി.പി | മെഡിക്കൽ കോളജ് കൊല്ലം |
| ശ്രീ.വിജയൻ | ബ്ലോക്ക് പഞ്ചായത്ത് മെമ്പർ |
| ഷിബു. എ | ജെയിൽ വാർഡൻ, പൂജപ്പുര |
| സുദർശനൻ | കവി, കാർത്തികേയപറമ്പിൽ |
| സനൽ കുമാർ | അധ്യാപകൻ, കോഴിക്കോട് |
| ബിജുകുമാർ | അഗ്രികൾച്ചറൽ അസിസ്റ്റന്റ്, കോട്ടയം |
| ബിജുകുമാർ | എൽ.ഡി.സി.,വഞ്ചിയൂർ കോർട്ട് |
| പ്രീയ പി യൂ | അഗ്രികൾച്ചറൽ അസിസ്റ്റന്റ്, കാട്ടാക്കട |
| അഖിൽ | സാമൂഹ്യസേവകൻ |
മികവുകൾ
- ജൈവകൃഷി
- നല്ലപാഠം
- മാതൃഭൂമി സീഡ്
- ടാലന്റ്
- ജാലകം - പൊതുവിജ്ഞാന പഠനം
- സ്കോളർഷിപ്പുകൾ
- എസ്.എസ്.എൽ.സി നൂറുമേനി വിജയം
- സമ്പൂർണ ഗാന്ധിദർശൻ സ്കൂൾ
അധ്യാപകർ
വി.എച്ച്.എസ്.ഇ വിഭാഗം അധ്യാപകരെ കുറിച്ചറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഹൈസ്കൂൾ വിഭാഗം അധ്യാപകരെ കുറിച്ചറിയാൻ ഇവിടെ ക്ലിക്ക് ചെയ്യു
പ്രൈമറി വിഭാഗത്തിലെ അധ്യാപകരെ കുറിച്ചറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വഴികാട്ടി
- തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു.
- തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (25 കിലോമീറ്റർ)
- കാട്ടാക്കട ബസ്സ്റ്റാന്റിൽ നിന്നും 7 കിലോമീറ്റർ ദൂരമാണുള്ളത്.സ്റ്റാന്റിനു സമീപത്ത് ഓട്ടോസ്റ്റാന്റുണ്ട്.
- നെയ്യാർഡാം,അമ്പൂരി,പന്ത,പട്ടകുളം,ആനാകോട്,കള്ളിക്കാട് പൂഴനാട്,ഇടവാച്ചൽ,ചെമ്പകപ്പാറ മുതലായ കെ.എസ്.ആർ.ടി.സി ബസുകൾ ഈ വഴിയാണ് പോകുന്നത്.
- മലയോര ഹൈവെയിൽ കള്ളിക്കാട് നിന്നും വലത്തോട്ട് തിരിഞ്ഞ് 2.8 കിലോമീറ്റർ സഞ്ചരിക്കണം.കള്ളിക്കാട് താഴെ ജംഗ്ഷനിൽ ഓട്ടോസ്റ്റാന്റുണ്ട്.
{{#multimaps:8.52058,77.11074|zoom=8}}
- ↑ ഗവ.വി.എച്ച്.എസ്.എസ്,വീരണകാവ് പി.ടി.എ മിനിട്ട്സ് ബുക്ക്,3,പേജ്.16
- ↑ പ്രധാനകെട്ടിടത്തിന്റെ ഒന്നാം നിലയിൽ സ്ഥിതി ചെയ്യുന്നു.
- ↑ ഇ-റിസോഴ്സ് സെക്ഷൻ പ്രധാന കെട്ടിടത്തിലെ ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബിലാണ് സ്ഥിതി ചെയ്യുന്നത്.ഇ-ലേണിങ് മെറ്റീരിയൽസ് ലാബിലെ കമ്പ്യൂട്ടർ സഹായത്തോടെയും പെൻഡ്രൈവ്,സി.ഡി ശേഖരം എന്നിവയിലൂടെയും അധ്യാപകരും കുട്ടികളും ഉപയോഗിക്കുന്നു.
- ↑ വെള്ളനാട് ബ്ലോക്ക് മെമ്പർ ശ്രീ.വിജയൻ ഈ സ്കൂളിന്റെ പൂർവവിദ്യാർത്ഥിയും മുൻതാൽക്കാലികസ്റ്റാഫംഗവുമാണ്.
- ↑ പതിനാലാം വാർഡ് - സ്കൂളിന്റെ ഉന്നമനത്തിനായി പ്രയത്നിക്കുന്ന ശ്രീ.ജിജിത്ത്.ആർ.നായർ ആണ് വാർഡ് മെമ്പർ
- ↑ എഴുത്തുകാരി,മാതൃഭൂമി