സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്
വിലാസം
നെല്ലിമൂട്

സെന്റ്‌ ക്രിസോസ്റ്റോം ജി എച്ച് എസ് ,നെല്ലിമൂട് ,നെല്ലിമൂട് ,695524
,
നെല്ലിമൂട് പി.ഒ.
,
695524
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം27 - 01 - 1952
വിവരങ്ങൾ
ഫോൺ0471 2261060
ഇമെയിൽscghs44013@gmail.com
കോഡുകൾ
സ്കൂൾ കോഡ്44013 (സമേതം)
യുഡൈസ് കോഡ്32140200124
വിക്കിഡാറ്റQ64036733
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനെയ്യാറ്റിൻകര
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് അതിയന്നൂർ
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ167
പെൺകുട്ടികൾ2374
അദ്ധ്യാപകർ82
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലിറ്റിൽ എം. പി
പി.ടി.എ. പ്രസിഡണ്ട്ജോണി. ജെ
എം.പി.ടി.എ. പ്രസിഡണ്ട്സ്റ്റെല്ല ഫ്രാൻസിസ്സ്
അവസാനം തിരുത്തിയത്
24-01-2022Scghs44013
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

സ്വാതന്ത്ര്യപ്രാപ്തിയ്ക്ക് മുൻപ് ഗ്രാമീണ മേഖലയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം ഒരു വിദൂര സ്വപ്നമായിരുന്ന കാലഘട്ടത്തിൽ ശ്രീ പി.കെ. ദേവദാസ് MA.LT നെല്ലിമൂട്ടിൽ സ്ഥാപിച്ചതാണ് ശ്രീ ചിത്രോദയം ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ. സ്ക്കൂളിന്റെ ആദ്യ ഹെഡ് മാസ്റ്റർ അദ്ദേഹം തന്നെയായിരുന്നു. കൊച്ചി തിരുവിതാംകൂർ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ പനമ്പള്ളി ഗോവിന്ദമേനോൻ കൊണ്ടുവന്ന ചില വിദ്യാഭ്യാസ നിയമങ്ങളും മറ്റു കാരണങ്ങളും ഈ സ്ഥാപനത്തെ അടച്ചു പൂട്ടലിന്റെ വക്കിൽ എത്തിച്ചു. ഈ നിർണ്ണായക ഘട്ടത്തിൽ 1952 ജനുവരി 27 ന് തിരുവനന്തപുരം അതിരൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ഈവാനിയോസ് തിരുമേനി ഈ സ്ക്കൂൾ ഏറ്റെടുക്കുകയും നടത്തിപ്പിനായി മേരിമക്കൾ സന്ന്യാസിനി സമൂഹത്തെ ഏൽപ്പിക്കുകയും ചെയ്തു. കലാലയത്തെ സെന്റ് ക്രിസോസ്റ്റംസ് എന്ന് പുനർനാമകരണം ചെയ്തു. കലാലയ കൈമാറ്റത്തിന് ശേഷമുള്ള ആദ്യത്തെ ഹെഡ്മിസ്ട്രസ് സിസ്റ്റർ. സ്കൊളാസ്റ്റിക്ക ഡി.എം. ആയിരുന്നു. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിലൂടെ കുടുംബം, സമൂഹം, രാഷ്ട്രം എന്നിവയുടെ പുരോഗതി സാധ്യമാക്കുക, സ്വഭാവ രൂപവൽക്കരണം നൽകുക എന്നിവയായിരുന്നു വിദ്യാലയത്തിന്റെ ലക്ഷ്യം. കുട്ടികളിൽ സത്യം, നീതി, സമാധാനം തുടങ്ങിയ മാനവിക മൂല്യങ്ങൾ വളർത്തുന്നതിൽ സന്ന്യാസിനികൾ അതീവ ശ്രദ്ധപുലർത്തി.


ഇന്ന് L.K.G. മുതൽ പ്ലസ് ടു വരെ ഏകദേശം 4000 ത്തോളം കട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു.

സെന്റ് ക്രിസോസ്റ്റംസിന്റെ ചരിത്രത്തിലെ നാഴികക്കല്ലുകൾ


സാധ്യായദിവസങ്ങളിൽ രാവിലെ 9.30 ന് സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നു. 8.30 മുതൽ സ്കൂളിൽ എത്തുന്ന കുട്ടികൾ അച്ചടക്കത്തോടെ ക്ലാസ് മുറികളിലിരുന്ന് പഠനത്തിൽ ശ്രദ്ധിക്കുന്നുവെന്ന് ഉറപ്പു വരുത്താൻ പ്രീഫെക്ടുകളെയും അധ്യാപകരെയും നിയോഗിച്ചിട്ടുണ്ട്.വൈകുന്നേരം 3.30 ന് ക്ലാസുകൾ അവസാനിക്കുന്നു. കുട്ടികളുടെ പഠനനിലവാരവും പുരോഗതിയും പരിശോധിക്കുന്നതിനായി ഓരോ മാസവും യൂണിറ്റ് ടെസ്റ്റ് നടത്തുന്നു.പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ രക്ഷിതാക്കളെ വരുത്തി ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നു.പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് പ്രത്യേകം ശ്രദ്ധകൊടുക്കുകയും പ്രവൃത്തിസമയംകൂടാതെ രാവിലെയും വൈകുന്നേരവും ശനിയാഴ്ചകളിലും ക്ലാസ് എടുക്കുന്നു. പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ നിസ്വാർത്ഥമായ സേവനം നിർവഹിക്കുന്ന അധ്യാപക സമൂഹം ഈ സ്കൂളിന്റെ അഭിമാനമാണ്. സ്കൂളിന്റെ സമഗ്രവികസനത്തിനായി ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസിനോടൊപ്പം സ്റ്റാഫ് സെക്രട്ടറിമാരായി ശ്രീമതി. ജിജി എൻ. എസ്, ശ്രീമതി ഷീല റ്റ്.ആർ, എസ് ആർ. ജി കൺവീനേഴ്സായി ശ്രീമതി ഗീത പി. എസ്, ഷീബ ജി. സി എന്നിവരും പ്രവർത്തിക്കുന്നു

ഭൗതികസൗകര്യങ്ങൾ

മൂന്ന് ബഹുനില മന്ദിരങ്ങളിലായി 29 യു.പി. ക്ലാസുകളും 34 ഹൈസ്ക്കൂൾ ക്ലാസുകളും പ്രവർത്തിക്കുന്നു. ഹൈസ്കൂളിന് 2 കമ്പ്യൂട്ടർ ലാബുകളിലായി ഏകദേശം 28 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. 2 സ്മാർട്ട് റൂമുകളുണ്ട്. 34 ഹൈസ്ക്കൂൾ ക്ലാസുകളും ഹൈടെക് ആണ്. സയൻസ് ലാബ്,ലൈബ്രറി,സൊസൈറ്റി എന്നിവയുണ്ട്.വൃത്തിയും വെടിപ്പുമുള്ള ഒരു പാചകപ്പുര തന്നെയുണ്ട്.കുട്ടികൾക്ക് ആവശ്യത്തിനുള്ള ടോയിലറ്റ് സൗകര്യവും ലഭ്യമാണ്.ഇതിനുപുറമെ കുട്ടികൾക്ക് കളിയ്ക്കാൻ വിശാലമായ മൈതാനവുമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • നേർക്കാഴ്ച
  • ലിറ്റിൽ കൈറ്റ്സ്
  • ഗൈഡ്‌സ് 
  • ആർട്സ് ക്ലബ്ബ് 
  • സ്പോർട്സ് ക്ലബ്ബ്
  • ടൂറിസം ക്ലബ്ബ് ലിറ്റിൽ കൈറ്റ്സ്
  • ഗൈഡിങ്
  • ഫിലിം  ക്ലബ്ബ്
  • ലൈബ്രറി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ

ഗണിത ക്ലബ്ബ്

ഗണിതം കുട്ടികളുടെ ഇഷ്ടവിഷയമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നല്ല രീതിയിൽ ഒരു ഗണിതശാസ്ത്രക്ലബ് പ്രവർത്തിക്കുന്നു.2018-2019 വർഷത്തെ ഗണിത ക്ലബ്ബിന്റെ രൂപീകരണം 29-6-2018 നടത്തി. അന്നേ ദിവസം തന്നെ ഗണിത ക്ലബ്ബിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.. ഏകദ്ദേശം 50 പേർ ക്ലബ്ലിലെ അംഗങ്ങളായി. ക്ലബ്ബിന്റെ കൺവീനറായി ശ്രിമതി ലത വി. ജി യെ തെരഞ്ഞെടുത്തു.

സയൻസ് ക്ലബ്ബ്

ശാസ്ത്രാഭിമുഖ്യമുള്ള തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ശാസ്ത്രവിഷയത്തിൽ അഭിരുചിയുള്ള കുട്ടികളെ ഉൾപ്പെടുത്തി സയൻസ് ക്ലബ് പ്രവർത്തിക്കുന്നു.

സോഷ്യൽ സയൻസ് ക്ലബ്ബ്

സമൂഹത്തോടുള്ള തന്റെ ഉത്തരവാദിത്വം മനസ്സിലാക്കി വളരുവാൻ സഹായിക്കത്തക്ക വിധമുള്ള പ്രവർത്തനങ്ങൾ സോഷ്യൽ സയൻസ് ക്ലബ് നടത്തുന്നു. ദിനാചരങ്ങളു‍മായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് കുട്ടികളിൽ ബോധവൽക്കരണം നടത്തുന്നു.

ഇംഗ്ലീഷ് ക്ലബ്ബ്

ഇംഗ്ലീഷ്  അധ്യാപികമാരുടെ നേതൃത്വത്തിൽ ഇംഗ്ലീഷ് ക്ലബ് അംഗങ്ങൾ ഒത്തുച്ചേരുകയും വിവിധ മത്സരങ്ങൾ നടത്തുകയും ചെയ്യുന്നു. ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇംഗ്ലീഷ് അസംബ്ലി നടത്താറുണ്ട്.

എക്കോ ക്ലബ്

പ്രകൃതിയുടെ ആവാസവ്യവസ്ഥ സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തി അതിനവരെ സജ്ജരാക്കുന്നതിന് സഹായിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളുമായി എക്കോ ക്ലബ് മുന്നോട്ടു പോകുന്നു.

ഹെൽത്ത് ക്ലബ്ബ്

ആരോഗ്യം സമ്പത്താണ് എന്ന് വളർന്നുവരുന്ന തലമുറയെ ബോധവാന്മാരാക്കത്തക്ക വിധമുള്ള ഒരു ഹെൽത്ത് ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. കുട്ടികൾക്ക് റൂബല്ലാ വാക്സിനേഷൻ എടുക്കുന്നതിനെക്കുറിച്ച് ബോധവത്കരണം നടത്തി. വിറ്റാമിൻ ഗുളിക നൽകിവരുന്നു.

ഹിന്ദി ക്ലബ്ബ്

രാഷ്ട്രഭാഷയായ ഹിന്ദിയ്ക്ക് പ്രോത്സാഹനം നൽകുന്നതിനായി വിവിധ പരിപാടികൾ ഹിന്ദി ക്ലബ്ബ് സംഘടിപ്പിക്കുന്നു. വായനാവാരത്തോടനുബന്ധിച്ച് ക്ലാസ് അടിസ്ഥാനത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി . എല്ലാ ബുധനാഴ്ചയും ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ അസംബ്ലി നടത്തുന്നു.

"നവപ്രഭ "

മലയാളം,ഗണിതം,ശാസ്ത്രം എന്നീ വിഷയങ്ങളിൽ പിന്നോക്കം നിൽക്കുന്ന ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന 45 മണിക്കൂർ പഠനപ്രവർത്തനമാണ് 'നവപ്രഭ'. .

2019-20 ലെ പ്രവർത്തനങ്ങൾ

2020-21 ലെ പ്രവർത്തനങ്ങൾ

വിജയോത്സവം

2020 -2021  

St Chrysostom's G H S Nellimood  സ്കൂളിന്റെ സഫലം 2022 വിജയോത്സവം 18/01/2022 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് സ്കൂൾഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.  2020 21 കാലയളവിലെ കോവിഡിന്റെ അതിഭീതിദമായ അന്തരീക്ഷത്തിൽ പ്രതീക്ഷയോടെ എസ്എസ്എൽ സി പരീക്ഷ അഭിമുഖീകരിച്ച് ful A+ കരസ്ഥമാക്കിയ കുട്ടികളെഅനുമോദിക്കാനായിരുന്നു  ഈ സംരംഭം.അസിസ്റ്റൻറ് പ്രൊവിൻഷ്യാൾ സുപ്പീരിയർ   Rev Sr Francitta Mathew D M അധ്യക്ഷയായിരുന്ന ഈ മീറ്റിംഗ് Sri Anselen MLA ഉദ്ഘാടനം ചെയ്തു. മുഖ്യപ്രഭാഷകയായി കടന്നുവന്നത് ഏറ്റവും ബഹുമാന്യയായ   തിരുവനന്തപുരം ഡയറ്റിലെ Dr.Geetha Lekshmi  ടീച്ചറായിരുന്നു. കുഞ്ഞുങ്ങൾക്ക് അഭിനന്ദനങ്ങൾ നൽകിയ തോടൊപ്പം A+ നേടിയ കുഞ്ഞുങ്ങൾ തങ്ങളുടെ വ്യക്തിജീവിതത്തിലും A+ നേടണമെന്ന് സ്നേഹത്തോടെ ടീച്ചർ പറയുകയുണ്ടായി മലയാളത്തിന് ഏറ്റവും കൂടുതൽ വിജയം നേടിയ വിദ്യാലയം എന്ന നിലയിൽ മലയാള ഭാഷയെകൂടുതൽ പ്രോത്സാഹിപ്പിക്കണമെന്നും അധ്യാപകർ അതിനൂ തയ്യാറാകണമെന്നും ടീച്ചർ അറിയിച്ചു ഏറെ വ്യത്യസ്തതയോടെ കൊവിഡ് എന്ന  മഹാമാരിയെ അതിജീവിക്കുന്നതിന് അവലംബിക്കേണ്ട മാർഗ്ഗങ്ങളും വിപത്തുകളും നൃത്താവിഷ്ക്കാരത്തിലൂടെഅവതരിപ്പിച്ചുകൊണ്ടാണ് വിശിഷ്ടാതിഥികളെ വരവേറ്റത് .പ്രഥമാധ്യാപികയായ Smt.i Little M P  ടീച്ചർ സ്വാഗതം  ആശംസിച്ചു. വാർഡ് മെമ്പർ Sri Shiju K V ,PTA President  Sri Johny  മുൻ P T A.Vice President Sri  Kaanjiramkulam Giri എന്നിവർ ആശംസകൾ അർപ്പിച്ചു .PTA  Vice president  Sri Sarath Kumar ഏവർക്കും കൃതജ്ഞത രേഖപ്പെടുത്തി

മാനേജ്മെന്റ്

മലങ്കര കത്തോലിക്ക സഭയുടെ തിരുവനന്തപുരം അതിരൂപതയിൽ പാറശ്ശാല രൂപതയുടെ സ്ഥാപനം. അഭിവന്ദ്യ തോമസ് മാർ യൗസേബിയോസ് മെത്രാപോലീത്ത മാനേജരായും, വെരി. റവ. ഫാ. ഷീൻ തങ്കാലയം കറസ്പോണ്ടൻറായും പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പേര് വർഷം
സി. സ്കൊളാസ്റ്റിക്ക ഡി. എം 1952-1970
ശ്രീമതി സൂസമ്മ ജോർജ്ജ് 1970-1971
ശ്രീമതി റ്റി. സി. സാറാമ്മ 1971-1984
സി. ഫ്രാൻസിസ് ‍ഷാന്താൾ ഡി. എം 1984-85
സി. വെറോണിക്ക ‍ഡി. എം. 1985-1989
സി. ഫ്ലാവിയ ഡി. എം. 1989-1995
സി. ജോർജ്ജിയ ഡി. എം. 1995-1997
സി. സുശീല ഡി. എം. 1997-2002
സി. ആൻസി ഡി. എം. 2002-2007
ശ്രീമതി ശോശാമ്മ ഗീവർഗ്ഗീസ് 2007-2008
സി. ആനി ജോസഫ് ഡി. എം. 2008-2011
ശ്രീമതി. ഷീല എൻ. കെ 2011-2012
ശ്രീമതി. സാലി ജേക്കബ് 2012-2015
സി. ലിസ്സമ്മ റ്റി. ജെ ഡി. എം ‌‌‌‌‌ 2015-2020

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

1.മികച്ച പാർലമെന്റേറിയൻ - ശ്രീ. ചാൾസ്. എക്സ് എം.പി

2.മൂൻ മന്ത്രിയും ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന ശ്രീ. സുന്ദരം നാടാർ

3.കരമന എൻ.എസ്.എസ്. കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവിയും എഴുത്തുകാരിയുമായ Prof. ശ്രീദേവി

4.ശ്രീ ബിപിൻ - Airforce Transport Pilot – Hyderabad

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'

  • തിരുവനന്തപുരം - കളിയിക്കാവിള നാഷണൽ ഹൈവേയിൽ ബാലരാമപുരത്ത് വഴിമുക്ക് നിന്ന് വലത്തോട്ട് തിരിഞ്ഞ് കാഞ്ഞിരംകുളം പൂവാർ റോഡിൽ 10 km സ്ഥിതി ചെയ്യുന്നു.
  • പൂവാറിൽ നിന്ന് കാഞ്ഞിരംകുളം തിരുവനന്തപുരം റോഡിൽ 15 km ൽ സ്ഥിതി  ചെയ്യുന്നു

{{#multimaps: 8.3757202,77.0454426 | zoom=8 }}