ജി.എച്ച്.എസ്. മുണ്ടേരി

Schoolwiki സംരംഭത്തിൽ നിന്ന്


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം


ജി.എച്ച്.എസ്. മുണ്ടേരി
വിലാസം
മുണ്ടേരി

ഗവ.ഹൈസ്കൂൾ മുണ്ടേരി
,
മുണ്ടേരി പി.ഒ.
,
679334
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1978
വിവരങ്ങൾ
ഇമെയിൽghsmunderi@gmail.com
കോഡുകൾ
സ്കൂൾ കോഡ്48138 (സമേതം)
യുഡൈസ് കോഡ്32050402703
വിക്കിഡാറ്റQ64565630
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംനിലമ്പൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്നിലമ്പൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പോത്തുകൽ,
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ491
പെൺകുട്ടികൾ425
അദ്ധ്യാപകർ23
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎം ജെ സിസിലി
പി.ടി.എ. പ്രസിഡണ്ട്ബാബു.എൻ
എം.പി.ടി.എ. പ്രസിഡണ്ട്റീന ഷിജു
അവസാനം തിരുത്തിയത്
16-01-202348138
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പുർ ഉപജില്ലയിലെ മുണ്ടേരിയിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമായ ജി എച്ച് എസ് മുണ്ടേരി 1968ൽ സ്ഥാപിതമായി . മുണ്ടേരി എന്ന ഉൾനാടൻ ഗ്രാമത്തിലെ സാധാരണക്കാരുടെ ഏക ആശ്രയമാണ് ഈ സ്കൂൾ. കഴിഞ്ഞ അഞ്ച് വർഷമായി എസ്.എസ്.എൽ.സി ക്ക് നൂറു ശതമാനം വിജയം നേടിയ ഈ സ്ഥാപനം നാടിന്റെ വൈജ്ഞാനിക സ്പന്ദനങ്ങളുടെ ജീവനാടിയായണ്.സ്നേഹത്തിന്റെയും സമഭാവനയുടെയും ദർശനങ്ങളാൽ ഇളംമനസ്സുകൾക്ക് കാഴ്ചയും ഉൾക്കാഴ്ചയുമായി ജി എച്ച് എസ് മുണ്ടേരി അതിന്റെ യാത്ര തുടരുന്നു......

ചരിത്രം

1978 ൽ മുണ്ടേരി സൈഫുൽ ഇസ്ലാം മദ്രസ്സയിൽ ഒരു എൽ.പി സ്കൂളായിട്ടാണ് ഈ സ്കൂളിൻറെ ആരംഭം .1983 ൽ ഇതൊരു യു.പി. സ്കൂളായി ഉയർത്തപ്പെട്ടു. 2007 ൽ ഗവൺമെൻറ് അംഗീകാരമുള്ള പ്രീപ്രൈമറി ക്ലാസ്സുകൾ ആരംഭിച്ചു. 2013 ൽ RMSA പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു ഹൈസ്കൂളാക്കി മാറ്റി.2017 ഏപ്രിൽ 31 വരെ പ്രൈമറി വിഭാഗവും ഹൈസ്കൂൾ വിഭാഗവും രണ്ടു ഹെഡ്മാസ്റ്റർമാരുടെ കീഴിൽ രണ്ടു സ്ഥാപനങ്ങളായിട്ടായിരുന്നു പ്രവർത്തിച്ചിരുന്നത്. അതിനുശേഷം ഇത് G H S Munderi എന്ന ഒറ്റ സ്ഥാപനമായി പ്രവർത്തിക്കുന്നു.നിലവിൽ ഈ സ്കൂൾ പ്രവർത്തിക്കുന്നത് യു.പി സ്കൂളിൻറെ അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയാണ്. സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ട ST കുട്ടികളാണ് ഈ സ്ഥാപനത്തിൽ കൂടുതലായും പഠിക്കുന്നത്. ഇരുട്ടു കുത്തി , തണ്ടൻ കല്ല് ,നാരങ്ങാപൊയിൽ, അപ്പൻ കാപ്പ് , വാണിയപ്പുഴ , അംബുട്ടാൻ പൊട്ടി തുടങ്ങിയ കോളനികളിൽ നിന്ന് കുട്ടികൾ ഈ വിദ്യാലയത്തിലെത്തുന്നുണ്ട്. കുൂടുതൽ വായിക്കാ‍ൻ ക്ലിക്ക് ചെയ്യുക

സൗകര്യങ്ങൾ

സ്കൂൾ ബിൽഡിംഗ്

രണ്ടര ഏക്കറോളം (2.40 Acr) ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.. സ്കൂളിന് അഞ്ച് കെട്ടിടങ്ങളിലായി ഇരുപത്തി ഏഴ് ക്ലാസ് മുറികളുണ്ട്.വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.നിലവിലുള്ള കംമ്പ്യൂട്ടർ ലാബിൽ ഏകദേശം 12 കമ്പ്യൂട്ടറുകളുണ്ട്. സ്കൂളിൽ ഹൈടെക് പദ്ധതിയിലടക്കം 26 ലാപ്ടോപ്പുകളും ഉണ്ട്. ഇവയിൽ  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈടെക് സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി ഹൈസ്ക്കൂൾ വിഭാഗത്തിൽ മുഴുവൻ ക്ലാസ്സ് മുറികളും ഹൈടെക്കാണ്. 2020-21 അദ്ധ്യയനവർഷത്തിൽ ഹൈസ്ക്കൂൾ കമ്പ്യൂട്ടർ ലാബിലേക്ക് അഞ്ച് ലാപ്‌ടോപ്പുകൾ കൂടി ലഭിച്ചിട്ടുണ്ട്. അയിരത്തിലധികം പുസ്തകങ്ങളുള്ള ഡിസൈൻഡ് ലൈബ്രറിയും വായനാമുറിയും സ്കൂളിന്റെ ഒരു വലിയ മുതൽകൂട്ടാണ്.കുട്ടികളെ ഉയരങ്ങളിലേക്ക് കൈ പിടിച്ചു നടത്താൻ അദ്ധ്യാപകർക്ക് കരുത്ത് പകരുന്നത് സ്കൂളിന് സ്വന്തമായുള്ള ഈ ഗ്രന്ഥശാലയാണ്.സ്കൂൾ വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ദ പരിശീലനം നൽകുന്നതിൽ പ്രത്യേക ഊന്നൽ നൽകുവാൻ വിവിധ പരിപാടികളും പദ്ധതികളും ആവിഷ്കരിച്ച നടപ്പിൽ വരുത്തുന്നുണ്ട്. കുട്ടികൾക്ക് പഠനം കൂടുതൽ രസകരവും അനുഭവവേദ്യവുമാക്കുന്നതിനു വേണ്ടി ഹൈസ്കൂൾ വിഭാഗം ക്ലാസ് മുറികളെല്ലാം സ്മാർട്ട് റൂമുകളായാണ് ക്രമീകരിച്ചിരിക്കുന്നത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രാഥമിക ആവശ്യത്തിനുള്ള പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകളും ധാരാളമുണ്ട്. കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് പി.റ്റി.എ യുടെ മേൽ നോട്ടത്തിൽ സ്കൂൾബസ്സ് സർവ്വീസും നടത്തുന്നുണ്ട്.കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു. ആധുനികമായ പാചകപ്പുരയിലാണ് കുട്ടികൾക്കുള്ള ഭക്ഷണം വൃത്തിയായും,രുചികരമായും തയ്യാർ ചെയ്യുന്നത്..

പ്രവർത്തനങ്ങൾ

പൊതു വിദ്യാലയങ്ങൾ നാടിൻറ നന്മ തന്നെയാണ്.പിന്നോക്കാവസ്ഥയിൽ നിന്നും കരകയറി മികവിൻറ പാതയിലേക്കൊരു വിദ്യാലയം.ആ മാതൃകയാണ് ജി.എച്ച് എസ് മുണ്ടേരി. 2021-22 അധ്യയന വർഷം 1020 വിദ്യാർത്ഥികൾ പഠനം നടത്തുന്നു.സാമൂഹ്യകൂട്ടായ്മ വളർത്തിയും അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിച്ചും അക്കാദമിക രംഗത്തെ് ചിട്ടയായി പ്രവർത്തിച്ചുമാണ് ഈ വളർച്ച നേടിയത്.. കഴിഞ്ഞ അ‍‍ഞ്ച് വർഷങ്ങളിലും എസ്.എസ്.എൽ.സിക്ക് നൂറ് ശതമാനം വിജയം.ചിട്ടയായ പഠനപ്രവർത്തനങ്ങൾ ഒരുക്കുന്നതിനും അവ വിനിമയം ചെയ്യുന്നതിനും അധ്യാപകരുടെ ആത്മാർത്ഥമായ സഹകരണം വിദ്യാലയത്തിന് ലഭിക്കുന്നു. ആഘോഷങ്ങളും ദിനാചരണങ്ങളും പഠന പ്രവർത്തനത്തിന്റെ ഭാഗമായി ഉൾക്കൊണ്ടുള്ള പ്രവർത്തനങ്ങൾ തന്നെയാണ് വിദ്യാലയത്തിൽ ഒരുക്കുന്നത്,

പാഠ്യപ്രവർത്തനങ്ങൾ

എൽ.എസ്.എസ് / യു.എസ് .എസ് പരീക്ഷാ പരിശീലനം,എൻ എം എം എസ്, മറ്റു മത്സര പരീക്ഷകൾ, മലയാളത്തിളക്കം, ശ്രദ്ധ, ഹലോ ഇംഗ്ലീഷ് തുടങ്ങിയ പ്രവർത്തനങ്ങളും വിദ്യാലയത്തിൽ മികച്ച രീതിയിൽ നടത്തപ്പെടുന്നു.പഠന പിന്നാക്കകാർക്കായുള്ള പ്രത്യേക പ്രവർത്തനങ്ങളും നടപ്പാക്കുന്നു. ഭിന്നശേഷിവിദ്യാർത്ഥികൾക്കായിസ്കൂൾ കൗൺസിലറുടെ സഹായത്തോടെ സവിശേഷമായ പരിഗണന നൽകിക്കൊണ്ടുള്ള പഠനപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നു സ്കൂളിൽ വരാൻ താല്പര്യം കുറഞ്ഞ പട്ടിക വർഗ വിദ്യാർത്ഥികളെ അധ്യാപകർ അവരുടെ വീടുകളിൽ ചെന്ന് അവരുടെ പഠനകാര്യങ്ങൾ വിലയിരുത്തി, സ്കൂളിൽ വരാൻ വേണ്ടിയുള്ള പ്രോത്സാഹനം നൽകുന്നു. എസ് ആർ ജി, സബ്ജക്ട് കൗൺസിൽ തുടങ്ങിയവ ചേർന്ന് അക്കാദമിക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു.

പാഠ്യേതരപ്രവർത്തനങ്ങൾ

കലാ കായിക രംഗങ്ങളിൽ സ്ഥലത്തെ ക്ലബ്ബുകളുടെയും മറ്റും സഹായത്തോടെ പ്രത്യേക പരിശീലനം നടത്തുന്നു. എല്ലാ ചൊവ്വാഴ്ചകളിലും താല്പര്യമുള്ള കുട്ടികൾക്ക് കരാട്ടെ ക്ലാസ്സ് നടത്തുന്നു. ഐ.ടി മേളയിൽ പങ്കെടുപ്പിക്കുന്നതിനുള്ള പ്രത്യേക പരിശീലനം നൽകുന്നു കൂടാതെ ലിറ്റിൽ കൈറ്റ്സ്, ജെ ആർ സി, എസ് പി സി എന്നിവയും പ്രവർത്തിക്കുന്നു

മാനേജ്മെന്റ്

കേരള സർക്കാരാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് കേരള സർക്കാറിന്റെ,സാമ്പത്തിക സഹായത്തിലാണ് നിരവധിയായ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുവാൻ കഴിഞ്ഞിട്ടുള്ളത്.നാളിതുവരെയുള്ള എല്ലാ അദ്ധ്യാപക രക്ഷകർത്തൃ സമിതികളും സ്കൂളിന്റെ വികസനത്തിനും,അക്കാദമിക മുന്നേറ്റത്തിനും നൽകിയ പിൻതുണയും,ശാരിരികവും,മാനസികവുമായി നൽകിയ സഹായവുമാണ് ഈ സ്ഥാപനത്തിന്റെ വിജയത്തിനാധാരം.. നിലവിൽ ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്‌മിസ്ട്രസ് ശ്രീമതി എം. ജെ സിസിലി ആണ്.

സ്കൂൾ മാനേജ് മെന്റ് കമ്മിറ്റി

അധ്യാപകരും രക്ഷാകർത്താക്കളും ജനപ്രതിനിധികളും , പ്രദേശത്തെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ,വിദ്യാഭ്യാസ വിദഗ്ദരുമൊക്കെ ചേർന്ന് രൂപവത്കരിക്കുന്ന കമ്മിറ്റിയാണ് സ്കൂൾമാനേജ്മെന്റ്കമ്മറ്റി. എസ്.എം.സി എന്ന പേരിലാണ് ഈ കമ്മിറ്റി അറിയപ്പെടുന്നത്. അധ്യാപകനും രക്ഷിതാവും പരസ്പരം അറിയുകയും വിദ്യാർഥിയുടെ പഠന പ്രവർത്തനങ്ങളിൽ ബന്ധപ്പെടുകയും ചെയ്യുക, അധ്യാപകർ വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് രക്ഷാകർത്താക്കളുമായി അടുത്ത പരിചയം സ്ഥാപിക്കുക, ജനപ്രതിനിധികളും,വിദ്യാഭ്യാസ വിദഗ്‌ദരുമൊക്കെ ഇടയ്ക്കിടയ്ക്ക് വിദ്യാലയങ്ങൾ സന്ദർശിക്കുകയും വിദ്യാലയ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്യുക എന്നിവ ഈ കമ്മിറ്റിയുടെ പരിപാടികളിൽ ഉൾപ്പെടുന്നു. . സ്കൂളിലെ കെട്ടിടം, കളിസ്ഥലം, ഫർണിച്ചർ, ലൈബ്രറി എന്നിവ മെച്ചപ്പെടുത്തുന്നത് ഈ കമ്മിറ്റിയുടെ സംഘടിത പരിശ്രമത്തിലൂടെയാണ് .പഠിതാക്കളുടെ സർവതോന്മുഖമായ അഭിവൃദ്ധിലാക്കാക്കി പ്രവർത്തിക്കാൻ അധ്യാപകരും രക്ഷിതാക്കളും സഹകരിക്കുക എന്നതാണ് സ്കൂൾമാനേജ്മെന്റ്കമ്മറ്റിയുടെ പ്രധാനലക്ഷ്യം. . സ്കൂളിന്റെ യശസ്സ് വളർത്തുന്നതിനും നിലനിർത്തുന്നതിനും സ്കൂൾമാനേജ്മെന്റ്കമ്മറ്റി കടപ്പെട്ടിരിക്കുന്നു.. സ്കൂളും സമൂഹവും പരസ്പരം സഹകരിക്കുക എന്ന തത്ത്വം യാഥാർഥ്യമാക്കുന്നത് ഈ കമ്മിറ്റിയാണ്. മേല്പറ‍ഞ്ഞവയെ എല്ലാം അക്ഷരാർത്ഥത്തിൽ അന്വർത്ഥമാക്കുന്ന ഒരു സ്കൂൾമാനേജ്മെന്റ് കമ്മറ്റിയാണ് മുണ്ടേരി ഗവൺമെന്റ് സ്കൂളിന് ഉള്ളത്. സ്കൂളിന്റെ ഉന്നമനം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ജനപ്രതിനിധികളും,സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും,വിദ്യാഭ്യാസ വിദ്ധരും, രക്ഷിതാക്കളും, അദ്ധ്യാപകരുമൊക്കെ ചേർന്ന ഒരുകൂട്ടമാണ് നമ്മുടെ സ്കൂൾമാനേജ്മെന്റ്കമ്മറ്റി.സ്കൂളിന് ഭൗതികസൗകര്യങ്ങൾ ഒരുക്കിത്തരുന്നതിൽ കാണിക്കുന്ന അതീവശ്രദ്ധ നമ്മുടെ വിദ്യാലയത്തെ മലപ്പുറം ജില്ലയിലെ മികച്ച സ്കൂളുകളുടെ പട്ടികയിലേയ്ക്ക് ഉയർത്തുമെന്നകാര്യത്തിൽ സംശയമില്ല.

മുൻ സാരഥികൾ

ആന്റണി,പി വി പുരുഷോത്തമൻ, ആചാരി, യു കേശവൻ ഗീ വ‍ർഗ്ഗീസ്, മഹറൂഫ് വി എം, എലിസബത് റ്റി റ്റി, അന്നക്കുട്ടി, വിജയൻ, രമണി പിപി, കെ കെ മോഹനൻ, ബാലക്രിഷ്ണൻ, തോമസ്, സതീദേവി, വർമ്മ, ഉണ്ണിക്രിഷ്ണൻ, ആന്റോ സുജ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അലി ശാക്കി‍ർ മത രംഗത്ത് തിളങ്ങുന്നു. അ‍ഡ്വ ‍‍‍ജഹാംഗീർ നിയമം, മാധ്യമം രാഷ്ടീയം തുടങ്ങി രംഗങ്ങളിലും ഇഖ്‍ബാൽ സിഎച്ച് രാഷ്ടീയം ,സാംസ്കാരികം, , അധ്യാപനം തുടങ്ങി രംഗങ്ങളിലും ശോഭിക്കുന്നു. ഡോ മുസ്‍ലിഹത്ത്, ഡോ ജാസ്മിൻ സിഎച്ച് ,ഡോ ഡാനി ഡോ നിമിത ഡോ നൂർജഹാൻ എന്നിവർ വൈദ്യരംഗത്ത് തിളങ്ങുന്നു. ഐടി, നൃത്തം സിനിമ, കൃഷി, കച്ചവടം, വിവിധ മേഖലകളിലെ സർക്കാർ ഉദ്യോഗങ്ങൾ, വിവിധ മേഖലകളിലെ സ്വകാര്യ ഉദ്യോഗങ്ങൾ തുടങ്ങി എല്ലാ മേഖലകളിലും ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികൾ ശോഭിക്കുന്നു

നേട്ടങ്ങൾ .അവാർഡുകൾ.

ഉയർച്ചയുടെ പടവുകൾ കയറിക്കൊണ്ടിരിക്കുന്ന വിദ്യാലയമാണ് ജി എച്ച് എസ് മുണ്ടേരി. 2018 മുതൽ തുടർച്ചയായി അഞ്ച് തവണ എസ് എസ് എൽ സി ക്ക് നൂറ് ശതമാനം വിജയം നേടി. 2020 - 21 വർഷത്തെ മലപ്പുറം റവന്യു ജില്ലയിലെ ഏറ്റവും നല്ല പിടിഎക്കുള്ള രണ്ടാം സ്ഥാനവും വണ്ടൂർ വിദ്യാഭ്യാസ ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും നേടി.65000 രൂപയുടെ ക്യാഷ് അവാർഡാണ് ലഭിച്ചത്.ഈ തുക ഉപയോഗപ്പെടുത്തിയാണ് സ്കൂൾ ഡിസൈൻഡ് ലൈബ്രററി ഒരുക്കിയത്

ചിത്രശാല

ബോധ വത്കരണം
എസ് പി സി ബോധ വത്കരണം
ബാല സാഹിത്യ പുരസ്കാരം നേടിയ രമേശ് സാറിനെ ആദരിക്കിന്നു
വിമുക്തി ബോധ വത്കരണം
എം.ജെ. സിസിലിപ്രധാനാധ്യാപിക





വഴികാട്ടി

  • നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂപ്പത്തി ഒന്ന് കിലോമീറ്റർ)
  • നാഷണൽ ഹൈവെ (പാലുണ്ട) യിൽ നിന്നും പതിനെട്ട് കിലോമീറ്റർ -ബസ്, ഓട്ടോ മാർഗ്ഗം എത്താം
  • പോത്ത്കല്ല് ബസ്റ്റാന്റിൽ നിന്നും ഒൻപത് കിലോമീറ്റർ -ബസ്, ഓട്ടോ മാർഗ്ഗം എത്താം



{{#multimaps:11.443759,76.251313|zoom=18}}

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._മുണ്ടേരി&oldid=1884540" എന്ന താളിൽനിന്ന് ശേഖരിച്ചത്