ജി.എച്ച്.എസ്. മുണ്ടേരി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

2021 മാർച്ചിലാണ് മുണ്ടേരി ഗവ :ഹൈസ്കൂളിൽ എസ്. പി. സി യൂണിറ്റിന്റെ പ്രവർത്തനത്തിനു നാന്ദി കുറിച്ചത്. നേതൃത്വ ഗുണം, ഉത്തരവാദിത്ത ബോധം, സഹജീവി സ്നേഹം, പരിസ്ഥിതി സൗഹൃദം, ജനാധിപത്യ ബോധം, അച്ചടക്കം തുടങ്ങിയ ഉന്നതമായ ജീവിതമൂല്യങ്ങൾ കേഡറ്റുകളുടെ സ്വഭാവത്തിൽ രൂപപ്പെടുത്താൻ ചുരുങ്ങിയ കാലം കൊണ്ട് തന്നെ എസ്. പി. സി ക്ക് കഴിഞ്ഞു. അടുക്കളത്തോട്ട നിർമാണം, പൂന്തോട്ട പരിപാലനം, ഗതാഗത ബോധവത്കരണം, വീട്ടിലെ കൂട്ടുകാരനോടൊപ്പം തുടങ്ങിയ വിവിധ മിനി പ്രൊജക്ടുകൾ എസ്. പി. സി യുടെ നേതൃത്വത്തിൽ നടന്നു വരുന്നു.