ജി.എച്ച്.എസ്. മുണ്ടേരി/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളുടെ ആരോഗ്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടും, ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സ് ഉണ്ടാവുകയുള്ളൂ എന്ന ബോധ്യത്തോട് കൂടിയും കുട്ടികൾക്ക് വിവിധ ആരോഗ്യ കായിക പ്രവർത്തങ്ങൾ നടത്തിവരുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ കുട്ടികളുടെ ലങ്സിന്റെ കപ്പാസിറ്റി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോട് കൂടി എല്ലാ കുട്ടികൾക്കും ഉപയോഗ പ്രദമാകുന്ന തരത്തിലുള്ള റെസ്പിറേറ്ററി മസിൽ സ്ട്രെങ്തൻ എക്സർസൈസുകളും, എയറോബിക് എക്സർസൈസുകളും,യോഗയും കൂടാതെ മറ്റു ഫിസിക്കൽ ഫിറ്റ്നസ്സ് പ്രോഗ്രാമുകളും നടത്തിവരുന്നു. ടാലന്റ് ലാബിന്റെ കീഴിൽ വിവിധ ഗെയിമുകളിൽ താല്പര്യമുള്ള കുട്ടികൾക്ക് പരിശീലനം നൽകിവരുന്നു. ഫുട്‌ബോൾ,ഖൊ-ഖൊ, കബഡി, വോളിബോൾ, ബാഡ്മിന്റൻ, ക്രിക്കറ്റ് തുടങ്ങിയ ഗെയിമുകൾക്ക് പ്രത്യേകം പരിശീലനം നൽകിവരുന്നു. പരിശീലനങ്ങളുടെ ഭാഗമായി കുട്ടികൾക്ക് വിവിധ മത്സരങ്ങളിൽ പങ്കെടുക്കാനും മികച്ച പ്രകടനം കാഴ്‌ചവെക്കാനും സാധിച്ചിട്ടുണ്ട്.