ജി.എച്ച്.എസ്. മുണ്ടേരി/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വൈവിധ്യമുള്ള നിരവധി പ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികളുടെ കാഴ്ചപ്പാടിലും ചിന്തയിലും പുതിയ  ദിശാബോധം രൂപപ്പെടുത്താൻ കഴിഞ്ഞു. പ്രമുഖരുമൊത്തുള്ള സംവാദങ്ങൾ, ഫോക്‌ലോർ മേളകൾ,പ്രാദേശിക പ്രതിഭകൾക്കൊപ്പമുള്ള കൂടിയിരുപ്പുകൾ, മാഞ്ഞു കൊണ്ടിരിക്കുന്ന ഗോത്രസംസ്കാരത്തെ സംരക്ഷിക്കാൻ വേണ്ടിയുള്ള ഇടപെടലുകൾ , പ്രാദേശിക കലാരൂപങ്ങളുടെയും ഭാഷയുടെയും വീണ്ടെടുക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ ഇവയിൽ ചിലതു മാത്രം. കഥ, കവിത ക്യാമ്പുകൾ, തിയേറ്റർ അവതരണങ്ങൾ, ഹ്രസ്വചിത്രനിർമ്മാണം, കയ്യെഴുത്തു മാസികകൾ, കുട്ടികളുടെ ലോകോത്തര ചിത്രങ്ങളുടെ പ്രദർശനങ്ങൾ,വായനാക്കുറിപ്പുകൾ,ചലച്ചിത്രാസ്വാദനങ്ങൾ തുടങ്ങിയ പരിപാടികൾ  വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്നു.