ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ | |
---|---|
പ്രമാണം:42011 sp | |
വിലാസം | |
ഇളമ്പ ഗവ എച്ച്.എസ്.എസ് ഇളമ്പ , ഇളമ്പ, പൊയ്കമുക്ക്. പി ഒ , പെയ്കമുക്ക് പി.ഒ. , 695103 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - ജൂൺ - 1924 |
വിവരങ്ങൾ | |
ഫോൺ | 0470 2639006 |
ഇമെയിൽ | ghsselampa@gmail.com |
വെബ്‍സൈറ്റ് | http://ghsselampa.blogspot.in |
കോഡുകൾ | |
സ്കൂൾ കോഡ് | 42011 (സമേതം) |
എച്ച് എസ് എസ് കോഡ് | 01149 |
യുഡൈസ് കോഡ് | 32140100206 |
വിക്കിഡാറ്റ | Q64035737 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | ആറ്റിങ്ങൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ചിറയിൻകീഴ് |
താലൂക്ക് | ചിറയൻകീഴ് |
ബ്ലോക്ക് പഞ്ചായത്ത് | ചിറയിൻകീഴ് |
തദ്ദേശസ്വയംഭരണസ്ഥാപനം | മുദാക്കൽ ഗ്രാമ പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 625 |
പെൺകുട്ടികൾ | 579 |
ആകെ വിദ്യാർത്ഥികൾ | 1204 |
അദ്ധ്യാപകർ | 54 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 153 |
പെൺകുട്ടികൾ | 86 |
ആകെ വിദ്യാർത്ഥികൾ | 239 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അനിൽ റ്റി |
പ്രധാന അദ്ധ്യാപിക | സതിജ എസ് |
പി.ടി.എ. പ്രസിഡണ്ട് | മഹേഷ് എം |
എം.പി.ടി.എ. പ്രസിഡണ്ട് | സീമ |
അവസാനം തിരുത്തിയത് | |
11-01-2022 | 42011 ghsselampa |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആറ്റിങ്ങലിനും വെഞ്ഞാറമൂടിനും ഇടയിൽ പ്രധാനവീഥിയിൽ നിന്നും ഒന്നര കിലോമീറ്റർ മാറി തികച്ചും ഗ്രാമീണമായ അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന ഒരു വിദ്യാലയമാണ് ഇളമ്പ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ.'
ചരിത്രം
ഒരു നാടിന്റെ വിദ്യാഭ്യാസ സങ്കല്പങ്ങളുടെ മൂർത്തരൂപമാണ് ഇളമ്പ ഗവ. ഹയർ സെക്കന്ററി സ്കൂൾ. ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ച് ഇന്ന് നവതിയുടെ നിറവിലേയ്ക്ക് അടുക്കുമ്പോൾ ഹയർ സെക്കന്ററി തലം വരെ എത്തി നിൽക്കുകയാണ് ഈ വിദ്യാലയം. ഗ്രാമീണ ജീവിത്തിന്റെ ഉൾത്തുടിപ്പുകൾ ഇന്നും ഹൃദയത്തിലേറ്റുവാങ്ങുന്ന നാടാണ് ഇളമ്പ. മതസാഹോദര്യകത്തിന്റെയും സാംസ്കാരികവളർച്ച യുടെയും വിളനിലമാണ് ഈ മണ്ണ്. വിദ്യാഭ്യാസപുരോ ഗതിയാണ് ഈ നാടിന്റെ സമഗ്രപുരോഗതി എന്ന തിരിച്ചറിവിലേക്ക് നമ്മെ നയിച്ചത് ഇളമ്പ സ്കൂളാണ്. കാലം അനവതരമായ പ്രയാണം തുടരുമ്പോഴും തലമുറകൾക്ക് അറിവിന്റെയും നിറവിന്റെയും വെളിച്ചം പകർന്നുകൊണ്ട് ഒരു കെടാവിളക്കായി ഈ വിദ്യാലയം നിലകൊള്ളുന്നു. അറിവ് അവസാനിക്കാത്ത അദ്ഭുതമാണെന്നും ഒരർത്ഥത്തിൽ ജീവിതംതന്നെ അറിവുകളുടെ അന്യേഷണമാണെന്നും ഈ വിദ്യാലയം നമ്മെ ഒാർമ്മിപ്പിക്കുന്നു. 1924- ൽ ആരംഭിച്ച ഈ സ്കൂൾ ഒരു മാനേജ്മെന്റ് സ്കൂളായാണ് പ്രവർത്തനം തുടങ്ങിയത്. ലോവർ പ്രൈമറി മാത്രമുണ്ടായിരുന്ന അന്നത്തെ സ്കൂളിന്റെ മാനേജർ കട്ടയ്ക്കാലിൽ ശ്രീ. രാഘവൻപിള്ളയായിരുന്നു. സ്കൂളിന്റെ അന്നത്തെ പ്രഥമാദ്ധ്യാപകനും അദ്ദേഹമായിരുന്നു. കൊല്ലവർഷം 1122-ൽ നെയ്യാറ്റിൻകര, തിരുവനന്തപുരം, നെടുമങ്ങാട്, ചിറയിൻകീഴ് താലൂക്കുകൾ നിർബന്ധിത വിദ്യാഭ്യാസമേഖലകളായി അധികാരികൾ പ്രഖ്യാപിച്ചു. ഇതനുസരിച്ച് ഒന്നു മുതൽ നാലുവരെ ക്ലാസുകളുള്ള എല്ലാ മാനേജ്മെന്റ് സ്കൂളുകളും സറണ്ടർ ചെയ്യണമെന്ന പ്രഖ്യാപനത്തെതുടർന്ന് ഒരണ പ്രതിഫലം വാങ്ങി 1123-ൽ സ്കൂൾ ഗവൺമെന്റിന് കൈമാറി. അങ്ങനെ കൊല്ലവർഷം1123 (1948-ൽ) ഈ സ്കൂൾ ഗവ. എൽ. പി. സ്കൂളായി.
നാട്ടുകാരുടേയും ജനപ്രതിനിധികളുടേയും ശ്രമഫലമായി 1952-ൽ ഇതൊരു അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു. സ്കൂളിനുവേണ്ടി ഒന്നര ഏക്കർ ഭൂമി സ്ഥലവാസിയായ ശ്രീ. ശേഖരക്കുറുപ്പ് സംഭാവനയായി നൽകി. അദ്ദേഹത്തിന്റേയും നാട്ടുകാരുടേയും പ്രവർത്തനഫലമായി ആവശ്യത്തിനുവേണ്ട കെട്ടിടം നിർമ്മിക്കുകയും 1966-ൽ ഇതൊരു ഹൈസ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു. അതിനുശേഷം ഒന്നര ഏക്കർ സ്ഥലവും അഞ്ച് ക്ലാസ് മുറികൾ ഉൾപ്പെടുന്ന കെട്ടിടവും നാട്ടുകാരുടെ പരിശ്രമങ്ങളുടേയും സ്വപ്നങ്ങളുടെയും ഫലപ്രാപ്തിയായി. അന്ന് പ്രഥമാധ്യാപകന്റെ ചാർജ്ജ് ശ്രീ. രവീന്ദ്രൻ നായർക്കായിരുന്നു. ഹൈസ്കൂളിൽ ആദ്യത്തെ പ്രഥമാധ്യാപിക ശ്രീമതി. ലക്ഷ്മിക്കുട്ടി അമ്മ ആയിരുന്നു. 1974-ൽ പ്രൈമറിസ്കൂൾ ഹൈസ്കൂളിൽ നിന്നും വേർപെടുത്തി തൊട്ടടുത്ത് മറ്റൊരു പ്രൈമറിസ്കൂളായി പ്രവർത്തനമാരംഭിച്ചു. കിളിമാനൂർ എം. എൽ. എ., ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, രാഷ്ട്രീയ സാമൂഹ്യപ്രവർത്തകർ, നാട്ടുകാർ, പി. റ്റി. എ. എന്നിവരുടെ ശ്രമഫലമായി 2004-05 അധ്യായന വർഷത്തിൽ ഈ സ്കൂൾ ഒരു ഹയർ സെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു. നാട്ടുകാരനായ ശ്രീ. തിപ്പെട്ടിയിൽ രാജൻ സ്കൂളിനായി ഒരു ആഡിറ്റോറിയം നർമ്മിച്ചുനൽകിയത് സ്കൂളിന്റെ ഭൗതികസാഹചര്യം മെച്ചപ്പെടുത്തുന്നതിൽ വലിയ പങ്ക് വഹിച്ചു.
2002-ൽ നാട്ടുകാരിൽ നിന്നും ഒന്നര ലക്ഷത്തോളം രൂപ സ്വരൂപിച്ച് ഒരു കമ്പ്യൂട്ടർ ലാബ് നിർമ്മിച്ചു. നാട്ടുകാരുടെ നിർലോഭമായ സാമ്പത്തിക സഹായത്തിന് പുറമെ എം. എൽ. എ. ഫണ്ട്, ഐ.റ്റി. @ സ്കൂൾ ഫണ്ട് എന്നിവയിൽനിന്നും കൂടുതൽ കമ്പ്യൂട്ടർ ലാബുകൾ സ്കൂളിന് ലഭിച്ചു. എല്ലാപേരുടേയും ഒരുമിച്ചുള്ള പ്രവർത്തനത്തിന്റെ ഫലമായി സ്കൂൾഗ്രൗണ്ടിലൂടെയുള്ള നടപ്പാത മാറുകയും ജില്ലാപഞ്ചായത്തിന്റെ സഹായത്താൽ സ്കൂളിന് ചുറ്റുമതിൽ നിർമ്മിക്കുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
ഭൂമിയുടെ വിസ്തീർണം : മൂന്ന് ഏക്കർ
സ്കൂൾ കെട്ടിടങ്ങളുടെ എണ്ണം : പന്ത്രണ്ട്
ടെറസ് കെട്ടിടങ്ങളുടെ എണ്ണം : ആറ്
ഒാട് മേഞ്ഞ കെട്ടിടങ്ങളുടെ എണ്ണം : ഒന്ന്
സെമി പെർമനന്റ് കെട്ടിടം : ഒന്ൻ
ആകെ ക്ലാസ് മുറികൾ : മുപ്പത്തിയൊൻപത്
ലൈബ്രറി ഹാള് : ഒന്ന്
'കമ്പ്യൂട്ടർ ലാബുകൾ'
ഹയർസെക്കണ്ടറി വിഭാഗം കമ്പ്യൂട്ടർ ലാബ് : ഒന്ന്
ഹൈസ്കൂൾ വിഭാഗം കമ്പ്യൂട്ടർ ലാബ് : രണ്ട്
യു.പി. വിഭാഗം കമ്പ്യൂട്ടർ ലാബ് : ഒന്ന്
ഹൈസ്കൂൾ വിഭാഗം സ്മാർട്ട ക്ലാസ് റൂം : ഒന്ന്
സയൻസ് ലാബുകൾ
ഹയർസെക്കണ്ടറി വിഭാഗം സയൻസ്‍ ലാബ് : മൂന്ന്
ഹൈസ്കൂൾ വിഭാഗം സയൻസ്‍ ലാബ് : രണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
1. ആഴ്ച്ചതോറും പ്രത്യേക ക്ലാസ്സുകൾ
2. എഴുത്തുകൂട്ടം
3. വായനക്കൂട്ടം
- ക്ലബ്ബ് പ്രവർത്തനങ്ങള്‍.
എല്ലാ സബ്ജക്ടുകൾക്കും പ്രത്യേക ക്ലബ്ബുകൾ പ്രവർത്തിച്ചുവരുന്നു. - നേർക്കാഴ്ച
ലിറ്റിൽ കൈറ്റ്സ്
സ്കൂളിൽ എട്ട് ഒൻപത് ക്ലാസ്സുകളിൽ പഠിക്കുന്ന 523 കുട്ടികളിൽ നിന്നും 40 കുട്ടികളെ 'ലിറ്റിൽ കൈറ്റ്സ്' പദ്ധതിയിലേക്ക് തിരഞ്ഞെടുത്തു.
'ലിറ്റിൽ കൈറ്റ്സ്' പദ്ധതിയുടെ ഏകദിന പരിശീലനം സ്കൂൾ എച്ച്.എം. എൻ. ശ്യാമള ടീച്ചറ്‍ ഉദ്ഘാടനം ചെയ്യുന്നു.
സ്കൂൾ സുരക്ഷ
മികവുകൾ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
2005 - 06 | എൻ. പ്രസന്ന | |
2006 - 07 | സുഭാഷ് ബാബു | |
2007 - 2009 | എസ്. വൽസല | |
2009 - 10 | റ്റി. ഉമാദേവി | |
2010 | ഇന്ദിരാദേവി അമ്മ. പി | |
2010 - 11 | സി. പ്രേമൻ | |
2011 | ഷീല. ജി | |
2011- 13 | ബാബുക്കുട്ടൻ. എസ് | |
2013 - 16 | ഗിരിജാവരൻനായർ. പി.എൻ | |
2016 | ജമീല. വി | |
2016 | വസന്തകുമാർ. എസ് | |
2016-17 | ശ്യാമള. എൻ | |
2017-19 | ഗീതാകുമാരി. എസ് | |
2019-20 | ബീന സി.പി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീമതി സുധർമ്മിണി ഐ. എ. എസ്.
ചലച്ചിത്ര സംവിധായകൻ ശ്രീ രാജസേനൻ
ചലച്ചിത്ര വസ്ത്രാലങ്കാരത്തിൽ ദേശീയ സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കിയ ശ്രീ എസ്.ബി. സതീശൻ
ചലച്ചിത്ര നിർമ്മാതാവ് ശ്രീ തിപ്പെട്ടിയിൽ രാജൻ
ചലച്ചിത്ര താരം പ്രിയങ്ക എൻ. നായർ
ഡോ. മധു
ഡോ. സദാനന്ദൻ
മേജർ എം.കെ. സനൽകുമാർ
വഴികാട്ടി
{{#multimaps:8.694836, 76.871048 |zoom=18}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
ഹെഡ് മാസ്റ്റർ. : ശ്യാമള. എൻ
സീനിയർ ആസിസ്റ്റന്റ്. : കമല. കെ
എസ്. ഐ. റ്റി. സി. : ഷാജികുമാർ. എസ്
ജോയിന്റ് എസ്. ഐ. റ്റി. സി : രജീഷ്. റ്റി
- ഒന്നാമത്തെ ഇനം
- രണ്ടാമത്തെ ഇനം
- മൂന്നാമത്തെ ഇന
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42011
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ