ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്പോർട്സ്ക്ളബ്ബ് കൺവീനർ ശ്രീമതി. മിനിമോൾ എൽ

ആധുനിക കാലഘട്ടത്തിൽ ഏറെ പ്രാധാന്യത്തോടെ പരിഗണിക്കേണ്ട ഒരു മേഖലയാണ് കായിക വിദ്യാഭ്യാസം. ജീവിതശൈലീ രോഗങ്ങൾ സമൂഹത്തിന് മുന്നിൽ വൻ വെല്ലുവിളിയായി നിലനിൽക്കുന്നു. ശാസ്ത്രീയമായ കായിക പരിശീലനങ്ങളിൽ ഏർപ്പെടുക വഴി ഇത്തരം വെല്ലുവിളികൾ ഫലപ്രദമായി നേരിടാൻ നമുക്ക് കഴിയും.

ആരോഗ്യമുള്ള ജനതയാണ് ഒരു രാഷ്ട്രത്തിന്റെ സമ്പത്ത്. അനാരോഗ്യകരമായ ആഹാരശീലങ്ങൾ, മദ്യം, പുകയില, മയക്കുമരുന്ന് തുടങ്ങിയവരുടെ ഉപയോഗം വ്യക്തിയുടെ ആരോഗ്യത്തിനുമാത്രമല്ല സമൂഹത്തിനും ഭീഷണിയാണ്. വിശ്രമവേളകൾ കായികവിനോദങ്ങൾക്കായി മാറ്റിവെക്കുന്ന ഒരു ശീലം കുട്ടികളിൽ വളർത്തിയെടുക്കുക വഴി ഇത്തരം ദുശീലങ്ങളിൽ നിന്ന് സമൂഹത്തെ മാറ്റി നിർത്തുവാൻ കഴിയും. ഇളമ്പ സ്കൂളിൽ കുട്ടികൾക്ക് അത് ലെറ്റിക്സ്, ഖോ-ഖോ, കബഡി, ഫുട്ബോൾ, വോളിബോൾ, ബാഡ്മിന്റെൻ, യോഗ, കരാട്ടെ എന്നീ ഇനങ്ങളിൽ സ്കൂളിൽ ചിട്ടയായ പരിശീലനം നൽകിവരുന്നു.

നേട്ടങ്ങൾ

അത് ലറ്റിക്സ്, ഖോ-ഖോ, കബഡി, ഫുട്‌ബോൾ, വോളിബോൾ, ബാഡ്മിന്റെൻ എന്നീ ഇനങ്ങളിൽ നമ്മുടെ സ്കൂളിലെ കുട്ടികൾ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ദേശീയ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ഈ നേട്ടങ്ങളുടെ പിൻബലത്തിൽ തൊഴിൽ നേടിയവരും ഉന്നത വിദ്യാഭ്യാസത്തിന് അഡ്മിഷൻ ലഭിച്ചവരും ഗ്രേസ് മാർക്കിന്റെ സഹായത്തോടെ ഉയർന്ന വിജയം കരസ്തമാക്കിയവരും ഉണ്ട്. ഈ നേട്ടങ്ങൾ കൂടുതൽ പേരെ സ്പോർട്സിലേക്ക് ആകർഷിക്കുവാൻ സഹായകമായി. ആധുനിക കാലത്ത് ജീവിതശൈലീ രോഗങ്ങളുടെ കാരണങ്ങളിൽ പ്രധാനമായി കണക്കാക്കുന്ന ഒന്നാണ് മാനസിക സമ്മർദ്ദം. ചിട്ടയായ യോഗ പരിശീലനത്തിലുയുടെ മാനസിക സമ്മർദ്ദം ലഘൂകരിക്കാനും പഠനത്തിൽ മികവുപുലർത്താനും കുട്ടികൾക്ക് കഴിയുന്നു.

ആവശ്യങ്ങൾ

_• ആവശ്യമായ ഉപകരണങ്ങൾ ലഭ്യമാക്കണം_

_• കളിക്കളങ്ങൾ മെച്ചപ്പെടുത്തണം_

_• കളിക്കളങ്ങൾ കൂടുതൽ സുരക്ഷിതമാക്കണം_