ജി.എച്ച്.എസ്.എസ്. കടുങ്ങപുരം

Schoolwiki സംരംഭത്തിൽ നിന്ന്
17:56, 24 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kadungapuramghss (സംവാദം | സംഭാവനകൾ)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾഹൈസ്കൂൾപ്രൈമറിഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
ജി.എച്ച്.എസ്.എസ്. കടുങ്ങപുരം
വിലാസം
കടുങ്ങപുരം

കടുങ്ങപുരം പി.ഒ,
മലപ്പുറം
,
679321
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1921
വിവരങ്ങൾ
ഫോൺ04933254270
ഇമെയിൽkadungapuramghss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്18078 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽരാധാമണി എസ്
പ്രധാന അദ്ധ്യാപകൻലത .കെ.
അവസാനം തിരുത്തിയത്
24-08-2018Kadungapuramghss
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പ്രിൻസിപ്പൽ : ശ്രീമതി. രാധാമണി, ഹെഡ്‌മിസ്ട്രസ് : ശ്രീമതി. ലത കെ
പ്രമാണം:18078 sp 15.jpg
ദേശീയ സ്‌ക‍ൂൾ ഫ്ലോർബോൾ ചാമ്പ്യൻഷിപ്പ്
പ്രമാണം:18078 sp 33.jpg
ദേശീയ സ്‍ക‍ൂൾ ഗെയിംസ് ഗെയിംസ് ഗെയിംസ് ഫ്ലോർബോൾ ചാമ്പ്യൻഷിപ്പ്
പ്രമാണം:18078 sp 41.png
ദേശീയ സ്‍ക‍ൂൾ ഗയിംസ് കബഡി, ഹോക്കി
പ്രമാണം:18078 masterplan.jpg
മാസ്റ്റർ പ്ലാൻ 2017-18

ചരിത്രം

പുഴക്കാട്ടിരി ഗ്രാമ പഞ്ചായത്തിലെ ഏക ഹയർ സെക്കണ്ടറി സ്കൂളായ കടുങ്ങപുരം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ആരംഭം 1905ൽ കട്ടിലശ്ശേരി ഭാഗത്ത് പ്രവർത്തിച്ചിരുന്ന ഒരു ഓത്തുപള്ളിയിലാണ്. രായിൻ കുട്ടി മൊല്ല എന്നയാൾ നടത്തിയിരുന്ന ഈ ഓത്തുപള്ളി പിന്നീട് സ്കൂൾ ആയി അംഗീകരിച്ചു. പിന്നീട് ഈ സ്ഥാപനം 1921 ൽ ബംഗ്ലാവിൽ കുട്ടൻ മേനോൻ എന്ന എം.പി സുബ്രമണ്യമേനോന്റെ കെട്ടിടത്തിലേക്ക് മാറ്റി . ഈ കെട്ടിടത്തിന് അന്ന് മലബാർ ഡിസ്ട്രിക് ബോഡിൽനിന്നും വാടക നൽകിയിരുന്നു. ഡിസ്ട്രിക്സ് ബോഡിന്റെ കീഴിലാണ് ഈ ലോവർ പ്രൈമറി സ്കൂൾ പ്രവർത്തിച്ചിരുന്നത്. 1956 ലാണ് ഇത് അപ്പർ പ്രൈമറി സ്കൂളായി ഉയർന്നത്. അന്നത്തെ ഹെഡ്മാസ്റ്റർ എം.പി സുബ്രമണ്യമേനോൻ ആയിരുന്നു. 1973 ലാണ് ഈ സ്കൂളിന് ഹൈസ്കൂളായി അംഗീകാരം കിട്ടിയത്. ക‌ൂട‌ുതൽ അറിയുന്നതിന്..........

ഭൗതികസൗകര്യങ്ങൾ

പെരിന്തൽമണ്ണ താലൂക്കിൽ പുഴക്കാട്ടിരി വില്ലേജിലെ 3/7എ, 4/7, 3/6 എന്നീ സർവെ നമ്പറുകളിലായ 3.11 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 54 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളുമുണ്ട്. ക‌ൂടുതൽ അറിയുന്നതിന്....

പരീക്ഷാ ഫലങ്ങൾ

SSLC RESULT 2018 HSSC RESULT 2017
എസ് എസ് എൽ സി പരീക്ഷ വിശകലനം

പാഠ്യ പ്രവർത്തനങ്ങൾ

വിജയഭേരി
എഡ്യൂമിത്ര
എൽ എസ് എസ്
യു എസ് എസ്
എൻ എം എസ്

പാഠ്യേതര പ്രവർത്തനങ്ങൾ

പി.ടി.എ. & എസ്.എം.എസി.

വളരെ ശക്തമായ പി.ടി.എ യും എസ് എം സി യും എം.പി.ടി.എ യും സ്ക്കൂളിന്റെ പ്രവർത്തനങ്ങൾ സുഗമമാക്കാൻ സഹായിക്കുന്നു.
പി.ടി.എ പ്രസിഡണ്ട് : ശ്രീ.കര‌ുവാടി കഞ്ഞാപ്പ
എസ് എം സി ചെയർമാൻ : ശ്രീ.അബ്ദുറഹീം വരിക്കോടൻ
എം ടി എ പ്രസിഡന്റ് : ശ്രീമതി. സുഹറ നെച്ചിത്തടത്തിൽ

മുൻ സാരഥികൾ

പ്രധാനാദ്ധ്യാപകർ

1921 - 55 (വിവരം ലഭ്യമല്ല)
1956 - 63 എം പി സുബ്രഹ്മണ്യമേനോൻ
1963 - 73 ജോസഫ്
1973 - 75 മത്തായി
1975 - 79 വസന്താദേവി
1979 - 80 രാജഗോപാൽ
1980 - 82 ഗോവിന്ദമേനോൻ
1982 - 84 കര‌ുണാകരൻ
1984 - 85 തങ്കമ്മ കെ ജി
1985 - 86 സുധാകരൻ
1986 - 87 ആച്ചിയമ്മ
1987 - 87 കെ തങ്കമ്മ
1987 - 88 സരസ്വതിയമ്മ
1988 - 90 വിൽസൺ
1990 - 91 ശങ്കരൻ നമ്പൂതിരി
1991 - 92 ശാന്തകുമാരി വെള്ള‌ൂർ
1992 - 94 താരക
1994 - 95 ഗ്രേസിക്കുട്ടി
1995 - 96 ഇന്ദിരാദേവി
1996 - 98 വൽസലഹെന്റ്രി
1998 - 2000 വേണുഗോപാലൻ
2000 - 2001 കുട്ടിശ്ശങ്കരൻ
2001 - 03 സാവിത്രി
2003 - 2008 രാധാമണി അമ്മ പി പി
01.01.2008 - 31.05.2008 അബ്‌ദുൽ അഹദ് ടി കെ
01.06.2008 - 31.03.2011 ചന്ദ്രിക ടി
01.04.2011 - 25.05.2011 അബ്‌ദുറഹീം പറമ്പൻ (ചാർജ്ജ്)
26.05.2011 - 12.06.2011 ശിവദാസൻ പി എൻ
12.06.2011 - 31.05.2016 അബ്‌ദുൽ അസീസ് പി എച്ച്
01.06.2016 - 04.06.2016 രാജീവ് എം പി എസ് (ചാർജ്ജ്)
04.06.2016 - 31.03.2017 ഗോപിനാഥൻ കെ പി
01.04.2017 - 02.06.2017 സംഗീത പി എസ് (ചാർജ്ജ്)
02.06.2017 - 31.07.2017 പ്രസന്നകുമാരി ടി പി
13.09.2017 - ...... ലത കെ

പ്രിൻസിപ്പൽമാർ

2006 - 2009 മുഹമ്മദ് അലി കെ
2009 - 2010 രാമൻ ടി
2010 - 2011 ഗിരിജ ഡി
2012 - രാധാമണി എസ്

പി ടി എ പ്രസിഡന്റുമാർ

പുർവ അധ്യാപക‌ര‌ും വിദ്യാർത്ഥികളും

എം പി നാരായണമേനോൻ എന്ന നാണുമേനോൻ (ഐഎൻഎ രക്തസാക്ഷി) പോലെയുള്ള നിരവധി പ്രമുഖ വ്യക്തിത്വങ്ങൾക്ക് വിജ്ഞാനത്തിന്റെ ആദ്യാക്ഷരം കുറിച്ച ഈ സ്ഥാപനത്തിലെ പൂർവവിദ്യാർതഥികളെ പരിചയപ്പെടാം ഇവിടെ ക്ലിക്ക് ചെയ്യുക.
മുൻ അധ്യാപകരെ ഓർത്തെടുക്കാൻ വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക.

പൂർവവിദ്യാർത്ഥി ക‌ൂട്ടായ്‌മ

പൊത‌ുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ആഹ്വാനം പൊത‌ുജനങ്ങൾ ഏറ്റെടുക്കുന്നതിന് മുമ്പ് തന്നെ നമ്മുടെ സ്‌ക‌ൂളിന്റെ വികസനത്തിന് ചുക്കാൻ പിടിക്കാൻ പൂർവ്വ വിദ്യാർത്ഥികൾ സന്നദ്ധരായി വന്നു. പല ബാച്ചുകളിലും പെട്ട കുട്ടികൾ ഒത്ത‌ുക‌ൂടി തങ്ങളുടെ സ്ഥാപനത്തിന്റെ പുരോഗതിക്കായി ശ്രമിച്ച് വരുന്നു. സോഷ്യൽമീഡിയയുടെ സാധ്യതതകൾ ഓരോ ബാച്ചും ഒത്തുകൂടലിന് ഉപയോഗപ്പെടുന്നു. ഓരോ ഗ്രൂപ്പിലും പെട്ട വിദ്യാർത്ഥികൾ അവരുടെ സംഭാനകൾ അടയാളപ്പെടുത്തുന്നു.
1997-98 എസ് എസ് എൽ സി ബാച്ചിന്റെ വകയായി 7.5 ലക്ഷം രൂപ ചെലവിൽ സ്കൂളിൽ മുഴുവൻ സിസി ടി വി, ശുദ്ധീകരിച്ച കുടിവെള്ള സംവിധാനം, സമാർട്ട് റൂം, വൈറ്റ്ബോർഡ്, സ്കൂൾ വെബ്‍സൈറ്റ്, അധ്യാപക രക്ഷാകർത്താക്കൾ തമ്മിലുള്ള ആശയ വിനിയമത്തിന് എഡ്യൂമിത്ര ആപ്പ്, 4 ക്ലാസ് മുറികൾ ടൈൽസ പാകി, പെയിന്റ് ചെയ്‍ത്, ഇലക്ട്രിഫിക്കേഷൻ നടത്തി മോഡിഫൈ ചെയ്‍ത‍ു.
2012-13 എസ് എസ് എൽ സി ബാച്ച് ഹോക്കി പോസ്റ്റ് നൽകി.

ബാച്ചുകൾ ഓർമകൾ

അംഗീകാരങ്ങൾ‍‍

വഴികാട്ടി

{{#Multimaps: 10.986916, 76.156826 | width=650px | zoom=11 }}