2019 ജനുവരിയിൽ 17 കുട്ടികളുമായി തുടക്കം കുറിച്ച സ്കൂൾ ഗൈഡ് യൂണിറ്റ് ,ഇപ്പോൾ 32 കുട്ടികൾ വീതമുള്ള 2 ബാച്ചുകളായി വിപുലീകരിക്കപ്പെട്ടു കഴിഞ്ഞു.. സ്കൂളിൽ മികച്ച ഔഷധോദ്യാനം ഒരുക്കുന്ന പ്രവർത്തനത്തിനാണ് ആദ്യം ഊന്നൽ കൊടുത്തത്. കുറഞ്ഞ സമയത്തിനിടയിൽത്തന്നെ സ്റ്റാഫ് റും കെട്ടിട സമുച്ചയത്തിനരികെ ഔഷധച്ചെടികൾ വച്ചു പിടിപ്പിച്ചു. ഒക്ടോബറിൽ നടന്ന മങ്കട സബ് ജില്ലാ ഔഷധോദ്യാനമത്സരത്തിൽ ഇതിന് രണ്ടാം സ്ഥാനം ലഭിച്ചു. കോവിഡ് കാരണം സ്കൂൾ തല ക്യാമ്പ് സംഘടിപ്പിക്കാൻ സാധിച്ചില്ലെങ്കിലും ലീഡേഴ്സ് ക്യാമ്പിൽ പങ്കാളിത്തം ഉറപ്പു വരുത്തി. ദ്വിതീയ സോപാൻ പരീക്ഷയിൽ 21 കുട്ടികളാണ് പങ്കെടുത്തത്. കോവിഡിന്റെ പരിമിതമായ സാഹചര്യത്തിൽ ...10 ലെ 6 കുട്ടികൾ രാജ്യ പുരസ്ക്കാർ എഴുതി. ഹരിത വഴിയോരം, സ്കൂൾ ശതാബ്ദി ആഘോഷം എന്നിവയിൽ ഗൈഡ് യൂണിറ്റ് മികച്ച പ്രവർത്തനം കാഴ്ചവച്ചു.. ഇന്ന് സ്കൂളിന്റെഏതൊരു പ്രവർത്തനത്തിലും സജീവ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിക്കൊണ്ടിരിക്കയാണ് ഗൈഡ് യൂണിറ്റ് ....

കേരളാ സ്‌റ്റേറ്റ് ഭാരത് സ്കൂട്ട്സ് & ഗൈഡ്സ് മലപ്പുറം ജില്ലാ അസോസിയേഷൻ നടത്തിയ സ്ഥാപക ദിന ക്വിസ് -2021 മത്സരത്തിൽ രണ്ടാം സ്ഥാനം അഹല്യ K.P യ്ക്ക് നേടാൻ സാധിച്ചു എന്നതും അഭിമാനാർഹമാണ്