ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/വിദ്യാരംഗം
2021-22 വർഷത്തെ വിദ്യാരംഗം ക്ലബ്ബിന്റെ പ്രവർത്തനോദ്ഘാടനം 14-7-21 ന് നടന്നു. പ്രശസ്ത നാടൻപാട്ട് കലാകാരനും ഫോക് ലോർ അവാർഡ് ജേതാവുമായ മജീഷ് കാരയാടാണ് ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചത്. ഒപ്പം അദ്ദേഹത്തിന്റെ കലാവിരുന്ന് ചടങ്ങിന് മിഴിവേകി. കുട്ടികളുടെ സർഗ ശേഷി വളർത്തുന്നതിൽ മികച്ച പങ്കാണ് വിദ്യാരംഗത്തിനുള്ളത് . പ്രത്യേകിച്ചുംകോവിഡ് മഹാമാരിയുടെ കാലത്ത് കുട്ടികളുടെ സർഗ ശേഷി വളർത്താൻ മറ്റെല്ലാ സാധ്യതകളും അടഞ്ഞ സമയത്ത് നിരവധി പരിപാടികളാണ് അവതരിപ്പിക്കപ്പെട്ടത്.
ജൂൺ 19 വായന വാരാഘോഷവും പി.എൻ പണിക്കർ അനുസ്മരണവും നടത്തി. കഥാകൃത്തും ഷോർട്ട് ഫിലിം സംസ്ഥാന അവാർഡ് ജേതാവുമായ സുധ തെക്കേമഠമാണ് ഉദ്ഘാടനം ചെയ്തത്. അവർ വിദ്യാരംഗം - വായന ക്ലബ്ബ് കുട്ടികളുമായി സംവദിച്ചു.
മങ്കട സബ് ജില്ലാ വിദ്യാരംഗം കലോത്സവത്തിൽ പങ്കെടുക്കാൻ മികച്ച കുട്ടികളെ കണ്ടെത്തുന്നതിനായി വിവിധ മേഖലകളിൽ ഓൺലൈൻ മത്സരങ്ങൾ ക്ലാസ്സടിസ്ഥാനത്തിൽ സംഘടിപ്പിച്ചു. തുടർന്ന് പ്രത്യേകംവിധികർത്താക്കളെ ചുമതലപ്പെടുത്തി മികച്ചവ കണ്ടെത്തി സബ്ജില്ലയിലേക്കയച്ചു. കാവ്യാലാപനം, നാടൻ പാട്ട്, അഭിനയം എന്നീ ഇനങ്ങളിൽ ജില്ലയിലേക്ക് സെലക്ഷൻ ലഭിച്ചു.