സി എം എസ് എച്ച് എസ് എസ് തൃശ്ശൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സി എം എസ് എച്ച് എസ് എസ് തൃശ്ശൂർ | |
---|---|
വിലാസം | |
തൃശൂർ തൃശൂർ , തൃശൂർ പി.ഒ. , 680001 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1883 |
വിവരങ്ങൾ | |
ഫോൺ | 0487 2335047 |
ഇമെയിൽ | cmshsthrissur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22034 (സമേതം) |
എച്ച് എസ് എസ് കോഡ് | 08070 |
യുഡൈസ് കോഡ് | 32071802708 |
വിക്കിഡാറ്റ | Q5116645 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | തൃശ്ശൂർ വെസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | തൃശ്ശൂർ |
താലൂക്ക് | തൃശ്ശൂർ |
ബ്ലോക്ക് പഞ്ചായത്ത് | പുഴയ്ക്കൽ |
തദ്ദേശസ്വയംഭരണസ്ഥാപനം | തൃശ്ശൂർ കോർപ്പറേഷൻ |
വാർഡ് | 36 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 718 |
പെൺകുട്ടികൾ | 0 |
ആകെ വിദ്യാർത്ഥികൾ | 718 |
അദ്ധ്യാപകർ | 40 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 214 |
പെൺകുട്ടികൾ | 132 |
ആകെ വിദ്യാർത്ഥികൾ | 346 |
അദ്ധ്യാപകർ | 15 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
ആകെ വിദ്യാർത്ഥികൾ | 0 |
അദ്ധ്യാപകർ | 0 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഫ്രാൻസിസ് എ ഡി |
പ്രധാന അദ്ധ്യാപകൻ | സജി സാമുവേൽ |
പി.ടി.എ. പ്രസിഡണ്ട് | ഗായത്രി മേനോൻ |
എം.പി.ടി.എ. പ്രസിഡണ്ട് | SEEMA |
അവസാനം തിരുത്തിയത് | |
03-10-2024 | Cmshsthrissur |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തൃശ്ശൂർ നഗരത്തിന്റെ നടുവിലായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് .ചർച്ച് മിഷ്യൻ സൊസൈറ്റിയുടെ മിഷണറി സംഘം 1883-ൽ സ്ഥാപിച്ച ഈ വിദ്യാലയം തൃശ്ശൂർജില്ലയിലെ 138 വർഷം പ്രായമായ ഏറ്റവും പഴക്കമേറിയ വിദ്യാലയമാണ്.
ചരിത്രം
1883 മെയിൽ ചർച്ച് മിഷ്യൻ സൊസൈറ്റി (CMS) യാണ് വിദ്യാലയം സ്ഥാപിച്ചത്. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. ക്രിസ്ത്യൻ മിഷണറിമാർ സ്താപിച്ച സ്ക്കൂളിൽ എല്ലാവർക്കും വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെയാണ് ഈ വിദ്യാലയം സ്ഥാപിതമായത്. എല്ലാ മതവിഭാഗങ്ങൾക്കും ഇവിടെ വിദ്യാഭ്യാസം ലഭിച്ചു. അതിൽ സവർണ്ണരും അവർണ്ണരും ഉൾപെടുന്നു. ജാതി വ്യവസ്ഥ അത്യുന്നതിയിൽ നിന്നിരുന്ന കാലഘട്ടത്തിലാണ് ഏവർക്കും വിദ്യാഭ്യാസം എന്ന ലക്ഷ്യത്തിൽ ഈ സ്ഥാപനം ആരംഭിക്കുന്നത്. ആദ്യ കാലങ്ങളിൽ ചില ബാലാരിഷ്ടതകൾ ഉണ്ടായെങ്കിലും ക്രമേണ വിജയ ശതമാനം പടിപടിയായി ഉയർന്നു വന്നു. 1980 മുതൽ ആൺകുട്ടികൾ മാത്രം പഠിക്കുന്ന ഇവിടെ 100% വിജയം ലഭിച്ചു തുടങ്ങി. അതിനോടൊപ്പം അച്ചടക്കത്തിനും കലാ-കായിക പ്രവർത്തനങ്ങൾക്കും അതീവ ശ്രദ്ധ പതിപ്പിച്ചിരുന്നു. തുടർച്ചയായ രണ്ട് വർഷങ്ങളിൽ ഈ സ്കൂളിന് കലാ പ്രതിഭാപട്ടം ലഭിക്കുകയുണ്ടായി. ശ്രീരാഗ് സജ്ജീവ്[2004], പ്രജോദ് വി ഡെൻസിൽ[2005] എന്നീ വിദ്യാർത്ഥികൾക്കാണ് ഈ വിജയം ലഭിച്ചത്. തൃശ്ശൂർ നഗരത്തിന്റെ ഹൃദയഭാഗത്ത് 139 വർഷങ്ങൾ പിന്നിട്ട പാരമ്പര്യവും തനിമയും നിലനിർത്തി പ്രശസ്തിയുടെ മകുടമണിഞ്ഞ് ഈ സരസ്വതി ക്ഷേത്രം നില നിൽക്കുന്നു. സമൂഹത്തിലെ നിരവധി പ്രശസ്തരെ സംഭാവന ചെയ്ത വിദ്യാലയമാണ് ഇത്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. പട്ടണപ്രദേശത്തെ വിദ്യാലയമായതിനാൽ പരിമിതമായ കളിസ്ഥലം മാത്രമേ ഈ വിദ്യാലയത്തിനുള്ളൂ. പൂർവ്വ വിദ്യാർത്ഥിയും ബഹ്‍സാദ് ഗ്രൂപ്പ് സ്ഥാപകനായ പ്രവാസി വ്യവസായിയും പത്മശ്രീ ജേതാവുമായ ശ്രീ. സി.കെ.മേനോൻ ഒരു കോടി അറുപതു ലക്ഷം മുടക്കി ആധുനിക രീതിയിൽ പണിതു തന്ന 15 ക്ലാസ് മുറികളുള്ള മൂന്നു നില കെട്ടിടം ഈ വിദ്യാലയത്തിന്റെ സവിശേഷതയാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട്
- സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC)
- ജൂനിയർ റെഡ്ക്രോസ്
- ബാന്റ് ട്രൂപ്പ്.
- സ്ക്കുൾ മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പ്രതിഭാ വേദി
- ഫുഡ്ബോൾ ക്ലബ്ബ്
- ക്രിക്കറ്റ് ക്ലബ്ബ്
- ബ്ലു ആർമി
- ഗ്രീൻ സ്ക്കുൾ പ്രോഗ്രാം
- നാഷണൽ ഗ്രീൻ ക്രോപ്സ്
- ലിറ്റിൽ കൈറ്റ്സ്
- മലയാളം ക്ലബ്ബ്
മാനേജ്മെന്റ്
ചർച്ച് മിഷ്ൻ സൊസൈറ്റി എന്നാണ് CMS ന്റെ വികസിത രൂപം. ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ (C.S.I.) കൊച്ചിൻ ഏരിയ ഡയോസിസ് ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ എറണാകുളം, തൃശ്ശൂർ ജില്ലകളിലായി 10 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റൈറ്റ്. റവ. ബേക്കർ നൈനാൻ ഫെൻ ഡയറക്ടറായും റവ. ഹെസക്കിയേൽ കോർപ്പറേറ്റ് മാനേജരായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്‍മാസറ്റർ ശ്രീ.സജി സാമുവലും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീ.എ.ഡി.ഫ്രാൻസിസുമാണ്.
മുൻ സാരഥികൾ
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ.
ഹൈസ്ക്കുൾ | ഹയർ സെക്കണ്ടറി | ||
കാലഘട്ടം | പേര് | കാലഘട്ടം | പ്രിൻസിപ്പൽ |
1968-1977 | വെങ്കിടേശ്വരൻ എൻ എ | ||
1977-1983 | പി. ടി ജോർജ്ജ് | ||
1983-1988 | ടി ജി ദേവസ്സി | ||
1988-1995 | വി ഒ സഖറിയ പണിക്കർ | ||
1995-2001 | കെ എം ഈപ്പൻ | ||
2001-2005 | കെ എൻ ആര്യൻ | ||
2005-2008 | ഡേവിഡ് ജോൺ | 2005-2014 | ബി.എം.സണ്ണി |
2008-2017 | എം.എൻ.രാമചന്ദ്രൻ | 2014-2020 | കെ.വി.ജയരാജ് |
2017-2024 | സജി സാമുവൽ | 2020- | എ.ഡി.ഫ്രാൻസിസ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- സി അചുത മേനോൻ - മുൻ കേരള മുഖ്യമന്ത്രി
- ഐ എം വിജയൻ - ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ - അർജ്ജുന അവാർഡ് ജേതാവ്
- കെ ചന്ദ്രശേഖരൻ - മുൻ വിദ്യാഭ്യാസ മന്ത്രി
- പുത്തേഴത്ത് രാമൻ മേനോൻ - സാഹിത്യ കാരൻ, ഭരണ കർത്താവ്
- സർ കെ രാമുണ്ണി മേനോൻ -മുൻ വൈസ് ചാൻസിലർ, മദിരാശി സർവകലാശാല
- മൂത്തേടത്ത് നരായണ മേനോൻ - സ്വാതന്ത്ര്യ സമര സേനാനി
- പി.രാമദാസ്-സിനിമാ സംവിധായകൻ - ആദ്യ ചലനചിത്ര നിർമ്മാതാവ് - "ന്യൂസ് പേപ്പർ ബോയ്"
- സി.കെ.മേനോൻ - പ്രമുഖ പ്രവാസി വ്യവസായി - പത്മശ്രീ ജേതാവ്
- വിഷ്ണു രാജ് IAS - 2019 IAS ബാച്ച് - നിലവിൽ ഫോർട്ട് കൊച്ചി സബ്ബ് കളക്ടർ ആയി സേവനം ചെയ്യുന്നു.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തൃശ്ശൂർ റൗണ്ടിൽ
jwalin
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 22034
- 1883ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ