സി എം എസ് എച്ച് എസ് എസ് തൃശ്ശൂർ/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

ലോക്ക്ഡൗൺ കാലഘട്ടത്തിലും റെഡ്ക്രോസ് വിദ്യാർത്ഥികൾ അവർക്ക് നൽകിയ എല്ലാ പ്രവർത്തനങ്ങളും ഭംഗിയായി നിർവ്വഹിച്ചു. കോവിഡിനെ പ്രതിരോധിക്കുന്ന പദ്ധതിയിൽ പങ്കാളികളാകുവാൻ വേണ്ടി കുട്ടികൾ വീട്ടിൽ തന്നെ മാസ്ക്കുകൾ ഉണ്ടാക്കുകയും, റെ‍ഡ്ക്രോസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ആശുപത്രികളിൽ കൊടുക്കുകയും ചെയ്തു. ഈ കാഡറ്റുകൾ എല്ലാവരും ഈ പദ്ധതിയിൽ വളരെ ആത്മാർത്ഥതയോടെ പങ്കെടുക്കുകയുണ്ടായി.

പറവകൾക്കൊരു പാനപാത്രം.... മാർച്ച്-ഏപ്രിൽ മാസങ്ങളിൽ കൊടും ചൂട് ആയതിനാൽ പക്ഷി മൃഗാദികൾക്ക് തങ്ങളുടെ വീട്ടിൽ തന്നെ ഒരു പാനപാത്രം വെള്ളം നിറച്ചു വെക്കുന്ന ഒരു പദ്ധതി തുടങ്ങുകയുണ്ടായി. പറവകൾക്കൊരു പാനപാത്രം എന്ന പദ്ധതിയായിരുന്നു അത്. എല്ലാ കുട്ടികളും വളരെ താല്പര്യത്തോടെ ഈ പദ്ധതിയിൽ പങ്കെടുത്തു.

റെഡ്ക്രോസിന്റെ എല്ലാ പ്രവർത്തനങ്ങളിലും വളരെ ശ്രേഷ്ഠരായ റിസോഴ്സ് പേഴ്സനുകളാണ് ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നത്. കുട്ടികളിൽ വളരെയധികം മാറ്റങ്ങൾ റെഡ്ക്രോസിൽ ചേർന്നതു കൊണ്ട് കണ്ടുവരുന്നു. ഈ പദ്ധതിയിൽ രക്ഷിതാക്കളിലും പൊതുസമൂഹത്തിലും കുടുതൽ താല്പര്യം വർദ്ധിപ്പിച്ചിട്ടുണ്ട്

റെഡ്ക്രോസിന്റെ കോഡിനേറ്റർ ശ്രീമതി.ചിഞ്ചു അബ്രഹാമും ജോയിന്റ് കോഡിനേറ്റർ ശ്രീമതി.ബീന ജോണും ആണ്.

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾ അവരവരുടെ വീടുകളിൽ മരങ്ങൾ നടുകയും ആ മരത്തിന്റെ വളർച്ച ഒരു പുസ്തകത്തിൽ എല്ലാ മാസവും അവർ രേഖപ്പെടുത്തുകയും ചെയ്യുന്ന ഒരു പ്രവർത്തനം കുട്ടികൾക്ക് നൽകുകയുണ്ടായി. എന്റെ മരം എന്റെ ജീവൻ എന്നാണ് ആ പദ്ധതിയുടെ പേര്. റെ‍‍ഡ്ക്രോസ് അംഗങ്ങളായ വിദ്യാർത്ഥികൾ ഏവരും വളരെ സൂക്ഷ്മതയോടെ ഈ പദ്ധതിയിൽ ഇപ്പോഴും ഭാഗമായി കൊണ്ടിരിക്കുന്നു.

ലോക്ഡൗൺ കാലഘട്ടം ആയതിനാൽ വിദ്യാർത്ഥികളിൽ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒറ്റപ്പെടൽ, സമ്മർദ്ദം അതുപോലെയുള്ള കാര്യങ്ങളിൽ നിന്നും മുക്തിനേടുന്നതിനു വേണ്ടി ഇഷ ഫൗണ്ടേഷനുമായി സംയോജിച്ച് യോഗ ഫോർ ബിൽഡിങ്ങ് എന്ന പദ്ധതി ഏഴു ദിവസങ്ങളിലായി നടത്തപ്പെട്ടു. യോഗയുടെ അടിസ്ഥാനപാഠങ്ങൾ ഈ ക്ലാസ്സിൽ പറഞ്ഞുകാടുക്കുകയും പിന്നീട് ജീവിതത്തിൽ സ്ഥിരം യോഗ പരിശീലിപ്പിക്കാൻ ബോധവത്ക്കരിക്കുകയും ചെയ്തു.

ലൈഫ് ലെസൻസ് എന്ന പുതിയൊരു പദ്ധതി എല്ലാ മാസവും രണ്ട് ശനിയാഴ്ചകളിൽ വിദ്യാർത്ഥികൾക്കായി നടത്തപ്പെടുന്നു. വിദ്യാർത്ഥികൾക്ക് വേണ്ടതായിട്ടുള്ള-ജീവിതത്തിൽ അവർക്ക് സ്വായത്തമാക്കാൻ കഴിയുന്ന പലവിധമായ കഴിവുകളെ വളർത്തിയെടുക്കുവാൻ പറ്റുന്ന രീതികളെക്കുറിച്ചും ആണ് ഇതിലൂടെ ലക്ഷ്യമിടുന്നത്


ജെ.ആർ.സി. യുടെ ലോഞ്ചിങ്ങ് സെറിമണി വീഡിയോ ലിങ്ക്.

https://youtu.be/hVDtnW5f6gk


ജെ.ആർ.സി.യുടെ നേത‍ൃത്വത്തിൽ നടന്ന മാസ്ക് നിർമ്മാണം ലിങ്ക്

https://youtu.be/lUHCMJgyock


2022 മാർച്ച് 1 :- ജൂനിയർ റെ‍ഡ്ക്രോസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ, ചൂടിൽ വലയുന്ന പക്ഷികൾക്ക് ദാഹജലം ഒരുക്കുന്ന "പറവകൾക്കൊരു പാനപാത്രം" എന്ന പരിപാടിയുടെ സ്ക്കൂൾതല ഉദ്ഘാടനം തൃശൂർ, സി.എം,എസ്. ഹൈസ്ക്കൂൾ മാനേജർ റവ.ഹെസക്കിയേൽ നിർവ്വഹിച്ചു. തദവസരത്തിൽ അസിസ്റ്റന്റ് മാനേജർ ശ്രീ.സൺഷൈൻ ഏണസ്റ്റ് , സ്ക്കൂൾ ഹെഡ്‍മാസ്റ്റർ ശ്രീ.സജി സാമുവൽ, ജൂനിയർ റെ‍ഡ്ക്രോസ് കൗൺസിലർമാരായ ശ്രീമതി.ചിഞ്ചു എബ്രഹാം, ശ്രീമതി. ബീന ജോൺ, ശ്രീമതി.സ്റ്റെൻസി തോമസ് എന്നിവർ സന്നിഹിതരായിരുന്നു.