സി എം എസ് എച്ച് എസ് എസ് തൃശ്ശൂർ/സ്പോർട്സ് ക്ലബ്ബ്
കായിക മത്സരങ്ങളിൽ ഏറെ ശ്രദ്ധ നേടിയ വിദ്യാലയമാണ് തൃശൂർ സി.എം.എസ്. വിദ്യാലയം. അർജ്ജുന അവാർഡ് ജേതാവും ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റനുമായിരുന്ന ശ്രീ.ഐ.എം.വിജയൻ ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥിയാണ്. അന്താരാഷ്ട്ര ക്രിക്കറ്റ് അമ്പയറായ അഡ്വ. ടോണി ഇമ്മട്ടി പൂർവ്വ വിദ്യാർത്ഥിയാണ്. നിലവിൽ തൃശൂർ സ്പോർട്ട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ സ്ഥാപിതമായ എഫ്.സി.കേരളയിലേയ്ക്ക് അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് എല്ലാ ജില്ലയിൽ നിന്നുമുള്ള കുട്ടികളിൽ നിന്നാണ്. അതിലെ ഭൂരിപക്ഷം അംഗങ്ങളും പഠിക്കുന്നത് ഈ വിദ്യാലയത്തിലാണ്. അതിനാൽ തന്നെ നല്ല ഒരു ഫുട്ബോൾ ടീം ഈ വിദ്യാലയത്തിനുണ്ട്. ക്രിക്കറ്റ്, ബാഡ്മിന്റൺ, ഖോ-ഖോ എന്നീവയിലും നല്ല ടീം നിലവിലുണ്ട്. നാഷണൽ ലെവലിൽ ശ്രദ്ധനേടിയ സ്പ്രിന്റർ നീരജ് കെ.എം. ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയാണ്.