ജി.എച്ച്.എസ്. കുടവൂർക്കോണം
ചിറയിൻകീഴ് താലൂക്കിൽ കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്തിൽ കീഴാറ്റിങ്ങൽ വില്ലേജിൽ മേലാറ്റിങ്ങൽ ദേശത്തു ഗവണ്മെന്റ് എച്ച് .എസ് കുടവൂർകോണം സ്‌കൂൾ നിലകൊള്ളാൻ തുടങ്ങിയിട്ട് 100 വർഷത്തോളമാകുന്നു . സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കാവസ്ഥയിലുള്ള കുട്ടികളാണ് സ്‌കൂളിലെ ഭൂരിഭാഗം പഠിതാക്കളും.ആ കുട്ടികളുടെ ഉന്നമനത്തിനായി നാളെയുടെ പ്രത്യാശയായി അറിവിന്റെ കവാടമായി ഇന്നും ഈ സ്കൂൾ നിലകൊള്ളുന്നു .
ജി.എച്ച്.എസ്. കുടവൂർക്കോണം | |
---|---|
വിലാസം | |
പെരുംകുളം പെരുംകുളം പി.ഒ. , 695102 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1923 |
വിവരങ്ങൾ | |
ഫോൺ | 0470 2629040 |
ഇമെയിൽ | hskudavoorkonam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42088 (സമേതം) |
യുഡൈസ് കോഡ് | 32140100412 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | ആറ്റിങ്ങൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ചിറയിൻകീഴ് |
താലൂക്ക് | ചിറയൻകീഴ് |
ബ്ലോക്ക് പഞ്ചായത്ത് | ചിറയിൻകീഴ് |
തദ്ദേശസ്വയംഭരണസ്ഥാപനം | കടയ്ക്കാവൂർ പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 144 |
പെൺകുട്ടികൾ | 134 |
ആകെ വിദ്യാർത്ഥികൾ | 278 |
അദ്ധ്യാപകർ | 14 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മിനി.പി.സി |
പി.ടി.എ. പ്രസിഡണ്ട് | സൈജു .ജി |
എം.പി.ടി.എ. പ്രസിഡണ്ട് | രാജി |
അവസാനം തിരുത്തിയത് | |
06-12-2023 | 42088 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിൽ കീഴാറ്റിങ്ങൽ വില്ലേജിൽ കടയ്ക്കാവൂർഗ്രാമപഞ്ചായത്തിൽ ഉൾപ്പടുന്നു. ഏകദേശം 95 വർഷം പഴക്കമുളള വിദ്യാലയം.1923-ൽ ശ്രീ കുഞ്ഞൻ പിളള ആരംഭിച്ച വിദ്യാലയം ആണ്.ശ്രീ കൃഷ്ണ വിലാസം എന്ന പേരിൽ പ്രവർത്തനം ആരംഭിച്ച ഈ സ്ക്കൂൾ 1983ൽ UPSആയി അപ്ഗ്രേഡ് ചെയ്യുകയും 2013-14 അധ്യയന വർഷം ഗവൺന്മെന്റ് ഹൈസ്ക്കൂൾ ആയി അറിയപ്പെടുന്നു.
ഭൗതിക സാഹചര്യം
ഒരേക്കർ ഭൂമി.ഓടിട്ട കെട്ടിടങ്ങൾ- 2.ടെറസ് കെട്ടിടങ്ങൾ- 5 .പാചകപ്പുര-1.ടോയ്ലെറ്റുൾ-12,യൂറിൻഷെഡ്-2 .കിണർ -ഒന്ന്. ആകെ ക്ലാസ് മുറികൾ- 18.ഓഫീസ് റൂം -ഒന്ന്.നഴ്സറി ക്ലാസ്റൂം -2.ഡൈനിംഗ്ഹാൾ-1.ഐ.റ്റി ലാബ്-1,ഹയർ സെക്കന്ററി ബ്ലോക്ക്
പാഠ്യേതര പ്രവർത്തനങ്ങൾ
കലാകായികപ്രവർത്തനങ്ങൾ-കാവ്യകേളി.., പൊതുവിജ്ഞാനക്വിസുകൾ,ശുതിത്വവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ8*,വിദ്യാരംഗം
ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സയൻസ് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ്
- ഊർജ്ജ സംരക്ഷണ ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ് & റ്റീനേസ് ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- ഹിന്ദി ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
- ഐ.റ്റി ക്ലബ്ബ്
- ഗാന്ധി ദർശൻ|ഗാന്ധി ദർശൻ
- ഫോറസ്ടീ ക്ലബ്ബ് ശിൽപശാലകൾ, സെമിനാറുൾ, ക്വിസ്മത്സരങ്ങൾ,കൂട്ടായ്മകൾ,പരീക്ഷണനിരാക്ഷണങ്ങൾ,പ്രദർശനങ്ങൾ, പോസ്റ്റർപ്രദർശനങ്ങൾ
മികവുകൾ
*2023 Numats പരീക്ഷയിൽ ആറാം ക്ലാസ്സിൽ നിന്ന് വരലക്ഷ്മി എസ് ജെ യോഗ്യത നേടി .
*2023 USS പരീക്ഷയിൽ എട്ടാം ക്ലാസ്സിൽ നിന്നും ഗൗരി എം എ , അലീന പി സുനിൽ എന്നീ കുട്ടികൾ യോഗ്യത നേടി .
*2020 മാ൪ച്ചിൽ നടന്ന എസ്. എസ്.എൽ സി പരീക്ഷയിൽ മൂന്ന് ഫുൾ എപ്പ്ലസുകളുൾപ്പെടെമനൂറു ശതമാനം വിജയം നേടി .
*2021 എസ് .എസ് .എൽ .സി പരീക്ഷയിൽ മൂന്ന് ഫുൾ എപ്ലസ് ,മൂന്ന് ഒൻപതു എപ്ലസ് ഉൾപ്പടെ നൂറു ശതമാനം വിജയം .
2023 എസ് .എസ് .എൽ .സി പരീക്ഷയിൽ ഒരു ഫുൾ എ പ്ലസ് ഉൾപ്പടെ 100 ശതമാനം ജയം
*L S S,U S S , N M M S പരീക്ഷകളിലെ പങ്കാളിത്തവും വിജയവും
2017 - 18 ൽ എൽ .എസ് .എസ് പരീക്ഷയിൽ ഒരു കുട്ടി യോഗ്യത നേടി .
2019-20 ൽഎൽ .എസ് .എസ് പരീക്ഷയിൽ രണ്ടു കുട്ടികൾ യോഗ്യത നേടി.
2020 -21 ൽഎൽ .എസ് .എസ് പരീക്ഷയിൽ രണ്ടു കുട്ടികൾ യോഗ്യത നേടി.
.2021-22 ൽ എൽ .എസ് .എസ് പരീക്ഷയിൽ ഒരു കുട്ടി യോഗ്യത നേടി .
2020 - 21 ൽ യു .എസ് .എസ് പരീക്ഷയിൽ ഒരു കുട്ടി യോഗ്യത നേടി .
2022- 23 ൽ N.M.S.S പരീക്ഷയിൽ രണ്ടു കുട്ടികൾ യോഗ്യത നേടി.
2018 - 19 ൽ N.M.S.S പരീക്ഷയിൽ ഒരു കുട്ടി യോഗ്യത നേടി.
മാനേജ്മെന്റ്
ഹെഡ്മാസ്റ്റർ, പിടിഎ, മദർ പിടിഎ,എസ് .എം .സി സ്കൂൾവികസനസമിതി...അധ്യാപകസംിതി എന്നിവയുടെ സംയോജിത ആസൂത്രണത്താലുളള മാനേജ് മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീമതി.ജെസി ടീച്ചർ, ശ്രീ.കെ മോഹനദാസ് സർ, ശ്രീ.എ,.ഉണ്ണി സർ, മണികണ്ഠൻ സർ,മീരസാഹിബ് . ജെ സർ ,ശ്രീമതി .ശൈലജ ദേവി, ശ്രീമതി: മിനി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീമതി.വിശാലാക്ഷിയമ്മ ടീച്ചർ ശ്രീ.വിജയകുമാരക്കുറുപ്പ് ശ്രീ.ഷിജു ശ്രീ.സദാശിവൻപിളള
ഡോ . ശ്രീരാജ് ,വാർഡ് മെമ്പർമാരായ ശ്രീ.സദാശിവൻ പിള്ള , ശ്രീ. സന്തോഷ്,ശ്രീമതി .ശ്രീജ.എസ് ,ശ്രീമതി. ലീന ചന്ദ്രൻ ,ശ്രീ. മോഹനൻ ,ശ്രീ.മണികണ്ഠൻ നായർ, ശ്രീ . മോഹനൻ
=വഴികാട്ടി=
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
>>>>>തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേയ്ക്കുളള ദേശീയപാതയിൽ ആലം കോട് ജംങ്ഷനിൽനിന്നും കടയ്ക്കാവൂരിലേയ്ക്കുളള പാതയിൽ തൊപ്പിച്ചന്ത എന്ന സ്ഥലത്തുനിന്നും തെക്കുഭാഗത്തേയ്ക്കുളള തടത്തിലൂടെ സഞ്ചരിച്ച് കല്ലാർക്കോണം റേഡിയോമുക്കിലെത്തി ഇടതുവശത്തോട്ട്തിരയുന്ന റോഡിലൂടെ സഞ്ചരിച്ചാൽ സ്ഖൂളിൽ എത്തിച്ചേരാം .
തിരുവനന്തപുരം- ആലം കോട്: 29.79 കിലോമീറ്റർ ആലം കോട്-തൊപ്പിച്ചന്ത-2: .1 കിലോമീറ്റർ തൊപ്പിച്ചന്ത-റേഡിയോമുക്ക് :1.5 കിലോമീറ്റർ റേഡിയോമുക്ക്-കുടവൂർക്കോണം സ്കൂൾ: 700 മീറ്റർ.
>>>>>ആറ്റിങ്ങൽ K.S.R.T.C ബസ് സ്റ്റാൻഡിൽ നിന്നും 4 .6 കിലോമീറ്റർ അകലം.
>>>>>കടയ്‌ക്കാവൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 6 .3 കിലോമീറ്റർ അകലം .
>>>>>വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്നും 11 .9 കിലോമീറ്റർ അകലം .
>>>>>ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിന്നും 10 .2 കിലോമീറ്റർ അകലം .
{{#multimaps:8.6982717, 76.7739943| zoom=18}}