എസ് എ എൽ പി എസ് തരിയോട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ് എ എൽ പി എസ് തരിയോട് | |
---|---|
വിലാസം | |
തരിയോട് തരിയോട് , ബൈബിൾ ലാന്റ് പി.ഒ. , 673575 , വയനാട് ജില്ല | |
സ്ഥാപിതം | 1950 |
വിവരങ്ങൾ | |
ഇമെയിൽ | hmsalpthariode@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15227 (സമേതം) |
യുഡൈസ് കോഡ് | 32030300811 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | വൈത്തിരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | കല്പറ്റ |
താലൂക്ക് | വൈത്തിരി |
ബ്ലോക്ക് പഞ്ചായത്ത് | കല്പറ്റ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് തരിയോട് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 46 |
പെൺകുട്ടികൾ | 28 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | നിഷ ദേവസ്യ |
പി.ടി.എ. പ്രസിഡണ്ട് | ബെന്നി മാത്യു |
എം.പി.ടി.എ. പ്രസിഡണ്ട് | ജോസ്ന സനീജ് |
അവസാനം തിരുത്തിയത് | |
31-01-2022 | Nisha Devassia |
വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ പത്താംമൈൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് എസ് എ എൽ പി എസ് തരിയോട് . ഇവിടെ 36 ആൺ കുട്ടികളും 38പെൺകുട്ടികളും അടക്കം 74 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ചരിത്രം
ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ ഭാഗമായി ശ്രീമതി ആനിബസന്റിന്റെ നേതൃത്വത്തിൽ രുപം കൊണ്ട് സെർവൻറ്സ് ഒാഫ് ഇന്ത്യ സൊസൈറ്റി സാമുഹ്യ സേവനങ്ങൾ നടത്തുന്ന സംഘടനയായിരുന്നു. കൂടുതൽ വായിക്കൂ
ഭൗതികസൗകര്യങ്ങൾ
ഈ വിദ്യാലയത്തിൽ അഞ്ച് ക്ലാസ് മുറികളോടുകൂടിയ ഒരു കെട്ടിടവും ഓഫീസ് കെട്ടിടവും അടുക്കളയും മൂന്ന് ടോയ് ലറ്റ് ബ്ലോക്കുകളും സ്റ്റേജൂം ഉണ്ട്. കൂടാതെ ഗ്രൗണ്ട്,വള്ളിക്കുടിൽ, ഗ്രീൻ ക്ലാസ് റുമുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. 5 കംപ്യുട്ടറുകളും ഒരുക്കിയിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ഔഷധ സസ്യ പരിപാലനം.
- നന്മ ബക്കറ്റ്.
- വായനാ മൂല.
- എഴുത്തു കൂട്ടം വായനാക്കൂട്ടം.
- എൽ എസ് എസ് കോച്ചിംഗ്.
- നേർക്കാഴ്ച.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമനമ്പർ | പേര് |
---|---|
1 | റ്റി കറുപ്പൻ |
2 | അച്ചുതൻ നായർ |
3 | എ കുഞ്ഞിരാമൻ നമ്പ്യാർ |
4 | കെ കെ നാരായണൻ |
5 | എ ശ്രീധരൻ നായർ |
6 | കെ വി കുഞ്ഞിരാമൻ |
7 | കെ വിശ്വനാഥൻ നായർ |
8 | ടി പി ശിവശങ്കരൻ നായർ |
9 | എം ഗോവിന്ദൻ |
10 | കെ പത്മാവതി |
11 | കെ ഗോപാലക്കുറുപ്പ് |
12 | കെ ബാലൻ |
13 | എൻ ദിനകരൻ |
14 | കെ വേലായുധൻ |
15 | സി വാസു |
16 | എം താമി |
17 | എം എ കുട്ടൻ |
18 | ടി ബാലകൃഷ്ണ വാര്യർ |
19 | കെ വി രാഘവൻ |
20 | കുഞ്ഞിക്കൃഷ്ണൻ നമ്പ്യാർ |
21 | എൽ അബ്ജുള്ളക്കുട്ടി |
22 | പി ജെ ഭവാനി |
23 | തെരേസ ഡിസിൽവ |
24 | കെ മാധവൻ |
25 | ഫക്റുദ്ദീൻ |
26 | പി വേലായുധൻ |
27 | പി സതി |
28 | വി പി അമ്മദ് |
29 | പി വീരാൻ കുട്ടി |
30 | സുമതി കെ കെ |
31 | കെ ജി പുരുഷോത്തമൻ |
32 | കെ എസ് ജാൻസി ഭായ് |
33 | കെ ആർ സരസ്വതിയമ്മ |
34 | ജെ വിജയമ്മ |
35 | വി ജഗതമ്മ |
36 | കെ പി അഗസ്ത്യൻ |
37 | എം റ്റി ഏലി |
38 | ശാന്തമ്മ ചെറിയാൻ |
39 | കെ ആർ എലിസബത്ത് |
40 | വി ജി മണിയമ്മ |
41 | ഭാഗീരഥി പി കെ |
42 | അശോക് കുമാർ കെ |
43 | പി സേതു മാധവൻ |
44 | റ്റി പി ഷൈലജ |
45 | റ്റി കെ വനജ |
46 | ഇ കെ സുരേഷ് |
47 | ആർ മണിലാൽ |
48 | എൻ വി ശിവരാജൻ |
49 | കെ പി ഭാർഗവൻ |
50 | കെ രമേഷ് കുമാർ |
51 | പി പി തോമസ് |
52 | സി ജോസ് |
53 | പി പി ധനഞ്ജയൻ |
54 | കെ പി ലക്ഷമണൻ |
55 | എൻ ചന്ദ്രശേഖരൻ |
56 | പി കെ സൗദാമിനി |
57 | ജയശ്രീ എം ബി |
58 | ഷേർളി ജോർജ് |
59 | സജിത്ത് കുമാർ |
60 | വി കെ മുരളീധരൻ |
61 | എം ഗണേഷ് |
62 | എം എ വിലാസിനി |
63 | ബെസ്റ്റി എ ടോം |
64 | എം ജെ ഷീജ |
65 | എൻ വി കരുണാകരൻ |
66 | ആർ എൻ ഷൈജി |
67 | അശ്വതി എൻ |
68 | ദിവ്യ അഗസ്റ്റ്യൻ |
69 | കെ ശ്രീലത |
70 | അനുമോൻ കെ സി |
71 | എം ഇ അനിത |
72 | ഷിജി പി ജി |
73 | ബിന്ദുക്കുട്ടിയമ്മ എം പി |
74 | പ്രഷീത വർഗീസ് |
നേട്ടങ്ങൾ
മാനേജർ
Manager Sri എം ജെ വിജയപത്മൻ
നിലവിലുള്ള അധ്യാപകർ
ക്രമനമ്പർ | പേര് | തസ്തിക | ക്ലാസ് | ചി |
---|---|---|---|---|
1 | നിഷ ദേവസ്യ | ഹെഡ് മിസ്ട്രസ് | രണ്ട് | |
2 | ജിജേഷ് പി ഡി | ടീച്ചർ | നാല് | |
3 | വിൻസി എം എം | ടീച്ചർ | മൂന്ന് | |
4 | രജിന രാമചന്ദ്രൻ | ടീച്ചർ | ഒന്ന് |
ചിത്രശാല
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
LSS വിജയികൾ
ക്രമ നമ്പർ | പേര് | വർഷം | ചിത്രം |
---|---|---|---|
1 | സാന്ദ്ര സിബി | 2006-2007 | |
2 | സിറിൽ സണ്ണി | 2007 08 | |
3 | സിറിൽ റോയ് | 2007 08 | |
4 | ഗോഡ് ലി മോൻ | 2008 09 | |
5 | സാന്ദ്ര റോയ് | 2009 10 | |
6 | അമൽ ജോസ് | 2010 11 | |
7 | അഭയ് മാത്യു | 2010 11 | |
8 | അലീന സജി | 2012 13 | |
9 | അൽക്ക സേവ്യർ | 2013 14 | |
10 | എൽന റോസ് ജിജോ | 2014 15 | |
11 | എൽസ റോസ് ജിജോ | 2016 17 | |
12 | വർണ മണികണ്ഠൻ | 2016 17 | |
13 | അർച്ചന ശ്രീജിത്ത് | 2018 19 | |
14 | അനന്യ വിപിൻ | 2018 19 | |
15 | ആൽഫ മരിയ | 2018 19 | |
16 | ആഗിയ കാതറിൻ | 2019 20 | |
17 | ജെറിൻ സെബാസ്റ്റ്യൻ | 2019 20 | |
18 | എയ്ബൽ മനോജ് | 2019 20 | |
19 | ആൻറോസ് ടി എസ് | 2019 20 | |
20 | ശ്രേയ ലക്ഷ്മി | 2019 20 |
വഴികാട്ടി
- കല്പറ്റ പടിഞ്ഞാറത്തറ റോഡിൽ എച്ച് എസ് ജംഗഷനിൽ നിന്നും തിരിഞ്ഞ് 2 KM
- തരിയോട് 10-ാം മൈൽ ബസ് സ്റ്റോപ്പിൽ നിന്നും 200 മി അകലം.
- പടിഞ്ഞാറത്തറ റോഡിൽ സ്ഥിതിചെയ്യുന്നു.
{{#multimaps:11.642687078424313, 75.98120641829038|zoom=13}}
ഗവേഷണാത്മക പ്രവർത്തനങ്ങൾ
മുപ്പതു നിമിഷം
പൊതു വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാകുുമ്പോൾ, കുട്ടികളുടെ സമഗ്ര വികസനത്തിന് ഉതകുന്ന രീതിയിൽ പാഠപുസ്തകവും കരിക്കുലവും സജ്ജമായിരിക്കുന്നു. പരിമിതികൾ മറികടന്നു കൊണ്ട് എങ്ങനെ എല്ലാ കുട്ടികൾക്കും ഗുണമേൻമയുള്ള വിദ്യാഭ്യാസം നല്കാം എന്ന ഞങ്ങളുടെ അന്വേഷണമാണ് "മുപ്പതു നിമിഷം". സാധാരണക്കാരും ആദിവാസി വിഭാഗത്തിൽ പെടുന്നവരുമായ കുട്ടികൾ പഠിക്കുന്നതാണ് ഈ വിദ്യാലയം. വിവിധ നിലവാരക്കാരായ കുട്ടികളെ അവരുടെ പഠന നിലവാരത്തിനനുസൃതമായ പ്രത്യേക പരിശീനത്തിലൂടെ പഠനത്തിൽ മുന്നിലെത്തിക്കുക, മുന്നാക്കകാരായ കുട്ടികൾക്ക് കൂടുതൽ പരിശീലനങ്ങൾ നല്കുക എന്നിവയാണ് ഈ പരിപാടിയുടെ ലക്ഷ്യം.
അധ്യയന വർഷം ആരംഭത്തിൽതന്നെ എല്ലാ കുട്ടികളെയും മൂല്യനിർണയം നടത്തുന്നു ഓരോ വിഷയത്തിലും പിന്നോക്കം നിൽക്കുന്ന വരെയും മുന്നോക്കം നിൽക്കുന്നവരെയും കണ്ടെത്തി ലിസ്റ്റ് തയ്യാറാക്കുന്നു എല്ലാദിവസവും വൈകിട്ട് 30 മിനിറ്റ് സമയം ഓരോ വിഷയത്തിനും വേണ്ട പ്രത്യേക പരിശീലനം നൽകുന്നു. മലയാളത്തിൽ പിന്നോക്കം നിൽക്കുന്നവർ മുന്നിലെത്തുമ്പോൾ അവർക്ക് ഇംഗ്ലീഷിൽ കൂടുതൽ പ്രവർത്തനങ്ങൾ നൽകുന്നു. മലയാളത്തിലും ഇംഗ്ലീഷിലും മികച്ച കുട്ടികൾക്കായി വർഷാരംഭം തന്നെ എൽ എസ് എസ് പരിശീലനം നൽകുന്നു. 30 നിമിഷം എന്ന പ്രവർത്തനങ്ങളുടെ ഫലമായി എൽഎസ്എസ്, അയ്യങ്കാളി സ്കോളർഷിപ്പ് പരീക്ഷകളിൽ തിളക്കമാർന്ന വിജയം നേടാൻ സാധിക്കുന്നു.
ഗോത്ര സൗഹൃദ വിദ്യാലയം
ആകെ ഉള്ള 74 കുട്ടികളിൽ 34 പേർ ഗോത്ര വിഭാഗത്തിൽ നിന്നുള്ളവരും ബാക്കി 30 പേർ ജനറൽ വിഭാഗത്തിൽ നിന്നുള്ളവരുമാണ്.ഗോത്ര വിഭാഗം കുട്ടികളെ സ്കൂളിലേക്ക് ആകർഷിക്കുന്നതിനായി മരങ്ങളിൽ നിറയെ ഊഞ്ഞാലുകൾ സജ്ജീകരിക്കുകയാണ് ആദ്യ പടിയായി ചെയ്തത്.അവർക്ക് കളിക്കാൻ യഥേഷ്ടം കളിയുപകരകരണങ്ങൾ നൽകുകയും ചെയ്തു.കൂടാതെ സ്നേഹപൂർവമായ ഇടപെടലും അംഗീകാരവും നൽകുക വഴിയായി കൊഴിഞ്ഞു പോക്കില്ലാത്ത വിദ്യാലയമായി മാറാൻ സാധിച്ചു.
തുടർന്ന് 30 നിമിഷം എന്ന പ്രൊജക്ടിലൂടെ എല്ലാ ദിവസവും പ്രത്യേക കോച്ചിംഗ് നൽകുക വഴി നാലാം തരം കഴിയുമ്പോഴേക്കും എല്ലാവരും പ്രാഥമിക എഴുത്തും വായനയും ഗണിത ക്രിയകളും ചെയ്യാൻ പ്രാപ്തിയുള്ളവരായി മാറുന്നു. ‘we can’ എന്ന ഇംഗ്ലീഷ് കമ്മ്യൂണിക്കേറ്റീവ് ക്ലാസും ഇവർക്ക് ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ എളുപ്പമാക്കി തീർത്തു.പ്രാഥമിക വസ്തുതകൾ അറിഞ്ഞ കുട്ടികൾ തുടർന്ന് ഹൈസ്കൂൾ ക്ലാസിൽ കൊഴിഞ്ഞ് പോക്കില്ലാതെ എത്തുന്നതായി അറിയാൻ കഴിയുന്നു.
ബാഗ് ഫ്രീ സ്കൂൾ
ഗോത്ര വിഭാഗം കുട്ടികൾ പതിവായി പഠനോപകരണങ്ങൾ ഇല്ലാതെയാണ് ക്ലാസ്സിൽ എത്തിയിരുന്നത് . പാഠപുസ്തകവും നോട്ട്ബുക്കും എല്ലാം മിക്കവാറും കീറിപ്പറിഞ്ഞ അവസ്ഥയിലും. ഈ സ്ഥിതി മാറ്റം വരുത്താൻ എന്തു ചെയ്യാം എന്ന കൂട്ടായ ചിന്തയ്ക്ക് ഒടുവിലാണ് പഠനോപകരണങ്ങൾ സ്കൂളിൽ തന്നെ സൂക്ഷിക്കാം എന്ന ആശയത്തിൽ എത്തുന്നത് . വീട്ടിലിരുന്ന് പഠിക്കാൻ ഒരു സെറ്റ് പഴയ പാഠപുസ്തകവും നോട്ടുബുക്കും ക്രമീകരിച്ചു . പി.ടി.എയുടെ സഹായത്തോടെ എല്ലാ ക്ലാസിലും പാഠപുസ്തകങ്ങൾ സൂക്ഷിക്കാൻ അലമാരയും ക്രമീകരിച്ചു .ഇത്രയും ക്രമീകരണങ്ങൾ ചെയ്തപ്പോഴാണ് ബാഗ് എന്തിനാണ് എന്ന ചോദ്യം ഉയർന്നത് . ഭക്ഷണം കഴിക്കാനുള്ള പ്ലേറ്റും ഗ്ലാസും സ്കൂളിൽ തന്നെ സൂക്ഷിക്കുകയും കൂടി ചെയ്തപ്പോൾ സംസ്ഥാനത്തെ ആ ദ്യത്തെ ബാഗ് ഫ്രീ വിദ്യാലയമായി . എസ്.എ. എൽ. പി . സ്കൂൾ മാറി. കുട്ടികളും വളരെ ഹാപ്പിയായി . രാവിലെ ബുക്കും പെൻസിലും തപ്പി രക്ഷിതാക്കളും ഓടേണ്ട. അവരും ഹാപ്പി. ഒരു വലിയ നോട്ട്ബുക്കിൽ എല്ലാ വിഷയങ്ങളും . അതുമാത്രമാണ് വീട്ടിലേക്ക് കൊണ്ടുപോകുന്നത്.
വീ ക്യാൻ ഇംഗ്ലീഷ്
1മുതൽ 4വരെ ഇംഗ്ലീഷ് പാഠഭാഗങ്ങൾ സ്കിറ്റ് രൂപത്തിലാക്കി.പാഠഭാഗങ്ങൾ കുട്ടികൾക്ക് വായിക്കാൻ പാകത്തിൽ ചെറിയ റീഡിംഗ് കാർഡുകളാക്കി മാറ്റി.ടെക്സ്റ്റ് ബുക്ക് വായിക്കാൻ പ്രയാസമുള്ളവർക്ക് റീഡിംഗ് കാർഡ് ഉപകാരപ്രദമായി.പാഠഭാഗങ്ങൾ സ്കിറ്റുകളാക്കിയപ്പോൾ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിന് പ്രാധാന്യം ലഭിച്ചു.ഗോത്രവിഭാഗം കുട്ടികൾക്കും ഇംഗ്ലീഷ് ഭാഷ എളുപ്പമായി തീർന്നു.സ്കിറ്റുകൾ ഇംഗ്ലീഷ് ഭാഷ പഠിക്കുന്നതിന് വലിയ ആവേശം ഉളവാക്കി. കൂടാതെ നിത്യ ജീവിതത്തിൽ ഉപയോഗിക്കുന്ന സംഭാഷണ ഭാഗങ്ങളും ചെറു സ്കിറ്റുകളാക്കി മാസത്തിൽ ഒന്ന് എന്ന രൂപത്തിൽ കുട്ടികളെ പരിശീലിപ്പിക്കുന്നു. ഇവ സർഗവേളയിൽ അവതരിപ്പിക്കുന്നു.
ശിശുസൗഹൃദ വിദ്യാലയം
40% പട്ടികവർഗ്ഗ വിദ്യാർത്ഥികൾ ഒഴിഞ്ഞു പോക്കില്ലാതെ വിദ്യാലയത്തിൽ എത്തുന്നത് ശിശു സൗഹൃദപരമായ അന്തരീക്ഷം വിദ്യാലയത്തിൽ ഉള്ളത് കൊണ്ടാണ്.അതിൽ എടുത്തു പറയേണ്ട ഒന്ന് വിദ്യാർത്ഥികളുടെ പ്രധാന ആകർഷണ കേന്ദ്രവും മരങ്ങളിൽ തയ്യാറാക്കിയിട്ടുള്ള ഊഞ്ഞാലുകൾ ആണ്. വളരെ ചിലവ് കുറഞ്ഞ രീതിയിൽ ടയർ ഉപയോഗിച്ചുള്ള ഊഞ്ഞാലുകൾ ആണിവ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 15227
- 1950ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ