Schoolwiki സംരംഭത്തിൽ നിന്ന്
എല്ലാ കുട്ടികളെയും വായനയിലേക്ക് ഉൾക്കൊള്ളിക്കാൻ സ്കൂൾ ആരംഭിച്ചിട്ടുള്ള പ്രത്യേക പ്രവർത്തനമാണ് റീഡിങ് കോർണർ.
ഈ റീഡിങ് കോർണർ സജ്ജീകരിച്ചിട്ടുള്ളത് സ്കൂൾ വരാന്തയിൽ തന്നെയാണ്.ധാരാളം കാറ്റും വെളിച്ചവും ലഭിക്കുന്ന ഇടം എന്ന നിലയ്ക്കാണ് വരാന്തയിൽ തന്നെ ക്രമീകരിച്ചിട്ടുള്ളത് ആവശ്യം കഴിഞ്ഞാൽ മടക്കി വെക്കുന്ന ബെഞ്ചുകൾ ആണ് ഈ വായനാമൂലയുടെ പ്രത്യേകത. എല്ലാദിവസവും 1. 45 മുതൽ കളികുടുക്ക, ബാലരമ,തുടങ്ങിയ പ്രസിദ്ധീകരണങ്ങൾ വായനക്കായി നൽകുന്നു. ഈ റീഡിങ് പീരീഡ് 2.10 വരെ പോകാറുണ്ട്.ഇത്തരം പ്രസിദ്ധീകരണങ്ങൾ പൈസ കൊടുത്തു വാങ്ങാൻ പറ്റാത്ത കുട്ടികൾക്കും ഈ സമയം ഫലപ്രദമായി ഉപയോഗപ്പെടുത്താൻ സാധിക്കുന്നു