എസ് എ എൽ പി എസ് തരിയോട്/ ഔഷധ സസ്യ പരിപാലനം.
ആദിവാസി വിഭാഗത്തിൽപ്പെട്ട രക്ഷി താക്കളുടെ സഹകരണത്തോടെ മുളന്തണ്ടിൽ ഔഷധ സസ്യങ്ങൾ നട്ടു കൊണ്ട് 2014 മുതൽ ഔഷധസസ്യ പരിപാലനം നടന്നുവരുന്നു. മുറികൂട്ടി, ചങ്ങലംപരണ്ട, ബ്രഹ്മി , കറ്റാർവാഴ,മുത്തിൾ, കീഴാർനെല്ലി,തുമ്പ, മുക്കുറ്റി തുടങ്ങി വിവിധ ഔഷധസസ്യങ്ങൾ മുളംതണ്ടിൽ നട്ടു പരിപാലിക്കുന്നു
കുട്ടികൾക്ക് ഇവയെക്കുറിച്ചുള്ള അവബോധം നൽകി വരുന്നു. രാവിലെ 9 30 ന് വാട്ടർ ബെൽ ഉണ്ട്. ഈ സമയത്ത് എല്ലാ കുട്ടികളും ഭക്ഷണം കഴിക്കുന്ന പ്ലേറ്റിൽ വെള്ളമെടുത്ത് ചെടികൾ നനയ്ക്കുന്നു