ഉള്ളടക്കത്തിലേക്ക് പോവുക

ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ
പ്രമാണം:47039-LOGO 1.jpeg
വിലാസം
വേനപ്പാറ

വേനപ്പാറ പി.ഒ.
,
673582
,
കോഴിക്കോട് ജില്ല
സ്ഥാപിതം15 - 6 - 1983
വിവരങ്ങൾ
ഫോൺ0495 2281380
ഇമെയിൽvenapparahs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47039 (സമേതം)
എച്ച് എസ് എസ് കോഡ്10191
യുഡൈസ് കോഡ്32040303102
വിക്കിഡാറ്റQ64552853
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല മുക്കം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകൊടുവള്ളി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൊടുവള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംഓമശ്ശേരി പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ188
പെൺകുട്ടികൾ115
ആകെ വിദ്യാർത്ഥികൾ541
അദ്ധ്യാപകർ29
ഹയർസെക്കന്ററി
ആൺകുട്ടികൾ115
പെൺകുട്ടികൾ123
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബോബി ജോർജ്ജ്
പ്രധാന അദ്ധ്യാപകൻഇ.ജെ.തങ്കച്ചൻ
പി.ടി.എ. പ്രസിഡണ്ട്സിബി തോമസ്
എം.പി.ടി.എ. പ്രസിഡണ്ട്ലിസി ബേബി
അവസാനം തിരുത്തിയത്
28-01-202247039
ക്ലബ്ബുകൾ
പ്രോജക്ടുകൾ




കോഴിക്കോട്ജില്ലയിലെ ഓമശ്ശേരി പഞ്ചായത്തിലെ വേനപ്പാറ എന്ന പ്രകൃതിമനോഹരമായ ഗ്രാമത്തിലാണ് ഹോളിഫാമിലി സ്കൂൾ സ്ഥിതി ചെയ്യുന്നത്.

ചരിത്രം

വേനപ്പാറയിലേയും പരിസര പ്രദേശങ്ങളിലേയും ജനങ്ങ‌ളുടെ സ്വപ്ന സാക്ഷാത്ക്കാരമായി 1983 ജൂൺ 15 ന് വേനപ്പാറ ഹോളി ഫാമിലി ഹൈസ്ക്കൂൾ പ്രവർത്തനമാരംഭിച്ചു. വേനപ്പാറ ലിറ്റിൽ ഫ്ലവർ യൂ.പി സ്ക്കൂളിനോട് ചേർന്നുള്ള കെട്ടിടത്തിലാണ് ആദ്യം ഹൈസ്ക്കൂൾ പ്രവർത്തിച്ചത്. റവ.ഫാദർ.ജോസഫ് അരഞ്ഞാണി പുത്തൻപുരയാണ് സ്ഥാപകമാനേജർ.

ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/ചരിത്രം|കൂടുതൽ വായിക്കുക

പൊതുവിദ്യാലയ സംരക്ഷണ യ‍ജ്ഞം

പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ - ദൃശ്യം 1


വേനപ്പാറ ഹോളിഫാമിലി ഹയർസെക്കണ്ടറി സ്കൂളിൽ 27-01-2017 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ അസംബ്ലി ചേരുകയും പൊതുവിദ്യാലയ സംരക്ഷണ യജ്ഞ പരിപാടിയെക്കുറിച്ച് കുട്ടികളെ ബോധവത്ക്കരിക്കുകയും ചെയ്തു. ഹെ‍ഡ് മിസ്ട്രസ് റോസമ്മ വർഗീസ് വിദ്യാലയത്തിൽ ഗ്രീൻ പ്രോട്ടോക്കോൾ നിലവിൽ വന്നതായി പ്രഖ്യാപിച്ചു. തുടർന്ന് രക്ഷിതാക്കൾ,പൂർവാധ്യാപകർ,പൂർവവിദ്യാർഥികൾ,പഞ്ചായത്ത് അംഗങ്ങൾ, നാട്ടുകാർ എന്നിവർ ചേർന്ന് സ്കൂളിന് സംരക്ഷണ വലയം തീർക്കുകയും പൊതുവിദ്യാലയ സംരക്ഷണ പ്രതിജ്ഞയെടുക്കുകയും ചെയ്തു.ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ. മനു ഇ.ജെ.പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ഹെ‍ഡ് മിസ്ട്രസ് ശ്രീമതി. റോസമ്മ വർഗീസ് വാർഡ് മെംബർ ശ്രീമതി. ഗ്രേസി നെല്ലിക്കുന്നേൽ, പി.ടി.എ പ്രസിഡണ്ട് ശ്രീ.ജെയസൺ മൈക്കിൾ, പി.ടി.എ. വൈസ് പ്രസിഡണ്ട് ശ്രീ. വിനോദ്, പി.ടി.എ. അംഗങ്ങളായ ശ്രീ. ശാന്തകുമാർ, ശ്രീമതി. റുഖിയ,ശ്രീമതി. സെയ്ത, ശ്രീ. സാബു ജോൺ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നല്കി.പൊതുജനങ്ങളുടെ മികച്ച പങ്കാളിത്തം പരിപാടികളുടെ വിജയത്തിന് സഹായകമായി.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 12 മുറികളും വിശാലമായ ഒരു ഹാളും ഉൾപ്പെടുന്ന ഇരുനില കെട്ടിടത്തിലാണ് ഹൈസ്കൂൾ പ്രവർത്തിക്കുന്നത്. വിശാലമായ കളി സ്ഥലം സ്ക്കൂളിനുണ്ട്. 18 കമ്പ്യൂട്ടറുകളുള്ള കമ്പ്യൂട്ടർ ലാബും സയൻസ് ലാബും മൾട്ടി മീഡിയ റൂമും ഇവിടെ സജ്ജീകരിച്ചിരിക്കുന്നു. കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ധാരാളം പുസ്തകങ്ങളുള്ള നല്ലൊരു ലൈബ്രറിയും സ്ക്കൂളിലുണ്ട്. പ്രകൃതി ദത്തമായ ശുദ്ധജല വിതരണസംമ്പ്രദായവും മഴവെള്ള സംഭരണിയും സ്ക്കൂളിലുണ്ട് . ഉച്ച ഭക്ഷണം തയ്യാറാക്കാനുള്ള സൗകര്യവും നിലവിലുണ്ട്. കുട്ടികളുടെ യാത്രാ സൗകര്യത്തിനായി ബസ്സ് സർവീസ് നടത്തുന്നു. കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജൂനിയർ റെഡ് ക്രോസ് (J.R.C)

കൂടുതൽ വായിക്കുക.

  • വിദ്യാരംഗം കലാസാഹിത്യ വേദി

കൂടുതൽ വായിക്കുക.

മാനേജ്മെന്റ്

Fr.Joseph Varghese(corporate manager).png""
Fr.Joseph Varghese(corporate manager).png""

താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്ക്കൂൾ പ്രവർത്തിക്കുന്നത്. റവ.ഫാദർ. ജോസഫ് വർഗ്ഗീസ് ആണ് ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ.

ഇപ്പോഴത്തെ സാരഥി ശ്രീ. ഇ.ജെ. തങ്കച്ചൻ(HM)

"ശ്രീ.ഇ ജെ തങ്കച്ചൻ (H M).jpg"
"ശ്രീ.ഇ ജെ തങ്കച്ചൻ (H M).jpg"

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1985-1996 സി.എം. ജോസഫ്
1996-1997 ടി.കെ. മാത്യു
1997-2000 ജോസ് സക്കറിയാസ്
2000-2002 ടി.ജെ. ജെയിംസ്
2002-2007 മേരി പി.ജെ
2007-2011 വി.ജെ. മത്തായി
2011-2012 ആന്റണി കെ.ജെ.
2012-2014 ​എം.വി. വത്സമ്മ
2014-2016 ആന്റണി കെ.ജെ
2016-2017 റോസമ്മ വർഗീസ്
2017-2020 വിൽസൺ ‍ജോർജ്ജ്
2020-21 ബെസ്സി കെ.യു

റിട്ടയർ ചെയ്തവർ

കൂടുതൽ വായിക്കുക‍‍‍

2019 -20 ലെ സ്കൂൾപ്രവർത്തനങ്ങൾ

പ്രവേശനോത്സവം /കൂടുതൽ വായിക്കുക

2020-21 ലെ സ്കൂൾപ്രവർത്തനങ്ങൾ

വിജയാരവം 2021

ഈ അധ്യായന വർഷത്തിൽ എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം കൈവരിക്കാൻ സാധിച്ചു. പരീക്ഷ എഴുതിയ 136 കുട്ടികളിൽ മുഴുവൻ പേരും വിജയിക്കുകയും 40 ഫുൾ എ പ്ലസ്, 16 -9 എപ്ലസ് എന്നിവ നേടി അഭിമാനാർഹമായ നേട്ടം കൈവരിക്കാനും സാധിച്ചു. ഈ ചടങ്ങിൽ ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.അബ്ദുൾ നാസർ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാപഞ്ചായത്ത് മെമ്പർ ശ്രീ. നാസർ എസ്റ്റേറ്റ് മുക്ക് ആശംസകൾ നേർന്നു. വാർഡ് മെമ്പർ ശ്രീമതി രജിത രമേശ്, സ്കൂൾ പ്രിൻസിപ്പാൾ ശ്രീ ബോബി ജോർജ് എന്നിവർ

ആശംസകളർപ്പിച്ചു. സ്കൂളിൽ വച്ച് നടത്തിയ ഈ ചടങ്ങ് എല്ലാവർക്കും ഓൺലൈൻ ആയി വീക്ഷിക്കുന്നതിന് ഉള്ള സൗകര്യം ഏർപ്പെടുത്തിയിരുന്നു.

COMEPERIO 2021 (രക്ഷാകർത്തൃശാക്തീകരണ പരിപാടി)

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സമാനതകളില്ലാത്ത ജീവിതസാഹചര്യങ്ങളിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കും ഈ കാലഘട്ടത്തെ നേരിടുന്നതിനും കുട്ടികൾക്ക് താങ്ങും കരുത്തും നൽകുന്ന ഒരവസ്ഥയിലേക്ക് ഓരോ രക്ഷിതാവും വളരേണ്ടതിനെക്കുറിച്ചും വേണ്ട നിർദ്ദേശങ്ങളാണ് ഓൺലൈനായി നടത്തിയ ഈ പരിപാടിയിൽ ലക്ഷ്യമിട്ടിട്ടുള്ളത്. കുട്ടികൾ നേരിടുന്ന മാനസികവും ശാരീരികവുമായ പ്രശ്നങ്ങൾ വീട്ടന്തരീക്ഷത്തിൽ വച്ച് എങ്ങനെ മാനേജ് ചെയ്യാം, കുട്ടികൾക്കായി മാറേണ്ടത് എങ്ങനെ ഇത്തരത്തിലുള്ള കാര്യങ്ങൾ രക്ഷിതാക്കളുമായി ഓരോ ക്ലാസ് ടീച്ചർ പങ്കുവെക്കുകയുണ്ടായി.

ഗാന്ധിജയന്തി

ഗാന്ധിജയന്തിയുമായി ബന്ധപ്പെട്ട് ഗാന്ധിസ്മൃതി- എന്ന പേരിൽ ചിത്രപ്രദർശനം, ഗാന്ധി സൂക്തങ്ങളുടെ അവതരണം, ഗാന്ധിജിയുടെ ‍ഡോക്യുമെന്റേഷൻ, പ്രസംഗ മത്സരം എന്നിവ സംഘടിപ്പിച്ചു . പ്രശസ്ത ഗാന്ധിയനും എഴുത്തുകാരനും സ്വാതന്ത്ര്യ സമര സേനാനിയുമായ ശ്രീ തായാട്ട് ബാലന്റെ വീട്ടിൽ അധ്യാപകരും കുട്ടികളും ചേർന്ന് സന്ദർശനം നടത്തുകയും അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു.

കേശദാനം മഹാദാനം പദ്ധതി

സ്കൂളിലെ നല്ലപാഠം ക്ലബ്ബ് ഗൈഡ്സ് യൂണിറ്റും ചേർന്ന് 2021 ഒക്ടോബർ 12ന് നടത്തിയ ചടങ്ങിൽ വാർഡ് മെമ്പർ ശ്രീമതി രജിത രമേശ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക്പഞ്ചായത്ത് മെമ്പർ ശ്രീ ടീ മെഹറൂഫ് ഉദ്ഘാടനം നിർവഹിച്ചു. ക്യാൻസർ രോഗികളായ ആളുകൾക്ക് ആശ്വാസം പകരുന്ന ഈ പദ്ധതി കുട്ടികളിൽ ആത്മവിശ്വാസവും സാമൂഹ്യബോധവും വളർത്താൻ സഹായിച്ചു.

വായനാവാരം

വായനാവാരവുമായി ബന്ധപ്പെട്ട് ധാരാളം പരിപാടികൾ സംഘടിപ്പിച്ചു. പുസ്തകാസ്വാദനം, പ്രസംഗമത്സരം, ക്വിസ്, പുസ്തകം പരിചയപ്പെടുത്തൽ എന്നിവ ഓൺലൈനായി നടത്തി. ഡോക്ടർ സുനിത ടി വി മുഖ്യാതിഥിയായിരുന്നു. മിന്നൽ കഥകളുടെ തമ്പുരാൻ- എന്നറിയപ്പെടുന്ന പി കെ പാറക്കടവുമായി ഗൂഗിൾ മീറ്റിലൂടെ അഭിമുഖം നടത്തി .സമാപന സമ്മേളനം നോവലിസ്റ്റും ചെറുകഥാകൃത്തുമായ പി.വത്സല ടീച്ചർ ഉദ്ഘാടനം ചെയ്തു.

കേരളപ്പിറവി ദിനം

ഇതുമായി ബന്ധപ്പെട്ട കേരളീയം 2021- എന്ന പേരിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പ്രശസ്ത എഴുത്തുകാരനായ മാധവൻ പുറച്ചേരി ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും ചിത്രരചനാമത്സരം, ഡോക്യുമെന്ററി പ്രദർശനം എന്നിവയും നടത്തി.

ശിശുദിന ആഘോഷം

ഈ ദിനവുമായി ബന്ധപ്പെട്ട് അധ്യാപകരും കുട്ടികളും ഒത്തുചേർന്ന് മുക്കം പ്രതീക്ഷാ ഭവനിലെ കുട്ടികൾക്കൊപ്പം ഒരുദിവസം ചെലവിട്ടു. സ്നേഹക്കൂട് 2021 എന്നപേരിൽ നടത്തിയ ഈ പരിപാടിയിൽ കുട്ടികൾ സമാഹരിച്ച തുക അധികൃതർക്ക് കൈമാറി.

പോഷകത്തണൽ പദ്ധതി

ഹോളി ഫാമിലി വേനപ്പാറയും ഓമശ്ശേരി പഞ്ചായത്തും ചേർന്ന് സംഘടിപ്പിച്ച പദ്ധതിയാണിത്. പഞ്ചായത്തിലെ അമ്പതോളം വീടുകളിൽ അധ്യാപകരും കുട്ടികളും ചേർന്ന് സർവേ നടത്തുകയും അർഹരായ 7 കുടുംബങ്ങൾക്ക് എല്ലാ മാസവും 500രൂപയുടെ വീതം പോഷക കിറ്റ് നൽകുകയും ചെയ്യുന്നു. ഈ പരിപാടി കൊടുവള്ളി എംഎൽഎ ഡോക്ടർ എം കെ മുനീർ ഉദ്ഘാടനം ചെയ്തു. അധ്യാപകരുടെയും അഭ്യുദയകാംക്ഷികളുടെയുംസ്പോൺസർഷിപ്പോടെയാണ് ഈ പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നത്.

ജൈവപച്ചക്കറി വിളവെടുപ്പ്

കുട്ടികൾക്ക് ഉച്ചഭക്ഷണത്തിൽ വിഷരഹിത പച്ചക്കറികൾ നൽകുക എന്ന ലക്ഷ്യത്തോടെ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പച്ചക്കറി കൃഷി ആരംഭിച്ചു. കുട്ടികളുടെ വീടുകളിലും ഇതേസമയം സ്കൂളിൽനിന്ന് നൽകിയ പച്ചക്കറി തൈകൾ നട്ടുപിടിപ്പിച്ചു. നവംബർ ഒന്നിന് സ്കൂൾ തുറന്നതോടെ കുട്ടികളുടെ സഹകരണത്തോടെ പച്ചക്കറി ചെടികളുടെ പരിപാലനം നടന്നു. പ്രശസ്ത സിനിമ, സീരിയൽ അഭിനേത്രിയായ ശ്രീമതി മേരി തോമസ് വിളവെടുപ്പ് ഉദ്ഘാടനം നിർവ്വഹിച്ചു

സാന്ത്വനം 2021

നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ ആണ് ഈ പ്രവർത്തനം നടത്തിയത്. കുട്ടികൾ വീടുകളിൽ ബാക്കിയായതും ഉപയോഗയോഗ്യവുമായ മരുന്നുകൾ ശേഖരിച്ച് നാഗാളികാവ് പാലിയേറ്റീവ് കെയർ യൂണിറ്റിന് കൈമാറി. പാലിയേറ്റീവ് യൂണിറ്റിലെ അംഗമായ ശ്രീ അബ്ദുൽ മജീദ് മരുന്നുകൾ ഏറ്റുവാങ്ങി


വഴികാട്ടി

  • കോഴിക്കോട് തുഷാരഗിരി സംസ്ഥാനപാതയിൽ (SH 68)ഓമശ്ശേരിയിൽ നിന്നും 3 കി.മി. ദൂരം
  • കോഴിക്കോട് നിന്ന് ബസ് മാർഗ്ഗം 30 കിലോ മീറ്റർ ദൂരം
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 40കി.മി. ദൂരം


<br>

{{#multimaps:11.372640,75.979133 | zoom=30px}}

{{#multimaps:11.372640,75.979133 }}