ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/തിരികെ വിദ്യാലയത്തിലേക്ക് 21
സ്കൂൾ പ്രവേശനം 2021
ഏകദേശം ഒന്നര വർഷത്തെ കാത്തിരിപ്പിനൊടുവിൽ, ഒരുപാട് ആശങ്കകൾക്കു നടുവിൽ 2021 നവംബർ 1 ന് സ്കൂളുകൾ തുറന്നു. രക്ഷിതാക്കളും അധ്യാപകരും കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി നടപ്പിലാക്കി കൊണ്ട് കുട്ടികളെ വിദ്യാലയങ്ങളിലേക്ക് വരവേറ്റു .വലിയ സന്തോഷത്തോടെ തങ്ങളുടെ കൂട്ടുകാരോടൊപ്പം വിശേഷങ്ങൾ പങ്കുവെക്കുകയുണ്ടായി. തുടർന്ന് ബ്രിഡ്ജ്ക്ലാസുകൾ ആരംഭിച്ചു. ഓഫ്‌ലൈനായി പാഠ്യ - പാഠ്യേതര പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു . വീട്ടന്തരീക്ഷത്തിൽനിന്ന് വിദ്യാലയാന്തരീക്ഷത്തിലേക്ക് മാറിയ കുട്ടികൾ ഇതുവരെയുണ്ടായിരുന്ന മാനസികസമ്മർദ്ദത്തിൽ നിന്ന് കുറെയെങ്കിലും മോചിതരാകാൻ ശ്രമിച്ചുകൊണ്ടിരുന്നു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും സമൂഹത്തിന്റെയും പിന്തുണ അവർക്ക് ആശ്വാസം പകർന്നു.നവംബർ പതിനഞ്ചാം തിയതി 8, 9 ക്ലാസ്സുകാർ കൂടി സ്കൂളിലെത്തിയതോടെ പ്രവർത്തനങ്ങൾ സജീവമായി.