ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്

ലഹരിക്കെതിരെ വേനപ്പാറ ഹോളിഫാമിലി

ആധുനിക തലമുറ നേരിടുന്ന വലിയ വെല്ലുവിളിയാണ് ലഹരി വസ്തുക്കളുടെ ഉപയോഗം. സ്കൂൾ വിദ്യാർത്ഥികൾ പോലും അറിഞ്ഞോ അറിയാതെയോ ലഹരി വലയ്ക്കുള്ളിലകപ്പെടുന്നു എന്ന തിരിച്ചറിവാണ് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടത്താൻ പ്രേരണയാകുന്നത്. അനന്തര തലമുറയെപ്പോലും മാരകമായി ബാധിക്കുന്ന ഇത്തരം ദുശ്ശീലങ്ങളിൽ നിന്ന് നമ്മുടെ കുരുന്നുകളെ മോചിപ്പിക്കാനാവണം.

ലഹരിക്കെതിരെ ഗോൾ

വിദ്യാർത്ഥികൾക്കിടയിലും സമൂഹത്തിലും പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന ലഹരി വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ വേനപ്പാറഹോളി ഫാമിലി ഹൈസ്കൂളിന്റെ നേതൃത്വത്തിൽ ലഹരി ക്കെതിരെ ഗോളടിച്ച് അധ്യാപകരും വിദ്യാർത്ഥികളും നല്ല പാഠം ക്ലബിന്റെ നേതൃത്വത്തിൽ അണി ചേർന്നു. ഒരുതരം ലഹരി വസ്തുക്കളും ഉപയോഗിക്കുകയില്ലെന്നും സ്കൂൾ പരിസരങ്ങളിൽ ലഹരിവസ്തുക്കൾ ഉപയോഗിക്കുവാൻ ആരെയും അനുവദിക്കില്ലെന്നും വിദ്യാർത്ഥികൾ പ്രതിജ്ഞ ചെയ്തു.സ്കൂൾ ഹെഡ് മാസ്റ്റർ ഇ ജെ തങ്കച്ചൻ ആദ്യ ഗോളടിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു.തുടർന്ന് നല്ലപാഠം വിദ്യാർത്ഥി പ്രതിനിധികൾ മുഹമ്മദ് സിനാൻ , മുഹമ്മദ് ഫായിസ് തുടങ്ങിയവരും സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും ഗോളടിച്ച് ലഹരിക്കെതിരെയുള്ള പ്രവർത്തനത്തിൽ അണി ചേർന്നു. ജോണി കൂര്യൻ, ഷൈൻ കെ പുന്നൂസ്, ബിന്ദു സെബാസ്റ്റ്യൻ, പ്രിൻസ് മാത്യൂ, ടെന്നിസൺ കെഎസ്, സിമി ഗർവാസിസ് , ഷെറി ജോസ് , റീഷ്മ വി കെ , രമ്യ ബേബി, മേരി ഷൈല തുടങ്ങിയവരും ഇതിൽ പങ്കാളികളായി.

ലഹരിയ്ക്കെതിരെ ദീപം

ദീപം തെളിക്കൽ

വേനപ്പാറ ഹോളി ഫാമിലി നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ പ്രതിരോധം തീർത്ത് വിദ്യാർത്ഥികൾ. രക്ഷിതാക്കളും അധ്യാപകരും ഇതിൽ പങ്കാളികളായി. ഒരുതരം ലഹരി വസ്തുക്കളും ഉപയോഗിക്കില്ലെന്നും ലഹരി വസ്തുക്കൾ ഉപയോഗിക്കാൻ ആരെയും അനുവദിക്കില്ലെന്നും വിദ്യാർത്ഥികൾ പ്രതിജ്ഞ ചെയ്തു. ലഹരിയുടെ മാരക വിപത്തിൽ നിന്ന് സമൂഹത്തെ രക്ഷിക്കാൻ തങ്ങളുടെ കഴിവിനൊത്ത് പരിശ്രമിക്കുമെന്നും അവർ പറഞ്ഞു. പ്രധാനാധ്യാപകൻ ഇ ജെ തങ്കച്ചൻ, സിമി ഗർവ്വാസിസ്, മേരി ഷൈല, സിസ്റ്റർ മിഷ, സ്നിഗ്ധ പ്രകാശ്, കെ.വി വിസ്മയ എന്നിവർ സംസാരിച്ചു.




ലഹരിവിരുദ്ധ കാമ്പയിൻ

ലഹരിവിമുക്ത റാലി

'ഉണരാം.. ഉയരാം.. ലഹരിക്കെതിരെ ഹോളി ഫാമിലി ഹൈസ്കൂളിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ബോധവൽക്കരണവും റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും ജനപ്രതിനിധികളും നാട്ടുകാരും പങ്കെടുത്തു. ലഹരി വിരുദ്ധപ്രതിജ്ഞ, ഫ്ലാഷ് മോബ്, തെരുവു നാടകം, കവിത എന്നിവ അവതരിപ്പിച്ചു. സ്കൗട്ട് ആൻഡ് ഗൈഡ്സ്, ജെ ആർ സി, നല്ലപാഠം എന്നീ ക്ലബ്ബുകളിലെ അംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകി. ഉണരാം ഉയരം ലഹരിക്കെതിരെ എന്ന കാമ്പയിൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ സൈമൺ കിഴക്കേകുന്നേൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാധാമണി, വാർഡ് മെമ്പർമാരായ രജിത രമേശ്,ഗംഗാധരൻ, പി കെ ആയിഷ, PTAപ്രസിഡണ്ട് സിബി തോമസ്, ലിസി മാളിയേക്കൽ, ഹെഡ്മാസ്റ്റർ ഇ ജെ തങ്കച്ചൻ, സിമി ഗർവ്വാസിസ് എന്നിവർ സംസാരിച്ചു.

ലഹരിവിരുദ്ധപത്രം


ലഹരിവിരുദ്ധപത്രം

ലഹരി പുതുതലമുറയെ വളരെയധികം സ്വാധീനിക്കുന്നു എന്ന തിരിച്ചറിവിൽ നിന്ന് അതിനെതിരെയുള്ള ധാരാളം പ്രവർത്തനങ്ങൾ സ്കൂൾതലത്തിൽ നടത്തുകയുണ്ടായി.





2023-24 ലഹരിവിരുദ്ധ ദിനാചരണം

ലഹരിയ്ക്കെതിരെ -ഉണർവ്വ് - 2023

ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ലഹരി വ്യാപനത്തിനെതിരെ ബോധവത്ക്കരണ പ്രവർത്തനങ്ങളുമായി ഹോളി ഫാമിലി ഹൈസ്ക്കൂൾ.ഉണർവ്വ് - 2023 എന്ന പേരിൽ നടത്തിയ ദിനാചരണത്തിൽ താമരശ്ശേരി സിവിൽ എക്സൈസ് ഓഫീസർ ശ്രീ.ഷാജു സി.ജി ബോധവത്ക്കരണ ക്ലാസ്സ് നയിച്ചു.കുട്ടികളും അധ്യാപകരും ചേർന്ന് പ്രതിരോധച്ചങ്ങല തീർത്തു കൊണ്ട് ,ഇനി ഒരിക്കലും ലഹരി ഉപയോഗിക്കില്ലെന്നും ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാകുമെന്നും പ്രതിജ്ഞ ചെയ്തു.തുടർന്ന് വേനപ്പാറ അങ്ങാടിയിലേക്ക് ലഹരിവിരുദ്ധ റാലി, ലഹരി വസ്തുക്കളുടെ പ്രതീകാത്മക കത്തിക്കൽ, ഫ്ലാഷ് മോബ്, ലഹരിവിരുദ്ധ സന്ദേശം, കാവ്യാലാപനം, പോസ്റ്റർ നിർമ്മാണം, പ്ലക്കാർഡ് നിർമ്മാണ മത്സരം എന്നിവയും സംഘടിപ്പിച്ചു. വിമുക്തി ,നല്ലപാഠം എന്നീ ക്ലബ്ബുകൾ നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ ഇ.ജെ. തങ്കച്ചൻ, സിസ്റ്റർ ലെറ്റിൻ, നല്ലപാഠം കോഓർഡിനേറ്റർ സിമി ഗർവ്വാസിസ്, വിദ്യാർത്ഥികളായ നിരഞ്ജന, ആരതി പ്രദീപ് എന്നിവർ സംസാരിച്ചു.