ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ആമുഖം:
വേനപ്പാറയിലേയും പരിസര പ്രദേശങ്ങളിലേയും ജനങ്ങളുടെ സ്വപ്ന സാക്ഷാത്ക്കാരമായി 1983 ജൂൺ 15 ന് വേനപ്പാറ ഹോളി ഫാമിലി ഹൈസ്ക്കൂൾ പ്രവർത്തനമാരംഭിച്ചു. വേനപ്പാറ ലിറ്റിൽ ഫ്ലവർ യൂ.പി സ്ക്കൂളിനോട് ചേർന്നുള്ള കെട്ടിടത്തിലാണ് ആദ്യം ഹൈസ്ക്കൂൾ പ്രവർത്തിച്ചത്. റവ.ഫാദർ.ജോസഫ് അരഞ്ഞാണി പുത്തൻ പുരയാണ് സ്ഥാപകമാനേജർ. വിവിധ കാലഘട്ടങ്ങളിലായി ഫാദർ ഫ്രാൻസിസ് കള്ളിക്കാട്ട്, ഫാദർ സെബാസ്റ്റ്യൻ കാഞ്ഞിരക്കാട്ടു കുന്നേൽ, ഫാദർ.ജെയിംസ് മുണ്ടയ്ക്കൽ, ഫാദർ. ജോർജ് പരുത്തപ്പാറ, ഫാദർ. മാത്യൂ കണ്ടശാംകുന്നേൽ, ഫാദർ. തോമസ് നാഗപറമ്പിൽ,ഫാദർ. ജോസഫ് മൈലാടൂർ, ഫാദർ. ആൻറണി പുരയിടത്തിൽ, എന്നിവരും മാനേജർമാരായി പ്രവർത്തിച്ചു. ഇപ്പോഴത്തെ മാനേജർ ഫാ.സൈമൺ കിഴക്കേക്കുന്നേൽ ആണ്.1993-ലാണ് സ്ക്കൂൾ താമരശ്ശേരി കോർപ്പറേറ്റ് മാനേജ് മെന്റിന്റെ കീഴിൽ വന്നത്. 1983ൽ മൂന്ന് ഡിവിഷനുകളോടെ ആരംഭിച്ച സ്ക്കൂളിന് ഇന്ന് 12 ഡിവിഷനുകളുണ്ട്. ഇപ്പോഴത്തെ പ്രധാനാധ്യാപകൻ ശ്രീ. ഇ.ജെ.തങ്കച്ചൻ ആണ് . ശ്രീ.സി.എം ജോസഫ് ആയിരുന്നു ആദ്യ പ്രധാനാദ്ധ്യാപകൻ.