ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/സൗകര്യങ്ങൾ
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
സ്കൂൾ ഗ്രൗണ്ട്:
വിശാലമായ സ്കൂൾ ഗ്രൗണ്ട് വിദ്യാർത്ഥികളുടെ കായികവിദ്യാഭ്യാസത്തിന് കരുത്തേകുന്നു.വോളിബോൾ കോർട്ട്,ഹാൻഡ്ബോൾ കോർട്ട്,ഷട്ടിൽ കോർട്ട്,നെറ്റ്ബോൾ കോർട്ട് എന്നിവ പുതുതായി നിർമ്മിച്ച് കുട്ടികൾക്ക് പരിശീലനം കൊടുത്തു വരുന്നു.ഡോ.ടെനിസൻ കെ.എസ്. പരിശീലനങ്ങശ്‍ക്ക് നേതൃത്വം നല്കി വരുന്നു.
സ്കൂൾ ലൈബ്രറി:
പുസ്തകങ്ങളുമായി നല്ല ചങ്ങാത്തം പുലർത്താൻ കഴിയുന്ന ലൈബ്രറിയാണ് സ്ക്കൂളിൽ പ്രവർത്തിക്കുന്നത്. മൂവായിരത്തിലേറെ അപൂർവ്വവും മികച്ചതുമായ ഇവിടുത്തെ പുസ്തകശേഖരം കുട്ടികൾ വളരെ നന്നായി ഉപയോഗക്കപ്പെടുത്തുന്നു.ലൈബ്രേറിയൻ ശ്രീമതി. ടെസി തോമസ് ആണ്
ഓഡിറ്റോറിയം:
വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങളും വിദ്യാലയത്തിലെ പ്രധാന പരിപാടികളും നടത്തുന്നത് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചാണ്.സ്കൂളിന്റെ സ്ഥാപക മാനേജർ ഫാ.ജോസഫ് അരഞ്ഞാണിയുടെ പേരിലാണ് ഒാഡിറ്റോറിയം അറിയപ്പെടുന്നത്.
സ്മാർട്ട് ക്ലാസ് റൂം:
ശ്രീ.മോയിൻകുട്ടി എം.എൽ.എ. യുടെ ഫണ്ട് ഉപയോഗപ്പെടുത്തി സ്മാർട്ട് ക്ലാസ് റൂം നിർമ്മിച്ചു.ശാസ്ത്ര പുരോഗതി വിദ്യാഭ്യാസത്തിന് ഉപകരിക്കുന്ന തരത്തിൽ സ്ക്കൂളിൽ പ്രവർത്തിക്കുന്ന സ്മാർട് ക്ലാസ് റൂം വിദ്യാർത്ഥികളുടെ പഠനവിഷയങ്ങളെ കൂടുതൽ രസകരവും ആഴമേറിയതും(ചിത്രങ്ങൾ,വീഡിയോകൾ എന്നിവയിലൂടെ ) ആക്കിത്തീർക്കുന്നു.പ്രോജെക്ടറിന്റെ സഹായം വിദ്യാർത്ഥികൾ slide presentation തുടങ്ങിയവയ്ക്ക് ഉപയോഗിക്കുന്നു
നൂൺ മീൽ
നൂൺ മീൽ -അടുക്കള-കുടിവെള്ള സൗകര്യം: കുട്ടികളുടെ ആരോഗ്യവളർച്ചയ്ക്ക് പ്രാധാന്യം നൽകുന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് സ്ക്കൂളിലെ നൂൺ മീൽ. കുടിവെള്ള സംവിധാനവും സ്ക്കൂളിലുണ്ട്.ശ്രീ.വി.എം.ഉമ്മർ മാസ്റ്ററുടെ എം.എൽ.എ.ഫണ്ടിൽ നിന്നും അനുവദിച്ച വാട്ടർ ഫ്യൂരിഫെയറുകൾ കുടിവെള്ള സംവിധാനം കൂടുതൽ മികവുറ്റതാക്കിയിട്ടുണ്ട്.
സയൻസ് ലാബ്:
ശാസ്ത്ര കൗതുകം ഉണർത്തുകയും വളർത്തുകയും ചെയ്യുന്ന സയൻസ് ലാബാണ് സ്ക്കൂളിന്റെ മറ്റൊരു ആകർഷണം.ഊർജതന്ത്രം,രസതന്ത്രം ,ജീവശാസ്ത്രം എന്നിവയ്ക്ക് കൂടുതൽ ഊന്നൽ നൽകിയിട്ടുമുണ്ട്.
കമ്പ്യൂട്ടർ ലാബ്:
വിവര സാങ്കേതിക വിദ്യയുമായുള്ള കുട്ടികളുടെ അടുപ്പം മെച്ചപ്പെടുത്താൻ വളരെ സജീവമായി പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ ലാബ് സ്കളിലുണ്ട്.ഇന്റർനെറ്റും വിക്ടേഴ്സ് ചാനലും പഠനാവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നു.ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അവ പരിപാലിക്കുന്നു.
സ്കൂൾ ബസ്സ്:
സ്ക്കൂൾ വിദ്യാർത്ഥികളുടെ യാത്രാ സൗകര്യത്തിനായ് ആരംഭിച്ച സ്ക്കൂൾ ബസ് അകലെ നിന്നു വരുന്ന കുട്ടികൾക്ക് വലിയൊരു ആശ്വാസമാ ണ്.കല്ലുരുട്ടി,തെച്ച്യാട്,ഓമശ്ശേരി,പുത്തൂർ,മാനിപുരം,വെളിമണ്ണ,അമ്പലക്കണ്ടി തുടങ്ങിയ വിവിധ ഭാഗങ്ങളിലേക്ക് ബസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/സൗകര്യങ്ങൾ