എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ മട്ടാഞ്ചേരി ഉപജില്ലയിലെ പള്ളുരുത്തിയിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എസ് .ഡി.പി. വൈ. ഗേൾസ്.വി. എച്ച് .എസ് .എസ് .പള്ളുരുത്തി. ശ്രീ ധർമ്മപരിപാലനയോഗം ഗേൾസ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ പള്ളൂരുത്തി എന്നാണ് സ്കൂളിന്റെ പൂർണ്ണമായ പേര്.
| എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി | |
|---|---|
| വിലാസം | |
പള്ളുരുത്തി പള്ളുരുത്തി പി.ഒ. , 682006 , എറണാകുളം ജില്ല | |
| സ്ഥാപിതം | 1970 |
| വിവരങ്ങൾ | |
| ഫോൺ | 0484 2232056 |
| ഇമെയിൽ | sdpygirls@gmail.com |
| വെബ്സൈറ്റ് | www.sdpygvhss.blogspot |
| കോഡുകൾ | |
| സ്കൂൾ കോഡ് | 26057 (സമേതം) |
| വി എച്ച് എസ് എസ് കോഡ് | 907030 |
| യുഡൈസ് കോഡ് | 32080800611 |
| വിക്കിഡാറ്റ | Q99485968 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | എറണാകുളം |
| ഉപജില്ല | മട്ടാഞ്ചേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | എറണാകുളം |
| നിയമസഭാമണ്ഡലം | കൊച്ചി |
| താലൂക്ക് | കൊച്ചി |
| തദ്ദേശസ്വയംഭരണസ്ഥാപനം | കൊച്ചി കോർപ്പറേഷൻ |
| വാർഡ് | 21 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ വൊക്കേഷണൽ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| പെൺകുട്ടികൾ | 585 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 60 |
| പെൺകുട്ടികൾ | 58 |
| സ്കൂൾ നേതൃത്വം | |
| വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | ബിജു ഈപ്പൻ |
| പ്രധാന അദ്ധ്യാപിക | സീമ കെ.കെ. |
| പി.ടി.എ. പ്രസിഡണ്ട് | ഉഷ എസ്. പ്രഭു |
| എം.പി.ടി.എ. പ്രസിഡണ്ട് | അനിത അജിത് കുമാർ |
| അവസാനം തിരുത്തിയത് | |
| 12-01-2022 | Sdpygvhss |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ചരിത്രം
1916 മാർച്ച് 8-ന് ഗുരുദേവൻ ശ്രീ ഭവാനീശ്വരക്ഷേത്രത്തിൽ ശിവലിംഗ പ്രതിഷ്ഠ നടത്തിയതോടൊപ്പം ശിലാസ്ഥാപനം നിർവഹിച്ച പ്രൈമറിസ്കൂൾ,1919-ൽ പണിപൂർത്തിയാക്കി വിദ്യാദാനം ആരംഭിച്ചു.1925 മെയ് 18 – ന് ഇത് അപ്പർ പ്രൈമറിസ്കൂളായി ഉയർന്നു.1946 ൽ ഹൈസ്കൂളായി ഉയരുകയും അന്നത്തെ തിരു-കൊച്ചി വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ പനംപിളളി ഗോവിന്ദമേനോൻ ഉദ്ഘാടന കർമ്മം നിർവ്വഹിക്കുകയും ചെയ്തു. 1966 കാലഘട്ടത്തിൽ ഹൈസ്കൂൾ വിപുലീകരണത്തിനായി കൂടുതൽ ഡിവിഷനുകൾ ആരംഭിച്ചു. 1970 കാലഘട്ടത്തിൽ എസ്.ഡി.പി.വൈ.ഹൈസ്കൂൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം സ്കൂളായി വിഭജിക്കപ്പെട്ടു. അങ്ങിനെ രൂപം കൊണ്ടതാണ് എസ്.ഡി.പി.വൈ.ഗേൾസ് സ്കൂൾ.ഈ സ്കൂളിലെ പ്രഥമ പ്രധാനാദ്ധ്യാപകൻ യശ: ശരീരനായ ശ്രീ പി. ആർ.കുമാരപിള്ളആയിരുന്നു.അന്ന് പ്രധാനാദ്ധ്യാപകൻഉൾപ്പെടെഏകദേശം 42 അദ്ധ്യാപകരും 1036 കുട്ടികളുമാണ് ഉണ്ടായിരുന്നത്.വളർച്ചയുടെ വിവിധഘട്ടങ്ങൾ പിന്നിട്ട് ഈ സ്കൂൾ 1997-ൽ വൊക്കേഷണൽ ഹയർ സെക്കന്ററിസ്കൂളായി ഉയർന്നു.2002-ൽ അൺ എയ്ഡഡ് പ്ലസ് ടു വിഭാഗവും ഈ സ്കൂളിന് കീഴിൽ പ്രവർത്തനം ആരംഭിച്ചു. ഇന്ന് പ്രധാനാദ്ധ്യാപകൻ ഉൾപ്പെടെ 89 അദ്ധ്യാപകരും 12 അനദ്ധ്യാപകരും 1825 കുട്ടികളും ഈ വിദ്യാലയത്തിലുണ്ട്.വൊക്കേഷണൽ ഹയർസെക്കന്ററിയിൽ computer Science,MLT എന്നീ കോഴ്സുകളും അൺഎയ്ഡഡ് പ്ലസ് ടു വിൽ Computer Science, Biology,Commerce + Computer application, commerce + Politics എന്നീ കോഴ്സുകളും വിജയകരമായി നടത്തിപ്പോരുന്നു. സ്കൂൾ മാനേജ്മെന്റും പിടിഎ തുടങ്ങിയവരുടെ സഹകരണവും കുട്ടികളുടെ പഠന പഠ്യേതര മികവ് വളർത്തുന്നതിലും ഭൗതികസാഹചര്യം മെച്ചപ്പെടുത്തുന്നതിലും സഹായിക്കുന്നു.
മാനേജ്മെന്റ്
ശ്രീ ധർമ്മപരിപാലനയോഗത്തിന്റെ ഇപ്പോഴത്തെ പ്രസിഡന്റ് പദവി വഹിക്കുന്നതു ശ്രീ .സന്തോഷ് അവർകളാണ്. ശ്രീ കിഷോർ അവർകളാണ് സ്കൂളുകളുടെ മാനേജർ. എസ്.ഡി.പി.വൈ യ്ക്ക് കീഴിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾ
- എസ്.ഡി.പി.വൈ ബോയ്സ് ഹൈസ്ക്കൂൾ
- എസ്.ഡി.പി.വൈ ഹയർ സെക്കണ്ടറി സ്ക്കൂൾ
- എസ്.ഡി.പി.വൈ ഗേൾസ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ
- എസ്.ഡി.പി.വൈ ഹയർ സെക്കണ്ടറി സ്ക്കൂൾ(അൺ എയ്ഡഡ്)
- എസ്.ഡി.പി.വൈ ലോവർ പ്രൈമറി സ്ക്കൂൾ
- എസ്.ഡി.പി.വൈ സെൻട്രൽ സ്ക്കൂൾ (സി.ബി.എസ്.ഇ)
- എസ്.ഡി.പി.വൈ ടി.ടി.ഐ
- എസ്.ഡി.പി.വൈ കെ.പി.എം. ഹൈസ്ക്കൂൾ, എടവനക്കാട്.
- എസ്.ഡി.പി.വൈ.കോളേജ് ഓഫ് കൊമേഴ്സ്
പാഠ്യേതര പ്രവർത്തനങ്ങൾ
- പരിസ്ഥിതി ക്ലബ്ബ്
- വിദ്യാരംഗം
- റെഡ് ക്രോസ്
- സയൻസ് ക്ലബ്ബ്
- ഗണിതശാസ്ത്ര ക്ലബ്ബ്
- സമൂഹ്യ ശാസ്ത്ര ക്ലബ്
- നിയമപാഠ ക്ലബ്ബ്
- എെ.ടി. ക്ലബ്ബ്
- നേർകാഴ്ച
- എസ്. പി .സി
പ്രധാന അധ്യാപകർ
മുൻസാരഥികൾ
കലാകായിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പലരേയും സമൂഹത്തിന് സംഭാവന ചെയ്യാൻ ഈ സരസ്വതി വിദ്യാലയത്തിന് കഴിഞ്ഞു.തമിഴ് മലയാള പിന്നണി ഗായിക ശ്രീമതി ജെൻസി, ഗാനരചനയിൽ മികച്ച നിലവാരം പുലർത്തിയ ശശികലാ മേനോൻ,കായികരംഗത്ത് സ്വർണ്ണം നേടിയ വി. എം. മായ, സൂര്യ കല, ന്യൂസ് റീഡർ അശ്വതി പി. നായർ, ചലചിത്ര താരം രഹ്ന ഹസനാർ, ഇവരെല്ലാം ഈ സ്കൂളിന് സംഭാവനകളാണ്
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
സ്കുൾ മാഗസിൻ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തിച്ചേരാമുള്ള മാർഗ്ഗങ്ങൾ
- എൻ.എച്ച്.47 ൽ എറണാകുളത്തുനിന്നും എട്ടുകിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന പള്ളുരുത്തി എസ്.ഡി.പി.വൈ.ജി .വി.എച്ച്.എസ്.എസ് ൽ വില്ലീംഗ്ടൺ ഐലന്റ്വഴി ബി.ഒ.ടി. പാലം ഇറങ്ങി തെക്കോട്ട് സഞ്ചരിച്ചാൽ എത്തിച്ചേരാം.
- ഫോർട്ട്കൊച്ചിയിൽ നിന്നും ഒമ്പതു കിലോമീറ്റർ തോപ്പുംപടി വഴി സഞ്ചരിച്ചാൽ പള്ളുരുത്തി എസ്.ഡി.പി.വൈ.ജി .വി.എച്ച്.എസ്.എസ് ൽ എത്തിച്ചേരാം
- അരൂരിൽ നിന്നും ഇടക്കൊച്ചി വഴി എട്ട് കിലോമീറ്റർ സഞ്ചരിച്ചാലും പള്ളുരുത്തി എസ്.ഡി.പി.വൈ.ജി .വി.എച്ച്.എസ്.എസ് ൽ എത്തിച്ചേരാം.
{{#multimaps: 9.91868,76.27256|zoom=18}}
==