സഹായം Reading Problems? Click here


എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി/വിദ്യാരംഗം 2016 - 17

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ഴയുടെ മൊഴികൾ മഴയെന്നല്ലോ എൻ പേര് മാനത്തൂന്ന് പതിക്കുന്നു . കാർമേഘക്കുട വിടരുമ്പോൾ കുതിച്ചുപായും താഴേക്ക്‌ .

ഒഴുകി നടക്കാൻ പുഴയുണ്ടേ ഓളം തുള്ളാൻ നദിയുണ്ടേ എന്നിലെ നിർമല ജലമേകി മാനവദാഹമകറ്റുന്നു.

എന്നിട്ടെന്തേ വീണ്ടുമവർ എന്നുടെ യാത്രകൾ തടയുന്നു പുഴയും കുളവും വറ്റുന്നു പച്ചപ്പെല്ലാമകലുന്നു .

ഒരുനാൾ ഭൂമി വരളുമ്പോൾ ധരയിൽ ജലകണമൊഴിയുമ്പോൾ മഴയുടെ മൊഴികൾ കേൾക്കാനായ് മാനവരെല്ലാം കാതോർക്കും .