എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

 
SDPY-SPC CADET

പള്ളുരുത്തി SDPYGVHSS ലെ STUDENT POLICE CADET പ്രവർത്തനം ബഹു. മുഖ്യമന്ത്രിശ്രീ .പിണറായി വിജയന്റെ പുതിയ യൂണിറ്റുകളുടെ സംസ്ഥാനതല ഉൽഘാടനത്തോടെ ആരംഭിച്ചു. പള്ളുരുത്തി കസബ പോലീസ് സ്റ്റേഷൻ S.H.O ശ്രീ കെ എസ് സിൽവസ്റ്റർ , ശ്രീമതി.സീമ കെ.കെ(HM) എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തങ്ങൾ നടക്കുന്നത്.എട്ടാംക്ലാസ്സിലെ 44 കേഡറ്റുകളാണ് ഇതിൽ അംഗങ്ങളയിട്ടുള്ളത്. കുട്ടികളുടെ പരേഡ്, കായിക പരിശീലങ്ങൾ എന്നിവയ്ക്കായിഡ്രില്ല് ഇൻസ്‌ട്രുക്ടർ മാരായ ശ്രീ .റിയാസ്, ശ്രീമതി സിനോ എന്നിവർ പ്രവർത്തിച്ചുവരുന്നു. കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ ശ്രീമതി ഷിനി ,ശ്രീമതി വിജയകുമാരി എന്നിവരുടെ മേൽനോട്ടത്തിലാണ് പരിശീലങ്ങൾ നടക്കന്നത്.

പോലീസ് സ്റ്റേഷൻ സന്ദർശനം

പോലീസ് സ്റ്റേഷൻ പ്രവർത്തനം നേരിട്ടു കണ്ടു മനസ്സിലാക്കുന്നതിന് spc കേഡറ്റ്സിന് പോലീസ് സ്റ്റേഷൻ സന്ദർശിക്കാനുള്ള അവസരം ലഭിച്ചു. ആയുധങ്ങൾ, സൈബർസെൽ, പെറ്റീഷൻ , സ്റ്റേഷനിലെ മറ്റ് പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് ASI , സിവിൽ പോലീസ് ഓഫീസർ , വനിത സീനിയർ സിവിൽ പോലീസ് ഓഫീസർ എന്നിവർ  പരിചയപ്പെടുത്തിക്കൊടുത്തു. പോലീസ് സ്റ്റേഷനിൽ പരാതി നൽകുന്നതിന്റെ നടപടിക്രമങ്ങൾ , വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ ചോദിക്കുന്നതിന്റെ നടപടി ക്രമം , കോടതി നടപടി ക്രമങ്ങൾ തുടങ്ങിയവ വിശദീകരിച്ചു കുട്ടികൾക്ക് പോലീസ് സ്റ്റേഷൻ സന്ദർശനം നവ്യാനുഭവമായി മാറി.


ദൈനം ദിന ക്ലാസുകൾ