ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്

Schoolwiki സംരംഭത്തിൽ നിന്ന്
23:50, 9 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pspnta (സംവാദം | സംഭാവനകൾ)
ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്
വിലാസം
കല്ലിയൂർ

ഗവ . ഹയർസെക്കന്ററി സ്ക്കൂൾ , പുന്നമൂട് , പള്ളിച്ചൽപി . ഒ
,
695020
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1915
വിവരങ്ങൾ
ഫോൺ0471-2400486
ഇമെയിൽghsspunnamoodu@yahoo.com
കോഡുകൾ
സ്കൂൾ കോഡ്43078 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഹയർ സെക്കന്ററി സ്കൂൾ
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ ,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽറോബിൻജോസ് .ആർ.ജെ
പ്രധാന അദ്ധ്യാപകൻരാജി .സി.ഒ
അവസാനം തിരുത്തിയത്
09-09-2018Pspnta
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ഗവ: മോഡൽ ഹയർ സെക്കന്ററി സ്കൂൾ പുന്നമൂട് - തിരുവനന്തപുരം ജില്ലയിൽ കല്ലിയൂർ ഗ്രാമത്തിൽ ഗ്രാമീണ വിശുദ്ധി കാത്തുസൂക്ഷിച്ചുകൊണ്ട് പ്രൗഡോജ്ജ്വലമായി നിലകൊള്ളുന്ന മാതൃകാവിദ്യാലയം... നൂറ്റാണ്ടിന്റെ പാരമ്പര്യം... അറിവിന്റെ ആദ്യാക്ഷരം മുതൽ ഒരുമയുടെ സ്നേഹാക്ഷരം വരെ പകർന്നു നൽകുന്ന കലാലയം...

ചരിത്രം

എ .ഡി 1900 - ബ്രട്ടീഷ് ഭരണം ഭാരതത്തിൽ കൊടികുത്തിവാഴുന്ന കാലം. അക്ഷരാഭ്യാസത്തിന്റെ മഹത്വം വലിയ തോതിലറിഞ്ഞ ചെറിയ ഗ്രാമങ്ങൾ . ജാതി മത സ്ത്രീ പുരുഷഭേദമെന്വേ സകലർക്കും വിദ്യാഭ്യാസം അത്യന്താപേക്ഷിതമാണെന്ന് ജനങ്ങൾ മനസിലാക്കാൻ തുടങ്ങിയിരിക്കുന്നു . ആ സമയത്ത് തിരുവിതാംകൂറിൽ വിദ്യാഭ്യാസസൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ സർക്കാർ ഉത്തരവിട്ടു. ആ സമയത്ത് കുടുംബണൂർ എൽ എം എൽ പി എസിലെ അധ്യാപകനായിരുന്ന എലീശ വാധ്യാർ തന്റെ 20 സെന്റ് സ്ഥലം സ്കൂൾ നിർമ്മിക്കാനായി വിട്ടുകൊടുത്തു. അങ്ങനെ 1915 ൽ ഭാഷാ പ്രൈമറി സ്കൂൾ പുന്നമൂട് സ്ഥാപിതമായി.

സ്കൂളിന്റെ പ്രഥമാധ്യാപകൻ പൊറ്റവിള കേശവപിള്ളയായിരുന്നു. മൂന്നാം ക്ലാസിൽ അഡ്മിഷൻ നേടിയ പകലൂർ തണ്ടൂർ വിളാകത്തു വീട്ടിൽ ഉലകൻ കൃഷ്ണന്റെ അനന്തിരവൻ കെ രാഘവൻ എന്ന ഒൻപതു വയസുകാരനായിരുന്നു ആദ്യ വിദ്യാർത്ഥി. ഒന്നാം ക്ലാസ്സിൽ ആദ്യം ചേർന്ന വിദ്യാർത്ഥിനി ഭാസ്കരം കുടുംബത്തിൽ എസ്തർ ഭാസ്കരം ആയിരുന്നു . ആകെ നാലു ക്ലാസുകൾ. ഓരോ ഡിവിഷൻ മാത്രം. നാലാം ക്ലാസ് പൂർത്തിയാകുമ്പോൾ കുട്ടികളും രക്ഷകർത്താക്കളും ഒരു പോലെ പകച്ചുനിന്നു... ഇനി എങ്ങോട്ട് ... ? പലരുടെയും വിദ്യാഭ്യാസം അവിടം കൊണ്ട് അവസാനിച്ചു. എന്നാൽ സുമനസുകളായ നാട്ടുകാരുടെയും അധ്യാപകരുടെയും ശ്രമഫലമായി 1961 ൽ ഇത് ഒരു അപ്പർ പ്രൈമറി സ്കൂളായി ഉയരുകയും സ്കൂളിന്റെ പേര് ഗവണ്മെന്റ് അപ്പർ പ്രൈമറി സ്കൂൾ പുന്നമൂട് എന്നായി മാറുകയും ചെയ്തു.

യു പി സ്കൂളിലെ ആദ്യ പ്രഥമാധ്യാപകൻ നാഗമുത്തു നാടാരായിരുന്നു . അന്ന് സ്കൂളിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിച്ചവരാണ് പരേതരായ ശ്രീ. നീലാംബരൻ, പി ടി എ പ്രസിഡന്റ് ആയിരുന്ന ശ്രീ കുട്ടൻപിള്ള ശ്രീ ചെല്ലപ്പൻ പിള്ള തുടങ്ങിയവർ. 1974 ൽ ഇതൊരു പൂർണ്ണ ഹൈസ്കൂൾ ആയി മാറുകയും പേര് ഗവണ്മെന്റ് ഹൈസ്കൂൾ പുന്നമൂട് എന്നായി മാറുകയും ചെയ്തു. ഹൈസ്കൂളിന്റെ പ്രഥമാധ്യാപകൻ ശ്രീ എം.രവീന്ദ്രൻ ആയിരുന്നു

1999 -2000 ൽ ഇതൊരു ഹയർ സെക്കന്ററി സ്കൂൾ ആയി മാറി. അപ്പോഴത്തെ പ്രധമാധ്യാപകൻ ശ്രീ. എം. സുരേന്ദ്രൻ ആയിരുന്നു . 2012 ൽ സ്കൂളിന് മാതൃക വിദ്യാലയ പദവി ലഭിക്കുകയും ഗവണ്മെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂൾ പുന്നമൂട് എന്നായി മാറുകയും ചെയ്തു. 2012 ൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി ആരംഭിച്ചു.

2014-15 വർഷം നമ്മുടെ സ്കൂൾ ശതാബ്ദി ആഘോഷിച്ചു

ഒരു വർഷം നീണ്ടു നിന്ന ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം 2014 നവംബർ 19 ന് ബഹുമാനപ്പെട്ട കേരള ഗവർണർ റിട്ട. ജസ്റ്റിസ് ശ്രീ.പി.സദാശിവം നിർവഹിച്ചു. ബഹു.വിദ്യാഭ്യാസ മന്ത്രി ശ്രീ അബ്ദുറബ്ബ് അധ്യക്ഷത വഹിച്ച പ്രസ്തുത ചടങ്ങിൽ എം.പി,എം.എൽ.എ,ജില്ലാ ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് പ്രതിനിധികൾ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖർ പൂർവ വിദ്യാർത്ഥികൾ എന്നിവരുടെ സാനിധ്യം കൊണ്ട് ധന്യമായിരുന്നു.ജൂൺ മാസത്തിൽ നടന്ന വർണ്ണാഭമായ വിളംമ്പര ഘോഷയാത്ര കല്ലിയൂർ ഗ്രാമത്തിന് ഉത്സവ ഛായ പകർന്ന ഒന്നായിരുന്നു.വിവിധ ക്ലബ്ബുകളുടെ പ്രവർത്തനാധിഷ്ഠിത ഉദ്ഘാടനം പ്രസ്തുത വർഷത്തിൽ ബഹു.ജില്ലാ കളക്ടർ ശ്രീ ബിജു പ്രഭാകർ ഐ.എ.എസ് നിർവഹിച്ചത് വേറിട്ട ഒരനുഭവമായിരുന്നു.പൂർവ വിദ്യാർത്ഥി സംഗമങ്ങൾ,ഗുരു വന്ദനം,ശതാബ്ദി ഫെസ്റ്റ് തുടങ്ങിയവ ഇതിനോടനുബന്ധിച്ച് നടത്തിയ മികച്ച പ്രവർത്തനങ്ങളായിരുന്നു.ശതാബ്ദിയുടെ സമാപനം വിവിധ കലാപരിപാടികളോടെ പ്രശസ്ത സിനിമാനടൻ പത്മ ശ്രി മധു നിർവഹിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 15ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 5 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഉൗർജ്ജതന്ത്രം , രസതന്ത്രം , ജീവശാസ്ത്രം എന്നീ വിഭാഗങ്ങള്ക്ക് പ്രത്യേകമായ3 സയൻസ് ലാബുകൾ, ഐ.റ്റി ലാബ് , മാത്‍സ് ലാബ്,ലൈബ്രറി & റീഡിംഗ് റൂ.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സയൻസ്, മാത്‍സ് , ഐ.റ്റി , ഇക്കോ, കൈരളി, ഹെൽത്ത്, സോഷ്യൽസയൻസ്, ,ഹിന്ദി,പ്രവർത്തിപരിചയം,കായികം തുടങ്ങിയ ക്ലബ്ബുകൾപ്രവർത്തിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

*  ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/ ഹരിത കേരളം

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

ക്രമനമ്പർ പ്രഥമാധ്യാപകന്റെ പേര് കാലഘട്ടം
1 രവീന്ദ്രൻ.എം 1974-75
2 ആർ.സ്റ്റാലിൻ 1975-76
3 സി.പി.കാർ‌ത്ത്യായനി അമ്മ 1976
4 വി.സദാശിവൻ 1976
5 സി.മൃദുലാദേവി 1976-1979
6 കെ.വീരമണി അയ്യർ 1979-1981
7 എ.ലളിതാബായ് 1981-1984
8 സി.ഗോമതി അമ്മ 1987-1988
9 എൽ.സുമതി 1988-1990
10 കെ.സുകുമാരൻ 1990-1992
11 എം.വിജയൻ 1992- 1993
12 പി.വാസുദേവ് 1993-1994
13 എസ്.സുദാകരൻ 1994-1996
14 എൻ.ആർ.വിജയൻ 1996-1997
15 വി.പ്രഭാകരൻനായർ 1997-1999
16 ബി.തുളസിബായ് 1999-2000
17 എം.സുരേന്ദ്രൻ 2000-2001
18 പി.എം.മേരി 2001-2005
19 എസ്.ഗിരിജ ദേവി 2005-2006
20 എച്ച് .പ്രേമ 2006
21 എസ്.റ്റി.ലൂസിയറോസ് 2006-2008
22 എസ്.ഗീത 2008-2009
23 സുരഭി .എൻ 2009-2010
24 ഗിരിജകുമാരി .കെ 2010
25 സുജാത .റ്റി.എം 2011-2013
26 ഗീത .സി 2013-2014
27 സുരേഷ് ബാബു .ആർ.എസ് 2014-2015
28 രാജി സി ഒ 2015


വിദ്യാലയ സംരക്ഷണ യജ്ഞം

വഴികാട്ടി

{{#multimaps: 8.4328229,77.0188889 | zoom=13 }}