ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല

Schoolwiki സംരംഭത്തിൽ നിന്ന്
12:57, 24 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34024lkcherthala (സംവാദം | സംഭാവനകൾ)

ചേർത്തല നഗര ഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന സർക്കാർ പെൺ പള്ളിക്കൂടം ആണ് ഗവ: ഗേൾസ് ഹയർ സെക്കണ്ടറി സ്ക്കൂൾ . ചേർത്തല മുൻസിപ്പാലിറ്റിയിലെ നഗരമധ്യത്തിലാണ്( ചേർത്തല വടക്ക് വില്ലേജ് ) ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . ചരിത്രപരവും ഐതിഹ്യപരവുമായി പെരുമയേറുന്ന നാടാണിത് .ചേർത്തലയുടെ വിദ്യാഭ്യാസ ഭൂപടത്തിൽ സമ്പൂർണ സ്ക്കൂൾ എന്ന പദവി കൈവരിച്ച് സംസ്ഥാന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സവിശേഷ ശ്രദ്ധയാകർഷിച്ച അഭിമാന വിദ്യാലയമാണ് ചേർത്തല ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂൾ .നൂറു വർഷങ്ങളുടെ ചരിത്രവുമായി തലയുയർത്തി നിൽക്കുന്ന ഈ സരസ്വതി മന്ദിരത്തിന്റെ അക്കാദമികവും ഭൗതികവുമായ നേട്ടങ്ങൾ സുവർണ ലിപികളാൽ തന്നെ ലിഖിതം ചെയ്യപ്പെട്ടിരിക്കുന്നു

ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല
വിലാസം
ചേർത്തല

ചേർത്തല പി.ഒ,
ചേർത്തല
,
688524
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1910
വിവരങ്ങൾ
ഫോൺ0478 2813398
ഇമെയിൽ34024alappuzha@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്34024 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ & ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽരാജശ്രീ ഐ
പ്രധാന അദ്ധ്യാപകൻതോമസ് സി എ
അവസാനം തിരുത്തിയത്
24-08-201834024lkcherthala
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ചേർത്തല നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ചേർത്തല ഗവ. ഗേള്സ് ഹയര് സെക്കണ്ടറി സ്കൂൾ.ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചിട്ട് തൊണ്ണൂറു വർഷം പിന്നിട്ടു കഴിഞ്ഞു .1915 ൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി ഒരു പ്രാഥമിക വിദ്യാലയമായി ആരംഭിച്ച സ്ക്കൂൾ 1930ൽ അപ്പർ പ്രൈമറിയായും നീണ്ട വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം 1951 ൽ ഹൈസ്ക്കൂളായും ഉയർന്നു .സമീപ പ്രദേശത്ത് ആൺകുട്ടികൾക്കു മാത്രമായി ഒരു സ്ഥാപനം തുറന്നതിന്റെ വെളിച്ചത്തിൽ 1962 ൽ ഈ സ്ഥാപനം ഒരു പെൺപള്ളിക്കൂടമായി മാറി .ധാരാളം കുട്ടികൾ വന്നു ചേരുകയും മെച്ചപ്പെട്ട വിദ്യാഭ്യാസം കൊടുക്കുകയും ചെയ്യുക വഴി ഈ സ്ഥാപനം നല്ല രീതിയിൽ പ്രവർത്തിച്ചു വന്നിരുന്നു . എന്നാൽ മത്സരത്തിലേയ്ക്ക് ഊന്നിയുള്ള ഒരു പ്രൗഢ പാരമ്പര്യം 2000 ത്തിന് മുൻപ് ഈ സ്കൂളിനില്ലായിരുന്നു. 2000 ത്തിൽ സ്ക്കൂളിലെത്തിയ ലളിതകുമാരി ടീച്ചറിന്റെ നേതൃത്വത്തിൽ ഈ സ്ക്കൂൾ പൊതുവിദ്യാഭ്യാസ രംഗത്ത് മാതൃകയായി സംസ്ഥാന തലത്തിൽ ഉയർന്നു വന്നു . വിദ്യാഭ്യാസ നിലവാരം വർദ്ധിച്ചു .കുട്ടികളുടെ എണ്ണം ക്രമാനുഗതമായി ഉയർന്നു ഡിവിഷനുകളുടെ എണ്ണം വർദ്ധിച്ചു . അധ്യാപകരുടെ എണ്ണം, സ്പെഷ്യൽ അധ്യാപകരുടെ എണ്ണം തുടങ്ങിയവയിൽ ഗണ്യമായ മാറ്റം അനുഭവപ്പെട്ടു . ഈ മാറ്റം പൊതുവിദ്യാഭ്യാസ മേഖലയുടെ സമൂലമാറ്റത്തിനുള്ള നാന്ദി കൂടിയായിരുന്നു . ഗവ ഗേൾസ് ഹയർ സെക്കണ്ടറി സ്ക്കൂളിനെപ്പറ്റി സംസ്ഥാന തലത്തിൽ ചർച്ചയുണ്ടായി . മികച്ച പ്രിൻസിപ്പലായി ലളിതകുമാരി ടീച്ചറിനേയും , മികച്ച പി ടി എ യായി സ്ക്കൂൾ പിടിഎയേയും തെരഞ്ഞെടുത്ത് ആദരിച്ചു . ചേർത്തല ഗവ ഗേൾസിന്റെ ചരിത്രത്തിൽ തങ്കലിപികളാൽ എഴുതപ്പെട്ട കാലഘട്ടമായിരുന്നു ഇത് . പിന്നീട് മാറി മാറി വന്ന ഭരണാധികാരികൾ ചേർത്തല ഗേൾസിനെ ഉയർച്ചയിൽ നിന്നും ഉയർച്ചയിലേയ്ക്ക് വളർത്തി . പാഠ്യ , പാഠ്യേതര രംഗങ്ങളിൽ ഗംഭീരമായ പ്രവർത്തനങ്ങൾ വിദ്യാഭ്യാസ ചരിത്രത്തിന് മാതൃകയായി ഒട്ടേറെ കായിക പ്രതിഭകളുടേയും , കലാ പ്രതിഭകളുടേയും നീണ്ട നിര സൃഷ്ടിക്കുവാനും ഈ വളർച്ചയുടെ പടവുകൾ സാധ്യമാക്കിയിട്ടുണ്ട് ചേർത്തല ഗവണ്മെന്റ് ഗേൾസ് ഹൈസ്കൂൾ 2000 -2001 അധ്യയനവർഷത്തിൽ GO(ms)No 179/2000/Gen.Edn.dtd.02.06.2000 പ്രകാരം ഹയർസെക്കണ്ടറി സ്കൂളായി ഉയർത്തി 2 സയൻസ് ബാച്ചുകളിലായി 150 കുട്ടികൾക്ക് പ്രവേശനം ലഭിച്ചു . ശ്രീമതി ലളിതാകുമാരിക്ക് പ്രിൻസിപ്പലിന്റെ ചുമതല ലഭിച്ചു . സ്ഥിരം അധ്യാപകർ ഇല്ലാത്തതിനാൽ എല്ലാ വിഷയങ്ങൾക്കും താൽക്കാലിക അധ്യാപകരെ നിയമിച്ചു .മൂന്നു മുറികളിലായി അധ്യായനം ആരംഭിച്ചു . 2001 2002 അധ്യയനവർഷം അധികമായി 3 ക്ലാസ് റൂമുകളും 2 ലാബുകളും രണ്ട് ലാബുകളിലുമായി വരികയും ലാബുകൾ നിലവിലുണ്ടായിരുന്ന താൽക്കാലിക കെട്ടിടങ്ങളിൽ നിലനിർത്തുകയും പുതുതായി 6 ക്ലാസ് മുറികൾ പണിയുകയും ചെയ്തു . ഓഫീസ് സ്റ്റാഫ് റൂം എന്നിവ ഒരു മുറിയിൽ സജ്ജീകരിച്ചു .2004 ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ നിയമിക്കപ്പെട്ടു .ഇപ്പോൾ പ്രിൻസിപ്പാൾ അടക്കം 18 സ്ഥിരം ജീവനക്കാരുണ്ട്


ഭൗതികസൗകര്യങ്ങൾ

അതിവിശാലമായ ഒരു കളിസ്ഥലം, ആധുനിക സൗകര്യങ്ങളോടു കൂടിയ വിശാലമായ ഓഡിറ്റോറിയം, വിപുലമായ കംപ്യൂട്ടർ ലാബ്, ലൈബ്രറി തുടങ്ങിയവ ഈ വിദ്യാലയത്തിനുണ്ട്. ടോയിലറ്റുകൾ ആവശ്യത്തിനുണ്ട്. ഗേൾ ഫ്രണ്ട്ലി ടോയിലറ്റുകൾ 2 യൂണിറ്റുകൾ ഉണ്ട്.ആവശ്യത്തിന് പൈപ്പുകൾ ഉണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

ശക്തമായ പി.ടി.എ ഉണ്ട്. പി.ടി.എ ജനറൽ ബോഡി ആഗസ്റ്റിൽ നടത്താറുണ്ട്.

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ലിറ്റി


വിദ്യാർത്ഥികളുടെ കലസാഹിത്യവാസനകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാരംഗം കലാസാഹിത്യവേദി ഈ സ്കൂളിൽ സജീവമായി പ്രവർത്തിച്ചു വരുന്നു. ഈ വർഷത്തിൽ ജുൺ മാസത്തിൽ തന്നെ കലാവേദിയുടെ ഉല്ഘാടനം നടന്നു. ഏകദേശം എഴുപത്തഞ്ചോളം കുട്ടികൾ ഇതിൽ അംഗങ്ങളായിരുന്നിട്ടുണ്ട്.

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

എക്കോ ക്ലബ്ബ് - ജുണ് 5 പരിസ്തിതി ദിനമായി ആഘോഷിച്ചു . പരിസ്തിതി സംരക്ഷണത്തെക്കുറിച്ച് കുട്ടികളെ ബോധവാന്മാരക്കി . വ്രക്ഷത്തൈകൾ സ്കൂളിൽ നട്ടു. 5,8 ക്ലാസ്സിലെ കുട്ടികൾക്ക് വ്രക്ഷത്തൈകൾ വിതരണംചെയ്തു. നല്ല ഒരു ഔഷധത്തോട്ടം ഉണ്ട്. അതിൽ കൂടുതൽ ഔഷധസസ്യങ്ങൾ വെച്ചുപിടിപ്പിച്ചു . ഔഷധത്തോട്ടം കുട്ടികൾ തന്നെ സംരക്ഷിക്കുന്നു. ഓരോ ക്ലാസ്സുകാരും പൂന്തോട്ടം നിർമ്മിച്ചു.കുട്ടികൾ പൂന്തോട്ടം ദിവസവും നനയ്ക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

  • 1993-1996 ജീ.സരോമ
  • 1997-2005 ബീ.ലളിതകുുമാരീ
  • 2006-2007 കെ.കെ ഗോപിനാഥൻ നായർ
  • 2008-2008 പീ.ഗിരിജദേവി
  • 2008-2008 എം.ശൃാമള
  • 2009-2009 കെ.എസ് ജയകുുമാർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നീതു .എസ്. ബിജു, ശ്രീലക്ഷ്മി, മായാ രംഗൻ, നിത്യ

കുട്ടനാട് ഡി.ഡി. ശ്രീമതി. ഗീത ടീച്ചർ

വഴികാട്ടി

ചേർത്തല കെ എസ് ആർ ടി സി ബസ്റ്റാന്റിനു തൊട്ടു കിഴക്കുഭാഗത്ത് സ്ഥിതി ചെയ്യുന്നു.

വഴികാട്ടി

{{#multimaps:9.68604075, 76.3442328 | width=800px | zoom=16 }}