രാജാസ് എച്ച് എസ് എസ് ചിറക്കൽ
രാജാസ് എച്ച് എസ് എസ് ചിറക്കൽ | |
---|---|
വിലാസം | |
കണ്ണൂർ പി.ഒ, ചിറക്കൽ , 670011 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1916 |
വിവരങ്ങൾ | |
ഫോൺ | 04972779472 |
ഇമെയിൽ | rajashschirakkal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13021 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഡോ. എ എസ് പ്രശാന്തകൃഷ്ണൻ |
പ്രധാന അദ്ധ്യാപകൻ | എ.രാധ |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1916ൽ മദ്രാസ് സർക്കാരിന്റെ അനുമതിയോടെ ചിറയ്ക്കൽ രാജാവായിരുന്ന ആയില്യം തിരുന്നാളാണ് എയ്ത്ത് ഫോറം പള്ളിക്കൂടം ആരംഭിച്ചത്. 1916ൽ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. രാജകുടുംബാംഗങ്ങൾക്കൊപ്പം സാധാരണക്കാർക്കും വിവേചനമില്ലാതെ പ്രവേശനം ലഭിച്ചതായി വിദ്യാലയ രേഖകൾ പറയുന്നു. പഠനത്തിനൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും കൈത്തൊഴിലിനും തുല്യപ്രാധാന്യം നൽകിയിരുന്നു. വേലയിൽ വിളയുന്ന വിദ്യാഭ്യാസമെന്ന ഗാന്ധിജിയുടെ ആശയസാക്ഷാത്കാരത്തിനായി ടൈപ്പ് റൈറ്റിങ് പരിശീലനവും നെയ്ത്തും പാചകകലയുമൊക്കെ പാഠ്യപദ്ധതിയിൽ ഇടം നേടി. പ്രതിഭാശാലികളായ അധ്യാപക നിരയായിരുന്നു രാജാസിന്റെ ജീവവായു. രണ്ടാൾ വട്ടം പിടിച്ചാലും പിടിതരാത്തൊരു ഞാവൽ മരമുണ്ട് രാജാസിന്റെ മുറ്റത്ത്. രാജാസ് പിറക്കുന്നതിനും ഒരു നൂറ്റാണ്ടുമുമ്പെങ്കിലും ഈ മരം ഇവിടെ ഉണ്ടായിരിക്കണം. രാജാസിന്റെ പൈതൃക മുഖമാണ് ഈ ഞാവൽ. കാറ്റിൽ പൊഴിയുന്ന ഞാവൽ പഴങ്ങൾക്കായി ബഹളം വച്ച ബാല്യമാണ് അനേകായിരം പേർക്ക് രാജാസ് ഹൈസ്കൂൾ. രാജാസിന്റെ പഴമയും പൈതൃകവും അനുഭവിച്ചറിയേണ്ട കാഴ്ചയാണ്.1997വരെ ഷിഫ്റ്റ് നിലനിന്നിരുന്ന സ്കൂളിൽ ആറുവർഷം മുമ്പാണ് ഹയർസെക്കൻഡറി ബാച്ച് ആരംഭിച്ചത്. രാജവംശത്തിന്റെ കീഴിലായിരുന്ന സ്കൂൾ രണ്ടു വർഷങ്ങൾക്കു മുൻപാണ് ചിറക്കൽ സർവീസ് സഹകരണ ബാങ്ക് ഭരണസമിതി ഏറ്റെടുത്തത്. നൂറു വർഷം പിന്നിടുമ്പോൾ രാജവംശത്തിൽനിന്ന് ജനകീയ സമിതിയുടെ കൈകളിലെത്തി നിൽക്കുന്നു രാജാസിന്റെ പിന്തുടർച്ച. ജനകീയ കൂട്ടായ്മയിലൂടെ സ്കൂളിന്റെ പൈതൃകമായ സവിശേഷതകൾ സംരക്ഷിച്ച് വികസനപ്രവർത്തനങ്ങൾ ഏറ്റെടുക്കാനുള്ള ഒരുക്കത്തിലാണ്.
ഭൗതികസൗകര്യങ്ങൾ
എട്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും ഒരു കെട്ടിടത്തിലായി 10ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.വളരെ വിശാലമായ ലൈബ്രറിയും സയൻസ് ലാബും കമ്പ്യുട്ടർ ലാബും രാജാസ് ഹൈസ്കൂളിന്റെ പ്രത്യേകതയാണ്. കുട്ടികൾക്ക് അധികവായനയ്ക്കു വേണ്ടി വായനാമുറിയും പഠന സഹായത്തിനുതകുന്ന രീതിയിൽ ഓഡിയോ വിഷ്വൽ മുറിയും ഒരുക്കിയിട്ടുണ്ട്. ഹൈസ്കൂളിനും കമ്പ്യൂട്ടർ ലാബുണ്ട്. ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഇന്ന് സമൂഹത്തിൽ പ്രഗത്ഭരും പ്രശസ്തരുമായ അനേകം വ്യക്തികളുടെയും സാന്നിധ്യം അനുഭവിച്ചതിലുടെ ധന്യമായ ഈ സ്കൂളിന് മഹത്തായ വലിയൊരു പാരമ്പര്യം തന്നെ അവകാശപ്പെടാനുണ്ട്. ചരിത്ര പ്രസിദ്ധമായ ഈ സ്കൂൾഇപ്പോൾ രാജവംസത്തിൽ നിന്നും കൈമാറി ചിറക്കൽ കോ-ഓപ്പറെറ്റിവ് ബന്ക്ന്റെ കൈവശമാണ്. സ്കൂൾ മാനേജർ ബാങ്ക് പ്രസിഡണ്ട് ശ്രീ.കൊല്ലെൻ മോഹനൻ അവർകൾ ആണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
പാഠ്യേതര പ്രവ൪ത്തനങ്ങളിൽ സ്കൂൾ മു൯പന്തിയിലാണ്. പ്രൈമറി-ഹൈസ്കൂൾ-വിഭാഗങ്ങളിലായി നിരവധി ക്ലബ്ബുകൾ പ്രവ൪ത്തിച്ചു വരുന്നുണ്ട്. വിദ്യാരംഗം കലാസാഹിത്യവേദി, ഗണിതശാസ്ത്ര ക്ലബ്ബ്, സയ൯സ് ക്ലബ്ബ്, സാമൂഹ്യശാസ്ത്ര ക്ലബ്ബ്, ,ചരിത്രം മ്യസിയം, ഇംഗ്ലീഷ് ക്ലബ്ബ്, വ൪ക്ക് എക്സ്പീരിയ൯സ് ക്ലബ്ബ്, , ഇന്ററാക്ട് ക്ലബ്ബ്, , ടൂറിസം ക്ലബ്ബ് എന്നിവയാണ് പ്രവ൪ത്തന രംഗത്തുള്ള ക്ലബ്ബുകൾ. വിദ്യാരംഗം സ്കൂൾ ഹാളിൽ കുട്ടികളുടെ ആ൪ട്ട് ഗാലറി ഒരുക്കിയിട്ടുണ്ട് സാമൂഹ്യശാസ്ത്ര ക്ലബ്ബ്, സയ൯സ് കോ൪ണ൪ ഒരുക്കിയിട്ടുണ്ട്. ജില്ലാ-സംസ്ഥാന സ്കൂൾ കലോത്സവം, ശാസ്ത്രമേള, കായികമേള എന്നിവയിൽ സ്കൂൾ വ൯ നേട്ടങ്ങൾ കരസ്ഥമാക്കാറുണ്ട്.
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി
- ചരിത്ര മ്യസിയം,
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്‌മെന്റ്
മുൻ സാരഥികൾ
ശ്രീ എ.ആർ.രാജരാജവർമ്മ
ശ്രീ രാമവർമ്മ,
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
ശ്രീ. പി.വി.നാരായണൻ നായർ
ശ്രീ. കെ.രൈരു നായർ
ശ്രീ. കെ. ആർ.രാജരാജവർമ്മ
ശ്രീ. സി.കെ.രാമവർമ്മരാജ
ശ്രീ. പി.ഭവാനി
ശ്രീ. ചന്ദ്രശെഖരൻനമ്പ്യാർ
ശ്രീ. കെ,കെ.ഉദയവർമ്മ
ശ്രീ. പി.സുകുമാരി|
ശ്രീ. ടി.പി.മോഹനൻ
ശ്രീ. പി.പി.കമലാക്ഷി
ശ്രീ കെ.ലക്ഷ്മി|
ശ്രീ സി.സി.രാധാകൃഷ്ണൻ
ശ്രീ പി.സി.ശശീന്ദ്രൻ
.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- സുകുമാർ അഴീക്കോട്
- ശ്രീ സി.പി.ക്യഷ്ണൻ.നായർ, (ലീല ഗ്രൂപ്പ്)
- ശ്രീ.എ പി പി നമ്പൂതിരി(കവി)
- ശ്രീ.ചിറക്കൽ.ടി.ബാലക്യഷ്ണൻ.നായർ(സാഹിത്യം)
- ശ്രീപി.പി.ലക്ഷ്മണൻ (ഫിഫ)
- ശ്രീകെ.വി.കുഞ്ഞമ്പു(മുൻ മന്ത്രി)
- ശ്രീ.ടീ.പദ്മനാഭൻ(ചെറുകഥാകൃത്ത്)
- ശ്രീ.ആർ.ഉണ്ണി മാധവൻ (നോവലിസ്റ്റ്)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
* N.H. 17 ൽ കണ്ണൂ൪-തളിപ്പറമ്പ് റൂട്ടിൽ പള്ളിക്കുളളത്തി ൽ 2കിലോ മീറ്റ൪ അകലെ പടിഞാറ് സ്ഥിതി ചെയ്യുന്നു.* * കണ്ണൂ൪ നഗരത്തിൽ നിന്നും 5 കിലോ മീറ്റ൪ അകലെ വടക്ക് ദേശീയപാതയിൽ സ്ഥിതി ചെയ്യുന്നു. കണ്ണൂരു നിന്നും പള്ളിക്കുളം - അഴീക്കോടു റൂട്ടിലുള്ള ബസ്സിൽ കയറിയാൽ രാജാസ് സ്കൂളിനു മുന്നിൽ ഇറങ്ങാം.
{{#multimaps: 11.911865, 75.35677 | width=600px | zoom=15 }}