ജി.എച്ച്.എസ്. മീനടത്തൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ്. മീനടത്തൂർ | |
---|---|
വിലാസം | |
മീനടത്തൂർ ജി ഏച് എസ് മീനടത്തൂർ , മീനടത്തൂർ പി.ഒ. , 676307 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1821 |
വിവരങ്ങൾ | |
ഇമെയിൽ | gmupsmeenadathur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19671 (സമേതം) |
യുഡൈസ് കോഡ് | 32051100201 |
വിക്കിഡാറ്റ | Q64567204 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | താനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | താനൂർ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | താനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,താനാളൂർ, |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 937 |
പെൺകുട്ടികൾ | 861 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അജിത കുമാരി ടി |
പി.ടി.എ. പ്രസിഡണ്ട് | ശിഹാബ് |
എം.പി.ടി.എ. പ്രസിഡണ്ട് | വനജ |
അവസാനം തിരുത്തിയത് | |
03-05-2023 | GHS MEENADATHUR |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
ചരിത്രം
1821 ൽ സ്ഥാപിതമായെന്ന് കരുതുന്ന മീനടത്തൂർ സ്കൂൾ ആദ്യകാലത്ത് മലബാർ ബോർഡിന്റെ കീഴിൽ ബോർഡ് മാപ്പിള സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത് . ആദ്യകാലത്ത് മീനടത്തൂർ അങ്ങാടിയിലെ ഓത്ത് പള്ളിയിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത് എന്നു പറയപ്പെടുന്നു . പിന്നീട് ജി.എം.എൽ.പി. സ്കൂൾ മീനടത്തൂർ എന്നറിയപ്പെട്ടിരുന്ന ഇവിടെ 1921ൽ 2 അധ്യാപകരായിരുന്നു ഉണ്ടായിരുന്നത് . ശ്രീ.സി കമ്മുക്കുട്ടി ,ശ്രീ.എ കുഞ്ഞഹമ്മദ് എന്നിവരാണവർ . സി കമ്മുക്കുട്ടി, പി ഇബ്രാഹിം കുട്ടി , കെ ഐദ്രു, എന്നിവർ 1930 വരെയുള്ള കാലഘട്ടത്തിലെ പ്രധാന അധ്യാപകരാണ്.
1960-70 വരെയുള്ള കാലഘട്ടത്തിലെ പ്രധാന അധ്യാപകനായിരുന്നു ശ്രീ ചുപ്പൻ ചെട്ടിയാർ. അക്കാലത്ത് ഏഴോളം അധ്യാപകർ ഈ സ്കൂളിൽ ഉണ്ടായിരുന്നു. ഇക്കാലത്തായിരുന്നു സ്കൂൾ ഇന്നുള്ള സ്ഥലത്തേക്ക് മാറിയതെന്ന് പറയപ്പെടുന്നു . പിന്നീട് ശ്രീമതി പാറുക്കുട്ടി ടീച്ചർ, 18 വർഷത്തോളം ഹെഡ്മാസ്റ്ററായിരുന്ന ശ്രീ കെ മുഹമ്മദ് മാസ്റ്റർ എന്നിവർ ഈ സ്കൂളിന്റെ ഭരണസാരഥ്യം വഹിച്ചിരുന്നവരാണ് . 1980 കാലഘട്ടത്തിൽ മുഹമ്മദ് മാസ്റ്ററുടെ കാലത്താണ് സ്കൂൾ യുപി സ്കൂളായി ഉയർത്തിയത് . സ്കൂളിന്റെ വികസന പ്രവർത്തങ്ങളുടെ തുടക്കവും ഇക്കാലത്ത് തന്നെ . നാട്ടുകാരുടെയും , തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നിരന്തര പരിശ്രമഫലമായി ഒട്ടനവധി വികസന പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തുകയും ചിരകാല അഭിലാഷമായ ഹൈസ്കൂളായി ഉയർത്തുക എന്ന സ്വപ്നം 2013 - 14 അധ്യായന വർഷത്തിൽ പൂവണികയും ചെയ്തു ... പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ മികവിന്റെ പൊൻപ്രഭ ചൊരിഞ്ഞു കൊണ്ട് മീനടത്തൂർ ജി എച്ച് എസ് അതിന്റെ ജൈത്രയാത്ര തുടരുകയാണ്
ഭൗതികസൗകര്യങ്ങൾ
പ്രീപ്രൈമറി മുതൽ 10 വരെയുള്ള ഉള്ള 42 ഡിവിഷനുകളിലായി രണ്ടായിരത്തോളം വിദ്യാർഥികളും 56 അധ്യാപകരും 3 ഇന്ന് ഓഫീസ് ജീവനക്കാരും ഈ വിദ്യാലയത്തിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ഗ്രന്ഥശാല പ്രവർത്തനം
രമ ടീച്ചറുടേയും നീലിമ ടീച്ചറുടേയും നേതൃത്വത്തിൽ ഗ്രന്ഥശാല പ്രവർത്തനം പുരോഗമിക്കുന്നു
എസ്.പി.സി. പ്രവർത്തനം
ലിൻസ ടീച്ചറുടേയും രാജേഷ് സാറിന്റേയും നേതൃത്വത്തിൽഎസ്.പി.സി. പ്രവർത്തനം പുരോഗമിക്കുന്നു
ജൂനിയർ റെഡ് ക്രോസ്
ഹിമ ടീച്ചറുടെ നേതൃത്വത്തിൽ ജൂനിയർ റെഡ് ക്രോസ് പ്രവർത്തനം പുരോഗമിക്കുന്നു
വിദ്യാരംഗം
സുബിത ടീച്ചറുടേയും,സുധാകരൻ സാറിന്റേയും,ദിലീപ് സാറിന്റേയും നേതൃത്വത്തിൽ വിദ്യാരംഗം പ്രവർത്തനം പുരോഗമിക്കുന്നു
സയൻസ് ക്ളബ്
ദീപ്തി ടീച്ചറുടെ നേതൃത്വത്തിൽ സയൻസ് ക്ളബ് പ്രവർത്തനം പുരോഗമിക്കുന്നു
ഗണിത ക്ളബ്
സ്മിത ടീച്ചറുടെ നേതൃത്വത്തിൽ ഗണിത ക്ളബ് പ്രവർത്തനം പുരോഗമിക്കുന്നു
സോഷ്യൽ സയൻസ് ക്ളബ്
ജിജി ടീച്ചറുടെ നേതൃത്വത്തിൽ സോഷ്യൽ സയൻസ് ക്ളബ് പ്രവർത്തനം പുരോഗമിക്കുന്നു
ഐ.ടി,ലിറ്റിൽ കൈറ്റ് ക്ളബ്
രോഹിണി ടീച്ചറുടേയും ഗ്രേസ് ടീച്ചറുടേയുംക്ളബ് നേതൃത്വത്തിൽ ഐ.ടി,ലിറ്റിൽ കൈറ്റ് ക്ളബ് പ്രവർത്തനം പുരോഗമിക്കുന്നു
ഇംഗ്ളീഷ് ക്ളബ്
ഉഷ ടീച്ചറുടെ നേതൃത്വത്തിൽ ഇംഗ്ളീഷ് ക്ളബ് പ്രവർത്തനം പുരോഗമിക്കുന്നു
എന്നിവയുടെ പ്രവർത്തനം വിവിധ അധ്യാപകരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
മാനേജ്മെന്റ്
ഹെഡ്മിസ്ട്രസ് ശ്രീമതി മേഴ് സി ടീച്ചറുടെയും ശ്രീ.ശിഹാബ് അവറുകളുടെ നേതൃത്വത്തിലുളള പി.ടി.എ.കമ്മിറ്റിയുടെയും ശ്രി.സമീർ അവറുകളുടെ നേതൃത്വത്തിലുളള എസ്.എം.സി.യുടെയും നേതൃത്വത്തിൽ സ്കൂളിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നു.
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
നമ്പർ | പേര് | മുതൽ | വരെ |
---|---|---|---|
1 | കമ്മുക്കുട്ടി മാസ്റ്റർ | ||
2 | ഇബ്രാഹിംമാസ്റ്റർ | ||
3 | ഹൈദ്രുമാസ്റ്റർ | ||
4 | ചുപ്പൻചെട്ട്യാർമാസ്റ്റർ | ||
5 | പാറുക്കുട്ടി ടീച്ചർ | ||
6 | കുഞ്ഞഹമ്മദ് മാസ്റ്റർ | ||
7 | ബാലകൃഷ്ണപിളള സാർ | ||
8 | അരവിന്ദൻ മാസ്റ്റർ | ||
9 | കേശവൻ മാസ്റ്റർ | ||
10 | ഗീതാമോൾ ടീച്ചർ | ||
11 | മിനി ടീച്ചർ | ||
12 | പ്രമോദ് സാർ | ||
13 | ജീജ ടീച്ചർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
ചിത്രശാല
സ്ക്കൂളിലെ വിവിധ പ്രവർത്തനവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തിരൂർ സ്റ്റാൻഡിൽ നിന്നും ചെമ്പ്ര താനാളൂർ റോഡിൽ 5 കിലോമീറ്റർ അകലെ മീനടത്തൂർ എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു.
- തിരൂർ ബസ് സ്റ്റാൻഡിൽ നിന്നും താനാളൂർ വഴി ചെമ്മാട് പോകുന്ന ബസ്സിൽ കയറി മീനടത്തൂർ സ്കൂളിനു മുന്നിൽ ഇറങ്ങാം
- കോട്ടക്കൽ നിന്ന് വൈലത്തൂർ ഇറങ്ങി താനാളൂർ വന്ന് സ്കൂളിനടുത്ത് എത്താം.
- താനൂർ വരുന്നവർ വട്ടത്താണി നിന്നും താനാളൂർ വന്ന് സ്കൂളിനടുത്ത് എത്താം.
{{#multimaps:110.942384749633856, 75.9102511744222|zoom=18}}
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19671
- 1821ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ