ഡി.വി.എച്ച്.എസ്സ്. കുമാരനെല്ലൂർ

14:48, 7 മാർച്ച് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Dvhs1 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

കുമാരനല്ലൂർ കാർത്ത്യായനി ദേവിയുടെ സാന്നിദ്ധ്യം നിറഞ്ഞു നിൽക്കുന്ന ഈ കലാലയം 1947 ൽ സ്ഥാപിതമായി. സംസ്കൃതം സ്കൂളായി ആരംഭിച്ച ഇതിന്റെ സ്ഥാപകൻ ചങ്ങഴി മറ്റത്ത് പരേതനായ ശ്രീ. തുപ്പൻ നമ്പൂതിരി അവർകളാണ്. ഇന്ന് ഈ കലാലയം 75ാം നിറവിലേക്ക് എത്തിയിരിക്കുകയാണ് . കോട്ടയം മെഡിക്കൽ കോളേജിനു സമീപം പെരുമ്പായിക്കാട് വില്ലേജിൽ പ്രശസ്തമായ കുമാരനല്ലൂർ ക്ഷേത്രത്തിനു സമീപത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . ഒന്നാം ക്ലാസ്സു മുതൽ 12-ാം ക്ലാസ്സു വരെ പ്രവർത്തിക്കുന്ന ഈ സ്കൂളിൽ തൊള്ളായിരത്തോളം കുട്ടികൾ പഠിക്കുന്നുണ്ട്. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ കോട്ടയം ജില്ലയിലെ മികച്ച സ്കൂളുകളിൽ ഒന്നായി പ്രവർത്തനം തുടരുന്നു.

ഡി.വി.എച്ച്.എസ്സ്. കുമാരനെല്ലൂർ
വിലാസം
കുമാരനല്ലൂർ

കുമാരനല്ലൂർ പി.ഒ.
,
686016
,
കോട്ടയം ജില്ല
സ്ഥാപിതം1947
വിവരങ്ങൾ
ഫോൺ0481 2311269
ഇമെയിൽdvhskumaranalloor@gmail.com
കോഡുകൾ
സ്കൂൾ കോഡ്33049 (സമേതം)
യുഡൈസ് കോഡ്32100700401
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകോട്ടയം
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്ഏറ്റുമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ382
പെൺകുട്ടികൾ172
ആകെ വിദ്യാർത്ഥികൾ554
അദ്ധ്യാപകർ32
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅജീഷ് ആർ
പ്രധാന അദ്ധ്യാപികസുധാകുമാരി കെ എൻ
പി.ടി.എ. പ്രസിഡണ്ട്ഹരി.സി.റ്റി
അവസാനം തിരുത്തിയത്
07-03-2023Dvhs1


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കുമാരനല്ലൂർ ദേവീ വിലാസം ഹൈസ്ക്കൂൾ സ്ഥാപിതമായിട്ട് എണ്പത്തിയേഴു വർഷം പിന്നിട്ടു. ഗുരുകുലവിദ്യാഭ്യാസരീതിയിൽ സംസ്കൃതം, വൈദ്യം, ജോതിഷം, ചിത്രകല, സംഗീതം, ക്ഷേത്രകലകൾ തുടങ്ങിയവ അഭ്യസിക്കുന്നതിന്നതിനുള്ള സൗകര്യങ്ങൾ കുമാരനല്ലൂർ ക്ഷേത്രത്തെ കേന്ദ്രമാക്കി നടന്നിരുന്നു. 1935 ൽ സംസ്കൃത വിദ്യാഭ്യാസം നല്കുന്നതിനുള്ള ഒരു സ്കൂൾ ഇവിടെ ആരംഭിക്കുകയു​ണ്ടായി.ബ്രഹ്മചാരികളായ യുവാക്കൾക്കുവേ​ണ്ടി 1081 ൽ ആരംഭിച്ച സ്പെഷ്യൽ സ്ക്കൂളാണ് കാലാന്തരത്തിൽ സംസ്കൃത വിദ്യാലയമായി രൂപാന്തരപ്പെട്ടത്. കുമാരനല്ലൂർ ദേവസ്വത്തിൻറെ ഉടമസ്ഥതയിലും ശ്രീ. സി.എൻ തുപ്പൻ നന്പൂതിരിപ്പാടിൻറെ നേതൃത്വത്തിലും സ്ഥാപിതമായ ഈ വീദ്യാലയത്തിൽ ശാസ്ത്രിപരീക്ഷയ്ക്കുള്ള പാഠപദ്ധതിയനുസരിച്ചുള്ള അദ്ധ്യയനം നടത്തിയിരുന്നു. 1947-48 ൽ തിരുവിതാംകൂർ സർക്കാർ വിദ്യാഭ്യാസരംഗത്ത് വരുത്തിയ പരിഷ്ക്കാരം അനുസരിച്ച് ഇത്തരം വിദ്യാലയങ്ങൾ നിർത്തലാക്കുകയുണ്ടായി. ഈ അവസരത്തിലാണ് നാടിൻറെ ഒരാവശ്യം കൂടിയായിരുന്ന ആധുനിക വിദ്യാഭ്യാസം നല്കുന്നതിനുള്ള ഒരു ഹൈസ്ക്കൂൾ സ്ഥാപിക്കുന്നതിന് കുമാരനല്ലൂർ ദേവസ്വം മുന്നോട്ട് വന്നത്. അങ്ങനെ 1948 ൽ ഇന്നത്തെ ഹൈസ്ക്കൂൾ ആരംഭിച്ചു. സ്ക്കൂൾ ഭരണത്തിന് ഒരു പ്രത്യേക സംവിധാനം ഏർപ്പെടുത്തുകയും ശ്രീ. സി. എൻ തുപ്പൻ നന്പൂതിരിപ്പാടിനെ ആയുഷ്ക്കാല മാനേജരായി നിശ്ചയിക്കുകയും ചെയ്തു. കോട്ടയം എൻ. എസ്സ്.എസ്സ് ഹൈസ്ക്കൂളിൽ അദ്ധ്യാപകനായിരുന്ന ശ്രീ. കെ. ആർ ചന്ദ്രശേഖർ ആണ് ആദ്യമായി നിയമിതനായ ഹെഡ്മാസ്റ്റർ. വളരെ വേഗം നല്ലനിലയിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാലയമായി ഈ സ്ക്കൂൾ രൂപാന്തരപ്പെടുകയും ചെയ്തു.ഡി. വി ഹൈസ്ക്കൂളിൻറെ ഒരു പോഷകവിദ്യാലയം എന്ന നിലയിൽ ഒരൂ ലോവർ പ്രൈമറി സ്ക്കൂൾ സ്ഥാപിതമായി. ഇന്ന് ഈ പ്രൈമറിസ്ക്കൂൾ എല്ലാവിധ സൗകര്യങ്ങളും ഉള്ള വിദ്യാലയമായി ഹൈസ്ക്കൂളിൻറെ സമീപത്തായി പ്രവർത്തിക്കുന്നു. വിശദമായി.....

ഭൗതികസൗകര്യങ്ങൾ

  • ഇംഗ്ലീഷ് മീഡിയവും മലയാളം മീഡിയവും ആയി 5 മുതൽ 10 വരെ 17 ഡി വിഷനുകളാണ് ഉള്ളത്.
  • സംസ്കൃത പഠനത്തിനുള്ള സൗകര്യമുണ്ട്.
  • 12 ക്ലാസ് റൂമുകൾ സ്മാർട്ട് ക്ലാസ് റൂമുകളാണ്.
  • യു. പി.ക്കും ഹൈസ്കൂളിനും പ്രത്യേകം ലാബുകൾ സജ്ജമാക്കിയിട്ടുണ്ട്.
  • ശാസ്ത്ര വിഷയങ്ങൾക്കായി ലാബ് പ്രവർത്തിക്കുന്നുണ്ട്.
  • കുട്ടികൾക്കായി ഏകദേശം പതിനായിരം പുസ്തകങ്ങളോടു കൂടി ലൈബ്രറി പ്രവർത്തിക്കുന്നുണ്ട്.
  • കായിക മേഖലയിൽ പ്രത്യേകം പരിശീലനം നൽകുന്നുണ്ട്.
  • പ്രവർത്തിപരിചയ മേഖലയിൽ പരിശീലനങ്ങൾ കൊടുക്കുന്നു.
  • കുട്ടികൾക്ക് യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിന് 9 വാനുകൾ ഓടുന്നുണ്ട്.
  • ജലത്തിന്റെ മൂല്യം മനസ്സിലാക്കി രണ്ട് ജലസംഭരികളും രണ്ടു കിണറുകളും സ്കൂളിന്റെ മുറ്റത്തുണ്ട്.
  • വാട്ടർ കൂളർ സൗകര്യം
  • പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ബാത്ത്റൂമുകൾ സജ്ജമാക്കിയിട്ടുണ്ട്.
  • സാനിറ്ററി നാപ്കിൻ ഡിസ്പോസൽ സൗകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

അക്ഷരമുറ്റം

5 മുതൽ 8 വരെയുള്ള എല്ലാ കുട്ടികളിലും അക്ഷരം ഉറപ്പിക്കുവാനായി അക്ഷരക്കളരിക്കുവേണ്ടി ഒരു അക്ഷരമുറ്റം ഒരുക്കി. എല്ലാ ദിവസവും ക്ലാസ്സിലേക്കു കയറുന്നതിനു മുൻപ് മുറ്റത്ത് മണ്ണിൽ മൂന്നു ഭാഷയിലും അക്ഷരം എഴുതി ക്ലാസിലേക്ക് കയറി. അതിന്റെ രണ്ടാം ഘട്ടം എന്ന രീതീയിൽ വായിക്കുവാൻ അറിയണം എന്ന ലക്ഷ്യത്തിൽ വായനാമുറ്റവും ഒരുക്കി.

സ്നേഹസ്പർശം

കുട്ടികൾക്ക് കൈത്താങ്ങുമായി" സ്നേഹസ്പർശം" സഹായനിധി ആരംഭിച്ചു. ഈ വർഷം  മൂന്നു കുട്ടികൾക്ക് സഹായം കൊടുക്കുവാൻ സാധിച്ചു.

നേട്ടങ്ങൾ

  • 2021-22 ലെ എസ്എസ്എൽസി പരീക്ഷയിൽ സ്കൂൾ 100 ശതമാനം വിജയം നേടി 12 പേർക്ക് ഫുൾ എ പ്ലസും ഒരു വിദ്യാർത്ഥിക്ക് 9 എ പ്ലസും ലഭിച്ചു
  • തീർത്ഥ അരുൺ, ദേവിക ജെ, ബാസിം മുഹമ്മദ് എന്നിവർക്ക് എൽഎസ്എസ് സ്കോളർഷിപ്പ് ലഭിച്ചു. നന്ദന മനോജിന് ദേശീയ അർത്ഥം കം മെറിറ്റ് സ്കോളർഷിപ്പ് ലഭിച്ചു
  • ഷെബീബ് മുഹമ്മദും ദേവേശ്വർ പി നായരും ഉപജില്ലാ തലത്തിൽ നുമാറ്റ്സ് സ്കോളർഷിപ്പ് നേടി.
  • സംസ്ഥാനതല തളിരു സ്‌കോളർഷിപ്പ് പരീക്ഷയ്ക്ക് മഹീഭദ്രനും മൈഥിലി മഹേഷും തിരഞ്ഞെടുക്കപ്പെട്ടു.
  • സംസ്ഥാന പ്രവൃത്തിപരിചയമേളയിൽ ഷീറ്റ് മെറ്റൽ വർക്കിൽ ഗോകുൽ പിപി എ ഗ്രേഡ് നേടി.
  • അദ്വൈത് ഗിരീഷിന് റെഡ് ക്രോസ് , സബ്ജില്ലാതലത്തിൽ നടത്തിയ പ്രശ്നോത്തരിയിൽ ഒന്നാം സ്ഥാനം ലഭിച്ചു.
  • അഭിനവ് എൻ മൂർത്തിയെ പ്രതിഭാധനനായ കുട്ടിയായി തിരഞ്ഞെടുത്തു.
  • ലൈബ്രറി കൗൺസിൽ നടത്തിയ വായന മത്സരത്തിൽ അഭിനവ് മൂർത്തി ഒന്നാം സ്ഥാനം നേടി.
  • ഇതുകൂടാതെ ശാസ്ത്രോത്സവം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം എന്നിവയിൽ ഉപജില്ലാതല മത്സരത്തിൽ ഒന്നാംസ്ഥാനവും നേടി.
  • പുരാവസ്തു വകുപ്പ് നടത്തിയ ചരിത്ര ക്വിസ് മത്സരത്തിൽ അഭിനവ് മൂർത്തിയും കാശ്മീര എം.എസും അടങ്ങുന്ന ടീം ഒന്നാം സ്ഥാനം നേടി.
  • മീനു എം നായർ, രൂപിഷ വി രാജേഷ്, സൂര്യ സുരേഷ്, അമൃത രമേഷ് എന്നിവർ ഗൈഡിംഗിൽ രാജ്യപുരസ്‌കാർ പുരസ്‌കാരം നേടി.
  • ശാസ്ത്രമേള ഉപജില്ലാതല സെമിനാർ അവതരണത്തിൽ രൂപിഷ വി രാജേഷ് ഒന്നാം സ്ഥാനം നേടി
  • അപ്പർ പ്രൈമറി വിഭാഗത്തിൽ പത്തുപേർക്കും ഹൈസ്കൂൾ വിഭാഗത്തിൽ 14 പേർക്കും സംസ്കൃത സ്‌കോളർഷിപ്പ് ലഭിച്ചു
  • കോട്ടയം ജില്ലാ ക്രിക്കറ്റ് ടീമിലേക്ക് പാർതിപ് കൃഷ്ണ തിരഞ്ഞെടുക്കപ്പെട്ടു
  • സബ്‌ ജില്ലാ തലത്തിൽ പ്രവർത്തി പരിചയ മേളയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
  • സയൻസ് വിഭാഗത്തിൽ യു.പിക്ക് സെക്കൻഡ് ഓവറോളും ഹൈസ്കൂളിന് ഒന്നാം സ്ഥാനവും നേടുവാൻ സാധിച്ചു.
  • ഗണിത ശാസ്ത്ര മേളയിൽ യു.പി വിഭാഗം തേർഡ് ഓവറോൾ കരസ്ഥമാക്കി.
  • കലോത്സവത്തിൽ സബ്‌ജില്ലയിൽ ജനറൽ - സംസ്കൃതം വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.
  • ജില്ലാതല മത്സരത്തിൽ കൂടിയാട്ടം, വട്ടപ്പാട്ട്, സംസ്കൃത നാടകം, ഒപ്പന എന്നീ ഇനങ്ങളിലും വ്യക്തിഗത ഇ നങ്ങളിലും വിജയിച്ച് സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
  • സംസ്ഥാന തലത്തിൽ 35 കുട്ടികൾക്ക് A grade നേടുവാൻ സാധിച്ചു

മാനേജ്മെന്റ്

കുമാരനല്ലൂർ ഊരാണ്മ ദേവസ്വം

വിരമിക്കൽ

 

22 വർഷത്തെ ദീർഘകാല സേവനത്തിനു ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന ഉഷ ടീച്ചർ. സംഗീത രംഗത്ത് മികവുറ്റ പ്രവർത്തനങ്ങൾ കുട്ടികൾക്ക് സംഭാവന ചെയ്തു. കലോത്സവ ങ്ങൾക്ക് നേതൃത്വം നൽകുവാനും ഗൈഡിങ്ങിൽ കുട്ടികളെ ജേതാക്കളാക്കുവാനും സാധിച്ചത് അഭിനന്ദാനർഹമാണ്.




മുൻസാരഥികൾ

ചിത്രശാല‍‍‍‍‍

വഴികാട്ടി

{{#multimaps: 9.62259, 76.52865 | zoom=19 }}