ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പാലക്കാട് ജില്ലയിലെ പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ ,ചിറ്റൂർ ഉപജില്ലയിൽ ,ചിറ്റൂർ താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഗവണ്മെന്റ് സ്‌കൂൾ ആണ് ഗവണ്മെന്റ് വിക്ടോറിയ ഗേൾസ് ഹൈ സ്കൂൾ .
ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ | |
---|---|
വിലാസം | |
ചിറ്റൂർ ചിറ്റൂർ , ചിറ്റൂർ പി.ഒ. , 678101 , പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - 1930 |
വിവരങ്ങൾ | |
ഫോൺ | 04923 222681 |
ഇമെയിൽ | gvghss21041@gmail.com |
വെബ്‍സൈറ്റ് | http://gvghss21041.bslogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21041 (സമേതം) |
യുഡൈസ് കോഡ് | 32060400103 |
വിക്കിഡാറ്റ | Q64689877 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | ചിറ്റൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | ചിറ്റൂർ |
താലൂക്ക് | ചിറ്റൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | ചിറ്റൂർ-തത്തമംഗലം മുനിസിപ്പാലിറ്റി |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ്, തമിഴ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 14 |
പെൺകുട്ടികൾ | 2233 |
ആകെ വിദ്യാർത്ഥികൾ | 2247 |
അദ്ധ്യാപകർ | 71 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിനീത.കെ.ജി |
പി.ടി.എ. പ്രസിഡണ്ട് | അജിത്ത്കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രിയ യു |
അവസാനം തിരുത്തിയത് | |
21-11-2022 | LK |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ബ്രിട്ടീഷ് ഭരണകാലത്ത് കൊച്ചി രാജ്യത്തിന്റെ ഭാഗമായിരുന്ന ചിറ്റുരിൽ വിക്ടോPta president 2019-20.jpgറിയ ഗേൾസ് ഹൈസ്കൂൾ1930-31 കാലഘട്ടത്തിൽ പ്രവർത്തനമാരംഭിച്ചു. അക്കാലത്തെ ബ്രിട്ടീഷ് രാജ്ഞി വിക്ടോറിയ മഹാറാണി ആയിരുന്നു. അവരുടെ സ്മരണാർത്ഥമാണ് സ്കൂളിന് വിക്ടോറിയ ഗേൾസ് ഹൈസ്കൂൾ എന്ന പേര് ലഭിച്ചത്.' ഇംഗ്ലീഷ് മാദ്ധ്യമത്തിലായിരുന്നു വിദ്യാഭ്യാസം. ആദ്യ പ്രധാനാധ്യാപികയായി ശ്രീമതി ഗൗരി പവിത്രൻ അനേകം വർഷം സേവനമനുഷ്ഠിച്ചു. ഇന്നത്തെ സൗജന്യ വിദ്യാഭ്യാസം അന്നുണ്ടായിരുന്നില്ല. അന്ന് 6 രൂപ മാസം തോറും ഫീസുണ്ടായിരുന്നു. പെൺകുട്ടികൾക്ക് 3 രുപ ആയിരുന്നു ഫീസ്. അക്കാലത്ത് പെൺകുട്ടികൾക്ക് പഠിക്കാൻ അവസരമുണ്ടായിരുന്നുവെങ്കിലും പലരും മക്കളെ പഠിക്കാനായി ദൂരേക്കയച്ചിരുന്നില്ല. എന്നിട്ടും ഈ സ്കൂളിൽ 50 ഓളം കുട്ടികൾ പഠിച്ചിരുന്നു. പത്താം ക്ലാസാവുമ്പോഴേക്കും കുട്ടികൾ പഠനം നിർത്തുമായിരുന്നു. ഉയർന്ന ജാതിയിലുള്ള 10 പേ൪ മാത്രമായിരുന്നു പത്താം ക്ലാസ് പരീക്ഷ ആദ്യമായി എഴുതിയത്. ചിറ്റൂർ കോളേജിനുവേണ്ടി 1947 ആഗസ്റ്റ് 17 ന് സ്കൂൾ കെട്ടിടം ഒഴിഞ്ഞു കൊടുക്കുകയുംവിദ്യാലയം അസിസ്റ്റന്റ് വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയത്തിൽ പ്രവർത്തിക്കുകയും ചെയ്തിരുന്നു. അന്ന് ഈ സ്കൂൾ 'കണ്ണാടിസ്കൂൾ' എന്നറിയപ്പെട്ടു. 1953ൽ ചിറ്റൂർ കോളേജിന് സ്വന്തമായി ഒരു കെട്ടിടം ലഭിച്ചു. പഴയ കെട്ടിടം സ്കൂളിനു തിരികെ ലഭിച്ചു. യശസുയർത്തി പ്രവർത്തനം ആരംഭിച്ചു. ആദ്യ കാലങ്ങളിൽ യൂണിഫോം ഉണ്ടായിരുന്നില്ല. പിന്നീട് പച്ചയും സമാധാനത്തിന്റെ പ്രതീകമായ വെള്ളയും നിലവിൽവന്നു. സ൪ക്കാരിന്റെ നി൪ദേശപ്രകാരം പിന്നീട് ക്രീമും പച്ചയുമായി യൂണിഫോം മാറി.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
2.25 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 13 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ർ കൃഷ്ണൻക്കുട്ടി തുടങ്ങിയവർ ഈ സ്കൂളിലെ അധ്യാപകരായിരുന്നു. ബ്രിട്ടീഷ് ഭരണത്തിലും കൊച്ചി രാജഭരണത്തിലും പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടിരുന്ന ഈ സ്ഥാപനം സ്വാതന്ത്രത്തിനു ശേഷം ഗവ: വിക്ടോറിയ ഗേൾസ് ഹൈസ്കൂൾ ആയി. ഈ വിദ്യാലയത്തിന്റെ പ്രധാന കെട്ടിടത്തിന്റെ മാതൃകയിൽ കേരളത്തിൽ മറ്റു രണ്ടു സ്കൂളുകൾ കൂടിയുണ്ട്. കൂടുതൽ വായിക്കുക തൃശ്ശൂരിലെ ഗവ: വിക്ടോറിയ ഹൈസ്കൂളും (മോഡൽ ഗേൾസ് ഹൈസ്കൂൾ) എറണാകുളത്തെ മോഡൽ ഗേൾസ് ഹൈസ്കൂളും.
ക്രമേണ വിദ്യാഭ്യാസം സൗജന്യമായി സമൂഹത്തിൽ സംഭവിച്ച മാറ്റങ്ങൾ അനുസൃതമായി വിദ്യാഭ്യാസ ത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിനും മനോഭാവത്തിനും മാറ്റങ്ങൾ വന്നു. കൂടുതൽ കുട്ടികൾ വിദ്യ തേടി ഇവിടെയെത്തി. വിവിധ കാലഘട്ടങ്ങളിലായി പുതിയ കെട്ടിടങ്ങൾനിലവിൽ വന്നു. പ്രീഡിഗ്രി കോളേജിൽനിന്ന് വേർപെടുത്തുകയും ഹയർ സെക്കന്ററി എന്ന പേരിൽ സ്കൂളിന്റെ ഭാഗമായി മാറുകയും ചെയ്തപ്പോൾ ഗവ: വിക്ടോറിയ ഗേൾസ് ഹൈസ്കൂൾ , ഗവ: വിക്ടോറിയ ഹയർ സെക്കന്ററി സ്കൂളായി മാറി. ഈ സ്കൂളിന് നാല് ബാച്ചുകൾ ഹയർ സെക്കന്ററി വിഭാഗത്തിലുണ്ട്. യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിലായി 52 ഡിവിഷനുകളും . ആകെ 2500ഓളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു. സുസജ്ജമായ ലാബും സജീവമായ PTAയും ഈ സ്കൂളിന്റെ മികച്ച വശങ്ങളാണെങ്കിൽ അസൗകര്യങ്ങളുള്ള ലൈബ്രറിയും, അപര്യാപ്തമായ കളിസ്ഥലവും ഇന്നും പരിഹരിക്കപ്പെടാത്ത കുറവുകളാണ്. കെട്ടിട സൗകര്യക്കുറവു മൂലമുള്ള അസൗകര്യങ്ങൾ, മോശം അവസ്ഥയിലുള്ള പഴയ നിലവിലുള്ള പഴയ കെട്ടിട ങ്ങളുടെ സ്ഥാനത്ത് മൂന്നുനില കെട്ടിടങ്ങൾ വന്നാൽ പരിഹരിക്കാനാവും. വിവിധ ക്ലബ്ബുകൾ മികച്ച രീതിയിൽ ഇവിടെ പ്രവർത്തിക്കുന്നു. സയൻസ് ക്ലബ്ബു്, സോഷ്യൽ സയൻസ് ക്ലബ്ബു്, പരിസ്ഥിതി ക്ലബ്ബു്, ഭാഷാക്ലബ്ബ്, വിദ്യാരംഗം കലാ സാഹിത്യവേദി തുടങ്ങിയവയുടെ പ്രവർത്തനം ചിറ്റൂർ ഉപജില്ലയിലെ മറ്റു വിദ്യാലയങ്ങൾക്കുകൂടി മാതൃകയാണ്. ആധുനിക സംവിധാനങ്ങൾ മികച്ച രീതിയിൽ ഇവിടെ അധ്യയനത്തിനായി ഉപയോഗിക്കുന്നു. രണ്ട് കമ്പ്യൂട്ടർ ലാബുകൾ, LCD സംവിധാനം, ലാപ് ടോപ്പ് സൗകര്യം വിവിധ വിഷയങ്ങൾക്കായി CD മുതലായ ഇവയിൽ ചിലതുമാത്രം. പുതിയ വിദ്യാഭ്യാസപദ്ധതി പ്രകാരമുള്ള അധ്യയനം, ഫീൽഡ് ട്രിപ്പുകൾ, ദിനാചരണങ്ങൾ എന്നിവ ഈ വിദ്യാലയത്തിന്റെ അസൂയാർഹമായ പ്രത്യേകതകളാണ്. ഈ വിദ്യാലയത്തിന്റെ മേന്മയ്ക്കുള്ള അംഗീകാര മെന്നപോലെ ഓരോ വർഷവും ഇവിടെ വന്നു ചേരുന്ന കുട്ടികളുടെ എണ്ണം കൂടികൂടിവരികയാണ് എന്ന കാരേയം പ്രത്യേക പരാമർശമർഹിക്കുന്നു. ഇന്നലകളിലെ മുൻഗാമികളിൽ നിന്ന് ആവേശമുൾക്കൊണ്ട് സമൂഹത്തിന്റെ നാനാതുറകളിൽ താന്താങ്ങളുടെ സാന്നിധ്യമറിയിക്കാൻ ഈ സ്കൂളിലെ വിദ്യാർത്ഥികൾ എന്നും ദത്തശ്രദ്ധരാണ്.
ചെരിച്ചുള്ള എഴുത്ത്
പാലക്കാടിന്റെ ഹൃദയഭാഗത്തെ കൊട്ടാരം
[1] പാലക്കാട്, ജില്ലയിലെ രണസ്മരണയുണർത്തുന്ന കൊങ്ങൻപടയുടെ നാടായ ചിറ്റൂരിന്റെ ഹൃദയഭാഗത്ത് 'ഗവൺമെന്റ് വിക്ടോറിയ ഗേൾസ് ഹയർസെക്കന്ററി സ്കൂൾ തലയുയർത്തി നിൽക്കുന്നു. മലയാളം, തമിഴ്, ഇംഗ്ലീഷ് എന്നീ മാധ്യമങ്ങളിലായി 2500 ഓളം കുട്ടികളും 100 ഓളം അധ്യാപകരും ഈ വിദ്യാലയത്തിലുണ്ട്. 1930-31 കാലഘട്ടത്തിൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിന്റെ പ്ലാറ്റിനം ജൂബിലി 2006-മാണ്ട് ബഹു. മുഖ്യമന്ത്രി വി.എസ്.അച്ചുതാനന്ദൻ ഉദ്ഘാടനം ചെയ്തു. ഒരു വർഷക്കാലം നീണ്ടുനിന്ന പരിപാടികളോടുകൂടി പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു. ഈ വിദ്യാലയത്തിലെ വിദ്യാർത്ഥിനികൾ എല്ലാ രംഗങ്ങളിലും കാലത്തും മികവു പുലർത്തി വന്നു. ശാസ്ത്രരംഗങ്ങളിലാവട്ടെ, കലാരംഗങ്ങളിലാവട്ടെ അതി നിവൃണരായ ഇവരുടെ സാന്നിധ്യം എടുത്തുപറയത്തക്കതാണ്.' പ്രശസ്ത ഗായിക പി.ലീല, ഡോ.ലതാവർമ, ശാന്താ ധനജ്ഞയൻ, ഡോ.ഗൗരി, ഡോ. സി.പി.ലീല തുടങ്ങി അനേകം പ്രഗത്ഭവരെ വാർത്തെടുത്ത പാരമ്പര്യം ഈ വിദ്യാലയത്തിനുണ്ട്. ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥിനികളും അവരുടെ മക്കളും പേരമക്കളും - അങ്ങനെ തലമുറകളായി പഠിച്ചുവരുന്നവരാണ് ഇവിടത്തെ വിദ്യാർത്ഥിനികളിൽ ഭൂരിഭാഗവും. അത്തരത്തിൽ ഒരു നീണ്ടചരിത്രം ഈ വിദ്യാലയത്തിന്റേതായുണ്ട്. ചരിത്രാന്വേഷണത്തിന്റെ ഭാഗമായി വിദ്യാലയത്തിനുവേണ്ടി ഏറെ പ്രവർത്തിച്ച ശ്രീമതി. സി.വൈ.കൊച്ചമ്മിണി, ശ്രീ കെ.വി. നരേന്ദ്രൻ എന്നീ പ്രഗത്ഭവരായ മുൻ പ്രധാനാധ്യാപകരുമായി അഭിമുഖം നടത്തി. സ്കൂളിന്റെ വിലപ്പെട്ട ചരിത്ര വസ്തുതകൾ അവർ ഞങ്ങൾക്ക് പകർന്നുതന്നു.കൂടുതൽ വായിക്കുക
-
കുറിപ്പ്1
-
കുറിപ്പ്2
ഭൗതികസൗകര്യങ്ങൾ
2.25 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 13 ക്ലാസ് മുറികളുമുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.രണ്ട് സ്കൂൾബസ്സ് ,അടൽ ടിംങ്കറിംങ് ലാബ്,ഹൈസ്കൂൾ ക്ലാസ്സ് റുമൂകൾ സ്മാർട്ട് ക്ലാസ്സ റൂമുകൾ ആണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ദിനാചരണങ്ങൾ
ലൈബ്രറികൾ - ക്ലാസ്സ് റൂം ലൈബ്രറി
- ജനറൽ ലൈബ്രറി
- SSA ലൈബ്രറി
മികവ് 2019
https://drive.google.com/open?id=19rE0dSnmkm6P6dEJfQ1ZEQNN3FmtyN5T
sslcക്ക് നൂറു ശതമാനം വിജയം കരസ്ഥമാക്കി
വിക്ടോറിയയുടെ അഭിമാനങ്ങൾ
1, സാന്ദ്ര സെൻ
സ്പോർട്സ് ഇനങ്ങളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച യുടെ അഭിമാനം തന്നെയാണ്.
നാഷണൽ ലെവൽ ഓപ്പൺ സ്റ്റേജ് യോഗ ചാമ്പ്യൻഷിപ്പ് 2019ന് ഗോൾഡ് മെഡൽ നേടി
കേരള സ്റ്റേറ്റ് സ്കൂൾ ഗെയിംസ് ചാമ്പ്യൻഷിപ്പ് അണ്ടർടേക്കർ ഇൻ ട്രിവാൻഡ്രം 2018 ഗോൾഡ് മെഡൽ ..നാഷണൽ സ്കൂൾ ഗെയിംസ് ആൻഡ് ടേക്ക് ഇൻ ഡൽഹി 2019 പങ്കെടുത്തു.
കേരള സ്റ്റേറ്റ് സ്കൂൾ ഗെയിംസ് ചാമ്പ്യൻഷിപ്കണ്ണൂർ 2019 ഗോൾഡ് മെഡൽ.
SCERT സംസ്ഥാനതലത്തിൽ നടത്തുന്ന ന നർച്ചറിംഗ് മാത്തമറ്റിക്കൽ ടാലൻറ് ഇൻ സ്കൂൾ (NuMATS) ഫൈനൽ തലത്തിൽ വിജയികളായവർ
1,2017_18 ജ്വാല .എസ്
2,2019_20 ജുമാന നസ്റിൻ .ബി
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സീരിയൽ
നമ്പർ |
പേര് | വർഷം |
1 | ശ്രീമതി .ഗൗരി പാർവതി | |
2 | ശ്രീമതി. പാറുക്കുട്ടിയമ്മ | |
3 | ശ്രീമതി ദേവകിയമ്മ | |
4 | ശ്രീമതി.കുഞ്ഞിക്കാവമ്മ | |
5 | 5 ശ്രീമതി.സരസ്വതിയമ്മ | |
6 | 6 ശ്രീമതി.മാധവിയമ്മ | |
7 | ശ്രീമതി.സി വൈ കല്യാണിക്കുട്ടി | 17.04.1972 - 30.05.1980 |
8 | ശ്രീമതി .സി.കൊച്ചമ്മിണി | 30.05.1980 – 31.05.1984 |
9 | ശ്രീമതി എ കെ ശാന്ത | 01 .06.1984 - 19.04.1986 |
10 | ശ്രീ ഇ ദേവദാസ് | 03 .07.1986 - 30 .07 .1986 |
11 | ശ്രീമതി കുസുമകുമാരിയമ്മ | 22 .08 .1986 - 12 .12 .1986 |
12 | ശ്രീ എ മാണിക്യനായകം | 15 .06 .1987 - 30 .09 .1988 |
13 | ശ്രീമതി പി പൊന്നമ്മ | 30 .09 .1988 - 01 .06 .1992 |
14 | ശ്രീമതി ആർ ജയ | 01 .06 .1992 - 24 .05 .1996 |
15 | കെ വി നരേന്ദ്രൻ | 24 .05 . 1996 - 12 .05 .1998 |
16 | എം ഇ അച്ചാമ്മ | 12 .05 .1998 - 30 .05 .2000 |
17 | പി രാജരാജേശ്വരി | 01 .06 .2000 - 27 .05 .2002 |
18 | ആർ ശശിധരൻ നായർ | 27. 05 .2002 - 01 .09 .2005 |
19 | വി ടി സാമു | 01 .09 .2005 - 31 .05 .2006 |
20 | മേജോ ബ്രൈററ് | 01 .06 .2006 - 10 .05 .2007 |
21 | സി ആർ വിജയനുണ്ണി | 01 .06 .2007 - 26 .05 .2008 |
22 | കെ കല്യാണിക്കുട്ടി | 04 .06 .2008 - 31 .03 .2009 |
23 | കെ കന്തസ്വാമി | 01 .07 .2009 -31 .03 .2011 |
24 | പി കൃഷ്ണൻ | 25 .05 .2011 - 07 .06 .2016 |
25 | വി കെ പ്രസന്ന | 08 .06 .2016 - 31 .05 .2018 |
26 | റജിന പി | 06 .06 .2018 |
പ്രശ്സ്തരായ പൂർവവിദ്യാർത്ഥികൾ
പ്രശസ്ത ഗായിക പി.ലീല, ഡോ.ലതാവർമ, ശാന്താ ധനജ്ഞയൻ, ഡോ.ഗൗരി, ഡോ. സി.പി.ലീല തുടങ്ങി അനേകം പ്രഗത്ഭവരെ വാർത്തെടുത്ത പാരമ്പര്യം ഈ വിദ്യാലയത്തിനുണ്ട്.
- ഭക്തിഗാനപ്രിയ.പി.ലീല
- ശ്രീമതി ശാന്താ ധനഞ്ജയൻ (പ്രശസ്ത നർത്തകി)
- ശ്രീമതി രാധാലക്ഷ്മി പത്മരാജൻ (പ്രശസ്ത തിരക്കഥാകൃത്ത്പത്മരാജൻറെ ഭാര്യ)
വഴികാട്ടി
{{#multimaps:10.700126653598781, 76.74064559681244|zoom=18}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും15കിലോമീറ്റർ കൊടുമ്പ്-വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 21 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 3 ചിറ്റൂർ അണിക്കോട് ജംഗ്ഷനിൽ നിന്നും കൊഴിഞ്ഞാമ്പാറ -നല്ലേപ്പിള്ളി റൂട്ടിൽ അമ്പത് മീറ്ററിൽ താഴെ നടന്നാൽ ഗവ: വിക്ടോറിയ ഗേൾസ് സ്‌കൂളിലെത്താം .
- മാർഗ്ഗം 4 തൃശ്ശൂരിൽ നിന്നും വരുന്നവർക്ക് ആലത്തൂർ-കൊടുവായു-പുതുനഗരം-തത്തമംഗലം വഴി ചിറ്റൂർ അണിക്കോടെത്താം .
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 21041
- 1930ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ