"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 495: വരി 495:
[[പ്രമാണം:26038 picnic 2.jpg|thumb|right|Picnic]]
[[പ്രമാണം:26038 picnic 2.jpg|thumb|right|Picnic]]
[[പ്രമാണം:26038 redcross.jpg|thumb|center|Red cross]]
[[പ്രമാണം:26038 redcross.jpg|thumb|center|Red cross]]
=='''2019-20 വർ‍ഷത്തെ പ്രവർത്തനങ്ങൾ'''==
നവോത്ഥാന കേരളത്തിന് പള്ളിക്കൂ‍ടങ്ങൾ  ആവശ്യമാണെന്ന് തിരിച്ചറിഞ്ഞ് കാതലായും മൂല്യവത്തായതുമായ വിദ്യാഭ്യാസം പകർന്നു നൽകിയ വി.കുര്യാക്കോസ് ഏലിയാസ് ചാവറ പിതാവിന് പ്രണാമമർപ്പിച്ചുകൊണ്ട് ദീർഘവീക്ഷണത്തേടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകി 1920-ൽ എറണാകുളം പട്ടണത്തിന്റെ ഹൃദയഭാഗത്ത് പരിശൂദ്ധ  കന്യാമറിയത്തിന്റെ നാമധേയത്തിൽ സ്ഥാപിതമായ ഈ വിദ്യാലയം വിജയ സോപാനങ്ങൾ ചവിട്ടികയറി ശതാബ്ദിയുടെ നിറവിൽ എത്തിനിൽക്കുകയാണ്.
*പ്രവേശനോൽസവം
ഹൃദ്യവും വിപുലവുമായ പ്രവേശനോത്സവം 2019 ജൂൺ 6 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച്  ബഹുമാന്യായ നഗരസഭാ കൗൺസിലർ ശ്രീമതി ഗ്രേസി ജേക്കബ്  ഉൽഘാടനം ചെയ്തു.[[പ്രമാണം:26038 pravesanolsavam.jpg|thumb|പ്രവേശനോൽസവം]]  മാനേജറായ സി. ലിയ സന്ദേശം നൽകി. സ്കൂളിൻെ്റ ആദർശംങ്ങളും നിയമങ്ങളും മാതാപിതാക്കളെയും കുട്ടികളെയും ബോധ്യമാക്കികൊണ്ട് ഹെഡ്മിസ്ട്രസ്സ് സി. ശാലീന സംസാരിച്ചു. എസ്. എസ്. എൽ. എസി. പരീക്ഷയിൽ ഫുൾ A+,9 A+ കിട്ടിയവരെ അനുമോദിച്ചു.നവാഗതരായ കുട്ടികൾക്ക് പഠനോപകരണങ്ങളും മധുരവും നൽകി സ്വീകരിച്ചു. ജൈവ ഉല്പനങ്ങളുടെ ഉപയോഗത്തിലൂടെ  പരിസ്ഥിതി സംരക്ഷകരായ പുതുതലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികൾക്ക് പ്രകൃതി സൗഹൃദ പഠനോപരണങ്ങളായ മഷിപ്പേനയും ബുക്കുകളും വിതരണം ചെയ്തു. അധ്യാപിക ശ്രീമതി സംജ്ഞ ജോസഫ് യോഗത്തിൽ കൃതജ്‍ഞത അർപ്പിച്ചു.
ഒരു ശതാബ്ദിക്കാലം ഞങ്ങളെ കൈപിടിച്ചു നടത്തിയ പൂർവികർ പകർന്നു തന്ന പൈത്രകത്തിനും പുണ്യത്തിനും നന്ദി പറഞ്ഞുകൊണ്ടും, സർവാചരാചരങ്ങളെയും പരിപാലിക്കുന്ന ഈശ്വര ചൈത്യനത്തിനു മുൻപിൽ ശിരസ്സു നമിച്ചുകൊണ്ടും ഞങ്ങൾക്ക് കാവലായ പരിശുദ്ധഅമ്മയുടെ മാധ്യസ്ഥം യാചിച്ച് കൊണ്ടും ഫാ. ഡേവിസ് മാടവനയുടെ കാർമികത്വത്തിൽ ദിവ്യ ബലിയർപ്പിച്ചു പുതിയ സ്കൂൾ വർഷത്തുനു തുടക്കം കുറിച്ചു.
*പരിസ്ഥിതിദിനം
ഔഷധച്ചെടികൾ നട്ടുകൊണ്ടായിരുന്നു ഈവർഷത്തെ പരിസ്ഥിനം ആഘോഷിച്ചത്.[[പ്രമാണം:26038 environment 19.jpg|thumb|പരിസ്ഥിതിദിനാഘോഷം]]സെൻ്റ ജോസഫ് ബി. എഡ്. കോളേജ നാച്വറൽ സയൻസ് അധ്യപിക ശ്രീമതി ഡിനി കുട്ടികൾക്ക് വൃക്ഷതൈകൾ വിതരണം ചെയ്യുകയും പ്രകൃതിസംരക്ഷണത്തിൻെ ആവശ്യകതയെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ മത്സരവും ക്യുസ് മത്സരവുംവടത്തി സമ്മാനങ്ങൾ നൽകി. 60 പച്ചക്കറികിറ്റുകൾ വാങ്ങി പച്ചക്കറിതൈകളും വിത്തുകളും നട്ടു.
ലിറ്റിൽ കൈറ്റ്സ് ഏകദിനക്യാംപ്
ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് ഉൽഘാടനക്യാംപ് ജൂൺ 14 ന് മാസ്റ്റർ ട്രെയ്‌നർ റസീന ടീച്ചറുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു. [[പ്രമാണം:26038 lk 2019.jpg|thumb|ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാംപ്]]
*വായനാവാരം
ജൂൺ 19 മുതൽ ഒരാഴ്ചത്തേക്ക് വായനാവാരം ആചരിച്ചു. കുട്ടികൾ വിവിധ മതഗ്രന്ഥങ്ങളിൽ നിന്നുള്ള ഭാഗങ്ങളും വിവിധഭാഷകളിലെ ഗ്രന്ഥഭാഗങ്ങളും ഉൾപ്പെടുത്തി അസ്സംബ്ളിയിൽ വായനാവാരം ആഘോഷിച്ചു.ജുൺ 25 വരെ ഒരോ ദിവസവും സ്കൂൾ അസംബ്ലിയിൽ ഇംഗ്ലീഷ്, മലയാളം, ഹിന്ദി, സംസ്കൃതം, എന്നിങ്ങവനെ വിവിധ ഭാഷകളിൽ കഥ, കവിത, ലേഖനങ്ങൽ, മഹത് വചനങ്ങൾ, ദിവ്യ ഗ്രന്ഥപാരായണം എന്നിവ സംഘടിപ്പിക്കുകയുണ്ടായി. വായനാവാരവുമായ ബന്ധപ്പെടുത്തി ക്വിസ്, വായനാമത്സരം, പോസ്റ്റർ മത്സരം എന്നിവ നടത്തി.
*പഠനപ്രവർത്തനങ്ങൾ 
സമഗ്ര വ്യക്മത്വ വികസനം ലക്ഷ്യമാക്കി സാഹിത്യ സമാജം വി‍‍ദ്യാരംഗം കലാ സാഹിത്യ, കെ. സി. എസ്. എൽ , കാത്തലിക് ഗിൽഡ് , ഡി. സി. എസ്. എൽ, സ്പോർട്ട്സ്- ആർട്ട്സ്,വർക്ക് എക്സ്പീരിയൻസ്, പരിസ്ഥിതി ക്ലബുകൾ എന്നിവ ഊർജ്ജസ്വലമായി പ്രവർത്തിച്ചു വരുന്നു.
*ക്ളബ് രൂപീകരണം
വിദ്യാരംഗം, പ്രവർത്തിപരിചയക്ളബ്,ശാസ്ത്രക്ളബ്,ഗണിതക്ളബ് തുടങ്ങി വിവിധ ക്ളബുകളിൽ ജൂൺ 26ന് പുതിയ അംഗങ്ങളെ ചേർത്തു
*യോഗാദിനം
ജൂൺ 21 ന് കായികാധ്യാപകരുടെ നേതൃത്വത്തിൽ യോഗാദിനം നടത്തപ്പെട്ടു.പൂർവ വിദ്യാർത്ഥിനി മെറിൻ കുരുവിള കുുട്ടികൾക്ക് യോഗാഭ്യാസങ്ങൾ നൽകി.ദിവസേന യോഗാഭ്യാസം നടത്തേണ്ടത്തിൻ്റ ആവശ്യകകതെയെക്കുറിച്ച് ക്ലാസ് എടുത്തു.
*ബഷീർ ദിനം
ജൂലൈ 5-ാം തിയതി ബഷീർദിനത്തോടനുബന്ധിച്ച് ബഷീർ അനുസ്മരണം നടത്തുകയും ബഷീറിനെ ക്കുറിച്ച് ലേഖനം അസംബ്ലിയിൽ അവതരിപ്പിക്കുകയും ബഷീർ കൃതികളുടെ അവതരണം നടത്തുകയും ചെയ്തു.
*അധ്യാപക രക്ഷകർത്തൃ യോഗം*
സ്ക്കൂളിന്റെ സമഗ്രവും സമ്പൂർണ്ണവുമായ വളർച്ചയ്ക്കു വേണ്ടി അക്ഷീണം പ്രയത്നിക്കുന്ന അധ്യാപക രക്ഷ്കർത്തൃ സംഘടനയുടെ പ്രഥമ യോഗം ജൂലൈ      തീയതി  കൂടുകയും മാതാപിതാക്കളെ ക്ലാസ് അടിസ്ഥാനത്തിൽ വിളിച്ചുകൂട്ടി ക്ലാസ് പി. ടി. എ. നടത്തുകയും ഓരോ ക്ലാസിൽ നിന്ന് മാതാപിതാക്കളെയും തെരെഞ്ഞടുക്കുകയും ഉച്ചയ്ക്ക് ഒരു മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ ഒരുമിച്ച് കൂടൂകയും ചെയ്തു. ബഹു. പി. ടി. എ. പ്രസിഡൻ്റ അഡ്വ. ജോർജ്ജ് സക്കറിയായുടെ നേതൃത്വത്തിൽ പി. ടി. എ. ജെനറൽ ബോഡി കൂടിഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു.റവ.ഫാ. ഡോ. ജോർജ്ജ് മുളവരിയ്ക്കൽ പുതുതലമുറയെ മൂല്യബോധമുള്ളവരായി എങ്ങനെ വളർത്താം എന്ന വിഷയത്തെക്കുറിച്ച്  മാതാപിതാക്കൾക്ക് ക്ലാസെടുത്തു.എസ്. എസ്. എൽ. എസി. പരീക്ഷയിൽ ഫുൾ A+ ഉം A ഗ്രേഡും നേടിയ വിദ്യാർത്ഥിനികളെ യോഗത്തിൽ ട്രോഫികൾ നൽകി ആദരിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തോടനുബ‍ന്ധിച്ച് എല്ലാ മാസവും ക്ലാസ് പി. ടി. എ. സംഘടിപ്പിക്കുകയും കുട്ടികളുടെ പഠന നിലവാരം അധ്യാപകരും രക്ഷാകർത്താക്കളും വിലയിരുത്തുകയും ചെയ്യുന്നു. 
*പി. ടി. എ. എക്സിക്യൂട്ടീവ് മീറ്റിംഗ് 
ജൂലൈ 29-ാം പി. ടി. എ. എക്സിക്യൂട്ടീവ് കൂടി. ഈ വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. കഴി‍ഞ്ഞ  വർഷത്തെ പി. ടി. എ. പ്രസിഡൻ്റ അഡ്വ. ജോർജ്ജ് സക്കറിയായെ തന്നെ പി. ടി. എ. പ്രസിഡണ്ടായി തിരഞ്ഞെടുത്തു.വൈസ് പ്രസിഡണ്ടായി  ശ്രീ. കെ. സന്തോഷിനെയും 11 എക്സിക്യൂട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുത്തു.
*സാഹിത്യസമാജം ഉൽഘാടനം
അക്കാദമിക വർഷത്തെ സാഹിത്യസമാജം പ്രവർത്തനങ്ങളുടെ ഉൽഘാടനം ഓഗസ്റ്റ് 1 വ്യാഴാഴ്ച പ്രശസ്ത സിനിമ സംവിധായകനും മിമിക്രികലാകാരനുമായ ശ്രീ വിപിൻ ജോർജ് നിർവ്വഹിച്ചു.തൃപ്പൂണിത്തൂറ ഫറോന അസ്സി. വികാരി. ഫാ. ക്രിസ്റ്റി മഠത്തിൽ അധ്യക്ഷത വഹിച്ചു. സാഹിത്യസമാജം, കെ. സി. എസ്. എൽ., ഡി. സി. എൽ., എന്നിവയുടെ സജീവ പ്രവർത്തനങ്ങളിലൂടെ കുട്ടികളിൽ അന്തർലീനമായ സർഗ്ഗവാസനകൾ ഉണർത്തി പ്രോത്സാഹിക്കണമെന്നും ഉദ് ബോധിപ്പിച്ചു. കുട്ടികളുടെ മനോഹരമായ കലാവിരുന്നും കാഴ്ച്ചവെച്ചു.
*യുവജനോൽസവം
ഈ വർഷത്തെ സ്കൂൾ യുവജനോൽസവം ഓഗസ്റ്റ് 8, 16 തീയതികളിലായി വിവിധ കലാമൽസരങ്ങളോടെ നടത്തപ്പെട്ടു.ക്ലാസ്സ് അടിസ്ഥാനത്തിൽ സ്ക്കൂളിലെ എല്ലാ കുട്ടികളും മത്സരത്തിൽ പങ്കെടുത്തു.എല്ലാ ഇനങ്ങളിലും മത്സരം നടത്തി ഏറ്റവും കൂടുതൽ പോയിന്റ് ഉള്ള ക്ലാസ്സിന് സമ്മാനം നൽകി.േ
*സ്കൂൾ ബാൻ്ഡ്
21 കുട്ടികൾ അംഗങ്ങളായ സ്കൂൾ ബാൻ്ഡ് ഈ വിദ്യാലയത്തിന് ഒരു മുതൽക്കുട്ടാണ്. വളരെ അച്ചടക്കത്തോടെയെും ഭംഗിയോടെയും സ്കൂൾ ബാൻ്ഡ് തങ്ങളുടെ പ്രകടനം നടത്തി വരുന്നു. സ്വാതന്ത്യ ദിനം, റിപ്പബ്ലിക്ക് ദിനം, ശിശു ദിനം എന്നീ പ്രധാന ദിവസങ്ങളിൽ നടത്തിവരുന്ന പരേഡിൽ സ്കൂൾ ബാൻഡ് മികച്ച പ്രകടനം കാഴ്ചവെയ്ക്കാറുണ്ട്.
460

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/652704" എന്ന താളിൽനിന്ന് ശേഖരിച്ചത്