"രാജാസ് എച്ച് എസ് എസ് ചിറക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 99: | വരി 99: | ||
*'''ജൂൺ 5- പരിസ്ഥിതിദിനം''' | *'''ജൂൺ 5- പരിസ്ഥിതിദിനം''' | ||
[[പ്രമാണം:13021.png]] | [[പ്രമാണം:13021-paristhithi.png]] | ||
[[പ്രമാണം:13021.png]] | [[പ്രമാണം:13021-paristhithi1.png]] | ||
ചിറക്കൽ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹകരണത്തോടെയാണ് ഇത്തവണത്തെ പരിസ്ഥിതിദിനാഘോഷം സംഘടിപ്പിച്ചത്. അതിനോടനുബന്ധിച്ചു സ്കൂൾ കുട്ടികൾക്ക് വിത്തുകളും വൃക്ഷതൈകളും വിതരണം ചെയ്തു. സ്കൂൾ പരിസരത്തു കുടുംബശ്രീ പ്രവർത്തകർ വൃക്ഷതൈകൾ നട്ടു. പരിസ്ഥിതിദിന ക്വിസ് മത്സരവും സംഘടിപ്പിച്ചു. | ചിറക്കൽ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹകരണത്തോടെയാണ് ഇത്തവണത്തെ പരിസ്ഥിതിദിനാഘോഷം സംഘടിപ്പിച്ചത്. അതിനോടനുബന്ധിച്ചു സ്കൂൾ കുട്ടികൾക്ക് വിത്തുകളും വൃക്ഷതൈകളും വിതരണം ചെയ്തു. സ്കൂൾ പരിസരത്തു കുടുംബശ്രീ പ്രവർത്തകർ വൃക്ഷതൈകൾ നട്ടു. പരിസ്ഥിതിദിന ക്വിസ് മത്സരവും സംഘടിപ്പിച്ചു. | ||
| വരി 119: | വരി 119: | ||
*'''ജൂൺ 21 - യോഗാദിനം''' | *'''ജൂൺ 21 - യോഗാദിനം''' | ||
[[പ്രമാണം:13021-yogaday.png]] | [[പ്രമാണം:13021-yogaday.png]] | ||
[[പ്രമാണം:13021-yogaday1.png]] | [[പ്രമാണം:13021-yogaday1.png]] | ||
| വരി 152: | വരി 153: | ||
*'''ജൂലൈ 21-ചാന്ദ്രദിനം''' | *'''ജൂലൈ 21-ചാന്ദ്രദിനം''' | ||
[[പ്രമാണം:13021-moonday1.png]] | [[പ്രമാണം:13021-moonday1.png]] | ||
[[പ്രമാണം:13021-moonday.png]] | [[പ്രമാണം:13021-moonday.png]] | ||
21:39, 9 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
| രാജാസ് എച്ച് എസ് എസ് ചിറക്കൽ | |
|---|---|
| വിലാസം | |
കണ്ണൂർ 670011 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 01 - 06 - 1916 |
| വിവരങ്ങൾ | |
| ഫോൺ | 04972779472 |
| ഇമെയിൽ | rajashschirakkal@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13021 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ഡോ. എ എസ് പ്രശാന്തകൃഷ്ണൻ |
| പ്രധാന അദ്ധ്യാപകൻ | എ.രാധ |
| അവസാനം തിരുത്തിയത് | |
| 09-09-2018 | Suna-pv |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1916ൽ മദ്രാസ് സർക്കാരിന്റെ അനുമതിയോടെ ചിറയ്ക്കൽ രാജാവായിരുന്ന ആയില്യം തിരുന്നാളാണ് എയ്ത്ത് ഫോറം പള്ളിക്കൂടം ആരംഭിച്ചത്. 1916ൽ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. രാജകുടുംബാംഗങ്ങൾക്കൊപ്പം സാധാരണക്കാർക്കും വിവേചനമില്ലാതെ പ്രവേശനം ലഭിച്ചതായി വിദ്യാലയ രേഖകൾ പറയുന്നു. പഠനത്തിനൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും കൈത്തൊഴിലിനും തുല്യപ്രാധാന്യം നൽകിയിരുന്നു. വേലയിൽ വിളയുന്ന വിദ്യാഭ്യാസമെന്ന ഗാന്ധിജിയുടെ ആശയസാക്ഷാത്കാരത്തിനായി ടൈപ്പ് റൈറ്റിങ് പരിശീലനവും നെയ്ത്തും പാചകകലയുമൊക്കെ പാഠ്യപദ്ധതിയിൽ ഇടം നേടി. പ്രതിഭാശാലികളായ അധ്യാപക നിരയായിരുന്നു രാജാസിന്റെ ജീവവായു. രണ്ടാൾ വട്ടം പിടിച്ചാലും പിടിതരാത്തൊരു ഞാവൽ മരമുണ്ട് രാജാസിന്റെ മുറ്റത്ത്. രാജാസ് പിറക്കുന്നതിനും ഒരു നൂറ്റാണ്ടുമുമ്പെങ്കിലും ഈ മരം ഇവിടെ ഉണ്ടായിരിക്കണം. രാജാസിന്റെ പൈതൃക മുഖമാണ് ഈ ഞാവൽ. കാറ്റിൽ പൊഴിയുന്ന ഞാവൽ പഴങ്ങൾക്കായി ബഹളം വച്ച ബാല്യമാണ് അനേകായിരം പേർക്ക് രാജാസ് ഹൈസ്കൂൾ. രാജാസിന്റെ പഴമയും പൈതൃകവും അനുഭവിച്ചറിയേണ്ട കാഴ്ചയാണ്.1997വരെ ഷിഫ്റ്റ് നിലനിന്നിരുന്ന സ്കൂളിൽ ആറുവർഷം മുമ്പാണ് ഹയർസെക്കൻഡറി ബാച്ച് ആരംഭിച്ചത്. രാജവംശത്തിന്റെ കീഴിലായിരുന്ന സ്കൂൾ രണ്ടു വർഷങ്ങൾക്കു മുൻപാണ് ചിറക്കൽ സർവീസ് സഹകരണ ബാങ്ക് ഭരണസമിതി ഏറ്റെടുത്തത്. നൂറു വർഷം പിന്നിടുമ്പോൾ രാജവംശത്തിൽനിന്ന് ജനകീയ സമിതിയുടെ കൈകളിലെത്തി നിൽക്കുന്നു രാജാസിന്റെ പിന്തുടർച്ച. ജനകീയ കൂട്ടായ്മയിലൂടെ സ്കൂളിന്റെ പൈതൃകമായ സവിശേഷതകൾ സംരക്ഷിച്ച് വികസനപ്രവർത്തനങ്ങൾ ഏറ്റെടുക്കാനുള്ള ഒരുക്കത്തിലാണ്.
ഭൗതികസൗകര്യങ്ങൾ
എട്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും ഒരു കെട്ടിടത്തിലായി 10ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.വളരെ വിശാലമായ ലൈബ്രറിയും സയൻസ് ലാബും കമ്പ്യുട്ടർ ലാബും രാജാസ് ഹൈസ്കൂളിന്റെ പ്രത്യേകതയാണ്. കുട്ടികൾക്ക് അധികവായനയ്ക്കു വേണ്ടി വായനാമുറിയും പഠന സഹായത്തിനുതകുന്ന രീതിയിൽ ഓഡിയോ വിഷ്വൽ മുറിയും ഒരുക്കിയിട്ടുണ്ട്. ഹൈസ്കൂളിനും കമ്പ്യൂട്ടർ ലാബുണ്ട്. ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഇന്ന് സമൂഹത്തിൽ പ്രഗത്ഭരും പ്രശസ്തരുമായ അനേകം വ്യക്തികളുടെയും സാന്നിധ്യം അനുഭവിച്ചതിലുടെ ധന്യമായ ഈ സ്കൂളിന് മഹത്തായ വലിയൊരു പാരമ്പര്യം തന്നെ അവകാശപ്പെടാനുണ്ട്. ചരിത്ര പ്രസിദ്ധമായ ഈ സ്കൂൾഇപ്പോൾ രാജവംസത്തിൽ നിന്നും കൈമാറി ചിറക്കൽ കോ-ഓപ്പറെറ്റിവ് ബന്ക്ന്റെ കൈവശമാണ്. സ്കൂൾ മാനേജർ ബാങ്ക് പ്രസിഡണ്ട് ശ്രീ.കൊല്ലെൻ മോഹനൻ അവർകൾ ആണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
പാഠ്യേതര പ്രവ൪ത്തനങ്ങളിൽ സ്കൂൾ മു൯പന്തിയിലാണ്. പ്രൈമറി-ഹൈസ്കൂൾ-വിഭാഗങ്ങളിലായി നിരവധി ക്ലബ്ബുകൾ പ്രവ൪ത്തിച്ചു വരുന്നുണ്ട്. വിദ്യാരംഗം കലാസാഹിത്യവേദി, ഗണിതശാസ്ത്ര ക്ലബ്ബ്, സയ൯സ് ക്ലബ്ബ്, സാമൂഹ്യശാസ്ത്ര ക്ലബ്ബ്, ,ചരിത്രം മ്യസിയം, ഇംഗ്ലീഷ് ക്ലബ്ബ്, വ൪ക്ക് എക്സ്പീരിയ൯സ് ക്ലബ്ബ്, , ഇന്ററാക്ട് ക്ലബ്ബ്, , ടൂറിസം ക്ലബ്ബ് എന്നിവയാണ് പ്രവ൪ത്തന രംഗത്തുള്ള ക്ലബ്ബുകൾ. വിദ്യാരംഗം സ്കൂൾ ഹാളിൽ കുട്ടികളുടെ ആ൪ട്ട് ഗാലറി ഒരുക്കിയിട്ടുണ്ട് സാമൂഹ്യശാസ്ത്ര ക്ലബ്ബ്, സയ൯സ് കോ൪ണ൪ ഒരുക്കിയിട്ടുണ്ട്. ജില്ലാ-സംസ്ഥാന സ്കൂൾ കലോത്സവം, ശാസ്ത്രമേള, കായികമേള എന്നിവയിൽ സ്കൂൾ വ൯ നേട്ടങ്ങൾ കരസ്ഥമാക്കാറുണ്ട്.
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി
- ചരിത്ര മ്യസിയം,
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്‌മെന്റ്
മുൻ സാരഥികൾ
ശ്രീ എ.ആർ.രാജരാജവർമ്മ
ശ്രീ രാമവർമ്മ,
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
ശ്രീ. പി.വി.നാരായണൻ നായർ
ശ്രീ. കെ.രൈരു നായർ
ശ്രീ. കെ. ആർ.രാജരാജവർമ്മ
ശ്രീ. സി.കെ.രാമവർമ്മരാജ
ശ്രീ. പി.ഭവാനി
ശ്രീ. ചന്ദ്രശെഖരൻനമ്പ്യാർ
ശ്രീ. കെ,കെ.ഉദയവർമ്മ
ശ്രീ. പി.സുകുമാരി|
ശ്രീ. ടി.പി.മോഹനൻ
ശ്രീ. പി.പി.കമലാക്ഷി
ശ്രീ കെ.ലക്ഷ്മി|
ശ്രീ സി.സി.രാധാകൃഷ്ണൻ
ശ്രീ പി.സി.ശശീന്ദ്രൻ
.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- സുകുമാർ അഴീക്കോട്
- ശ്രീ സി.പി.ക്യഷ്ണൻ.നായർ, (ലീല ഗ്രൂപ്പ്)
- ശ്രീ.എ പി പി നമ്പൂതിരി(കവി)
- ശ്രീ.ചിറക്കൽ.ടി.ബാലക്യഷ്ണൻ.നായർ(സാഹിത്യം)
- ശ്രീപി.പി.ലക്ഷ്മണൻ (ഫിഫ)
- ശ്രീകെ.വി.കുഞ്ഞമ്പു(മുൻ മന്ത്രി)
- ശ്രീ.ടീ.പദ്മനാഭൻ(ചെറുകഥാകൃത്ത്)
- ശ്രീ.ആർ.ഉണ്ണി മാധവൻ (നോവലിസ്റ്റ്)
2018-19 അക്കാദമികവർഷ പ്രവർത്തനങ്ങൾ
- ജൂൺ 1- പ്രവേശനോത്സവം
2018-19 അധ്യയനവർഷത്തെ സ്കൂൾ പ്രവേശനോത്സവത്തിന്റെ ഉദഘാടനം സ്കൂൾ പ്രിൻസിപ്പൽ ഡോ. എ എസ് പ്രശാന്തകൃഷ്ണൻ മാസ്റ്റർ നിർവ്വഹിച്ചു. നവാഗതർക്കുള്ള പഠനോപകരണ കിറ്റ് വിതരണവും മധുരവിതരണവും നടത്തി. എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ മൊമെന്റോ നൽകി അനുമോദിച്ചു.പി ടി എ പ്രസിഡണ്ട് ശ്രീ. തോടെൻ മോഹനൻ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി എ രാധ ടീച്ചർ സ്വാഗതഭാഷണം നടത്തി. രാജീവൻ മാസ്റ്റർ നന്ദി രേഖപ്പെടുത്തി.
- ജൂൺ 5- പരിസ്ഥിതിദിനം
ചിറക്കൽ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹകരണത്തോടെയാണ് ഇത്തവണത്തെ പരിസ്ഥിതിദിനാഘോഷം സംഘടിപ്പിച്ചത്. അതിനോടനുബന്ധിച്ചു സ്കൂൾ കുട്ടികൾക്ക് വിത്തുകളും വൃക്ഷതൈകളും വിതരണം ചെയ്തു. സ്കൂൾ പരിസരത്തു കുടുംബശ്രീ പ്രവർത്തകർ വൃക്ഷതൈകൾ നട്ടു. പരിസ്ഥിതിദിന ക്വിസ് മത്സരവും സംഘടിപ്പിച്ചു.
- ജൂൺ 14 - ലോകരക്തദാന ദിനം
രക്തദാനത്തിന്ടെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുന്നതിനു ഡോക്യുമെന്ററി പ്രദർശനം സംഘടിപ്പിച്ചു. ക്ലാസ് അടിസ്ഥാനത്തിൽ പോസ്റ്റർ രചനാ മത്സരം നടത്തി പോസ്റ്ററുകൾ പ്രദർശിപ്പിച്ചു.
- ജൂൺ 19- വായനാദിനം
പ്രമാണം:13021-vayanadinam.png പ്രമാണം:13021-vayanadinam1.png
വായനാപക്ഷാചരണോത്തോടനുബന്ധിച്ചു വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പുസ്തകാസ്വാദനകുറിപ്പ് തയ്യാറാക്കൽ, വായനാമത്സരം, ക്വിസ് മത്സരം, പുസ്തകങ്ങൾ പരിചയപ്പെടുത്തൽ എന്നിവ സംഘടിപ്പിച്ചു. വിവിധ ഭാഷകളിലെ പുസ്തകങ്ങൾ കുട്ടികൾ വായിച്ച് ആസ്വാദനക്കുറിപ്പു തയ്യാറാക്കി അസംബ്ലിയിൽ അവതരിപ്പിച്ചു. മികച്ച അവതരണത്തിന് സമ്മാനങ്ങൾ നൽകി.
- ജൂൺ 21 - യോഗാദിനം
സ്കൂൾ എൻ സി സി യുടെ നേതൃത്വത്തിൽ കുട്ടികൾക്ക് വേണ്ടി യോഗ പരിശീനന ക്ലാസ് സംഘടിപ്പിച്ചു. രാവിലെ 8 മണിക്ക് പരിശീലന ക്ലാസ് ആരംഭിച്ചു. കുട്ടികൾക്ക് എളുപ്പത്തിൽ ചെയ്യാവുന്നതും ഏകാഗ്രത വർധിപ്പിക്കാൻ സഹായിക്കുന്നതുമായ യോഗമുറകൾ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. പരിശീലനം 10 മണിവരെ നീണ്ടു നിന്നു.
- ജൂൺ 26- ലഹരിവിരുദ്ധ ദിനം
ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ചു എക്സ്‌സൈസ്വകുപ്പിലെ ഉദ്യോഗസ്ഥനായ ശ്രീ. ഷാജി കുട്ടികൾക്ക് വേണ്ടി ബോധവൽക്കരണ ക്ലാസ് എടുത്തു. ലഹരിവിരുദ്ധ സന്ദേശം നൽകുന്ന തരത്തിലുള്ള പോസ്റ്റർ നിർമ്മിച്ച് പ്രദർശിപ്പിച്ചു.
- ഹലോ ഇംഗ്ലീഷ് പ്രോഗ്രാം
പ്രമാണം:13021.png പ്രമാണം:13021.png
ഹലോ ഇംഗ്ലീഷ് പ്രവർത്തനം വിജയകരമായി സംഘടിപ്പിക്കാൻ സാധിച്ചു. ഇതിന്റെ ഭാഗമായി വച്ചു ചേർത്ത രക്ഷിതാക്കളുടെ യോഗത്തിൽ രക്ഷിതാക്കൾ സജീവമായി പങ്കെടുത്തു. ബി പി ഓ ശിവദാസൻ മാസ്റ്റർ രക്ഷിതാക്കൾക്ക് കാര്യങ്ങൾ വിശദീകരിച്ചു കൊടുത്തു.
- ജൂലൈ 5- ബഷീർ ചരമദിനം
പ്രമാണം:13021.png പ്രമാണം:13021.png
വിദ്യാരംഗം കലാസാഹിത്യ വേദി ബഷീർ ചിത്രരചനാമത്സരം സംഘടിപ്പിച്ചു. ബഷീർകൃതികളുടെ ആസ്വാദനക്കുറിപ്പു തയ്യാറാക്കൽ മത്സരവും സംഘടിപ്പിച്ചു.
- ജൂലൈ 11- ലോകജനസംഖ്യദിനം
ജനസംഖ്യ ദിനത്തോടനുബന്ധിച്ചു പ്രബന്ധരചനാ മത്സരം.കൊളാഷ് നിർമ്മാണ മത്സരം ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു.
- ജൂലൈ 21-ചാന്ദ്രദിനം
ചന്ദ്രദിനവുമായി ബന്ധപ്പെട്ട ചിത്രപ്രദർശനം, വീഡിയോ പ്രദർശനം, ചാന്ദ്രദിനക്വിസ് എന്നിവ സംഘടിപ്പിച്ചു. എല്ലാ ക്ലാസ്സുകളെയും പ്രതിനിധീകരിച്ചു കുട്ടികൾ മത്സരങ്ങളിൽ പങ്കെടുത്തു.
- ക്ലബ്ബ്കളുടെ ഉദ്‌ഘാടനം
2018 - 2019 അധ്യയനവർഷത്തെ വിവിധ ക്ലബ്ബ്കളുടെ പ്രവർത്തനങ്ങളുടെ ഔപചാരിക ഉദ്‌ഘാടനം ജൂലൈ 24 നു ബാലസാഹിത്യകാരനായ ശ്രീ. എം വി ജനാർദ്ദനൻ മാസ്റ്റർ നിർവ്വഹിച്ചു. നാടൻ പാട്ടുകളിലൂടെയും കഥകളിലൂടെയും കവിതകളിലൂടെയും അദ്ദേഹം കുട്ടികളുടെ മനസ്സ് കവർന്നു.
- ആഗസ്ത് 6 & 9- ഹിരോഷിമ- നാഗസാക്കി ദിനാചരണം
പ്രമാണം:13021.png പ്രമാണം:13021.png
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. യുദ്ധ വിരുദ്ധ സന്ദേശം അസ്സെംബ്ലിയിൽ വായിച്ചു. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ശേഖരിച്ച് പ്രദർശിപ്പിച്ചു. കുട്ടികൾ ക്ലാസ്സ്‌തലത്തിൽ സഡാക്കോ നിർമ്മിച്ച സ്കൂൾ വരാന്ത അലങ്കരിച്ചു.
- ആഗസ്ത് 15- സ്വാതന്ത്ര്യദിനം
പ്രമാണം:13021.png പ്രമാണം:13021.png
സ്കൂൾ പ്രിൻസിപ്പൽ ഡോ. എ എസ് പ്രശാന്തകൃഷ്ണൻ മാസ്റ്റർ സ്കൂൾ അങ്കണത്തിൽ ദേശീയ പതാക ഉയർത്തിയ ശേഷം കുട്ടികളെ അഭിസംബോധന ചെയ്തു. എച്ച് എം രാധ ടീച്ചർ ഏവർക്കും സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. കുട്ടികൾ വിവിധ ഭാഷകളിൽ സ്വാതന്ത്ര്യദിന പ്രഭാഷണം നടത്തി. ശേഷം ദേശഭക്തിഗാനം ആലപിച്ചു. സോഷ്യൽസയൻസ് ക്ലബ് സംഘടിപ്പിച്ച വിവിധ പരിപാടികളിലെ വിജയികൾക്കുള്ള സമ്മാനദാനം പ്രിൻസിപ്പൽ നിർവ്വഹിച്ചു. റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് പായസവിതരണം നടത്തി.
- സെപ്റ്റംബർ 5- അധ്യാപകദിനം
പ്രമാണം:13021.png പ്രമാണം:13021.png
അധ്യാപകദിനത്തോടനുബന്ധിച്ചു കുട്ടികൾ രാവിലെ അധ്യാപകരെ പൂക്കൾ നൽകി സ്വീകരിച്ചു. അസ്സംബ്ലിയിൽ ദിനാചരണവുമായി ബന്ധപ്പെട്ട കുറിപ്പ് വായിച്ചു. കുട്ടികൾ അധ്യാപകരായി എല്ലാ ക്‌ളാസ്സുകളിലും ക്ലാസ് എടുത്തു. അധ്യാപകർ കുട്ടികളുടെ ക്ലാസ്സിൽ ഇരുന്നു. അധ്യാപകരായി ക്ലാസ് കൈകാര്യം ചെയ്ത എല്ലാ വിദ്യാർത്ഥികളെയും എച്ച് എം രാധ ടീച്ചർ അഭിനന്ദിച്ചു.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
* N.H. 17 ൽ കണ്ണൂ൪-തളിപ്പറമ്പ് റൂട്ടിൽ പള്ളിക്കുളളത്തി ൽ 2കിലോ മീറ്റ൪ അകലെ പടിഞാറ് സ്ഥിതി ചെയ്യുന്നു.* * കണ്ണൂ൪ നഗരത്തിൽ നിന്നും 5 കിലോ മീറ്റ൪ അകലെ വടക്ക് ദേശീയപാതയിൽ സ്ഥിതി ചെയ്യുന്നു. കണ്ണൂരു നിന്നും പള്ളിക്കുളം - അഴീക്കോടു റൂട്ടിലുള്ള ബസ്സിൽ കയറിയാൽ രാജാസ് സ്കൂളിനു മുന്നിൽ ഇറങ്ങാം.
{{#multimaps: 11.911865, 75.35677 | width=600px | zoom=15 }}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 13021
- 1916ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ














