"സാന്താക്രൂസ് എച്ച്.എസ്.എസ്. ഫോർട്ടുകൊച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(heading) |
||
| വരി 1: | വരി 1: | ||
'''പരിസ്ഥിതി ദിനാചരണം''' | == '''പരിസ്ഥിതി ദിനാചരണം''' == | ||
സാന്ത ക്രൂസ് എച്ച് എസ് എസ് ഫോർട്ട് കൊച്ചി – UP, H.S വിഭാഗത്തിന്റെ നേതൃത്വത്തിൽ 2025-26 അധ്യയന വർഷത്തിനായി ECO Club-ന്റെ പിന്തുണയോടെ പരിസ്ഥിതി ദിനം ആഘോഷിച്ചു | സാന്ത ക്രൂസ് എച്ച് എസ് എസ് ഫോർട്ട് കൊച്ചി – UP, H.S വിഭാഗത്തിന്റെ നേതൃത്വത്തിൽ 2025-26 അധ്യയന വർഷത്തിനായി ECO Club-ന്റെ പിന്തുണയോടെ പരിസ്ഥിതി ദിനം ആഘോഷിച്ചു | ||
00:45, 7 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
പരിസ്ഥിതി ദിനാചരണം
സാന്ത ക്രൂസ് എച്ച് എസ് എസ് ഫോർട്ട് കൊച്ചി – UP, H.S വിഭാഗത്തിന്റെ നേതൃത്വത്തിൽ 2025-26 അധ്യയന വർഷത്തിനായി ECO Club-ന്റെ പിന്തുണയോടെ പരിസ്ഥിതി ദിനം ആഘോഷിച്ചു
പ്രധാന പ്രവർത്തനങ്ങൾ:
1.Special Assembly
2.പരിസ്ഥിതി ദിന സന്ദേശം
3.ലഹരിക്കെതിരെ നടത്തിയ പ്രതിജ്ഞ
4.Chart and Poster Making
5.പരിസ്ഥിതി ദിന സന്ദേശ റാലി
6.ബോധവത്ക്കരണ ക്ലാസുകൾ
7. വൃക്ഷ തൈ നടൽ അമ്മയോടൊപ്പം
8.സ്കൂൾ മുറ്റം ശുചീകരിക്കൽ
June-5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്, പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് ഉള്ള കുട്ടികളിൽ അവബോധം ഉണർത്തുക, ലഹരിക്കെതിരെയുള്ള ശക്തമായ പോരാട്ടത്തിൽ കുട്ടികളെ ബോധവത്കരിക്കുക എന്നീ ലക്ഷ്യത്തോടെ വിവിധതരത്തിലുള്ള പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തുകയുണ്ടായി, അന്നേ ദിവസത്തിൽ Special Assembly നടത്തുകയും ഹെഡ് മിസ്ട്രസ് മിനി ടീച്ചറിന്റെ നേതൃത്വത്തിൽ ബോധവത്കരണ പരിപാടിയും, പരിസ്ഥിതി ദിനസന്ദേശവും നൽകി. സ്കൂൾ ലീഡർ ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലി കൊടുത്തു. കുട്ടികൾ തയ്യാറാക്കി കൊണ്ട് വന്ന chart, poster എന്നിവയുടെ പ്രദർശനം നടത്തുകയും, ഇവയുമേന്തി പരിസ്ഥിതി ദിനസന്ദേശ റാലി നടത്തുകയും ചെയ്തു. ECO Clubന്റെ നേതൃത്വത്തിൽ സ്കൂൾ മുറ്റം വൃത്തിയാക്കുകയും ഹെഡ് മിസ്ട്രസ് മാവിൻ തൈനടുകയും ഉണ്ടായി . ഇതോടൊപ്പം കുട്ടികൾ പിന്നീടുള്ള ദിവസങ്ങളിൽ തങ്ങളുടെ വീടുകളിൽ അമ്മയോടൊപ്പം വൃക്ഷ തൈകൾ നടുകയും അത് ECO Club- Portal-ൽ upload ചെയ്യുകയും ചെയ്തു.പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് June 18 തീയതി .ട്രീസ ടീച്ചർ -ന്റെ നേ തൃത്വത്തിൽ “പ്ലാസ്റ്റിക് മാലിന്യവും പരിസ്ഥിതി പ്രശ്നങ്ങളും ' എന്ന വിഷയത്തിൽ ഒരുസെമിനാർ സംഘടിപ്പിക്കുകയുണ്ടായി. കൂടാതെ സിനി ടീച്ചറിന്റെ -ന്റെ നേതൃത്വത്തിൽ കുട്ടികൾ ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ സഹകരണത്തോടെ ഫോർട്ട് കൊച്ചി ബീച്ച് ശുചീകരണത്തിൽ പങ്കാളികളായി .
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| സാന്താക്രൂസ് എച്ച്.എസ്.എസ്. ഫോർട്ടുകൊച്ചി | |
|---|---|
| വിലാസം | |
ഫോർട്ട്കൊച്ചി ഫോർട്ട്കൊച്ചി പി.ഒ. , 682001 , എറണാകുളം ജില്ല | |
| സ്ഥാപിതം | 1888 |
| വിവരങ്ങൾ | |
| ഫോൺ | 0484 2216589 |
| ഇമെയിൽ | santacruzsavior@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 26012 (സമേതം) |
| എച്ച് എസ് എസ് കോഡ് | 7093 |
| യുഡൈസ് കോഡ് | 32080802109 |
| വിക്കിഡാറ്റ | Q99485931 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | എറണാകുളം |
| ഉപജില്ല | മട്ടാഞ്ചേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | എറണാകുളം |
| നിയമസഭാമണ്ഡലം | കൊച്ചി |
| താലൂക്ക് | കൊച്ചി |
| തദ്ദേശസ്വയംഭരണസ്ഥാപനം | കൊച്ചി കോർപ്പറേഷൻ |
| വാർഡ് | 1 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്‌ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 132 |
| പെൺകുട്ടികൾ | 44 |
| ആകെ വിദ്യാർത്ഥികൾ | 176 |
| അദ്ധ്യാപകർ | 13 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 185 |
| പെൺകുട്ടികൾ | 173 |
| ആകെ വിദ്യാർത്ഥികൾ | 358 |
| അദ്ധ്യാപകർ | 19 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 0 |
| പെൺകുട്ടികൾ | 0 |
| അദ്ധ്യാപകർ | 0 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | വിധു ജോയ് |
| പ്രധാന അദ്ധ്യാപിക | മിനി കെ ജെ |
| പി.ടി.എ. പ്രസിഡണ്ട് | ജീമോൾ വർഗ്ഗീസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | നാദിറ |
| അവസാനം തിരുത്തിയത് | |
| 07-07-2025 | Ligy |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ മട്ടാഞ്ചേരി ഉപവിദ്യാഭ്യാസ ജില്ലയിലെ ഫോർട്ട് കൊച്ചി എന്ന സ്ഥലത്തുള്ള ഒരു എയ്‌ഡഡ് വിദ്യാലയമാണ് സാന്താക്രൂസ് എച്ച് എസ് എസ്.
ആമുഖം
പൈതൃക നഗരമായ ഫോർട്ടു കൊച്ചിയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന പുരാതന വിദ്യാലയമാണ് സാന്താക്രൂസ് .
പതിനാറ്,പതിനേഴ് നൂറ്റാണ്ടുകളിൽ ഫോർട്ടു കൊച്ചി അറിയപ്പെട്ടിരുന്നതു തന്നെ സാന്റാ ക്രൂസ് എന്ന പേരിൽ ആയിരുന്നു.
പോർട്ടുഗീസുകാരാൽ നിർമ്മിതമായ ഈ നഗരം ഇന്ത്യയിലെ തന്നെ ആദ്യ യൂറോപ്യൻ നഗരം ആയിരുന്നു. സാന്താക്രൂസ് എന്ന പേര് ഈ വിദ്യാലയത്തിനായി സ്വീകരിച്ചതു തന്നെ അങ്ങനെയാണ്. ഇന്നും വിനോദ സഞ്ചാരികൾക്ക് ഈ വിദ്യാലയം ഒരു ആകർഷണ കേന്ദ്രമാണ്.
ഈ വിദ്യാലയം ആരംഭിക്കുന്നതിന് മുൻപ് ഫോർട്ടുകൊച്ചി നെഹ്റു പാർക്കിന്റെ കിഴക്കുഭാഗത്തായി ഉണ്ടായിരുന്ന പഴയ സാന്താക്രൂസ് ദേവാലയത്തിന്റെ സമീപത്തായി സെന്റ് ജോസഫസ് എന്ന പേരിൽ ഒരു വിദ്യാലയം ഉണ്ടായിരുന്നു.1878 ൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയത്തെ തുടർന്ന് സാംസ്ക്കാരികമായി പിന്നോക്കം നിന്നിരുന്ന സമൂഹത്തെ പ്രബുദ്ധരാക്കുവാനായി 1888 ൽ യൂറോപ്യൻ മിഷണറിമാരുടെ നേതൃത്വത്തിൽ ആധുനിക രീതിയിലുള്ള സൗകര്യങ്ങൾ ഉൾപ്പെടുത്തി ഗോഥിക് മാതൃകയിൽ പണികഴിപ്പിച്ച സാന്താക്രൂസ് വിദ്യാലയം എല്ലാ രീതിയിലും ഉന്നത നിലവാരം പുലർത്തുന്നതായിരുന്നു.ഈ വിദ്യാലയത്തിന്റെ പ്രത്യേകതയും പ്രധാന്യവും കണക്കിലെടുത്ത് അന്നത്തെ മദ്രാസ് പ്രവശ്യയിൽ ഉൾപ്പെട്ടിരുന്ന ഈ വിദ്യാലയത്തിന് മദ്രാസ് ഹൈസ്ക്കൂൾ എന്ന ഔദ്യോഗിക അംഗീകാരം 1891 ൽ ലഭിച്ചു.അതെ തുടർന്ന് സെന്റ് ജോസഫസ് വിദ്യാലയത്തിൽ ഉണ്ടായിരുന്ന അദ്ധ്യാപകരും വിദ്യാർത്ഥികളും സാന്താക്രൂസിന്റെ മനോഹരവും പ്രകൃതിരമണീയവുമായ തിരുമുറ്റത്തേയ്ക്ക് ചേക്കേറുകയും കൊച്ചിയിലെ ആദ്യത്തെ അംഗീകൃത ഹൈസ്ക്കൂൾ എന്ന് അറിയപ്പെടുകയും ചെയ്തു.1892 ൽ ഹൈസ്ക്കൂൾ കോഴ്സിന് അംഗീകാരം ലഭിച്ചു.
സ്ക്കൂൾ കോമ്പൗണ്ടിൽ സ്ഥാപിതമായിരിക്കുന്ന മോണ്യുമെന്റ് ഒന്നാം ലോകമഹായുദ്ധകാലത്ത് നിർമ്മിക്കപ്പെട്ടതാണ്. സമാധാന സന്ദേശം പ്രചരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പ്രസ്തുത മോണ്യമെന്റ് സ്ഥാപിക്കപ്പെട്ടത്.ചുണ്ണാമ്പുകല്ല്, ഇഷ്ടിക എന്നിവ ഉപയോഗിച്ച് ഗോഥിക് സ്റ്റൈലിൽ ആണ് മോണ്യുമെന്റ് നിർമ്മിച്ചിരിക്കുന്നത്. ത്രീ ലവൽ സ്ട്രൿച്ചർ ആയി നിർമ്മിക്കപ്പെട്ടിരിക്കുന്ന ഇതിന്റെ നിർമ്മാണം 1918 ൽ പൂർത്തിയായി. മാർബിൾ ഫലകങ്ങളാൽ നിർമ്മിതമായ ഇതിന്റെ അടിത്തറയിൽ തിരുഹൃദയമേ , സമാധാനത്തിന്റെ രാജാവേ , ഞങ്ങളിൽ കനിവുണ്ടാകേണമെ എന്ന് ആലേഖനം ചെയ്തിട്ടുണ്ട്.1918 ജൂൺ 30 ന് മോണ്യുമെന്റ് ഉദ്ഘാടനം ചെയ്യപ്പെട്ടു.
1981 ൽ കൊച്ചി രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി രൂപം കൊള്ളുകയും അതിന്റെ കീഴിൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.അഭിവന്ദ്യ കൊച്ചി ബിഷപ്പ് റവ.ഡോ.ജോസഫ് കരിയിലിന്റെ പവർ ഓഫ് അറ്റോർണി സ്വീകരിച്ചുകൊണ്ട് റവ.ഫാദർ സെബാസ്റ്റ്യൻ കൂട്ടുങ്കൽ മാനേജരായി സ്ക്കൂളുകളുടെ പ്രവർത്തന മേൽനോട്ടം വഹിക്കുന്നു.2000 ൽ ഇത് ഹയർ സെക്കന്ററി സ്ക്കൂളായി ഉയർത്തപ്പെട്ടു. ഇന്ന്എൽ.കെ.ജി., യു.കെ.ജി,എൽ.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് എന്നീ വിഭാഗങ്ങൾ ഏകീകരണ സ്വഭാവത്തോടെ പ്രശംസനീയമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.ശ്രീമതി വിധു ജോയ്,ശ്രീമതി മിനി കെ.ജെ.,ശ്രീമതി ഡെൻസി മാത്യുസ് എന്നിവർ യഥാക്രമം ഹയർ സെക്കണ്ടറി,ഹൈസ്ക്കൂൾ,എൽ.പി വിഭാഗങ്ങൾക്ക് നേതൃത്വം കൊടുക്കുന്നു.
നേട്ടങ്ങൾ
മറ്റു പ്രവർത്തനങ്ങൾ
സ്ക്കൂൾ അങ്കണത്തിൽ പച്ചപ്പു ചാർത്തി നിൽക്കുന്ന പല തരത്തിലുള്ള വൃക്ഷങ്ങളും പൂച്ചെടികളും ഇവിടെ പ്രവർത്തന സജ്ജമായ ഒരു ഹരിത ക്ലബ് ഉണ്ട് എന്നതിന്റെ ഉത്തമമായ തെളിവാണ്. കുട്ടികൾക്ക് വിഷരഹിതമായ പച്ചക്കറികളും പഴവർഗ്ഗങ്ങളും കഴിക്കാൻ കഴിയുന്നു എന്നത് വളരെ വലിയ കാര്യമായി എടുത്തുപറയേണ്ടതു തന്നെയാണ്.സ്ക്കൂളിന്റെ മുൻഭാഗത്ത് സ്ഥിതി ചെയ്യുന്ന കുട്ടികളുടെ
പാർക്ക് വളരെ ആകർഷകവും മനോഹരവുമാണ്.
യാത്രാസൗകര്യം
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ഫോട്ടുകൊച്ചി റൂട്ടിൽ- സാന്റാക്രൂസ് ബസലിക്കാ
ബസ് സ്റ്റോപ്പിൽ നിന്നും പടിഞ്ഞാറേക്ക് 200 മീറ്റർ നടന്ന് സ്കൂളിൽ എത്താം.
- ഓട്ടോ സൗകര്യവും ഉണ്ട്.
2025-2026
പ്രവേശനോത്സവം 2025 - പുത്തനുണർവും പുതിയ പ്രതീക്ഷകളും
പുത്തനുണർവും പുതിയ പ്രതീക്ഷകളുമായി സാന്താ ക്രൂസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രവേശനോത്സവം 2025 ആഘോഷിച്ചു. ഏറെ ആവേശത്തോടെയും തിളങ്ങുന്ന മുഖത്തോടെയും പുതിയ അധ്യയന വർഷത്തെ രക്ഷിതാക്കളും വിദ്യാർത്ഥികളും വരവേറ്റു. സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി വിധു ജോയിയുടെ അധ്യക്ഷയതയിൽ ചേർന്ന ആഘോഷ പരിപാടി യോഗത്തിൽ ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി മിനി കെ ജെ എല്ലാവര്ക്കും സ്വാഗതം ആശംസിച്ചു. ഒന്നാം ഡിവിഷൻ കൗൺസിലർ അഡ്വക്കേറ്റ് ആന്റണി കുരീത്തറ ചടങ്ങു് ഉത്ഘാടനം ചെയ്തു. " വിദ്യാഭാസമാണ് ഏറ്റവും വലിയ ആയുധം. ലോകത്തിൽ എന്ത് മാറ്റങ്ങൾ വരുത്തുവാനും വിദ്യാഭ്യാസം കൊണ്ടേ സാധിക്കൂ എന്ന് പറഞ്ഞു കൊണ്ട് അദ്ദേഹം തൻ്റെ ആശംസകൾ അറിയിച്ചു.
വർണ കടലാസ് കൊണ്ട് ഉണ്ടാക്കിയ തോരണങ്ങളും തൊപ്പികളും ചടങ്ങിന് ഒന്നുകൂടി നിറം കൂട്ടി. ഹൈസ്കൂളിന്റെയും എൽ പി സ്കൂളിന്റെയും പി ടി എ പ്രെസിഡന്റുമാർ ആശംസകളേകി.
മറ്റു സ്കൂളിൽ നിന്ന് വന്ന വിദ്യാത്ഥികളും ആദ്യമായി സ്കൂൾ പ്രവേശനം നേടിയ കുട്ടികളും നിറഞ്ഞ ചിരിയോടെ ക്ലാസ് മുറികളിലേക്ക് കടക്കുന്നതും രക്ഷിതാക്കളുടെ സ്നേഹനിർഭരമായ നോട്ടങ്ങളും എല്ലാം ഒത്തുചേർന്ന ഈ ദിനം വിദ്യാലയത്തെ പ്രതീക്ഷ നിറഞ്ഞ ഒരു പുതു യാത്രയക്ക് ഒരുക്കിയതുപോലെയായിരുന്നു.
എൽ പി സ്കൂൾ പ്രധാനാദ്ധ്യാപിക ശ്രീമതി ആനി സബീന ബിന്ദു നന്ദി പ്രകാശിപ്പിച്ചു. പഠനത്തിൽ കൂടുതൽ നേട്ടങ്ങൾ കൈവരിക്കുവാനുള്ള തീവ്ര ആഗ്രഹവുമായി പുതിയ അധ്യയന വർഷത്തിന്റെ ആരംഭം കുറിച്ചു
മേൽവിലാസം
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എയ്‌ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്‌ഡഡ് വിദ്യാലയങ്ങൾ
- 26012
- 1888ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ
- ഭൂപടത്തോടു കൂടിയ താളുകൾ
