സഹായം Reading Problems? Click here


സാന്താക്രൂസ് എച്ച്.എസ്.എസ്. ഫോർട്ടുകൊച്ചി

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
സാന്താക്രൂസ് എച്ച്.എസ്.എസ്. ഫോർട്ടുകൊച്ചി
Santacruzhsfortkochi.jpg
വിലാസം
ഫോർട്ടുകൊച്ചി .പി.ഒ,
കൊച്ചി

ഫോർട്ടുകൊച്ചി
,
682001
സ്ഥാപിതം1888
വിവരങ്ങൾ
ഫോൺ04842216589
ഇമെയിൽsantacruzsavior@gmail.com
കോഡുകൾ
സ്കൂൾ കോഡ്26012 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ലഎറണാകുളം
ഉപ ജില്ലമട്ടാഞ്ചേരി
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം

ഹൈസ്ക്കൂൾ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം101 +198
പെൺകുട്ടികളുടെ എണ്ണം16+155
വിദ്യാർത്ഥികളുടെ എണ്ണം117+353
അദ്ധ്യാപകരുടെ എണ്ണം5+16
സ്ക്കൂൾ നേതൃത്വം
പ്രിൻസിപ്പൽപി എ ആന്റണി
പ്രധാന അദ്ധ്യാപകൻആനി കെ എ
പി.ടി.ഏ. പ്രസിഡണ്ട്ചന്ദ്രഭാനു
അവസാനം തിരുത്തിയത്
29-09-202026012


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായംആമുഖം

ഈ വിദ്യാലയം ആരംഭിക്കുന്നതിന് മുൻപ് ഫോർട്ടുകൊച്ചി നെഹ്റു പാർക്കിന്റെ കിഴക്കുഭാഗത്തായി ഉണ്ടായിരുന്ന പഴയ സാന്താക്രൂസ് ദേവാലയത്തിന്റെ സമീപത്തായി സെന്റ് ജോസഫസ് എന്ന പേരിൽ ഒരു വിദ്യാലയം ഉണ്ടായിരുന്നു.1878 ൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയത്തെ തുടർന്ന് സാംസ്ക്കാരികമായി പിന്നോക്കം നിന്നിരുന്ന സമൂഹത്തെ പ്രബുദ്ധരാക്കുവാനായി 1888 ൽ ആധുനിക രീതിയിലുള്ള സൗകര്യങ്ങൾ ഉൾപ്പെടുത്തി ഗോഥിക് മാതൃകയിൽ പണികഴിപ്പിച്ച സാന്താക്രൂസ് വിദ്യാലയം എല്ലാ രീതിയിലും ഉന്നത നിലവാരം പുലർത്തുന്നതായിരുന്നു.ഈ വിദ്യാലയത്തിന്റെ പ്രത്യേകതയും പ്രധാന്യവും കണക്കിലെടുത്ത് അന്നത്തെ മദ്രാസ് പ്രവശ്യയിൽ ഉൾപ്പെട്ടിരുന്ന ഈ വിദ്യാലയത്തിന് മദ്രാസ് ഹൈസ്ക്കൂൾ എന്ന ഔദ്യോഗിക അംഗീകാരം 1891 ൽ ലഭിച്ചു.അതെ തുടർന്ന് സെന്റ് ജോസഫസ് വിദ്യാലയത്തിൽ ഉണ്ടായിരുന്ന അദ്ധ്യാപകരും വിദ്യാർത്ഥികളും സാന്താക്രൂസിന്റെ മനോഹരവും പ്രകൃതിരമണീയവുമായ തിരുമുറ്റത്തേയ്ക്ക് ചേക്കേറുകയും കൊച്ചിയിലെ ആദ്യത്തെ അംഗീകൃത ഹൈസ്ക്കൂൾ എന്ന് അറിയപ്പെടുകയും ചെയ്തു.1892 ൽ ഹൈസ്ക്കൂൾ കോഴ്സിന് അംഗീകാരം ലഭിച്ചു.1981 ൽ കൊച്ചി രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി രൂപം കൊള്ളുകയും അതിന്റെ കീഴിൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.അഭിവന്ദ്യ കൊച്ചി ബിഷപ്പ് റവ.ഡോ.ജോസഫ് കരിയിലിന്റെ പവർ ഓഫ് അറ്റോർണി സ്വീകരിച്ചുകൊണ്ട് റവ.ഡോ.ഫ്രാൻസീസ് കുരിശിങ്കൽ മാനേജരായി സ്ക്കൂളുകളുടെ പ്രവർത്തന മേൽനോട്ടം വഹിക്കുന്നു.2000 ൽ ഇത് ഹയർ സെക്കന്ററി സ്ക്കൂളായി ഉയർത്തപ്പെട്ടു. ഇന്ന്എൽ.കെ.ജി., യു.കെ.ജി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് എന്നീ വിഭാഗങ്ങളുടെ ഏകീകരണ സ്വഭാവത്തോടെ പ്രശംസനീയമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ഹൈസ്ക്കൂൾ വിഭാഗം ഹെഡ്മാസ്റ്ററായി പി.പി.ജോയി.നിയമിതനായി വിദ്യാഭ്യാസപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.


നേട്ടങ്ങൾ

യാത്രാസൗകര്യം

മേൽവിലാസം