"സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർസെക്കണ്ടറി സ്കൂൾ ചെങ്ങരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
{{prettyurl|ST.THERESAS CHENGAROOR}} {{Infobox School | {{prettyurl|ST.THERESAS CHENGAROOR}}{{Schoolwiki award applicant}}{{Infobox School | ||
|സ്ഥലപ്പേര്=ചെങ്ങരൂർ | |സ്ഥലപ്പേര്=ചെങ്ങരൂർ | ||
|വിദ്യാഭ്യാസ ജില്ല=തിരുവല്ല | |വിദ്യാഭ്യാസ ജില്ല=തിരുവല്ല |
13:08, 6 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർസെക്കണ്ടറി സ്കൂൾ ചെങ്ങരൂർ | |
---|---|
വിലാസം | |
ചെങ്ങരൂർ STBCHSS CHENGAROOR , chengaroor പി.ഒ. , 689594 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - 1953 |
വിവരങ്ങൾ | |
ഫോൺ | 0469 2688236 |
ഇമെയിൽ | stbchss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37009 (സമേതം) |
യുഡൈസ് കോഡ് | 32120700102 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | മല്ലപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | തിരുവല്ല |
താലൂക്ക് | മല്ലപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മല്ലപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
പെൺകുട്ടികൾ | 754 |
അദ്ധ്യാപകർ | 26 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിസ്റ്റർ റീമ സി ജേക്കബ് |
പി.ടി.എ. പ്രസിഡണ്ട് | അഡ്വ. സാം പട്ടേരിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി. രമ കുറുപ്പ് |
അവസാനം തിരുത്തിയത് | |
06-03-2022 | 37009 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ മല്ലപ്പള്ളി ഉപജില്ലയിലെ ചെങ്ങരൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർ സെക്കന്ററി സ്കൂൾ. ഭാരത സംസ്കാരത്തിന്റെ മഹത്തായ മൂല്യങ്ങളെയും ക്രൈസ്തവ സംസ്കാരത്തിന്റെ ഉദാത്ത ഭാവങ്ങളെയും ചേർത്ത് പിടിച്ച് തലമുറകളെ വാർത്തെടുക്കുന്ന ഈ വിദ്യാക്ഷേത്രം നക്ഷത്ര ശോഭയോടെ എന്നും പ്രശോഭിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് വിനയപൂർവം സമർപ്പിക്കുന്നു.......
ചരിത്രം
- "Not our merits but on his Grace "
- പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലുക്കിൽ കല്ലുപ്പാറ പഞ്ചായത്തിൽ ചെങ്ങരൂർ എന്ന മനോഹര ഗ്രാമത്തിന്റെ തിലകക്കുറിയായി കൈമലക്കുന്നിൻ മുകളിൽ സൂര്യസ്തംഭം ആയി ശോഭിക്കുന്ന സെന്റ് തെരേസാസ് എന്ന സരസ്വതി ക്ഷേത്രത്തിന്റെ ചരിത്ര താളുകളിലേക്ക് ഒരു എത്തിനോട്ടം....
കേരള സഭാചരിത്രത്തിലെ പൊൻതാരവും മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ പുണ്യപിതാവും പുനരൈക്യ പ്രസ്ഥാനത്തിന്റെ ശില്പ്പിയും മലങ്കരയിലെ പ്രഥമ സന്യാസി സന്യാസിനി സമൂഹ സ്ഥാപകനുo വിശുദ്ധിയുടെ നിറകുടവുമായ ആർച്ചബിഷപ്പ് മാർ ഇവാനിയോസ് പിതാവിന്റെ ദർശനങ്ങൾ മാനവരാശിക്ക് മാർഗദർശനം ആണ് . സൂര്യ തേജസ്വി ആയ പിതാവിന്റെ അസ്തമിക്കാത്ത പ്രഭ അനേക ഹൃദയങ്ങളിൽ ജ്വലിച്ചു നിൽക്കുന്നു. ബഥനി സന്യാസിനി സമൂഹത്തിന്റെ ശില്പ്പിയായ വന്ദ്യ പിതാവിന്റെ മാധ്യസ്ഥം നമ്മുടെ സ്ക്കൂളിന് ഉണ്ടാകുവാൻ പ്രാർത്ഥിക്കാം കൂടുതൽ വായിക്കുക
-
Caption1
-
staff 2019-20
ഭൗതികസൗകര്യങ്ങൾ
പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിൽ ചെങ്ങരൂർ ഗ്രാമത്തിൽ വിളങ്ങി നിൽക്കുന്ന സെന്റ് തെരേസാസ് ബി.സി.എച്ച്.എസ്.എസ്.ചെങ്ങരൂർ,നമ്മുടെ നാടിന് നന്മയുടെ പടവുകൾ സമ്മാനിക്കുന്നു.സ്ത്രീ വിദ്യാഭ്യാസം മുൻനിർത്തി ആരംഭിച്ച ഈ കലാലയം കലാകായിക രംഗങ്ങളിൽ പത്തനംതിട്ട ജില്ലയിൽ തന്നെ തിളങ്ങിനിൽക്കുന്നു.
ലാബ്,ലൈബ്രറി,മനോഹരമായ ഓഡിറ്റോറിയം,സൊസൈറ്റി,ഹൈടെക് ക്ലാസ്സ്‌മുറികൾ, ശുചിമുറി,സ്കൂൾ മൈതാനം ഇവ സ്കൂളിന് മുതൽകൂട്ടാണ്.മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 15ക്ലാസ് മുറികളുമുണ്ട്. ഹൈ സ്കൂളിലെ എല്ലാ ക്ലാസ്സ് മുറികളും hi-tech ആണ്.
വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കുട്ടികൾക്ക് ഉച്ചഭക്ഷണം കഴിക്കാനായി വിശാലമായ ഊണു മുറി ഉണ്ട്. ശുദ്ധ ജലം ലഭിക്കുന്നതിനായി സ്കൂൾ അങ്കണത്തിൽ കിണറുകൾ ഉണ്ട്. അവ വൃത്തിയായി പരിപാലിക്കുന്നു. കൂടാതെ ഒരു മഴ വെള്ള സംഭരണിയും ഉണ്ട്.
ലൈബ്രറി, ക്ലാസ് ലൈബ്രറി
- കുട്ടികളിൽ വായനാശീലം വളർത്തി അറിവിന്റെ മാസ്മരിക ലോകത്തിലേക്ക് എത്തിക്കുവാൻ സ്കൂൾ ലൈബ്രറി പ്രവർത്തിക്കുന്നു.മലയാളം,ഇംഗ്ലീഷ്,ഹിന്ദി ഭാഷകളും ഗണിതശാസ്ത്ര സാമൂഹികശാസ്ത്ര വിഷയങ്ങളും ഉൾപ്പെടുന്ന ഗ്രന്ഥ ശേഖരം സ്കൂളിനുണ്ട്.കുട്ടികളുടെ വിഞ്ജാനപരിപോഷണത്തിനായി ദിനപത്രങ്ങളും,ബാലപംക്തികളും വിതരണം ചെയ്യുവാൻ സാധിക്കുന്നു.ഹൈസ്കൂൾ ശ്രീമതി ഡെയ്സി കെസിയുടെ മേൽനോട്ടത്തിൽ ലൈബ്രറി ഉപാധിയായി പ്രവർത്തിക്കുന്നു. എല്ലാ ക്ലാസ് മുറികളിലും ക്ലാസ് ലൈബ്രറി നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.
കമ്പ്യൂട്ടർ ലാബ് , സയൻസ് ലാബ്
- കമ്പ്യൂട്ടർ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകി സിസ്റ്റർ .ലീമാ റോസ്സ് എസ്.ഐ.സിയൂം ലിറ്റിൽ കൈറ്റസി നേതൃത്വം ശ്രമതി ജിൻസി ജോസഫ്, ശ്രമതി ജിലു മെറിൻ ഫിലിപ്പ് ഉം SITC ആയി ശ്രമതീ ജിലു മെറിൻ ഫിലിപ്പ് Joint SITC ആയി ശ്രമതീ സുധ ചാക്കോയും അവരുടെ കർത്തവ്യം നിർവഹിക്കൂന്നൂ.
- സ്കൂളിലെ കമ്പ്യൂട്ടർ വിദ്യാഭ്യാസത്തിൻെറ പ്രധാന ലക്ഷ്യം വിദ്യാർത്ഥിനികളെ മെച്ചപ്പെട്ട ചിന്തകരാക്കൂകയൂം, സർഗ്ഗാത്മകവൂം ആത്മവിശ്വാസമൂളളവരൂമാക്കി മാറ്റൂകയെന്നതൂമാണ് അത് ഉന്നത വിദ്യാഭ്യാസത്തിനും ജീവിതത്തിനൂം വിദ്യാർത്ഥിനികളെ സഹായിക്കൂകയൂം ചെയ്യൂന്നൂ.
- രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്..
ഹൈടെക് സ്കൂൾ പദ്ധതിയുടെ പൂർത്തീകരണ പ്രഖ്യാപനം
പൊതുവിദ്യാഭാസ സംരക്ഷണയാഞനത്തിന്റെ ഭാഗമായി നടപ്പിലാക്കിയ ഹൈടെക് സ്കൂൾ പദ്ധതിയുടെ പൂർത്തീകരണ പ്രഖ്യാപന ചടങ്ങ് 2020 ഒക്ടോബർ 12 തിങ്കളാഴ്ച പകൽ 11 മണിക്ക് ബഹു. കേരള മുഖ്യ മന്ത്രി ശ്രീ. പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. അതിനെ തുടർന്ന് സ്കൂൾതല ഹൈടെക് പദ്ധതി പൂർത്തീകരണ പ്രഖ്യാപന ചടങ്ങ് നടത്തി. രക്ഷകർത്തൃ പ്രതിനിധികൾ, അധ്യാപകർ, അനധ്യാപകർ പങ്കെടുത്തു.PTAപ്രസിഡന്റ് ശ്രീ. റെജി കുമാർ സ്കൂൾതല പദ്ധതി പൂർത്തീകരണ പ്രഖ്യാപനം നിർവഹിച്ചു. പ്രസ്തുത യോഗത്തിൽ ഹെഡ്മിസ്ട്രെസ് Sr. ലീമ റോസ് SIC സ്വാഗതം ചെയ്തു. യോഗത്തിലുടനീളം കോവിഡ്- 19 പ്രോട്ടോകോൾ പാലിക്കുകയുണ്ടായി.
പാഠ്യേതര പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സ്
- 2017 ഓഗസ്റ്റിൽ ഐ ടി @ സ്കൂൾ പ്രൊജക്റ്റ്, കേരള വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഒരു കമ്പനി ആയി മാറി. അന്ന് മുതൽ കൈറ്റ് (Kite-Kerala Infrastructure and Technology for Education ) എന്ന പേരിൽ അറിയപ്പെടുന്നു.കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്.
- ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്‌വെയർ, ഗ്രാഫിക്സ്, റോബോട്ടിക്സ്, മൊബൈൽ ആപ്പ് നിർമ്മാണം, വെബ്ടിവി, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷ, ഇന്റർനെറ്റു് തുടങ്ങിയ മേഖലകളിലാണ് പരിശീലനം പത്താം ക്ലാസിൽ അസൈൻമെന്റ് സമർപ്പിക്കുന്നതോടെ അവരുടെ പ്രവർത്തനങ്ങൾ അവസാനിക്കുന്നു. ഒരു സ്കൂളിൽ കുുറഞ്ഞത് ഇരുപത് അംഗങ്ങളും പരമാവധി നാൽപ്പതു പേർക്കുമാണ് അംഗത്വം നൽകുന്നത്. നിലവിൽ സ്കൂളിൽ പത്താം ക്ലാസ്സിൽ 36 കുട്ടികളും ഒൻപതാം ക്ലാസ്സിൽ 41 കുട്ടികളും ലിറ്റിൽ കൈറ്റസിൽ അംഗങ്ങളാണ്.
- ഞങ്ങളുടെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ തുടർന്ന് വായിക്കുക
സ്കൗട്ട് & ഗൈഡ്സ്
ദേശസ്നേഹവും, സാഹോദര്യവും, സേവനസന്നദ്ധതയും വളർത്തിയെടുക്കുവാൻ സഹായകരമാകുന്ന രീതിയിൽ കുട്ടികൾക്കായി ഗൈഡിംഗിന്റെ ഒരു ശാഖ സി.ഫിലോ എസ് ഐ സിയുടെ നേത്രത്വത്തിൽ ഇവിടെ പ്രവർത്തിക്കുന്നു. ആധുനിക യുവതലമുറയിൽ സർഗ്ഗാത്മകതയും, മൂല്യബോധനവുമൊക്കെ മൂല്യച്ചുതി സംഭവിച്ചുകൊണ്ടിരിക്കുമ്പോൾ വിദ്യാർത്ഥികളെ കർമ്മോത്സുകരാകുന്നതിനും, ജീവിതത്തിൽ നേരിടുന്ന വെല്ലുവിളികളെ വിജയകരമായി പൂർത്തീകരിക്കുന്നതിന് അവരെ ഒരുക്കുക എന്ന ലക്ഷ്യത്തോടെ ബേഡൻ പവ്വൽ ആരംഭിച്ച പ്രസ്ഥാനമാണ് ഗൈഡിംങ്ങ്.
ജൂനിയർ റെഡ് ക്രോസ്
മനുഷ്യജീവിതവും ആരോഗ്യവും സംരക്ഷിക്കുന്നതിനുള്ള സ്വമേധയായ ഒരു മനുഷ്യാവകാശ സംഘടനയാണ് ജൂണിയർ റെഡ് ക്രോസ്.. അന്തര്ദേശീയ റെഡ്ക്രോസ് സൊസൈറ്റിയുടെ ഉദാത്തമായ ലക്ഷ്യങ്ങള് സാക്ഷാത്കരിക്കുന്നതിനും യുവതലമുറയില് സേവനസന്നദ്ധത , സ്വഭാവ രൂപവത്കരണം, ദയ, സ്നേഹം, ആതുരശുശ്രൂഷ, വിദ്യാഭ്യാസപ്രചാരണം എന്നീഉത്കൃഷ്ടാദര്ശങ്ങള് രൂഢമൂലമാക്കുന്നതിനും വേണ്ടി രൂപീകരിച്ചഒരുസംഘടനയാണ്ജൂനിയര്റെഡ്ക്രോസ് 50 വിദ്യാർഥിനികൾക്ക് നേത്യത്വം നൽകിക്കൊണ്ട്, ഹൈസ്കൂൾ കൗൺസിലറായി ശ്രീമതി ജയ വർഗീസും, യു പി കൗൺസിലറായി ബിന്ദുമോൾ വർഗീസും സേവനം അനുഷ്ഠഠിക്കുന്നു.
ക്ലബുകളുടെ പ്രവർത്തനങ്ങൾ
ചെങ്ങരൂർ ഗ്രാമത്തിൻ്റെ തിലക ക്കുറിയായി സെന്റ് തെരേസാസ് ഹയർ സെക്കൻഡറി സ്കൂൾ കലാകായിക രംഗങ്ങളിൽ എന്നും ശോഭയോടെ തിളങ്ങിനിൽക്കുന്നു. വിജ്ഞാനത്തിന്റെയും അറിവിന്റെയും മേഖലകളിലേക്ക് പറന്നുയരാൻ സ്കൂളിലെ വിവിധ ക്ലബ്ബുകൾ സഹായകമാകുന്നു. അറിവിനെ പ്രായോഗികതലത്തിൽ ഉയർത്തുവാൻ വിദ്യാർത്ഥികളുടെ ചിന്താശക്തിയും ഇച്ഛാശക്തിയും മുഖ്യപങ്ക് വഹിക്കുന്നു. ക്ലാസ്സ് മുറികളുടെ നാല് ചുവരുകൾക്കിടയിൽ മാത്രം ഒതുക്കാതെ അറിവിന്റെ ചക്രവാളം തേടി പറക്കുവാൻ സ്വതന്ത്രചിന്തയോടെ മുന്നേറുവാൻ ക്ലബ്ബുകളുടെ പ്രവർത്തനം അത്യന്താപേക്ഷിതമാണ്. ഭാഷ ഭാഷേതര ക്രമത്തിൽ വിവിധ ക്ലബ്ബുകൾ അറിവിന്റെ അന്വേഷണ ചാതുരിയോടെ നേട്ടങ്ങളുടെ പൊൻ വെള്ളി തിളക്കങ്ങളോടെ നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നു. സയൻസ് ക്ലബ്, പരിസ്ഥിതി ക്ലബ്ബ്, സോഷ്യൽ സയൻസ് ക്ലബ്ബ്, വിദ്യാരംഗം, കലാസാഹിത്യവേദി, ലിറ്റിൽ കൈറ്റ്സ് ക്ലബ്, ഹിന്ദി ക്ലബ്, സ്പോർട്സ് ക്ലബ് എന്നിവ സജീവമായി പ്രവർത്തിക്കുന്നു.
തുടർന്ന് വായിക്കുക.
പ്രവർത്തനങ്ങൾ 2017-2018
- സ്കൂൾ കലോത്സവം
പുതുശേരി സ്കൂളിൽ വച്ച് നടന്ന മല്ലപ്പള്ളി സബ് ജില്ലാ കലോത്സവത്തിൽ HS , HSS വിഭാഗം 1st overall ഉം up
വിഭാഗം 3rd overall ഉം കരസ്ഥമാക്കി .തിരുമൂലപുരത്തു നടന്ന പത്തനംതിട്ട ജില്ലാ കലോത്സവത്തിൽ HS വിഭാഗം
1st runner up . HSS വിഭാഗം ബാന്റ് മേളം ,ചവിട്ടു നാടകം , സംഘഗാനം ,ഉറുദു ഉപന്യാസ രചന ,ഉറുദു കവിത രചന ,
മാപ്പിള പാട്ട് ,തമിഴ് പ്രസംഗം ,കന്നഡ കവിത രചന എന്നിവയിൽ ഒന്നാം സ്ഥാനവും HSS വിഭാഗം ബാന്റ് മേളം ,ചവിട്ടു നാടകം,അക്ഷര ശ്ലോകം, ഉറുദു ഉപന്യസം , ഉറുദു കവിത രചന ,ഉറുദു കഥാരചന , മാപ്പിള പാട്ട് എന്നിവയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും സംസ്ഥാന തലത്തിൽ പങ്കെടുത്തു A grade കരസ്ഥമാക്കുകയും ചെയ്തു .
- യോഗ പരിശീലനം
മെച്ചപ്പെട്ട ആരോഗ്യം ലക്ഷ്യമാക്കിക്കൊണ്ട് 5 മുതൽ 7 വരെ ഉള്ള ക്ലാസ്സുകളിലെ കുട്ടികൾക്കായി യോഗ പരിശീലനം നൽകി വരുന്നു . ശ്രീ അനു ജേക്കബ് , ശ്രീ ജോമോൻ , എന്നിവർ നേതൃത്വം നൽകുന്നു .
- കായികം
കുട്ടികളുടെ കായിക പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ തലത്തിലുള്ള കോച്ചിങ്ങുകൾ നൽകിവരുന്നു.
സബ് ജില്ലാ കായിക മേളയിൽ സ്കൂൾ 2 -ആം സ്ഥാനം കരസ്ഥമാക്കി.അത്ലറ്റിക്സിൽ 2 കുട്ടികൾ സംസ്ഥാന കായികമേളയിൽ പങ്കെടുത്തു .കുമാരി സേതുലക്ഷ്മി കെ സ് Hss വിഭാഗത്തിൽ നിന്നും, കുമാരി ഐശ്യര്യ എസ്
Hss വിഭാഗത്തിൽനിന്നും ദേശീയ ഹാൻഡ്ബോളിൽ ജൂനിയർ വിഭാഗത്തിൽ കേരളത്തെ പ്രതിനിധികരിച്ചു .
ഷട്ടിൽ ബാഡ്മിന്റൺ സ്കൂൾ ടീം സൗത്ത് സോൺ മത്സരങ്ങളിൽ പങ്കെടുത്തു . ഹോക്കിയിൽ ജില്ലാ തല മത്സരത്തിൽ പങ്കെടുത്തു . ഹാൻഡ് ബോളിൽ 10 കുട്ടികൾ ജില്ലാ ടീമിൽ കളിക്കുന്നു . കോട്ടയത്ത് നടന്ന സൗത്ത് സോൺ ഹാൻഡ്ബോൾ മത്സരത്തിൽ ജൂനിയർ ഗേൾസിൽ 4 കുട്ടികളും സീനിയർ ഗേൾസിൽ 6 കുട്ടികളും പങ്കെടുത്തു വിജയികളായി .
പ്രവർത്തനങ്ങൾ: 2018-2019
- സ്കൂൾ കലോത്സവം കവിയൂർ NSS സ്കൂളിൽ വച്ചു നടന്ന സബ്ജില്ലാ കലോത്സവത്തിലും തിരുമൂലപുരത്തു വച്ചു നടന്ന ജില്ലാ കലോത്സവത്തിലും പങ്കെടുത്ത് നമ്മുടെ കുട്ടികൾ അവരുടെ കലാപരമായ കഴിവുകൾ അവതരിപ്പിച്ചു. ആലപ്പുഴയിൽ വച്ചു നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിലും മികച്ച വിജയം നേടാൻ അവർക്ക് കഴിഞ്ഞു
- കായികം വ്യക്തിത്വ - ആരോഗ്യ വികസത്തിനും കായിക വികസനത്തിനും പ്രാധാന്യം നൽകുവാൻ കായിക മേള സംഘടിപ്പിച്ചു. സബ്ജില്ലാ കായികമേളയിലും ജില്ലാ കായിക മേളയിലും സംസ്ഥാന കായിക മേളയിലും നമ്മുടെ കുട്ടികൾ പങ്കെടുത്തു. സംസ്ഥാന ബാഡ്മിന്റൺ മത്സരത്തിൽ പങ്കെടുക്കുകയും സംസ്ഥാന ഹാൻഡ് ബോൾ മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. മധ്യപ്രദേശിൽ വച്ചു നടന്ന ദേശീയ ഹാൻഡ് ബോൾ മത്സരത്തിൽ കുമാരി. ആർച്ച സന്തോഷ്, റൂത്ത് സാറ ജേക്കബ് എന്നിവർ കേരളത്തെ പ്രതിനിധീകരിക്കുകയും അഞ്ചാം സ്ഥാനം നേടുകയും ചെയ്തു. HS വിഭാഗത്തിൽ പത്തനംതിട്ട ജില്ലയെ പ്രതിനിധീകരിച്ച് 10 കുട്ടികൾ, ഹാൻഡ്‌ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന സംസ്ഥാന മത്സരത്തിൽ പങ്കെടുത്ത് രണ്ടാം സ്ഥാനം കരസ്ഥമാക്കി. മഹാരാഷ്ട്രയിൽ വച്ചു നടന്ന സീനിയർ നാഷണൽ ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിലും തെലുങ്കാനയിൽ വച്ചു നടന്ന ജൂണിയർ നാഷണൽ ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിലും ല്കനൗവിൽ വച്ചു നടന്ന സബ്ജൂനിയർ നാഷണൽ ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിലും നമ്മുടെ കുട്ടികൾ പങ്കെടുത്ത് നേട്ടം കൈവരിച്ചു. ദേശീയ - അന്തർദേശീയ തലത്തിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കുവാൻ സാധിച്ചത് കേണൽ ജോസഫ് പാലമറ്റത്തിന്റെ ശിക്ഷണത്തിലാണ്.
പ്രവർത്തനങ്ങൾ: 2019-2020
- സ്കൂൾ കലോത്സവം
സബ്ജില്ല - ജില്ല - സംസ്ഥാന മത്സരങ്ങളിൽ പങ്കെടുത്ത് നമ്മുടെ കുട്ടികൾ അഭിനന്ദനാർഹമായ പ്രകടനം കാഴ്ച വച്ചു. കാഞ്ഞങ്ങാട് വച്ചു നടന്ന സംസ്ഥാന മത്സരത്തിൽ സമ്മാനർഹമായ ഇനങ്ങൾ ചുവടെ ചേർക്കുന്നു.
HS വിഭാഗം
ബാഡ്മിന്റൺ - A grade
ചവിട്ടുനാടകം - A grade
English Skit - B grade
ചിത്രരചന ജലച്ചായം -B grade
ഉറുദു കവിതാ രചന, ഉറുദു ഉപന്യാസം - A grade
HSS വിഭാഗം
ബാൻഡ് മേളം, ചവിട്ടുനാടകം, ഒപ്പന - A grade
ഉറുദു ഉപന്യാസം, ഉറുദു കവിതാരചന - B grade
- കായികം
കുട്ടികൾ ശാരീരികമായും മാനസികമായും കരുത്തുള്ളവരാകുക എന്ന ലക്ഷ്യത്തോടെ സ്കൂൾ കായിക മേള സംഘടിപ്പിക്കുന്നു.
ഹാൻഡ് ബോൾ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും നമ്മുടെ കുട്ടികൾ പങ്കെടുത്തു.
- മാതൃഭൂമി ജില്ലാടിസ്ഥാനത്തിൽ നടത്തിയ ഷട്ടിൽ ബാഡ്മിന്റൺ മത്സരത്തിൽ ഭാഗ്യശ്രീ എം, കാവ്യ എം, ജയ്‌സി എസ്, അക്സ അന്ന തോമസ് എന്നീ കുട്ടികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും, കോഴിക്കോട് വച്ചു നടന്ന സംസ്ഥാന മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു.
- ആദിത്യ മനോജ് സംസ്ഥാന ജൂണിയർ കരാട്ടെ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ദേശീയതലത്തിൽ പങ്കെടുക്കാൻ അർഹത നേടുകയും ചെയ്തു.
- മേളകൾ
- ശാസ്ത്ര - ഗണിത ശാസ്ത്ര - സാമൂഹ്യ ശാസ്ത്ര - ഐ ടി മേളകളിൽ നമ്മുടെ കുട്ടികൾ പങ്കെടുത്തു.
സംസ്ഥാന തലത്തിൽ സമ്മാനർഹരായവർ
ഗണിത ശാസ്ത്ര മേള HSS
വർഷ മറിയം റെജി - Applied Construction - A ഗ്രേഡ്
പ്രവർത്തി പരിചയ മേള HSS
Papercraft- അമല മരിയ ഏബ്രഹാം - A grade
Card & Straw ball - - B grade
Net making - അക്സ മറിയം അലക്സ് - A grade
HS വിഭാഗം
Beads work - സിമോണി അച്ചാമ്മ മാത്യു
മികവ് പ്രവർത്തനങ്ങൾ
കലോത്സവം, മേളകൾ
- കലോത്സവം
- 2018 - 2019 ലെ കലോത്സവത്തിൽ ഫസ്റ്റ് ഓവറോൾ സബ്ജില്ലാ തലത്തിലും ഫസ്റ്റ് ഓവറോൾ ഡിസ്ട്രിക്ട് തലത്തിലും ഈ സ്കൂൾ ചാമ്പ്യന്മാരായി. കൂടാതെ സ്റ്റേറ്റ് ലെവൽ വർഷങ്ങളായി സ്ഥിരം എഗ്രേഡ് നേടുന്ന ബാൻഡ് സെറ്റ്, ചവിട്ടുനാടകം, മാർഗംകളി, ഗ്രൂപ്പ് സോങ് എന്നിവയും കൂടാതെ മറ്റു ഇനങ്ങളുമായി ധാരാളം കുട്ടികൾ പങ്കെടുക്കുകയും, സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു.
- 2017 -18 കലോത്സവത്തിൽ ഓവറോൾ ഫസ്റ്റ്, സബ് ജില്ലാ തലത്തിലും സെക്കൻഡ് ഓവറോൾ ഡിസ്ട്രിക്ട് തലത്തിലും സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർ സെക്കൻഡറി സ്കൂൾ നേടുകയുണ്ടായി. സ്ഥിരമായി എ ഗ്രേഡ് നേടി ബാൻഡ് സെറ്റ്,ചവിട്ടുനാടകം, മാർഗ്ഗംകളി ഇവ സ്റ്റേറ്റ് തലത്തിൽ മത്സരിച്ചു. കൂടാതെ മറ്റു ഇനങ്ങളും സ്റ്റേറ്റിൽ പോയി എഗ്രേഡ് ലഭിക്കുകയുണ്ടായി.
- IT മേള
2019-2020 മേളയിൽ കുട്ടികൾ പങ്കെടുത്തു. ധാരാളം സമ്മാനങ്ങൾ നമ്മുടെ കുട്ടികൾ കരസ്ഥമാക്കി 2018 - 2019 ൽ ഓവറോൾ ഫസ്റ്റ് സബ്ജില്ലാ തലത്തിൽ എച്ച് എസ് ഉം യുപി ഉം കരസ്ഥമാക്കി. ജില്ലാ തലത്തിലും ബി ഗ്രേഡ് അവർ കരസ്ഥമാക്കി 2017 - 2018 ഐടി മേളയിൽ മുൻ വർഷങ്ങളിൽ തുടർച്ചയായി നേടിയെടുത്തത് പോലെ സബ്ജില്ലാ തലത്തിൽ ഓവറോൾ ഫസ്റ്റ് എച്ച് എസ് വിഭാഗത്തിനും യുപി വിഭാഗത്തിനും നേടിയെടുക്കാൻ സാധിച്ചു. ഡിസ്ട്രിക്ട് തലത്തിൽ വിജയിയായ മരിയ റാണി മാത്യു പ്രൊജക്ടുമായി നവംബർ 24 ന് കോഴിക്കോട് വെച്ച് നടന്ന സ്റ്റേറ്റ് ലെവൽ മത്സരത്തിൽ ഉയർന്ന ഗ്രേഡ് വാങ്ങിയ സ്കൂളിന് അഭിമാനമായി.
- മാത്‍സ് മേള
2019-2020 ൽ 12 ഇനങ്ങളിൽ സബ്ജില്ലാ തലത്തിൽ മത്സരിച്ച് 4 ഇനങ്ങളിൽ എ ഗ്രേഡും 5 ഇനങ്ങളിൽ 2nd എ ഗ്രേഡും,B ഗ്രേഡും കരസ്തമാക്കി, എല്ലാ കുട്ടികളും നല്ല പ്രകടനം കാഴ്ചവച്ചു. 2018-2019 ൽ - 12 ഇനങ്ങളിൽ മത്സരിച്ചു.5 ഇനങ്ങളിൽ 1st എ ഗ്രേഡും 5 ഇനങ്ങളിൽ സെക്കന്റ് എ ഗ്രേഡും കുട്ടികൾ കരസ്തമാക്കി.1st എ ഗ്രേഡ് കിട്ടിയ കുട്ടികൾ സ്റ്റേറ്റ് ലെവലിൽ മത്സരിച്ച് സമ്മാനങ്ങളും ഗ്രേസ് മാർക്കും നേടുകയുണ്ടായി. 2017-2018 ൽ - mathematics ന്റെ 12 ഇനങ്ങളിൽ സബ്ജില്ലാ തലത്തിൽ മത്സരിച്ച് 4 ഇനങ്ങളിൽ 1st എ ഗ്രേഡും 5 ഇനങ്ങളിൽ 2nd എ ഗ്രേഡും കരസ്തമാക്കി, എല്ലാ കുട്ടികളും നല്ല പ്രകടനം കാഴ്ചവച്ചു. കൂടാതെ 1st എ ഗ്രേഡ് കിട്ടിയവർ സ്റ്റേറ്റ് ലെവലിലും മത്സരിച്ച് അവർ ഗ്രേസ് മാർക്കിന് അർഹരായി.
- സയൻസ് മേള
2019-2020 ൽ സയൻസ് മേളയിൽ സയൻസ് ഡ്രാമ മാറ്റിനങ്ങളിലും ഒക്കെ സമ്മാനങ്ങൾ നേടുകയുണ്ടായി. സ്റ്റേറ്റ് ലെവൽ വരെ കുട്ടികൾക്ക് പങ്കെടുക്കാൻ സാധിച്ചു. 2018-2019 ൽ സയൻസ് മേളയിൽ സയൻസ് ഡ്രാമ മാറ്റിനങ്ങളിലും ഒക്കെ സമ്മാനങ്ങൾ നേടുകയുണ്ടായി. സ്റ്റേറ്റ് ലെവൽ വരെ കുട്ടികൾക്ക് പങ്കെടുക്കാൻ സാധിച്ചു. 2017-2018 :സി വി രാമൻ ഉപന്യാസ മത്സരത്തിൽ എ ഗ്രേഡ്, സോന എലിസബേത് തോമസ് കരസ്തമാക്കി. അധ്യാപകരെ പ്രതിനിധീകരിച്ച് ശാസ്ത്ര പ്രൊജക്റ്റ് അവതരിപ്പിച്ച് ശ്രീമതി എലിസബേത് മാത്യു ന് സ്റ്റേറ്റ് ലെവൽ 1st ലഭിച്ചു.സ്കൂളിന് അതൊരു അഭിമാനം തന്നെയായിരുന്നു!.
- സോഷ്യൽ സയൻസ് മേള
സോഷ്യൽ സയൻസ് മേളയിലും സബ്ജില്ലാത്തലത്തിലും ജില്ലാത്തലത്തിലും സ്റ്റേറ്റ് ലെവലിലും ധാരാളം സമ്മാനങ്ങൾ നേടാനും, ഗ്രേസ് മാർക്കിന് അർഹരാവനും നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞു.
- പ്രവർത്തി പരിചയ മേള
2019-2020ൽ - പ്രവർത്തി പരിചയ മേളയിൽ കുട്ടികൾ പങ്കെടുത്തു. ധാരാളം സമ്മാനങ്ങൾ,സ്റ്റേറ്റ് ലെവൽ വരെ നമ്മുടെ കുട്ടികൾക്ക് എത്തിപ്പെടാൻ സാധിച്ചു. 2018-2019ൽ - മേളയിൽ കുട്ടികൾ പങ്കെടുത്തു. ധാരാളം സമ്മാനങ്ങൾ,സ്റ്റേറ്റ് ലെവൽ വരെ നമ്മുടെ കുട്ടികൾക്ക് എത്തിപ്പെടാൻ സാധിച്ചു. 2017-2018 ൽ - 18 ഇനങ്ങളിൽ കുട്ടികൾ പങ്കെടുത്തു. ധാരാളം സമ്മാനങ്ങൾ,സ്റ്റേറ്റ് ലെവൽ വരെ നമ്മുടെ കുട്ടികൾക്ക് എത്തിപ്പെടാൻ സാധിച്ചു.
- കായിക മേള
ഈ സ്കൂളിലെ ഹാൻഡ് ബോൾ ടീം സബ്ജില്ലാത്തലത്തിലും ജില്ലാത്തലത്തിലും നാഷണൽ ലെവലിലും വർഷങ്ങളായി മത്സരിക്കുകയും അവർ സമ്മാനങ്ങൾ നേടിയെടുക്കുകയും ചെയ്യുന്നു
മാനേജ്മെന്റ്
തിരുവല്ല രൂപതയുടെ ദ്വിതീയമെത്രാനായ അഭിവന്ദ്യ ജോസഫ് മാർ സേവേറിയോസ് തിരുമേനിയുടെ സ്വപ്ന സാക്ഷാത്കാരമായിരുന്നു പെൺകുട്ടികൾക്കായുള്ള ഒരു വിദ്യാലയം. 1953 ൽ സെൻറ് തെരേസാസ് എന്ന പേരിൽ ഈ സരസ്വതി ക്ഷേത്രം നിലവിൽ വന്നു.ബഥനി എജ്യുക്കേഷൻ ട്രസ്റ്റ് ആണ്് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 4 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. കോർപ്പറേറ്റ് മാനേജറായി സി.ജിയോവാനി എസ്.ഐ.സി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റർ സിസ്റ്റർ .ലീമാ റോസ്സ് എസ്.ഐ.സിയൂം ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പിൾ ഇൻ ചാർജ്ജ് ജോയ്സി പി പാവുവും പ്രവർത്തിക്കുന്നു.
സ്റ്റാഫ് (2020-21)
ക്രമ നമ്പർ | ജീവനക്കാർ | തസ്തിക |
1 | Sr. റീമ സി ജേക്കബ് | HM |
2 | ശ്രീമതി എൽസമ്മ സ്‌കറിയ | HST ഫിസിക്കൽ സയൻസ് |
3 | ശ്രീമതി അനു എം അലക്സാണ്ടർ | HST മാത്‍സ് |
4 | Sr. മറിയാമ്മ കുര്യക്കോസ് | HST സോഷ്യൽ സയൻസ് |
5 | ശ്രീമതി ജിലു മെറിൻ ഫിലിപ്പ് | HST മാത്‍സ് |
6 | ശ്രീമതി എലിസബത്ത് ജേക്കബ് | HST മാത്‍സ് |
7 | ശ്രീമതി സുധ ചാക്കോ | HST നാച്ചുറൽ സയൻസ് |
8 | ശ്രീമതി റീന മാത്യു | HST നാച്ചുറൽ സയൻസ് |
9 | ശ്രീമതി ബിജിമോൾ കെ | HST ഇംഗ്ലീഷ് |
10 | ശ്രീമതി ബിനി മാത്യു | HST ഇംഗ്ലീഷ് |
11 | ശ്രീമതി ഷിജി ട്രീസ കെ | HST മലയാളം |
12 | ശ്രീമതി ഡെയ്സി കെ സി | HST മലയാളം |
13 | ശ്രീമതി ജയ വര്ഗീസ് | HST മലയാളം |
14 | Sr. ലിൻസി ജോസഫ് | HST ഹിന്ദി |
15 | ശ്രീമതി ജിൻസി ജോസഫ് | HST ഹിന്ദി |
16 | സി. മേബിൾ എസ് ഐ സി | |
17 | ഈവാ സാറാ ജേക്കബ് | Physical Education |
18 | ശ്രീമതി സുജാമ്മ കെ എൻ | UPST |
19 | ശ്രീമതി ബിന്ദുമോൾ വര്ഗീസ് | UPST |
20 | ശ്രീമതി ജാൻസി ജോർജ് | UPST |
21 | ശ്രീമതി മിനിമോൾ സി തോമസ് | UPST |
22 | ശ്രീമതി അന്നറോസ് z | UPST |
23 | Sr. സാലി എം ജെ | UPST |
24 | Sr. ലിജോ സി ജെ | UPST |
25 | റിന്റു സി മാനുവൽ | UPST |
26 | ശ്രീമതി ഷീനു കെ സെബാസ്റ്റ്യൻ | UPST HINDI |
27 | Sr. മറിയാമ്മ പുന്നൂസ് | ക്ലാർക്ക് |
28 | ശ്രീ ഉമ്മൻ സി മാത്യു | ഓഫീസ് അസിസ്റ്റന്റ് |
29 | ശ്രീമതി അച്ചാമ്മ ചാക്കോ | ഓഫീസ് അസിസ്റ്റന്റ് |
30 | ശ്രീമതി സിനി വര്ഗീസ് | FTM |
31 | ശ്രീമതി രജനി കോശി | FTM |
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
. 1.സി.റോസ് എസ്.ഐ.സി 1953-1975
2.സി. ഫിലോമിന എസ്.ഐ.സി 1975-1982
3.സി.ജയിൻ എസ്.ഐ സി 1982-1989
4.സി.മരിയ ഗൊരേത്തി എസ്.ഐ.സ് 1989-1993
5.സി.ലോറാ എസ്.ഐ.സി 1993-1996
6.സി.ഹിലാരിയ എസ്.ഐ.സി 1996-1998
7.സി.ജിയോവാനി എസ്.ഐ.സി 1998-2004
8.സി.ജോസിയ എസ്.ഐ.സി 2004-2005
9.സി.ദീപ്തി എസ്.ഐ.സി 2005-2008
10.സി.ലൂസിയ എസ്.ഐ.സി 2009-2016
11.സജി വര്ഗീസ് 2016-2020
പി. ടി. എ
സ്കൂളിലെ സർവോന്മുഖമായ വളർച്ചയുടെ അവിഭാജ്യ ഘടകമാണ്.. പി. ടി. എ കുട്ടികളുടെ സമഗ്രവികസനത്തിന് അധ്യാപകരുമായി സഹകരിച്ചു രക്ഷിതാക്കൾ ഒട്ടേറെ സഹായ സഹകരണങ്ങൾ സ്കൂളിന് വേണ്ടി ചെയ്തു തരുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- JAYAPRABHA, ANILA GEORGE,MARIAM SALOMI,VIBITHA BABU-അഭിഭാഷകർ
- ആൻ മേരി അലക്സ് ,ANJU THOMAS,ANIE DEENA MATHEW,SARITHA- എഞ്ചിനിയർ
- ANJALI KRISHNA, DIMPILE JOSEPH - ചലച്ചിത്ര നടികൾ
- അഞ്ചു സൂസൻ അലക്സ്, SUPRABHA G S, MINI KUTTY, LEKSHMI M, BINDHU ABRAHAM-ഡോക്ടർ
- ഷാരോൺ എബ്രഹാം,ANN VARGHESE, SINDHU K N, JAYA MATHEW-കോളേജ് അധ്യാപിക
വഴികാട്ടി
തിരുവല്ലായിൽ നിന്നും 12 km അകലെ മല്ലപ്പള്ളി റൂട്ടിൽ ചെങ്ങരൂർ മലങ്കരകത്തോലിക്കാ പള്ളിക്കു സമീപം ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. ചങ്ങനാശ്ശേരിയിൽ നിന്നും 13 km സഞ്ചരിച്ചാലും മല്ലപ്പള്ളിയിൽ നിന്ന് 3 km സഞ്ചരിച്ചാലും ഈ വിദ്യാലയത്തിൽ എത്തിച്ചേരാം.
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.434075, 76.630958|zoom=15}}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37009
- 1953ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ