"സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 196: വരി 196:
ഐ.ജി. ബി.സന്ധ്യയാണ് ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥിനികളിൽ പ്രഥമസ്മരണീയ. സ്കൂളിലെ ട്രാഫിക് ബോധവത്കരണ പരിപാടികളുടെ ഭാഗമായി തിരക്കേറിയ കർമ്മപരിപാടികളുടെ ഇടയിലും അവർ ഈ സ്കൂൾ സന്ദർശിക്കുകയുണ്ടായി. പിന്നണി ഗായികയായി ഉയർന്നുവന്ന റിമി ടോമി പാലാ സെന്റ്.മേരീസിലെ പൂർവ്വവിദ്യാർത്ഥിയാണ്. യുവജനോത്സവങ്ങളിൽ തിളങ്ങിനിന്ന ഈ ഗായിക ഇന്നു സിനിമാഗാനരംഗത്ത് പ്രശസ്തയാണ്. മിയ ജോർജ് എന്ന അഭിനയപ്രതിഭ ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളിൽ പ്രശസ്തയാണ്.ദേ‍ശീയ പോൾവാൾട്ട് കായിക താരം മരിയ ജയ്സൺ  പാലാ സെന്റ് മേരീസിലെ പൂർവ്വവിദ്യാർത്ഥിനിയാണ്.
ഐ.ജി. ബി.സന്ധ്യയാണ് ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥിനികളിൽ പ്രഥമസ്മരണീയ. സ്കൂളിലെ ട്രാഫിക് ബോധവത്കരണ പരിപാടികളുടെ ഭാഗമായി തിരക്കേറിയ കർമ്മപരിപാടികളുടെ ഇടയിലും അവർ ഈ സ്കൂൾ സന്ദർശിക്കുകയുണ്ടായി. പിന്നണി ഗായികയായി ഉയർന്നുവന്ന റിമി ടോമി പാലാ സെന്റ്.മേരീസിലെ പൂർവ്വവിദ്യാർത്ഥിയാണ്. യുവജനോത്സവങ്ങളിൽ തിളങ്ങിനിന്ന ഈ ഗായിക ഇന്നു സിനിമാഗാനരംഗത്ത് പ്രശസ്തയാണ്. മിയ ജോർജ് എന്ന അഭിനയപ്രതിഭ ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളിൽ പ്രശസ്തയാണ്.ദേ‍ശീയ പോൾവാൾട്ട് കായിക താരം മരിയ ജയ്സൺ  പാലാ സെന്റ് മേരീസിലെ പൂർവ്വവിദ്യാർത്ഥിനിയാണ്.


==നേട്ടങ്ങൾ==
=='''നേട്ടങ്ങൾ'''==
സ്ക്കൂളിന് ....
സ്ക്കൂളിന് ....


==വഴികാട്ടി==
=='''വഴികാട്ടി'''==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"



22:29, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ
വിലാസം
പാലാ

പാലാ പി.ഒ.
,
686575
,
കോട്ടയം ജില്ല
സ്ഥാപിതം1921
വിവരങ്ങൾ
ഫോൺ04822 213529
ഇമെയിൽsmghssp@yahoo.co.in
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്31087 (സമേതം)
എച്ച് എസ് എസ് കോഡ്05053
യുഡൈസ് കോഡ്32101000213
വിക്കിഡാറ്റQ87661172
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല പാലാ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാലാ
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ളാലം
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ1062
ആകെ വിദ്യാർത്ഥികൾ1062
അദ്ധ്യാപകർ44
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ211
ആകെ വിദ്യാർത്ഥികൾ211
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി. ലിസി കെ. ജോസഫ്
പി.ടി.എ. പ്രസിഡണ്ട്പാട്രിക് ജോസഫ്
എം.പി.ടി.എ. പ്രസിഡണ്ട്ജാൻസി കോശി
അവസാനം തിരുത്തിയത്
28-01-2022TomThomas
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോട്ടയം ജില്ലയിലെ പാലാ എന്ന പട്ടണത്തിന്റെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന ഒരു എയ്‌ഡഡ്‌ വിദ്യാലയമാണ് സെന്റ് മേരീസ് ഗേൾസ് എച്ച്. എസ്. എസ്. പാലാ. 1921-ൽ സ്ഥാപിതമായ, പെൺകുട്ടികൾക്ക് മാത്രമായുള്ള ഈ വിദ്യാലയത്തിൽ 5 മുതൽ 12 വരെയുള്ള ക്ലാസ്സുകളാണ് ഉള്ളത്.

ചരിത്രം

സ്ത്രീ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ ഫ്രാൻസിസ്കൻ ക്ലാരസഭക്കാരായ ബഹുമാനപ്പെട്ട സിസ്റ്റേഴ്സ്, പാലായുടെ സമീപപ്രദേശത്തെങ്ങും പെൺകുട്ടികള്ക്കായി ഒരു ഇംഗ്ലീഷ് സ്കൂൾ ഇല്ലാതിരിക്കേ, 1921 –ൽ കണ്ണാടിയുറുമ്പിൽ സെന്റ്.ജോസഫ്സ് ഇംഗ്ലീഷ് സ്കൂൾ എന്ന പേരിൽ ഒരു സ്കൂൾ ആരംഭിച്ചു. സെന്റ്.മേരീസ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ ഐശ്വര്യത്തിൻ്റെ കവാടം തുറന്ന് വിജയത്തിലേക്ക് നീങ്ങിത്തുടങ്ങി. കുട്ടികളുടെ എണ്ണം 168 ആയി ഉയർന്നു. അന്നത്തെ ദിവാൻ ശ്രീ.എം.ഇ.വാട്ട്സ് സ്കൂൾ സന്ദർശിച്ച് നല്ല അഭിപ്രായം രേഖപ്പെടുത്തുകയും ഇതൊരു ഹൈസ്കൂളായി ഉയർത്തേണ്ടതിന്റെ ആവശ്യകതയെ ഊന്നിപ്പറയുകയും ചെയ്തു. 1928 -ൽ (കൊ.വ.1103 -ൽ) റൈറ്റ്.റവ.ഡോ.ജയിംസ് കാളാശ്ശേരി ഹൈസ്കൂൾ കെട്ടിടത്തിന് ' കല്ലിടീൽ ' കർമ്മം നിർവ്വഹിച്ചു.

കൂടുതൽ വായിക്കാം...  

ഭൗതികസൗകര്യങ്ങൾ

പച്ചപ്പ്‌ നിറഞ്ഞതും, നഗരത്തിന്റെ തിരക്കുകളില്ലാത്തതുമായ പ്രശാന്തമായ ഒരു അന്തരീക്ഷത്തിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ ക്ലാസ്സുകളിലെല്ലാം ഇന്റർനെറ്റ് സൗകര്യമുള്ള ഹൈടെക് മുറികളുള്ള സ്കൂളിൽ ഹയർസെക്കന്ററി, ‍ഹൈസ്കൂൾ, യു.പി വിഭാഗങ്ങൾക്ക്  വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം നാൽപതോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്നു ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികളുടെ ശാസ്ത്രാഭിരുചി വളർത്തുന്നതിനുതകുന്ന ഒരു സയൻസ് ലാബ് ഇവിടെ ഉണ്ട്.കുട്ടികളുടെ വായനാശീലം വർദ്ധിക്കുന്നതിനുതകുന്ന ഒരു വിശാലമായ റീഡിംഗ് റൂമും സ്കൂളിലുണ്ട് . സംഗീതപഠനത്തിന് പ്രത്യേക ക്ലാസ്സ്റൂം ഇവിടെ ക്രമീകരിച്ചിട്ടുണ്ട്.

കൂടുതൽ വായിക്കാം...

പാഠ്യേതര പ്രവർത്തനങ്ങൾ

പഠനമികവിനു നൽകുന്ന അതേ  പ്രാധാന്യം വ്യക്തിത്വ വികസനത്തിനും സെന്റ് മേരീസ് സ്‌കൂൾ നൽകിവരുന്നു. ജീവിതവിജയത്തോടൊപ്പം സമൂഹത്തോട് പ്രതിബദ്ധതയുള്ള പെൺകരുത്തിനെ വളർത്തിയിടുക്കുന്നതിൽ ഈ സ്‌കൂൾ എന്നും ഊന്നൽ നൽകുന്നു. അതിനുതകുന്ന സംഘടനകളിലും ക്ലബ്ബുകളിലും ചേർന്നു പ്രവർത്തിക്കുവാൻ എല്ലാ കുട്ടികൾക്കും അവസരമുണ്ട്. ഗൈഡിങ്, ജൂനിയർ റെഡ് ക്രോസ്സ്, ലിറ്റിൽ കൈറ്റ്സ്, വിദ്യാരംഗം കലാസാഹിത്യവേദി, മ്യൂസിക് ക്ലബ് തുടങ്ങി അനവധി സംഘടനകളും ക്ലബ്ബുകളും സ്‌കൂളിൽ പ്രവർത്തിക്കുന്നു. മ്യൂസിക്, സ്പോർട്സ്, ആർട് ആൻഡ് ക്രാഫ്റ്റ് തുടങ്ങിയവയ്‌ക്കെല്ലാം പ്രത്യേക അധ്യാപകർ ഉണ്ട്. കായിക രംഗത്തും, കലാരംഗത്തും ശാസ്ത്രരംഗത്തും ദേശീയ സംസ്ഥാന തല നേട്ടങ്ങൾ ഈ സ്‌കൂളിലെ കുട്ടികൾ സ്വന്തമാക്കിയിട്ടുണ്ട്.

കൂടുതൽ വായിക്കാം  

മാനേജ്‌മെന്റ്

പാലാ കോർപറേറ്റ് എജ്യുക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന പാലാ സെന്റ്.മേരീസ് ഗേൾസ് ഹയർസെക്കന്ററി സ്കൂളിന് ശക്തമായ ഒരു മാനേജ്മെന്റ് സംവിധാനമുണ്ട്. ഈ സ്കൂളിന്റെ മാനേജർ ഡോ.സി.‍ഗ്രേയ്സ് മുണ്ടപ്ലാക്കലാണ്. ഈ സ്കൂളിന്റെ പ്രിൻസിപ്പൽ റവ.സി.മേരിക്കുട്ടി എം എം-ഉം ഹെ‍ഡ് മിസ്ട്രസ് സി.ലിസി കെ ജോസുമാണ്. സ്കൂളിന്റെ സർവ്വതോന്മുഖമായ വളർച്ചയ്ക്കും നടത്തിപ്പിനും റവ.സി.ലിസി കെ.ജോസിന്റെ പ്രവർത്തനങ്ങൾ ആദരവർഹിക്കുന്നതാണ്. കൂടാതെ സ്റ്റാഫ് സെക്രട്ടറി ശ്രീമതി. മിനിമോൾ മാത്യുവിന്റെ നേതൃത്വത്തിൽ അധ്യാപകർ കാര്യക്ഷമമായ പ്രവർത്തനമാണ് കാഴ്ചവെയ്ക്കുന്നത്. ഈ സ്കൂളിൽ യു.പി.വിഭാഗത്തിൽ 13 അധ്യാപകരും ഹൈസ്കൂൾ വിഭാഗത്തിൽ 31 അധ്യാപകരും സേവനമനുഷ്ഠിക്കുന്നുണ്ട്. ഈ സ്കൂളിന്റെ ഹയർസെക്കന്ററി വിഭാഗത്തിൽ 16 അധ്യാപകരുണ്ട്. സ്കൂളിലെ ഓഫീസ് പ്രവർത്തനങ്ങൾ സുഗമമായി നടത്തുന്നതിന് (രണ്ട് ക്ലർക്കുമാരുൽപ്പെടെ) 09 അനധ്യാപരും ഇവിടെയുണ്ട്.സ്കൂളിന്റെ സർവ്വതോന്മുഖമായ വളർച്ചയെ ലക്ഷ്യമിട്ടുകൊണ്ട് ശ്രീ.പാട്രിക് ജോസഫിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പി.ടി.എ സ്തുത്യർഹമായ സേവനമാണ് കാഴ്ച വയ്ക്കുന്നത്.

റവ.ഫാ.മാത്യു കദളിക്കാട്ടിൽ (ദൈവദാസൻ)(founder of the school) 1921 - 1925 റവ.ഫാ.സെബാസ്റ്റ്യൻ കുളംകുത്തിയിൽ 1925 - 1927 റവ.ഫാ.തോമസ് പൊറക്കരി 1927 - 1930 റവ.ഫാ.മാത്യു ചിറയിൽ 1930 - 1935 റവ.ഫാ.തോമസ് തൊട്ടിയിൽ 1935 - 1937 റവ.ഫാ.കുരുവിള കാപ്പിൽ 1937 - 1939 റവ.ഫാ.തോമസ് കലേക്കാട്ടിൽ 1939 - 1942 മോൺ.ഫിലിപ്പ് വാലിയിൽ 1942 - 1949 റവ.ഫാ.തോമസ് മണ്ണഞ്ചേരി 1949 - 1951 റവ.ഫാ.കുരുവിള കാപ്പിൽ 1951 - 1956 റവ.ഫാ.തോമസ് തൂങ്കുഴി 1956 - 1958 റവ.ഫാ.അബ്രാഹം കൈപ്പൻപ്ലാക്കൽ 1958 - 1963 റവ.ഫാ.ജോസഫ് പാറേൽ 1963 - 1966 റവ.ഫാ.ജേക്കബ് ഞാവള്ളിൽ 1966 - 1974 റവ.സി.ജയിൻ എഫ്.സി.സി. 1974 – 2000 Oct.29 റവ.സി.പൗളിനോസ് മരിയ 2000 - 2001 റവ.സി.ലിസാ മാർട്ടിൻ 2001 - 2006 റവ.സി.പൗളിനോസ് മരിയ 2006-2012 റവ.സി.ആൻ ഫെലിക്സ് 2012-2018 ഡോ.സി.‍ഗ്രേയ്സ് മുണ്ടപ്ലാക്കൽ 2018-

മുൻ സാരഥികൾ

ക്രമ നമ്പർ പേര് സോവന കാലം
1 ശ്രീ.ഇ.വി.ഉണ്ണിച്ചെറിയ 1922 - 1930
2 ശ്രീമതി.മേരി ജോസഫ് ഇലവുങ്കൽ 1930 - 1962
3 സി.അലോഷ്യസ് 1962 - 1964

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

മദർ.മേരി ലിയോ 1964 - 1980 സി.അലോഷ്യസ് 1980 - 1985 സി.സിറില്ല 1985 - 1986 സി.ക്ലെ£ൻസ് 1986 - 1987 സി.അബ്രോസിയ 1987 - 1988 മദർ.റൊമുവാൾദ് 1988 - 1990 സി.ക്ലെയർ മരിയ 1990 - 1998 സി.മേരി ജോസ് 1998 - 1999 സി.ക്ലെയർ മരിയ 1999 - 2000 സി.മേരി ജോസ് 2000 - 2001 സി.പൗളിനോസ് മരിയ 2001 - 2002 സി.ഫ്രാൻസിറ്റ 2002 - 2004 സി.ഫിലോമി 2004 - 2006 സി.ജോയിറ്റ് മേരി 2006 - 2009 സി.ത്രേസ്യാമ്മ മാണി 20-04-09–13-05-09 സി.മേരി പി.എം. 14-05-09 – 09-08-09 സി.എലിസബത്ത് എൻ.റ്റി 10-08-09-31-03-2010 സി.എൽസി റ്റി.പി 01-04-2010-31-03-2016 ‍ഡോ.സി.‍ഗ്രേയ്സ് മുണ്ടപ്ലാക്കൽ 01-04-2016-31-05-2017 സി.ലിസിയമ്മ ജോസഫ് 01-06-2017-31-03-2019

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഐ.ജി. ബി.സന്ധ്യയാണ് ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥിനികളിൽ പ്രഥമസ്മരണീയ. സ്കൂളിലെ ട്രാഫിക് ബോധവത്കരണ പരിപാടികളുടെ ഭാഗമായി തിരക്കേറിയ കർമ്മപരിപാടികളുടെ ഇടയിലും അവർ ഈ സ്കൂൾ സന്ദർശിക്കുകയുണ്ടായി. പിന്നണി ഗായികയായി ഉയർന്നുവന്ന റിമി ടോമി പാലാ സെന്റ്.മേരീസിലെ പൂർവ്വവിദ്യാർത്ഥിയാണ്. യുവജനോത്സവങ്ങളിൽ തിളങ്ങിനിന്ന ഈ ഗായിക ഇന്നു സിനിമാഗാനരംഗത്ത് പ്രശസ്തയാണ്. മിയ ജോർജ് എന്ന അഭിനയപ്രതിഭ ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളിൽ പ്രശസ്തയാണ്.ദേ‍ശീയ പോൾവാൾട്ട് കായിക താരം മരിയ ജയ്സൺ പാലാ സെന്റ് മേരീസിലെ പൂർവ്വവിദ്യാർത്ഥിനിയാണ്.

നേട്ടങ്ങൾ

സ്ക്കൂളിന് ....

വഴികാട്ടി

സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാല