സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ചരിത്രം
സ്ത്രീ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ ഫ്രാൻസിസ്കൻ ക്ലാരസഭക്കാരായ ബഹുമാനപ്പെട്ട സിസ്റ്റേഴ്സ്, പാലായുടെ സമീപപ്രദേശത്തെങ്ങും പെൺകുട്ടികള്ക്കായി ഒരു ഇംഗ്ലീഷ് സ്കൂൾ ഇല്ലാതിരിക്കേ, 1921 –ൽ കണ്ണാടിയുറുമ്പിൽ സെന്റ്.ജോസഫ്സ് ഇംഗ്ലീഷ് സ്കൂൾ എന്ന പേരിൽ ഒരു സ്കൂൾ ആരംഭിച്ചു. സെന്റ്.മേരീസ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ ഐശ്വര്യത്തിൻ്റെ കവാടം തുറന്ന് വിജയത്തിലേക്ക് നീങ്ങിത്തുടങ്ങി. കുട്ടികളുടെ എണ്ണം 168 ആയി ഉയർന്നു. അന്നത്തെ ദിവാൻ ശ്രീ.എം.ഇ.വാട്ട്സ് സ്കൂൾ സന്ദർശിച്ച് നല്ല അഭിപ്രായം രേഖപ്പെടുത്തുകയും ഇതൊരു ഹൈസ്കൂളായി ഉയർത്തേണ്ടതിന്റെ ആവശ്യകതയെ ഊന്നിപ്പറയുകയും ചെയ്തു. 1928 -ൽ (കൊ.വ.1103 -ൽ) റൈറ്റ്.റവ.ഡോ.ജയിംസ് കാളാശ്ശേരി ഹൈസ്കൂൾ കെട്ടിടത്തിന് ' കല്ലിടീൽ ' കർമ്മം നിർവ്വഹിച്ചു. 1930 -ൽ(കൊ.വ.1105 -ൽ) പണി പൂർത്തിയായി. 1105 -ൽ തന്നെ ഫോർത്തുഫോം തുടങ്ങാൻ അനുമതി ലഭിച്ചു. റവ.സി.ക്ലാര, സി.ഫിലോമിന, സി.മർഗ്ഗരീത്ത, സി.അസൂന്ത, സി.സിസിലിയ തുടങ്ങിയവർ ഈ സ്കൂളിന്റെ അഭിവൃദ്ധിക്കുവേണ്ടി അക്ഷീണം പരിശ്രമിച്ചവരാണ്.
ഹെഡ് മാസ്റ്റർ ശ്രീ.ഈ.വി.ഉണ്ണിച്ചെറിയ അവർകൾ എട്ടു വർഷത്തെ സ്തുത്യർഹസേവനത്തിനുശേഷം ജോലി രാജി വെച്ചു. 1930 (1105) -ൽ ശ്രീമതി മേരി ജോസഫ് ഇലവുങ്കൽ B.A.L.T. ഹെഡ് മിസ്ട്രസായി. 1930 – '31 സ്കൂൾ വർഷത്തിൽ പാലാ സെന്റ് മേരീസ് ഇംഗ്ലീഷ് ഹൈസ്കൂൾ യാഥാർത്ഥ്യമായിത്തീർന്നു. 1931 -ൽ ഫിഫ്ത് ഫോമും 1932 -ൽ സിക്സ്ത്ത് ഫോമും തുടങ്ങി. അങ്ങനെ സെന്റ്.മേരീസ് പൂർണ്ണഹൈസ്കൂളായി. 1935 – '36 സ്കൂൾ വർഷത്തിൽ (കൊ.വ.1111) ഇതിനോടനുബന്ധിച്ച് ഒരു പ്രൈമറി സ്കൂളും അനുവദിക്കപ്പെട്ടു. 1938 -ലും 1941 -ലും സ്കൂൾ ഫൈനൽ പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കി. പാലാ ജൂബിലിത്തിരുനാളിനോടനുബന്ധിച്ചുളള സെന്റ്. മേരീസ് സ്കൂളിലെ റാലിയുടെ ഉത്ഭവം കണ്ണാടിയുറുമ്പിൽ വച്ച് നടത്തിയിരുന്ന സൊഡാലിറ്റി ഇടക്കാലത്ത് മുടങ്ങി. 1935 ഡിസം. 8 -ന് തൊട്ടിയിൽ ബ.തോമസച്ചന്റെ നേതൃത്വത്തിൽ വീണ്ടും തുടങ്ങി. 1935 ഡിസം. 8 -ന് റവ.ഫാ.തോമസ് തൊട്ടിയിൽ ഈ മഠം കപ്പേളയിൽ ദിവ്യബലിയർപ്പിക്കുകയും അതിനുശേഷം സ്കൂൾ കുട്ടികൾ പച്ചയും നീലയും നിറമുളള റിബൺ ധരിച്ച് മനോഹരമായി അലങ്കരിച്ച പരി.കന്യകയുടെ രൂപവും വഹിച്ച്, വാദ്യാഘോഷങ്ങളോടെ, അധ്യാപകരും സിസ്റ്റേഴ്സും കുട്ടികളും വളരെ ഭക്തിനിർഭരമായി ജപമാല ചൊല്ലി മരിയൻഗീതങ്ങളാലപിച്ച് അങ്ങാടികുരിശുപള്ളിയിലേക്ക് പ്രദക്ഷിണമായി മന്ദം മന്ദം നീങ്ങി. കുരിശുപള്ളിയിലെ തിരുക്കർമങ്ങൾക്കുശേഷം പ്രദക്ഷിണം തിരിച്ചുവന്ന് സ്കൂളിൽ സമാപിക്കുകയും ചെയ്തു. ഇന്നും ഡിസം.8 ന് അഭങ്കുരം തുടർന്നുകൊണ്ടിരിക്കുന്നു.
പ്രൈമറി സ്കൂളിന്റെ ആരംഭം
1936 -ജൂൺ മാസത്തിൽ തൊട്ടിയിൽ ബ.തോമസച്ചന്റെ ശ്രമഫലമായി 4 ക്ലാസ്സുളള പൂർണ്ണ പ്രൈമറി സ്കൂൾ ആരംഭിച്ചു. ത്രേസ്യാമ്മ പുളിക്കക്കുന്നേൽ (സി.ഡെന്നീസ്) ആയിരുന്നു ആദ്യത്തെ ടീച്ചർ. മഠത്തിന്റെ മുൻവശത്തായി സ്ഥിതിചെയ്തിരുന്ന കുഴിവേലിപ്പറമ്പ് 26 സെന്റ് സ്ഥലം 1500 രൂപ കൊടുത്തുവാങ്ങി. പുതുതായി വാങ്ങിയ സ്ഥലം 1938 ജനുവരി മാസത്തിൽ നിരപ്പാക്കിയെടുക്കുകയും കുട്ടികളുടെ ഉപയോഗത്തിനുവേണ്ടി ആ സ്ഥലത്തുണ്ടായിരുന്ന കിണർ കെട്ടിക്കുകയും പുറംഭാഗം മതിൽ തീർത്ത് ഗേറ്റുമാറ്റി സ്ഥാപിക്കുകയും ചെയ്തു. 1961 ഫെബ്രുവരിയിൽ പ്രൈമറി സ്കൂളിന്റെ രജതജൂബിലിയും 1986 മാർച്ച് -ന് കനകജൂബിലിയും സമുചിതമായി ആഘോഷിച്ചു. 1971 -ൽ ഇംഗ്ലീഷ് മീഡിയം എൽ.പി.സ്കൂൾ ആരംഭിച്ചു.
രജതജൂബിലി
1946 -ൽ സെന്റ്.മേരീസ് സ്കൂളിന് 25 വയസ്സു പൂർത്തിയായി. അന്ന് മാനേജരായിരുന്ന മോൺ.ഫിലിപ്പ് വാലിയിൽ, ശ്രീ.ജെ.തോമസ് കയ്യാലയ്ക്കകം, ശ്രീ. എ. ഓ. ജോസഫ് അഞ്ചേരി എന്നിവരുടെ നേതൃത്വത്തിൽ പല ബഹുമാന്യവ്യക്തികളുടെയും സഹകരണത്തോടെ മൂന്നു ദിവസത്തെ വർണ്ണോജ്വലമായ പരിപാടികളോടുകൂടി രജതജൂബിലി ആഘോഷിക്കപ്പെടുകയുണ്ടായി. 1946ഫെ. 22-mwതീയതി പതിമൂന്നുമണി ആരാധനയോടെ ആഘോഷപരിപാടികളാരംഭിച്ചു. 24-mw തീയതി നടന്ന സമാപനസമ്മേളനത്തിൽ തൃശൂർ രൂപതാദ്ധ്യക്ഷൻ റൈറ്റ്.റവ.ഡോ.ജോർജ് ആലപ്പാട്ട് ആദ്ധ്യക്ഷം വഹിച്ചു.ചങ്ങനാശ്ശേരി രൂപതാദ്ധ്യക്ഷൻ റൈറ്റ്. റവ. ഡോ. ജയിംസ് കാളാശ്ശേരി, വിജയപുരം രൂപതാദ്ധ്യക്ഷൻ മാർ. ബൊനവഞ്ചർ ആരാന എന്നിവർ ദിവ്യബലിയർപ്പിച്ചു. പരിശുദ്ധകുർബാനയുടെ പ്രദക്ഷിണം അത്യാഡംബരപൂർവ്വം നടത്തി. ശ്രീമാൻ.ജോസഫ് മുണ്ടശ്ശേരി, ശ്രീമതി റ്റി.പി.ജാനകി തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുത്തു. വിവധ കലാപരിപാടികൾ സമ്മേളനത്തെ മോടിപിടിപ്പിച്ചു.
രജതജൂബിലിക്കുശേഷം
സമർത്ഥരായ അധ്യാപകരുടെ ശിക്ഷണവും പ്രഗത്ഭയായ ഹെഡ് മിസ്ട്രസിന്റെ മേൽനോട്ടവും സ്കൂളിനെ അഭിവൃദ്ധിയിലേക്ക് ഉത്തരോത്തരം നയിച്ചുകൊണ്ടിരുന്നു. കുട്ടികളുടെ എണ്ണവും വർദ്ധിച്ചുകൊണ്ടിരുന്നു. കെട്ടിടങ്ങളും കൂടുതൽ ഉണ്ടായി. 1962 -ൽ 31 വർഷക്കാലത്തെ നിസ്തുല സേവനത്തിനുശേഷം ഹെഡ് മിസ്ട്രസ് ശ്രീമതി. മേരി ജോസഫ് ഇലവുങ്കൽ സർവ്വീസിൽനിന്നും വിരമിച്ചു. പിന്നീട് ഹെഡ് മിസ്ട്രസായത് റവ.സി.അലോഷ്യസാണ്. 1962 -ൽ ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ ആരംഭിച്ചു. 1964 -ൽ സി.അലോഷ്യസ് മറ്റക്കര സെന്റ്.ജോസഫ്സ് ഹൈസ്കൂളിലേക്ക് സ്ഥലം മാറി പോവുകയും ചെയ്തു. 1980 വരെ സി.മേരി ലെയോ ആയിരുന്നു ഹെഡാ മിസ്ട്രസ്.
കനകജൂബിലി
സെന്റ്.മേരീസ് അമ്പതാം വയസ്സിലെത്തിയപ്പോൾ ആവിവരം ഹെഡ് മിസ്ട്രസ് മദർ മേരി ലെയോയും മദർ സുപ്പീരിയർ റവ.സി.റോസാലിയായും കൂടി പിതാവിനെ അറിയിച്ചു. പിതാവിന്റെ നിർദ്ദേശാനുസരണം കനകജൂബിലി ആഘോഷങ്ങൾക്കു തുടക്കമിട്ടു. റവ. ഫാ. അബ്രഹാംകൈപൻപ്ലാക്കൽ അവർകളുടെ ആദ്ധ്യക്ഷതയിൽ ആദ്യത്തെ ആലോചനായോഗം നടന്നു. ജൂബിലിയുടെ ഒരു സ്മാരകം ഉണ്ടാക്കണമെന്ന് തീരുമാനിച്ചു. ഇന്നു കാണുന്ന കമനീയ ഓഡിറ്റോറിയം കനകജുബിലി സ്മാരകമാണ്. ശ്രീ. തോമസ് ജോസഫ് കൊട്ടുകാപ്പിള്ളി, ശ്രീ. ചെറിയാൻ ജെ.കാപ്പൻ, ശ്രീ.കെ.കെ.ജോസഫ്, ശ്രീ.സി.സി.ജോസഫ് ചെട്ടിപ്പറമ്പിൽ, ഹെഡ് മിസ്ട്രസ് സി.മേരി ലെയോ തുടങ്ങിയവരുടെ നേതൃത്വത്തിൽ ജൂബിലി ആഘോഷകമ്മറ്റി രൂപം കൊണ്ടു. 1972 – ഫെബ്രു. 27,28,29 മാർച്ച് 1 തീയതികളിലായി കനകജൂബിലി ആഘോഷങ്ങൾ നടത്തപ്പെട്ടു. ഓഡിറ്റോറിയത്തിന്റെ വെഞ്ചിരിപ്പ് 27 -ാം തീയതി നടന്നു. ഫെബ്രു. 29 -ാം തീയതി നടന്ന സമ്മേളനത്തിൽ ശ്രീ. എം.എം. ജോസഫ് എം. പി. ആദ്ധ്യ£w വഹിച്ചു. സെന്റ്. മേരീസ് നേഴ്സറി - പ്രൈമറി - ഹൈസ്കൂൾ വിദ്യാർത്ഥിനീ വിദ്യാർത്ഥികളുടെ സൗഹൃദസമ്മേളനവും കലാസദ്യയും ഏവരേയും ഹഠാദാകർഷിച്ചു. മാർച്ച് 1 -ാം തീയതി നടന്ന സമാപനസമ്മേളനത്തിൽ തിരുവനന്തപുരം ആർച്ച് ബിഷപ്പ് ബനഡിക്ട് മാർ.ഗ്രിഗോറിയോസ് തിരുമേനി ആദ്ധ്യക്്യം വഹിച്ചു. പാലാ ബിഷപ്പ് മാർ.സെബാസ്റ്റ്യ൯ വയലിൽ, എൻ.എസ്.എസ്.ജനറൽ സെക്രട്ടറി ശ്രീ. കിടങ്ങൂർ ഗോപാലകൃഷ്ണപിള്ള, പ്രൊഫ. കെ. എം. ചാണ്ടി തുടങ്ങിയ വിശിഷ്ട വ്യക്തികൾ സമാപനസമ്മേളനത്തെ ധന്യമാക്കി.
കനകജൂബിലിക്കുശേഷം
പഠനത്തോടൊപ്പം കലാകായികരംഗങ്ങളിലും സെന്റ്.മേരീസ് മുന്നേറിക്കൊണ്ടിരുന്നു. 1977 -മാർച്ച് 5ന് ഇവിടുത്തെ സ്റ്റാഫായിരുന്ന സി.സലേഷ്യാമേരി 30 -mas¯ വയസ്സിൽ പരലോകം പ്രാപ്തയായി. 1964 മുതൽ സെന്റ്.മേരീസിനെ കൈ പിടിച്ചു നയിച്ച റവ.മദർ.ലെയോ 1979 -ൽ സംസ്ഥാന അദ്ധ്യാപക അവാർഡിന് അർഹയായി. 1980 -ൽ സർവ്വീസിൽനിന്നും വിരമിച്ച ബ.ലെയോമ്മ 1981 മെയ് 15 ന് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. ആ പാവന സ്മരണയ്ക്കുമുമ്പിൽ ആദരാഞ്ജലികൾ. 1983 – ൽ ഈ സ്കൂൾ കോട്ടയം റവന്യൂ ജില്ലയിലെ ബെസ്റ്റ് സ്കൂളായി വിദ്യാഭ്യാസവകുപ്പ് തെരഞ്ഞെടുത്തു. ഇതിനോടകം 15 പ്രാവശ്യം പാലാ കോർപ്പറേറ്റ് മാനേജ്മെന്റിലെ ബെസ്റ്റ് സ്കൂൾ പദവി സെന്റ്.മേരീസിനു ലഭിച്ചു. സെന്റ്.മേരീസിന്റെ ഭരണസാരഥ്യം വഹിച്ചിരിന്ന ഹെഡ് മിസ്ടരസുമാർക്കെല്ലാം താങ്ങുംതണലുമായിരുന്ന (ക്ലർക്കുമാർ) റവ.സി.അനൻസിയേറ്റ് 1991 -ലും റവ.സി.റോസുള 1995 -ലും പെൻഷൻ പറ്റി. 1980 മുതൽ സ്കൂളിനെ നയിച്ച സി.അലോഷ്യസ് വിദ്യാഭ്യാസത്തോടൊപ്പം സാമൂഹയ്സേവനത്തിനും പ്രത്യേ- കപ്രോത്സാഹനം നൽകി. 1985 -ൽ അലോഷ്യസമ്മയ്ക്കുശേഷം ഈ സ്കൂളിൽ ദീർഘകാലം പാഠ്യ¯ഠ്യേ˜¥ രംഗങ്ങളിൽ വ്യ- ø°മുദ്ര പതിപ്പിച്ച സി.സിറില്ല ഹെഡ് മിസ്ട്രസ് ആയി.1986 -ൽ സി.ക്ലെ£ൻസും 1987 -ൽ സി.അംബ്രോസിയായും 1988 -ൽ റവ.മദർ.റൊമുവാൾദും സ്കൂളിന്റെ ഭരണസാരഥ്യം ഏറ്റെടുത്തു.
പ്ലാറ്റിനം ജൂബിലി
1996 – 1997 ആയപ്പോഴേക്കും ഈ വിദ്യാലയം 75 വർഷങ്ങൾ പിന്നിട്ട് പ്ലാറ്റിനം ജൂബിലിയിലെത്തി. ജൂബിലി നടത്തിപ്പിനായി പലതവണ പൊതുസമ്മേളനം നടത്തി. ജൂബിലി സ്മാരക ബ്ലോക്കു നിർമാണം പുർത്തിയാ- കാത്തതിനാൽ ജൂബിലി ആഘോഷം മാറ്റിവച്ചു. 1998 ഏപ്രിൽ 1 – 4 വരെ തീയതികളിൽ ജൂബിലി ആഘോഷം നടന്നു. സമാപനസമ്മേളനത്തിൽ പാലാ രൂപതാദ്ധ്യക്ഷൻ മാർ. ജോസഫ് പള്ളിക്കാപ്പറമ്പിൽ ആദ്ധ്യ£w വഹിച്ചു. വിദ്യാഭ്യാസമന്ത്രി പി.ജെ.ജോസഫ് ജൂബിലി സ്മാരക ബ്ലോക്ക് ഉദ്ഘാടനം ചെയ്തു.
വിജയത്തിളക്കം
1990 -ൽ സി.ക്ലയർമരിയയും 2000 -ൽ സി.മേരി ജോസും 2001 -ൽ സി.പൗളിനോസ് മരിയായും 2002 -ൽ സി.ഫ്രാൻസിറ്റായും ഈ സ്കൂളിന്റെ പ്രഥമാധ്യാപകരായി. ചുരുങ്ങിയ നാളുകളേ ഉണ്ടായിരുന്നുള്ളൂവെങ്കിലും സ്കൂളിനെ ഓരോരുത്തരും ഉത്തരോത്തരം അഭിവൃദ്ധിയിലേക്ക് നയിച്ചു. വിജയശതമാനം, സ്കോളർഷിപ്പ്, റാങ്ക് തുടങ്ങി പഠനരംഗത്തും പ്രസംഗം,സംഗീതം,ഡാൻസ്,ഓടട്ൻതുള്ളൽ,മിമിക്രി,കാവ്യകേളി,അക്ഷരശ്ലോകം തുടങ്ങിയ കലാരംഗത്തും സെന്റ്.മേരീസ് പ്രാഗത്ഭ്യം തെളിയിച്ചുകൊണ്ടിരിക്കുന്നു. കേരളമെങ്ങും പ്രശസ്തമായ സെന്റ്.മേരീസ് ബാന്റ്സെറ്റിനെ പ്രശസ്തിയിലേക്കും യൂത്ത് ഫെസ്റ്റിവൽ മത്സരങ്ങളിൽ വിജയത്തിലേക്കും നയിച്ചത് കാലാകാലങ്ങളിൽ അതിന്റെ ചുക്കാൻ പിടിച്ച സി.ഡെന്നീസ് മരിയ,സി.ജർമ്മേന,ശ്രീ.പി.എ.ജോർജ് തുടങ്ങിയവരുടെ നിസ്വാർത്ഥസേവനമാണ്. പ്രസിഡന്റ് ഗൈഡ് പദവിക്ക് എല്ലാ വർഷവും സെന്റ്.മേരീസിലെ കുട്ടികൾ അർഹരാവുന്നു. പ്രവൃത്തിപരിചയമേളകളിലും വിവിധ സംഘടനകൾ നടത്തുന്ന മത്സരങ്ങളിലും അനേകം സമ്മാനങ്ങൾ നേടിയെടുത്തു കൊണ്ടിരിക്കുന്നു. 1985 – ൽ നീതാമോൾ ജോസഫ് നാലാം റാങ്കും 1988 -ൽ സ്വാതി പിള്ള 12 -¯¹ റാങ്കും 1997 – ൽ ജയസൂര്യ.ആർ, ഷെറിൻ എച്ച്.കോടൂർ എന്നിവർ 14 –¯¹ റാങ്കും 1998 – ൽ ലിനി ആൻ ജോസ് 10 -¯¹ റാങ്കും 2003 – ൽ കാർത്തിക രാജഗോപാൽ 15-¯¹റാങ്കും കരസ്ഥമാക്കി. 1931, 1933, 1941, 1997, 1998, 1999, 2003 എന്നീ വർഷങ്ങളിൽ എസ്.എസ്.എൽ.സി. പരീക്ഷയിൽ 100 % വിജയം കരസ്ഥമാക്കി.1979 - ൽ _.ലെയോമ്മയ്ക്ക് സ്റ്റേറ്റ് അവാർഡ് ലഭിച്ചു.1979 – 1980 -ൽ റവ. സി.ലെയോ സെനറ്റ് µ£Ø¦¯¤° µ˜¥µÇ“²¾µÔȲ . സി.ക്ലയർമരിയയ്ക്ക് 1998 -ൽ സ്റ്റേറ്റ് അവാർഡും 2000 – ത്തിൽ നാഷണൽ അവാർഡും ലഭിച്ചു.
കലാകായികനേട്ടങ്ങൾ
1995, 1996, 1997, 1998, 1999, 2000, 2001, 2002, 2003 വർഷങ്ങളിൽ ഉപജില്ലാ യൂത്ത് ഫെസ്റ്റിവലിൽ ഓവർ ഓൾ Nm¼y³jn¸v ലഭിച്ചു. 1998 ജനുവരിയിൽ തിരുവനന്തപുരത്തുവച്ചു നടന്ന kwkvYm\ സ്കൂൾ യുവജനോത്സവത്തിൽ hrµhmZyw, ഗാനമേള, tZinbKm\w, വീണ, അക്ഷരശ്ലോകം, കാവ്യകേളി, പ്രസംഗം എന്നിവയിൽ മികച്ച വിജയം കൈവരിച്ചു. 984 മുതൽ 2001 വരെ സ്റ്റേറ്റ് ലെവലിലും 1988, 1991, 1992, 2000, 2001, 2002, 2003 വർഷങ്ങളിൽ നാഷണൽ ലെവലിലും കുട്ടികൾ സ്പോർട്സ് ആൻഡ് ഗെയിംസിൽ സമ്മാനർഹരായി.
ഹയർസെക്കന്ററി വിഭാഗം
നാട്ടുകാരുടെ നിരന്തരമായ അഭ്യർത്ഥന മാനിച്ച് 2000 ജൂണിൽ +2വിനുള്ള അപേക്ഷ കൊടുക്കുകയും 2000 – 2001 അദ്ധ്യയനവർഷത്തിൽ 2000 ജൂൺ 25 -ന് ഹയർസെക്കന്ററിയായി ഉയർത്തപ്പെടുകയും ചെയ്തു. പ്ലാറ്റിനം ജൂബിലി സ്മാരകബ്ലോക്കിൽ 2000 ജൂലായ് 31 -ന് +1 ക്ലാസ്സുകൾ ആരംഭിച്ചു. 2000 ഡിസംബർ 19 -ന് പാലാ രൂപതാദ്ധ്യക്ഷൻ മാർ.ജോസഫ് പള്ളിക്കാപ്പറമ്പിൽ +2കെട്ടിടത്തിന് കല്ലിടുകയും 2001സെപ്റ്റംബർ മാസത്തിൽ നിർമ്മാണം പൂർത്തിയാക്കി വെഞ്ചിരിക്കുകയും ചെയ്തു. രണ്ട് സയൻസ് ഗ്രൂപ്പും ഒരു ഹ്യുമാനിറ്റീസ് ഗ്രൂപ്പും ഇവിടെയുണ്ട്. +2 വിലെ പ്രഥമ പ്രിൻസിപ്പലായി റവ.സി.മേരി ജോസ് 2000 -ൽ ചാർജ് എടുത്തു. 2001 – 2002 -ൽറവ.സി.പൗളിനോസ് മരിയ, 2003 – 2004 -ൽ റവ.സി.ഫ്രാൻസിറ്റ, 2004 – 2009 മാർച്ച് 31 വരെ റവ.സി.ഫിലോമിയും പ്രിൻസിപ്പൽമാരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2009 മാർച്ച് 31 മുതൽ മെയ് 14 വരെ ടീച്ചർ ഇൻ ചാർജ് ആയി ശ്രീമതി.ലിസിയമ്മ ജോസഫ് പ്രവർത്തിച്ചു. 2009 ഒാഗസ്റ്റ് 10 മുതൽ 31 മാർച്ച് 2010 വരെ സി.എലിസബത്ത് എൻ.റ്റിയും 01 ഏപ്രിൽ 2010 മുതൽ 31 മാർച്ച് 2016 വരെ സി.എൽസി റ്റി പിയും 01 ഏപ്രിൽ 2017 മുതൽ 31 മെയ് 2018 വരെ സി. ഗ്രേയ്സ് മുണ്ടപ്ലാക്കലും 01 ജൂൺ 2018 മുതൽ 31 മാർച്ച് 2019 വരെ സി.ലിസിയമ്മ ജോസഫും ഹെഡ് മിസ്ട്രസ് മാരായി സേവനം അനുഷ്ഠിച്ചു. 01 ഏപ്രിൽ 2019 മുതൽ സി.ലിസ്യു ജോസ് എഫ് സി സി ഹെഡ് മിസ്ട്രസ് ആയും 01 ജൂൺ 2019 മുതൽ സി.മേരിക്കുട്ടി എം എം പ്രിൻസിപ്പളായും സേവനം അനുഷ്ഠിച്ചുപോരുന്നു.