"സെന്റ് മേരീസ് എച്ച് എസ് കൈനകരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(logo) |
(youtubelink) |
||
വരി 1: | വരി 1: | ||
{{prettyurl|stmaryshighschoolkainakary}} | https://www.youtube.com/channel/UC_l8hxamutvvg6ReIkEC9aQ<nowiki/>{{prettyurl|stmaryshighschoolkainakary}} | ||
{{PHSchoolFrame/Header}} | {{PHSchoolFrame/Header}} | ||
ആലപ്പുഴ ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസജില്ലയിൽ മങ്കൊമ്പ് ഉപജില്ലയിൽ കൈനകരി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് ഹൈസ്‌കൂൾ കൈനകരി | ആലപ്പുഴ ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസജില്ലയിൽ മങ്കൊമ്പ് ഉപജില്ലയിൽ കൈനകരി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് ഹൈസ്‌കൂൾ കൈനകരി |
15:54, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
https://www.youtube.com/channel/UC_l8hxamutvvg6ReIkEC9aQ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസജില്ലയിൽ മങ്കൊമ്പ് ഉപജില്ലയിൽ കൈനകരി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് ഹൈസ്‌കൂൾ കൈനകരി
സെന്റ് മേരീസ് എച്ച് എസ് കൈനകരി | |
---|---|
വിലാസം | |
കൈനകരി കൈനകരി പി.ഒ. , 688501 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1914 |
വിവരങ്ങൾ | |
ഫോൺ | 0477 2724250 |
ഇമെയിൽ | stmaryshskainakary@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 46030 (സമേതം) |
യുഡൈസ് കോഡ് | 32110800205 |
വിക്കിഡാറ്റ | Q87479427 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
ഉപജില്ല | മങ്കൊമ്പ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കുട്ടനാട് |
താലൂക്ക് | കുട്ടനാട് |
ബ്ലോക്ക് പഞ്ചായത്ത് | ചമ്പക്കുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | കൈനകരി പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 225 |
ആകെ വിദ്യാർത്ഥികൾ | 225 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഡെയ്‌സി സെബാസ്റ്റ്യൻ |
പി.ടി.എ. പ്രസിഡണ്ട് | മോൻസി ഇ. ജെ |
എം.പി.ടി.എ. പ്രസിഡണ്ട് | ബോബി ആന്റണി |
അവസാനം തിരുത്തിയത് | |
13-01-2022 | 46030 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കൈനകരി ദേശത്തിന്റെ തിലകക്കുറിയായി മാറിയ സെന്റ് മേരിസ് ഹൈസ്കൂൾ. പള്ളിയോടനുബന്ധിച്ച് പള്ളിക്കൂടം എന്ന വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ സാമൂഹിക പരിഷ്കരണ മന്ത്രം ശിരസാവഹിച്ചു കൊണ്ട് കൈനകരി സെന്റ് മേരീസ് പള്ളിയോടു ചേർന്ന് ഒരു നൂറ്റാണ്ടിനു മുൻപ് അന്നത്തെ ഇടവക ജനങ്ങൾ ഒരു ധർമ്മശാല സ്ഥാപിച്ചു. ജാതിമത ഭേദമില്ലാതെ, ചാതുർവർണ്യ ത്തിന്റെ നിറഭേദങ്ങൾ ഇല്ലാതെ ക്രൈസ്തവരും ഇതര മതസ്ഥരും ഈ ധർമ്മശാലയിൽ നിന്നും വിദ്യ അഭ്യസിച്ചിരുന്നു. കൈനകരിയുടെ പ്രാന്തപ്രദേശങ്ങളിൽ നിന്നുപോലും അനേകം പേർ വിദ്യ അഭ്യസിക്കാൻ ഇവിടെ വന്നെത്തിയത് മൂലം പമ്പയാറിന്റെ തീരത്ത് കുറച്ചുകൂടി വലിയ ഒരു കുടിപ്പള്ളിക്കൂടം അവർ സ്ഥാപിച്ചു. 1914 ൽ ഇടവക വികാരിയായിരുന്ന ബഹു. നടുവിലെ പറമ്പിൽ മത്തായി കത്തനാരുടെ യും നാട്ടുകാരുടെയും ശ്രമഫലമായി ഓലമേഞ്ഞ കെട്ടിടത്തിൽ സെന്റ് മേരീസ് സ്കൂൾ സ്ഥാപിതമായി. ആദ്യകാലങ്ങളിൽ പെൺകുട്ടികളും ഇവിടെ വിദ്യ അഭ്യസിച്ചിരുന്നു. പിന്നീട് സിഎംസി സിസ്റ്റേഴ്സ് കന്യാസ്ത്രീ മഠത്തിൽ ഒരു സ്കൂൾ ആരംഭിച്ചതിനെത്തുടർന്നാണ് ആൺകുട്ടികൾക്ക് മാത്രം ഇവിടെ പ്രവേശനം നൽകാൻ ഇടയായത്. ബഹു.തേവർ കാട് തോമാച്ചിയുടെ നേതൃത്വത്തിൽ ഇപ്പോൾ ഹൈസ്കൂൾ നിൽക്കുന്ന സ്ഥാനത്ത് സ്ഥാപിച്ചിരുന്ന എൽ പി സ്കൂൾ തൊട്ടടുത്ത കോമ്പൗണ്ടിലേക്ക് മാറ്റിസ്ഥാപിച്ചു. ശ്രീ ജോസഫ് തോമസ് ആയിര വേലി ആയിരുന്നു എൽ പി സ്കൂളിലെ ഹെഡ്മാസ്റ്റർ.
1921 ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്ന പേരിൽ യുപി സ്കൂൾ പ്രവർത്തനം ആരംഭിച്ചു. മാമ്പുഴയിൽ പരേതനായ എം പി ചാക്കോ ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. 1921 മുതൽ 56 വരെ ഇദ്ദേഹമായിരുന്നു ഹെഡ്മാസ്റ്റർ. വിദ്യാലയത്തിന്റെ പരിഷ്കരണത്തിന് വേണ്ടി തന്റെ ജീവിതം മുഴുവൻ മാറ്റിവെച്ച ഇദ്ദേഹത്തെ കൈനകരി കാർക്ക് ഒരിക്കലും മറക്കാനാവില്ല. ഹൈസ്കൂൾ സ്ഥാപിക്കാനുള്ള അവകാശം നഷ്ടപ്പെട്ടപ്പോൾ ചാക്കോ സാർ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും തിരുവിതാംകൂറിലെ എം എൽ സിയും ആയിരുന്ന കുട്ടനാട് രാമകൃഷ്ണപിള്ള യോടൊപ്പം അന്നത്തെ വിദ്യാഭ്യാസ മന്ത്രി കുഞ്ഞിരാമനെ നേരിൽ കണ്ടു ഡയറക്ട് സാങ്ഷൻ ഓഡർ ഒപ്പിട്ടു വാങ്ങിയ ഇതിനെതുടർന്ന് 1949 മുതൽ ഹൈസ്ക്കൂളായി പ്രവർത്തനം ആരംഭിച്ചു. 1952 ൽ ഹൈസ്ക്കൂൾ ആദ്യ ബാച്ച് പഠനം പൂർത്തിയാക്കി. 1956 ൽ എസ്എസ്എൽസി പരീക്ഷ നടത്തുന്നതിന് പരീക്ഷാ സെന്റർ ഗവൺമെന്റ് അനുവദിച്ചു. ഇന്ന് 5 മുതൽ 10 വരെ രണ്ട് ഡിവിഷനുകൾ വീതം ക്ലാസ് നടക്കുന്നു. 2005- 2006 അധ്യയനവർഷം മുതൽ അഞ്ചാം ക്ലാസു മുതൽ ഒരു ഡിവിഷൻ ഇംഗ്ലീഷ് മീഡിയം ആക്കണമെന്നു കോർപ്പറേറ്റ് മാനേജർ റവ.ഫാ. എബ്രഹാം വെട്ടു വയലിൽ നിർദേശിച്ചതിനെ തുടർന്ന് ഇംഗ്ലീഷ് മീഡിയം ഡിവിഷൻ ആരംഭിച്ചു. കുറുങ്കാട്ട് മൂലയിൽ യൗസേപ്പ് കത്തനാർ ആയിരുന്നു സ്കൂളിന്റെ ആദ്യ ലോക്കൽ മാനേജർ. യുഗപ്രഭാവൻ മാരായ നിരവധി സാംസ്കാരിക രാഷ്ട്രീയ സാഹിത്യ പ്രതിഭകൾക്കും വൈദികർക്കും കായികതാരങ്ങൾക്കും ജന്മം ഒരുക്കിയ വിദ്യാലയമാണ് സെൻമേരിസ് ഹൈസ്കൂൾ കൈനകരി. അർപ്പണബോധവും കർമ്മകുശലതയും ഉള്ള നിരവധി അധ്യാപക ശ്രേഷ്ഠർ പഠിപ്പിച്ച ഈ വിദ്യാലയം ഇന്ന് നിരവധി നേട്ടങ്ങൾ കൊയ്തെടുക്കുവാൻ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു
സെൻറ് മേരീസ് ഹൈസ്കൂൾ നവതിയും പിന്നിട്ട് ശതാബ്ദിയുടെ നിറവിൽ നിൽക്കുകയാണ്. 225 ഓളം കുട്ടികളും 14 അധ്യാപകരും ഉണ്ട്. കഴിഞ്ഞ 7 വർഷങ്ങളിലായി 100 ശതമാനം വിജയം.
ഭൗതികസൗകര്യങ്ങൾ
ഏകദേശം 2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് രണ്ടു നിലകളിലായി 12 ക്ലാസ് മുറികളും ഒരു കമ്പ്യുട്ടർ ലാബ്, സയൻസ് ലാബ് , സൊസൈററി , ലൈബ്രറി , സ്മാര്ട്ട് റൂം എന്നിവയും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കമ്പ്യുട്ടർ ലാബിൽ ഏകദേശം പത്തോളം ഡെസ്ക്ടോപ്പ് കമ്പൂട്ടറുകളുണ്ട്. വിദ്യാലയത്തിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്കൂളിന് കുട്ടികളുടെ സുരക്ഷയ്ക്കായി 12 CCTV ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നു .കുട്ടികൾക്ക് കുടിക്കുവാൻ RO പ്ലാന്റ് പ്രവർത്തിക്കുന്നു . കുട്ടികൾക്ക് നീന്തൽ പരിശീലനം നടത്തുന്നതിന് സ്കൂളിലിന് സമീപത്തുള്ള നീന്തൽ ട്രാക്ക് ഉപയോഗിച്ചു വരുന്നു .
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ജൂനിയർ റെഡ്ക്രോസ്സ്
- നീന്തൽ പരിശീലനം
- ചെണ്ടമേള പരിശീലനം
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
നേർക്കാഴ്ച ചിത്രങ്ങൾ
മാനേജ്മെന്റ് -
ചങ്ങനാശേരി അതിരൂപത കോർപറേററ് മാനേജ്മെൻറിൻറ കീഴിലാണ്ഈ സ്കൂൾ. പെരിയ. ബഹു.ജോസഫ് പെരുന്തോട്ടം രക്ഷാധികാരിയും,വെരി .റവ. ഫാ. മനോജ് കറുകയിൽ കോർപ്പറേററ് മാനേജരും, റവ. ഫാ. തോമസ് കമ്പിയിൽ ലോക്കൽ മാനേജരും ആണ്.
മുൻ സാരഥികൾ
ക്രമം | പ്രഥമാധ്യാപകന്റെ പേര് | കാലയളവ് | ചിത്രം |
---|---|---|---|
1 | ശ്രീ എം ടി ചാക്കോ | 1921-1956 | |
2 | ശ്രീ ററി ടി ചാക്കോ | 1956-1959 | |
3 | ശ്രീ എം സി ജോസഫ് | 1959-1971 | |
4 | ശ്രീ സി വി ഫ്രാൻസിസ് | 1971-1979 | |
5 | ശ്രീ കെ എ ജോസഫ് | 1979-1981 | |
6 | ശ്രീ വി വി വർക്കി | 1981-1982 | |
7 | ശ്രീ പി വി മാത്യു | 1982-1984 | |
8 | ശ്രീ എം കെ ജോർജ് | 1984-1986 | |
9 | ശ്രീ എം പി കുര്യൻ | 1986-1990 | |
10 | ശ്രീ എം എ മാത്യു | 1990-1991 | |
11 | ശ്രീ കെ ജി ജോർജ് | 1991-1992 | |
12 | ശ്രീ പി ററി ജോസഫ് | 1992-1994 | |
13 | ശ്രീ സ്കറിയ മാത്യു | 1994-1996 | |
14 | ശ്രീ എ ഇസഡ് സ്കറിയ | 1996-1997 | |
15 | ശ്രീ ഇ ജെ ദേവസ്യ | 1997-1999 | |
16 | ശ്രീ എ ററി ചെറിയാൻ | 1999-2000 | |
17 | ശ്രീ കെ ജെ ജോസഫ് | 2000-2001 | |
18 | ശ്രീ ററി സി തോമസ് | 2001-2004 | |
19 | ശ്രീ ജോസഫ് ആൻറണി. | 2004-2007 | |
20 | ശ്രീ. എം.എബ്രാഹം | 2007-2009 | |
21 | ശ്രീ. ബേബി ജോസഫ് | 2009-2011 | |
22 | ശ്രീ. തോമസ് ഫ്രാൻസിസ് | 2011-2015 | |
23 | ശ്രീ. തോമസ് ചാണ്ടി എം | 2015-2018 | |
24 | ശ്രീ.സാജൂ ഈപ്പൻ | 2018-2020 | |
25 | ശ്രീമതി.ഡെയ്‌സി സെബാസ്റ്റ്യൻ | 2020- |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ -
- ശ്രീ കെ കെ ഷാജു എം എൽ എ,
- ശ്രീ തോമസ് ചാണ്ടി എം എൽ എ
- ശ്രീ ജോസ് ടി മാത്യു ഡി എഫ് ഒ,
- മോൻസി ഫ്രാൻസിസ് കാളാശ്ശേരി.
- ശ്രീ .സുജിത്ത് മൈക്കിൾ ( സംസ്ഥാന ഫോക്‌ലോർ അക്കാഡമി അവാർഡ് ജേതാവ് )
- ഡോ.ബെൻസൺ ജോസഫ് (അസിസ്റ്റൻറ് പ്രൊഫസർ എസ് .ബി കോളേജ് ചങ്ങനാശ്ശേരി )
വഴികാട്ടി
{{#multimaps:9.481632,76.3879735|zoom=18}}
NH 47ൽ നിന്നും എ. സി. റോഡുവഴി 3 കി.മി. സഞ്ചരിച്ച് കൈനകരി ജംഗ്ഷനിൽ എത്തി ഇടതുറോഡുവഴി 4.5 കി. മീ. യാത്ര ചെയ്ത് കൈനകരി പഞ്ചായത്തുജംഗ്ഷനിലെത്തി പഞ്ചായത്തു കടവ് കടന്നു ഇടത്തേക്ക് 100 മീറ്റർ നടന്നാൽ സ്ക്കൂളിലെത്താം.
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 46030
- 1914ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ