സെന്റ് മേരീസ് എച്ച് എസ് കൈനകരി/സ്കൗട്ട്&ഗൈഡ്സ്
2021അധ്യയന വർഷം മുതൽ കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് അസോസിയേഷൻ ഇവിടെ പ്രവർത്തിക്കുന്നു. കുട്ടനാട് ജില്ലാ അസോസിയേഷന്റെ കീഴിലാണ് ഈ യൂണിറ്റ് പ്രവർത്തിക്കുന്നത്. എബിൻ ജോസഫ് എന്ന അധ്യാപകനാണ് സ്കൗട്ട് മാസ്റ്ററായി സേവനമനുഷ്ഠിക്കുന്നത്. പത്തൊമ്പത് കുട്ടികൾ സ്കൗട്ട് യൂണിറ്റിൽ ചേർന്ന് പ്രവർത്തിക്കുന്നു. പൗരബോധവും ദേശസ്നേഹവും അച്ചടക്കവുമുള്ള തലമുറയെ വളർത്തുകയാണ് ഈ ക്ലബ്ബിന്റെ ഉദ്ദേശ്യം. സ്കൂളിന്റെ ശുചിത്വ പരിപാലനത്തിലും അച്ചടക്ക പാലനത്തിലും ഈ ക്ലബ്ബിലെ അംഗങ്ങൾ വലിയ സംഭാവന നൽകുന്നു.അഞ്ച് കുട്ടികളെ രാജ്യപുരസ്കാർ ടെസ്റ്റിൽ പങ്കെടുപ്പിക്കാൻ കഴിഞ്ഞത് അഭിമാനകാരമാണ്.2023 ഡിസമ്പർ 28 മുതൽ 31വരെ മലപ്പുറത്ത് നടക്കുന്ന സംസ്ഥാന കാമ്പൂരിയിൽ സ്കൂളിലെ 6 കുട്ടികൾ പങ്കെടുക്കുന്നു.