ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്. കരിപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Bindusopanam (സംവാദം | സംഭാവനകൾ)
42040 (സംവാദം | സംഭാവനകൾ)
വരി 256: വരി 256:


|-
|-
|[[പ്രമാണം:ശ്രീകുമാർ എസ്.png|200x200px|പകരം=|നടുവിൽ|ചട്ടരഹിതം]]||
|[[പ്രമാണം:Sreekumar s.png|200x200px|പകരം=|നടുവിൽ|ചട്ടരഹിതം]]||
* '''എസ് ശ്രീകുമാർ'''<br>കരിപ്പൂർ ഗവ: സ്കൂളിലെ പത്താം ക്ലാസ്സ് 1983 batch.ഡിസ്റ്റിംഗ്ഷനോടെ ഒന്നാമനായി.ആനുകാലികങ്ങളിൽ എഴുതുന്നു.'ശ്രീചിത്തിരതിരുന്നാൾ  ബാലരാമവർമ 'എന്ന ജിവചരിത്ര പുസ്തകം പ്രസിദ്ധീകരിച്ചു. ഈ പുസ്തകം കേരളത്തിലുടനീളം, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ബുക്ക്‌ സ്റ്റാളുകളിൽ ലഭ്യമാണ്.. കൂടാതെ, സെൻട്രൽ പബ്ലിക് ലൈബ്രറിയുടെ children's wing ലും ഉണ്ട് (extreme right building).ഇപ്പോൾ  ഇന്ത്യ ഒട്ടാകെയുള്ള 200 ഓളം bankers ഉൾക്കൊള്ളുന്ന ഒരു ഗ്രൂപ്പിന്റെ 'പോസിറ്റീവ് ബാങ്കിംഗ് സിസ്റ്റംസ് 'ന്റെ admin ആണ്. ബാങ്കിംഗ് രംഗത്തെയും സാമ്പത്തിക രംഗത്തെയും അനുദിനവികാസങ്ങൾ ഇതുവഴി അറിയിക്കുന്നു.
* '''എസ് ശ്രീകുമാർ'''<br>കരിപ്പൂർ ഗവ: സ്കൂളിലെ പത്താം ക്ലാസ്സ് 1983 batch.ഡിസ്റ്റിംഗ്ഷനോടെ ഒന്നാമനായി.ആനുകാലികങ്ങളിൽ എഴുതുന്നു.'ശ്രീചിത്തിരതിരുന്നാൾ  ബാലരാമവർമ 'എന്ന ജിവചരിത്ര പുസ്തകം പ്രസിദ്ധീകരിച്ചു. ഈ പുസ്തകം കേരളത്തിലുടനീളം, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ബുക്ക്‌ സ്റ്റാളുകളിൽ ലഭ്യമാണ്.. കൂടാതെ, സെൻട്രൽ പബ്ലിക് ലൈബ്രറിയുടെ children's wing ലും ഉണ്ട് (extreme right building).ഇപ്പോൾ  ഇന്ത്യ ഒട്ടാകെയുള്ള 200 ഓളം bankers ഉൾക്കൊള്ളുന്ന ഒരു ഗ്രൂപ്പിന്റെ 'പോസിറ്റീവ് ബാങ്കിംഗ് സിസ്റ്റംസ് 'ന്റെ admin ആണ്. ബാങ്കിംഗ് രംഗത്തെയും സാമ്പത്തിക രംഗത്തെയും അനുദിനവികാസങ്ങൾ ഇതുവഴി അറിയിക്കുന്നു.
|}
|}

22:10, 9 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം


ജി.എച്ച്.എസ്. കരിപ്പൂർ
വിലാസം
കരിപ്പൂര്

കരിപ്പൂര് പി.ഒ.
,
695541
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1927
വിവരങ്ങൾ
ഫോൺ0472 2812143
ഇമെയിൽghskarippoor@yahoo.co.in
കോഡുകൾ
സ്കൂൾ കോഡ്42040 (സമേതം)
യുഡൈസ് കോഡ്32140600501
വിക്കിഡാറ്റQ64035460
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല നെടുമങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംനെടുമങ്ങാട്
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്നെടുമങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,.നെടുമങ്ങാട്,
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ431
പെൺകുട്ടികൾ284
ആകെ വിദ്യാർത്ഥികൾ715
അദ്ധ്യാപകർ29
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീജാബീഗം എസ്
പി.ടി.എ. പ്രസിഡണ്ട്ഗ്ലിസ്റ്റസ് ആർ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീലത
അവസാനം തിരുത്തിയത്
09-01-202242040
ക്ലബ്ബുകൾ
പ്രോജക്ടുകൾ




തിരുവനന്തപുരം ജില്ലയിലെ മലയോര താലൂക്കായ നെടുമങ്ങാടിന്റെ നഗരാതിർത്തിയിൽ തീർത്തും ഗ്രാമീണ പശ്ചാത്തലത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണിത്.ചരിത്ര സാന്നിധ്യങ്ങളുടേയും രാജകീയ പാരമ്പര്യങ്ങളുടേയും സ്മരണകളാൽ സമൃദ്ധമായ കരിപ്പൂര് ഗ്രാമത്തിലാണ് സ്കൂളിന്റെ ഇരിപ്പിടം. ഗ്രാമീണരായ നിർദ്ധന പിന്നാക്ക ജീവിതാവസ്ഥകളിൽ നിന്നും എത്തുന്ന കുട്ടികളാണ് കൂടുതലും ഇവിടെ പഠിക്കുന്നത്.അക്കാദമുകവും അനക്കാദമികവുമായി മികവു പുലർത്തുന്ന സ്കൂളിനു കിളിത്തട്ട് എന്ന പേരിൽ ഒരു ബ്ലോഗുണ്ട്. 2007 ആഗസ്റ്റ് മുതലുള്ള സ്കൂളിലെമികച്ച പ്രവർത്തനങ്ങളും നേട്ടങ്ങളും ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്.കേരളത്തിലെ ആദ്യത്തെ സ്കൂൾബ്ലോഗ് ഞങ്ങളുടേതാണ്.സ്കൂൾ പ്രവർത്തനങ്ങളുടെ ചില വീഡിയോകൾ ഞങ്ങളുടെ |സ്കൂൾ യുട്യൂബ് ചാനലിലും സ്കൂളിനു വേണ്ടി നേരത്തെ തന്നെ ഉണ്ടായിരുന്ന ഈ ചാനലിലും ഇൾപ്പെടുത്തിയിട്ടുണ്ട്.ലിറ്റിൽകൈറ്റ്സ് സംസ്ഥാനതല പുരസ്കാരം ,സ്കൂൾവിക്കി ശബരീഷ് സ്മാരക ജില്ലാതല പുരസ്കാരം എന്നീ അവാർഡുകൾ സ്കൂളിനു ലഭിച്ചിട്ടുണ്ട്.

ചരിത്രം

നെടുമങ്ങാട് പട്ടണത്തിൽ നിന്ന് രണ്ട് നാഴിക കിഴക്ക് ദിക്കിലേക്ക് സഞ്ചരിച്ചാൽ വൃക്ഷലതാദികളുടെ പച്ചപ്പു നിറഞ്ഞ രാമനാട്ടത്തിന്റെ മേളപ്പദം മുഴങ്ങുന്ന ബന്ധുരമായൊരു പ്രദേശത്ത് കരിപ്പൂരിൽ എത്തിച്ചേരാംകാലം അലസമായി മറന്നിട്ടുപോയ തിരുവിതാംകൂർ ചരിത്രത്തിന്റെ നാഡിമിടിപ്പുകൾ ഇന്നും സ്പന്ദിക്കുന്ന അജ്ഞാതമായ ഒരു പൂർവസംസ്കൃതിയാൽ ഈ പ്രദേശം പരിലസിക്കുന്നു.കരിപ്പൂര് ആണ് ഞങ്ങളൂടേ ഗ്രാമം . കരിപ്പ് എന്ന പദത്തിന്റെ അർഥം കാടൂ ചുട്ടു നടത്തുന്ന കൃഷി എന്നാണു . അങ്ങനെ കാട്ട്പ്രദേശം കാർഷിക മേഖലയായി തീർന്നപ്പോൾ ലഭിച്ച സ്ഥലപ്പേരാണ് കരിപ്പൂര് .തുടർന്നു വായിക്കൂ

ഭൗതികസൗകര്യങ്ങൾ

2.50ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 7 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂൾ ക്ലാസ്റൂമുകളെല്ലാം ഹൈടെക്ക് ക്ലാസ്റൂമുകളാണ്.എല്ലാ വിഷയങ്ങളിലും മൾട്ടിമീഡിയ പ്രയോജനപ്പെടുത്തി ക്ലാസുകൾ കൈകാര്യം ചെയ്യുന്നു ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്.10 ലാപ്പ് ടോപ്പുണ്ട്.യു പി വിഭാഗത്തിനു ഒരു ലാബും 9 ലാപ്ടോപ്പും 3 കമ്പ്യൂട്ടറുകളുമുണ്ട്.കമ്പ്യൂട്ടറുകളുമാണുള്ളത്. ഹൈസ്കൂളിന് ‍ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ് ഐ സി റ്റി അധിഷ്ഠിത പഠനത്തിനാവശ്യമായ ഒരു ആഡിയോവിഷ്വൽ റൂമിന്റെ അഭാവമുണ്ട്.എൽ പി വിഭാഗത്തിൽ ഒരു ക്ലാസ്റൂം മുനിസിപ്പാലിറ്റി അക്കാദമിക് കൗൺസിലിന്റെ നേതൃത്വത്തിൽ മനോഹരമായ ഒരു ആഡിയോവിഷ്വൽ റൂമായി സജ്ജീകരിച്ചിട്ടുണ്ട്.മറ്റു സൗകര്യങ്ങളെക്കുറിച്ചറിയുന്നതിന്...

പാഠ്യേതര പ്രവർത്തനങ്ങൾ

പഠനം പാഠ്യേതരപ്രവർത്തനങ്ങളിലൂടെയാണ് പൂർണമാകുന്നത്.കുട്ടികളുടെ ക്രിയാത്മകപ്രവർത്തനങ്ങളും,അവർ ഇടപെട്ടു നടത്തുന്ന സ്കൂൾക്ലബ്ബുകളും,ദിനാചരണങ്ങളുമെല്ലാം കുട്ടിയിലെ ആത്മീയവും ശാരീരികവും,മാനസികവുമായ കഴിവുകൾ വെളിച്ചത്തു കൊണ്ടുവരുന്നു.അങ്ങനെ വിദ്യാഭ്യാസം പരിപൂർണമാകുന്നു.

നേട്ടങ്ങൾ

സംസ്ഥാനജില്ലാതല നേട്ടങ്ങൾ
അവാർഡിനു വേണ്ടി ഞങ്ങളിന്നുവരെ ഒന്നും ചെയ്തിട്ടില്ല.സാങ്കേതിക വിദ്യ ഉണർത്തുന്ന കൗതുകത്തിൽ ഓരോന്ന് പരീക്ഷിക്കുകയായിരുന്നു...കോടിക്കണക്കിനു രൂപ മുടക്കി പൊതുവിദ്യാലയങ്ങളിലൊരുക്കുന്ന സൗകര്യങ്ങൾ സർഗാത്മകമായി പ്രയോജനപ്പെടുത്തുകയായിരുന്നു.അധ്യാപകരേക്കാൾ എത്ര മികച്ച രീതിയിലും, വൈവിധ്യപൂർണവും ക്രിയാത്മകവുമായാണ് കുട്ടികൾ ടെക്നോളജി കൈകാര്യം ചെയ്യുന്നതെന്ന് അത്ഭുതത്തോടെ കണ്ടു. ഉള്ളു നിറയുകയായിരുന്നു .. പക്ഷേ അവാർഡുകൾ ഞങ്ങളുടെ സ്കൂളിനെ തേടി വന്നു..അന്ന് സ്കൂൾവിക്കി അപ്ഡേഷനുള്ള ശബരീഷ്സ്മാരക അവാർഡ് ജില്ലാതലം ഒന്നാം സ്ഥാനം.9941 പ്രൈമറി സ്കൂളുകളിലെ ഹൈടെക് ലാബ് ഉദ്ഘാടനവും സ്കൂൾ ലിറ്റിൽകൈറ്റ്സ് യൂണിറ്റിനുള്ള അവാർഡുവിതരണവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ചടങ്ങിലും കരിപ്പൂര് ഗവ ഹൈസ്കൂളിലെ കുട്ടികളെ പങ്കെടുപ്പിച്ചു. ഏറ്റവും നല്ല പ്രവർത്തനങ്ങളുള്ള സ്കൂൾ ലിറ്റിൽകൈറ്റ്സ് ന് സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനവും,തിരുവനന്തപുരം ജില്ലതലത്തിൽ ഒന്നാം സ്ഥാനവും ഞങ്ങളുടെ സ്കൂളിനു ലഭിച്ചു..കൂടുതൽ അംഗീകാരങ്ങളിലേക്കു..

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

പേര് വർഷം ഫോട്ടോ
-


സ്റ്റാഫ്

ജി.എച്ച്.എസ്. കരിപ്പൂർ/സ്കൂളിലെ അധ്യാപകരും അനധ്യാപകരായ ജീവനക്കാരും


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പി കെ സുധി
    നോവലിസ്റ്റ്‌, കഥാകൃത്ത്, ശാസ്ത്രസാഹിത്യരചയിതാവ് എന്നീ നിലകളിൽ അറിയപ്പെടുന്ന എഴുത്തുകാരനാണ് പി.കെ.സുധി (യഥാർഥ നാമം പി.കെ.സുധീന്ദ്രൻ നായർ) (ജനനം: 1963 മേയ് 10. ലൈബ്രേറിയൻ, യുറീക്ക പത്രാധിപസമിതിയംഗം, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകൻ എന്നീ നിലകളിലും പ്രവർത്തിച്ച ഇദ്ദേഹത്തിന് രാമു കാര്യാട്ട് പുരസ്ക്കാരവും കുങ്കുമം നോവലൈറ്റ് അവാർഡ് എന്നിവയുൾപ്പെടെ നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഇപ്പോൾ കരിപ്പൂര് ഗവണ്മന്റ് ഹൈസ്കൂളിനടുത്ത് 'കാർത്തിക'യിൽ താമസം.1984-ൽ ഗ്രാമശാസ്ത്ര മാസികയിൽ ആദ്യ കഥ പ്രസിദ്ധീകരിക്കപ്പെട്ടു. ചെറുകഥയിലൂടെയായിരുന്നു തുടക്കം.പി.കെ.സുധി 1996-ൽ എം.ജി. യൂണിവേർസിറ്റിയിൽ ലൈബ്രേറിയനായി ജോലി ചെയ്യവെ, നഷ്ടമായ ബാല്യസ്മൃതികളുടെയും നഷ്ടമായ ദാമ്പത്യത്തിന്റെയും പിതൃപുത്ര ബന്ധത്തിന്റെയും ലോകം അനാവരണം ചെയ്യുന്ന അഴിഞ്ഞുപോയ മുഖങ്ങൾ എന്ന ആദ്യ നോവലെറ്റ് പ്രസിദ്ധീകരിച്ചു. ദേശാന്തരയാത്രക്ക് ഒരു കിളി മാത്രം എന്ന നോവലൈറ്റും ഇദ്ദേഹം എഴുതിയിട്ടുണ്ട്. എസ്കവേറ്റർ, അവസാനമിറങ്ങുന്നവർ, ഒരു റഷ്യൻ നാടോടിക്കഥ, പ്രതിബിംബങ്ങൾ, മരിച്ചുപോയവരും ജീവിച്ചിരിക്കുന്നവരും, സഞ്ചാരക്കുറിപ്പുകൾ തുടങ്ങി പതിമൂന്നു കഥകളുടെ സമാഹാരമായ ആകാശത്തിലെ നിരത്തുകൾ [1] 2001-ൽ പ്രസിദ്ധീകരിച്ചു. പി.കെ.സുധിയുടെ ഉദാരഞെരുക്കങ്ങൾ എന്ന കഥാസമാഹാരം 2005-ൽ പ്രസിദ്ധീകരിക്കപ്പെട്ടു. കാലപ്രവാഹത്തിൽ സാധാരണ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളുടെ ആവിഷ്ക്കാരമായ ത്രുടി [2](നൂറു താമരയിതളുകളുടെ ഒരൊറ്റ കെട്ടിലൂടെ ഒരു സൂചി കടത്താൻ ആവശ്യമായ സമയം) എന്ന നോവൽ 2010-ൽ പുറത്തിറങ്ങി. ലുഷൂൺ എന്ന എഴുത്തുകാരന്റെ 'വാണ്ടറിംഗ്'[3] എന്ന പുസ്തകം അലഞ്ഞുതിരിയൽ[4] എന്ന പേരിൽ 2011-ൽ വിവർത്തനം ചെയ്തു. തവളകളുടെ മായികലോകം എന്ന ശാസ്ത്രസംബന്ധിയായ പുസ്തകം 2012-ലും ബാലസാഹിത്യ കൃതിയായ ബീമകളുടെ ലോകം[5] 2015-ലും പ്രസിദ്ധീകരിക്കുകയുണ്ടായി. കഥകൾക്ക് 1993-ലെ അസീസ് പട്ടാമ്പി അവാർഡും 1994-ലെ രാമു കാര്യാട്ട് പുരസ്ക്കാരവും ലഭിച്ചു. കുങ്കുമം നോവലൈറ്റ് മൽസരത്തിൽ 1994-ൽ പ്രോൽസാഹന സമ്മാനവും 1995-ൽ ഒന്നാം സമ്മാനവും ലഭിച്ചു. പി കെ സുധിയുടെ ബ്ലോഗ്-[1]
  • സാഗ ജെയിംസ്
    കരിപ്പൂർ ഗവ: സ്കൂളിലെ പത്താം ക്ലാസ്സ് 1988 batch.ഇപ്പോൾ പട്ടം സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂളിൽ ജീവശാസ്ത്രം അദ്ധ്യാപിക.എഴുത്തും വായനയും ഇഷ്ടമാണ്.ധാരാളം ആൽബങ്ങൾക്കു വേണ്ടിയും ഹ്രസ്വചിത്രങ്ങൾക്കു വേണ്ടിയും ഗാനങ്ങൾ എഴുതിയിട്ടുണ്ട്.കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് മൂന്നു ബാലസാഹിത്യ കൃതികൾ പ്രസിദ്ധീകരിച്ചു." അതു നീ തന്നെ "എന്ന കവിത പുസ്തകത്തിന് സാഹിതി സാഹിത്യ പുരസ്ക്കാരം ലഭിച്ചു.
    പ്രസിദ്ധീകരിച്ച പുസ്‌തകങ്ങൾ :ഗാന്ധിജി കേരളം തൊട്ടറിഞ്ഞ നന്മ ,ബീർബൽ കഥകൾ (പുനരാഖ്യാനം) ,ശാസ്ത്രം മധുരം.
  • എസ് ശ്രീകുമാർ
    കരിപ്പൂർ ഗവ: സ്കൂളിലെ പത്താം ക്ലാസ്സ് 1983 batch.ഡിസ്റ്റിംഗ്ഷനോടെ ഒന്നാമനായി.ആനുകാലികങ്ങളിൽ എഴുതുന്നു.'ശ്രീചിത്തിരതിരുന്നാൾ  ബാലരാമവർമ 'എന്ന ജിവചരിത്ര പുസ്തകം പ്രസിദ്ധീകരിച്ചു. ഈ പുസ്തകം കേരളത്തിലുടനീളം, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ബുക്ക്‌ സ്റ്റാളുകളിൽ ലഭ്യമാണ്.. കൂടാതെ, സെൻട്രൽ പബ്ലിക് ലൈബ്രറിയുടെ children's wing ലും ഉണ്ട് (extreme right building).ഇപ്പോൾ  ഇന്ത്യ ഒട്ടാകെയുള്ള 200 ഓളം bankers ഉൾക്കൊള്ളുന്ന ഒരു ഗ്രൂപ്പിന്റെ 'പോസിറ്റീവ് ബാങ്കിംഗ് സിസ്റ്റംസ് 'ന്റെ admin ആണ്. ബാങ്കിംഗ് രംഗത്തെയും സാമ്പത്തിക രംഗത്തെയും അനുദിനവികാസങ്ങൾ ഇതുവഴി അറിയിക്കുന്നു.

ചിത്രശാല


വഴികാട്ടി

{{#multimaps: 8.61585, 77.01804|zoom=16}}

മേൽവിലാസവും, സ്ക്കൂൾവിക്കി പേജ് ക്യുആർ കോഡും

ഗവൺമെന്റ് ഹൈസ്കൂൾ കരിപ്പൂര് നെടുമങ്ങാട്
ഫോൺ നമ്പർ : 04722812143

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._കരിപ്പൂർ&oldid=1222654" എന്ന താളിൽനിന്ന് ശേഖരിച്ചത്