"ജി.എച്ച്.എസ്. പെരകമണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 40: | വരി 40: | ||
== ചരിത്രം == | == ചരിത്രം == | ||
1924-ൽ പുത്തൻവീട്ടിൽ മുഹമ്മദ് | 1924-ൽ പുത്തൻവീട്ടിൽ മുഹമ്മദ് ഹാജിയാണ് ഒതായിയിൽ ഒരു ഏകാധ്യാപക വിദ്യാലയം സ്ഥാപിച്ചത്. 1927ൽ സ്കൂളിന് അംഗീകാരം ലഭിച്ചു.ഒതായി ചാത്തല്ലൂർ പ്രദേശത്തെ പ്രാഥമികു വിദ്യാഭ്യാസപുരോഗതി ആയിരുന്നു ലക്ഷ്യം,1937-ൽ പി.വി.ആ മിക്കുട്ടി മെമ്മോറിയൽ ഹാൾ സ്കൂളിനായി സ്ഥാപിച്ചു.മുഹമ്മദ് ഹാജിയുടെ മകൻ പി.വി ഉമ്മർ കുട്ടിയാണ് ആദ്യ പഠിതാവ്. പിന്നീട് പി.വി.ഉമ്മർ കുട്ടി ഹാജി തന്നെ സ്കൂളിന് വേണ്ടി കൊടിഞ്ചിറയിൽ ഒന്നര ഏക്കർ സ്ഥലം സൗജന്യമായി നൽകി. പിന്നീടാണ് പല ഘട്ടങ്ങളിലായി ഇവിടെ കെട്ടിടങ്ങൾ ഉണ്ടാക്കിയത് .2007-ൽ സ്ക്കൂൾ മുഴുവനും ഒരേ കോമ്പൗണ്ടിലേക്ക് മാറ്റി. ഇത്രയും കാലം മദ്രസ്സ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. എന്നാൽ 2013-ൽ നാട്ടുകാരുടെ ചിരകാല സ്വപ്നമായിരുന്ന ഹൈസ്കുൾ നിലവിൽ വന്നു .പി.കെ ബഷീർ MLA യുടെ നേതൃത്വത്തിൽ RMSA പദ്ധതിയിൽ ഉൾപ്പെടുത്തി ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു.അതോടെ വീണ്ടും സ്കൂൾ മദ്രസ്സ കെട്ടിടത്തിലേക്ക് മാറ്റപ്പെട്ടു. ഇപ്പോൾ ഹൈസ്ക്കൂൾ പൂർണമായും ഇവിടെയാണ് പ്രവർത്തിക്കുന്നത് .ഇന്ന് സാധാരണക്കാരും കർഷകരും ആയ നാട്ടുകാരുടെ ഏക ആശ്രയമാണ് ഈ സർക്കാർ വിദ്യാലയം.ഒട്ടനവധി പ്രഗൽഭരായ വ്യക്തികളെ നാടിന് സംഭാവന നൽകിക്കൊണ്ട് ഈ വിദ്യാലയം പ്രയാണം തുടരുകയാണ്. നാട്ടുകാരുടെ സജീവ സഹകരണം എന്നും ഈ വിദ്യാലയത്തിനുണ്ടായിട്ടുണ്ട്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
18:35, 6 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എച്ച്.എസ്. പെരകമണ്ണ | |
---|---|
വിലാസം | |
ഒതായി പെരകമണ്ണ പി.ഒ, ഒതായി , 676541 | |
സ്ഥാപിതം | 01 - 06 - 1924 |
വിവരങ്ങൾ | |
ഫോൺ | 0483 2216919 |
ഇമെയിൽ | gmupspkm@gmail.com ghsperakamanna@gmail.com |
വെബ്‍സൈറ്റ് | www.ghsperakamanna.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48247,48141 (HS) ((HS) സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സീനത്ത്.എ |
അവസാനം തിരുത്തിയത് | |
06-08-2018 | Kmahammedkutty |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1924-ൽ പുത്തൻവീട്ടിൽ മുഹമ്മദ് ഹാജിയാണ് ഒതായിയിൽ ഒരു ഏകാധ്യാപക വിദ്യാലയം സ്ഥാപിച്ചത്. 1927ൽ സ്കൂളിന് അംഗീകാരം ലഭിച്ചു.ഒതായി ചാത്തല്ലൂർ പ്രദേശത്തെ പ്രാഥമികു വിദ്യാഭ്യാസപുരോഗതി ആയിരുന്നു ലക്ഷ്യം,1937-ൽ പി.വി.ആ മിക്കുട്ടി മെമ്മോറിയൽ ഹാൾ സ്കൂളിനായി സ്ഥാപിച്ചു.മുഹമ്മദ് ഹാജിയുടെ മകൻ പി.വി ഉമ്മർ കുട്ടിയാണ് ആദ്യ പഠിതാവ്. പിന്നീട് പി.വി.ഉമ്മർ കുട്ടി ഹാജി തന്നെ സ്കൂളിന് വേണ്ടി കൊടിഞ്ചിറയിൽ ഒന്നര ഏക്കർ സ്ഥലം സൗജന്യമായി നൽകി. പിന്നീടാണ് പല ഘട്ടങ്ങളിലായി ഇവിടെ കെട്ടിടങ്ങൾ ഉണ്ടാക്കിയത് .2007-ൽ സ്ക്കൂൾ മുഴുവനും ഒരേ കോമ്പൗണ്ടിലേക്ക് മാറ്റി. ഇത്രയും കാലം മദ്രസ്സ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. എന്നാൽ 2013-ൽ നാട്ടുകാരുടെ ചിരകാല സ്വപ്നമായിരുന്ന ഹൈസ്കുൾ നിലവിൽ വന്നു .പി.കെ ബഷീർ MLA യുടെ നേതൃത്വത്തിൽ RMSA പദ്ധതിയിൽ ഉൾപ്പെടുത്തി ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു.അതോടെ വീണ്ടും സ്കൂൾ മദ്രസ്സ കെട്ടിടത്തിലേക്ക് മാറ്റപ്പെട്ടു. ഇപ്പോൾ ഹൈസ്ക്കൂൾ പൂർണമായും ഇവിടെയാണ് പ്രവർത്തിക്കുന്നത് .ഇന്ന് സാധാരണക്കാരും കർഷകരും ആയ നാട്ടുകാരുടെ ഏക ആശ്രയമാണ് ഈ സർക്കാർ വിദ്യാലയം.ഒട്ടനവധി പ്രഗൽഭരായ വ്യക്തികളെ നാടിന് സംഭാവന നൽകിക്കൊണ്ട് ഈ വിദ്യാലയം പ്രയാണം തുടരുകയാണ്. നാട്ടുകാരുടെ സജീവ സഹകരണം എന്നും ഈ വിദ്യാലയത്തിനുണ്ടായിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
5 കെട്ടിടങ്ങൾ, ലൈബ്രറി, ഓഫിസ്, സ്റ്റാഫ് റൂം, കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ്സ് റൂം എന്നിവയടക്കം 26 റൂമുകൾ, പാചകപ്പുര, സ്റ്റോർ, കിണർ, മിനി ഗ്രൗണ്ട്, ഓഡിറ്റോറിയം തുടങ്ങിയ സൗകര്യങ്ങൾ നിലവിൽ ലഭ്യമാണ്. എന്നാൽ ഇപ്പോൾ മദ്രസ്സ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എൽപിസ്ക്കൂളിന് സ്വന്തമായി കെട്ടിടങ്ങൾ ഇല്ല. ഏകദേശം 15 ക്ലാസ്സ് മുറികളെങ്കിലും ഇതിനാവശ്യമാണ്. എല്ലാം ശരിയാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും പി.ടി.എ.യും. എങ്കിലും പ്രയാസങ്ങൾക്കിടയിലും കഴിഞ്ഞ നാല് S.S.L.C പരീക്ഷകളിലും 100ശതമാനം വിജയം നേടാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു എന്നത് അഭിമാനാർഹമായ നേട്ടം തന്നെയാണ്.ചുറ്റുമതിൽ ,ഗേറ്റ്, ഭക്ഷണ ഹാൾ, വിശാലമായ കമ്പ്യൂട്ടർ ലാബ് ,മുതലായവ ഞങ്ങളുടെ സ്വപ്നങ്ങളായി ബാക്കി നിൽക്കുന്നു .
പാഠ്യേതര പ്രവർത്തനങ്ങൾ
- ഹരിത സേന
- ജെ.ആർ.സി
- ബാന്റ് ട്രൂപ്പ്
- സ്മാർട്ട് ക്ലാസ്റൂം
- സ്കൂൾ ബസ്സ്
- ഹായ് സ്കൂൾ കുട്ടിക്കൂട്ടം
- എസ്,പി,സി
ദിനാചരണങ്ങൾ
2017-2018
ഗാന്ധിജയന്തി ദിനാചരണം2017
എടവണ്ണ: ഒതായി പെരകമണ്ണ ഗവൺമെന്റ് ഹൈസ്കൂളിൽ ഗാന്ധി ദർശൻ സമിതിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനം വിപുലമായി ആചരിച്ചു.ചടങ്ങിൽ സ്കൂൾ ലീഡർ അതുൽ കൃഷ്ണ.പി വിദ്യാർത്ഥികൾക്കുള്ള മുഖ്യമന്ത്രിയുടെ സന്ദേശം വായിച്ചു. ആദിത്യ.സി ആലപിച്ച മഹാത്മജിയെക്കുറിച്ചുള്ള കവിത സദസ്സ് ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്.കൂടാതെ ഗാന്ധി ചിത്ര പ്രദർശനം, ഗാന്ധി ക്വിസ് മത്സരം എന്നിവയും സംഘടിപ്പിച്ചിരുന്നു. അധ്യാപക രക്ഷാകർതൃസമിതി അധ്യക്ഷൻ കെ.പി.ബാബുരാജൻ ഉദ്ഘാടനം ചെയ്ത യോഗത്തിന് പ്രധാനാധ്യാപിക സീനത്ത്. എ അധ്യക്ഷത വഹിച്ചു. അധ്യാപകരായ ഹരിദാസൻ.പി, കുര്യൻ തോമസ് എന്നിവരും വിദ്യാർത്ഥികളെ പ്രതിനിധീകരിച്ച് അമാന പി.കെ, അഹ് ബാൻ എ.കെ, അംനഹിബാൻ .പി .എൻ എന്നിവരും സംസാരിച്ചു.
വിദ്യാലയ കലോത്സവം 2017 ഒക്ടോബർ 11-12
ഒതായി: പെരക മണ്ണ ഗവൺമെന്റ് ഹൈസ്കൂളിൽ ബുധൻ, വ്യാഴം ദിവസങ്ങളിലായി നടന്ന വിദ്യാലയ കലോത്സവം അക്ഷരാർത്ഥത്തിൽ നാടിനുൽ സവമായി .ബാല്യ, കൗമാരങ്ങളുടെ കലാ മാമാങ്കത്തിൽ പങ്കുകൊള്ളാനും ആസ്വദിക്കാനുമായി നൂറുകണക്കിന് രക്ഷിതാക്കളും നാട്ടുകാരും ഒഴുകിയെത്തി. ആയിരത്തോളം കലാപ്രതിഭകൾ മാറ്റുരച്ച കാലോത്സവം ഒതായി പ്രദേശത്തിന്റെ കലാ,സാംസ്കാരിക പാരമ്പര്യത്തിന്റെ നിദർശനമായിമാറി. കലാമേള നാലാം വാർഡ് മെമ്പർ 'ഉഷാ നായർ ഉദ്ഘാടനം ചെയ്തു. അധ്യാപക രക്ഷാകർതൃസമിതി പ്രസിഡണ്ട് കെ.പി ബാബുരാജൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ കലാഭവൻ സതീഷ് മുഖ്യാതിഥിയായിരുന്നു.സ്കൂൾ മാനേജ്മെൻറ് കമ്മറ്റി ചെയർമാൻ യു. രാധാകൃഷ്ണൻ ,എം .ടി .എ പ്രസിഡണ്ട് സുബൈദാസ്വാലിഹ് എന്നിവർ ആശംസകളർപ്പിച്ചു.പ്രധാനാധ്യാപിക അരഞ്ഞിക്കൽ സീനത്ത് സ്വാഗതം പറഞ്ഞു.കലാമേള കൺവീനർ ജലജ ഓമശ്ശേരി നന്ദി പറഞ്ഞു. പി കെ ബഷീർ,വിജയൻ പേരു പാലം, ചെമ്മലമുജീബ് റഹ്മാൻ, യു. സുലൈമാൻ തുടങ്ങിയവർ നേതൃത്വം നൽകി.
2018-2019
ഹിരോഷിമാ ദിനം
ഒതായി:പെരകമണ്ണ ഗവൺമെന്റ് ഹൈസ്കൂളിൽ സാമൂഹ്യശാസ്ത്ര ക്ലബ്ബ്, അറബിക് ക്ലബ്ബ്,ഗാന്ധി ദർശൻ തുടങ്ങിയ ക്ലബ്ബുകളുടെ നേതൃത്വത്തിൽഹിരോഷിമാ ദിനം ലോകസമാധാന ദിനമായി ആചരിച്ചു.വിദ്യാർത്ഥികൾ തങ്ങൾ തയ്യാറാക്കിയ പ്ലക്കാർഡുകളുമായി സമാധാന റാലി നടത്തി.ചടങ്ങുകൾക്ക് സീനിയർ അസിസ്റ്റന്റ് പി.പി ദാവൂദ്, ആയിഷ .പി.ടി, ജുവൈരിയ.എൻ, റജീന ബിൻത്.എൻ, കുര്യൻ തോമസ് എന്നിവർ നേതൃത്വം നൽകി
സ്കൂൾ പത്രം
എടവണ്ണ: സംസ്ഥാന സർക്കാരിനു കീഴിൽ നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ നടത്തുന്ന വിദ്യാലയ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഒതായി പെരകമണ്ണ ഗവൺമെന്റ് ഹൈസ്ക്കൂളിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള സർവ്വേ നടത്താൻ കിറ്റ്കോ പ്രതിനിധികൾ സ്കൂൾ സന്ദർശിച്ചു. വിദ്യാലയത്തിന്റെ ഇപ്പോഴത്തെ അവസ്ഥ വിലയിരുത്തിയ സംഘം ആവശ്യമായ പരിഹാരങ്ങൾ സ്വീകരിക്കുന്നതിനായുള്ള നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചു . അധ്യാപക രക്ഷാകർതൃ സമിതി അധ്യക്ഷൻ കെ.പി. ബാബുരാജൻ ഉപാധ്യക്ഷൻ യു.സുലൈമാൻ പ്രഥമാധ്യാപിക എ.സീനത്ത് ,സ്റ്റാഫ് സെക്രട്ടറി കെ.സതീഷ് കുമാർ, പി.കെ.ജഅഫറലി, വിജയൻ വേരുപാലം, പി.പി ഇല്ല്യാസ്, പി.കെ ജലീൽ, ശിഹാബുദ്ധീൻ .പി.കെ, ചെമ്മലമുജീബ് റഹ്മാൻ, പി സത്യനാഥൻ എന്നിവർ സംഘവുമായി കൂടിക്കാഴ്ച നടത്തി.
മുൻ സാരഥികൾ
ടി.കെ ഗോപാലൻ, സാറാമ്മ ടീച്ചർ, രാധാകൃഷ്ണൻ, സത്യശീലൻ, അബൂബക്കർ, അബ്ദുസ്സലാം, മാധവൻ, റാം മോഹൻദാസ്, ഖാലിദ്.കെ, രാമകൃഷ്ണൻ.കെ.എൻ, ബീരാൻകുട്ടി.ടി.കെ, ബാബുലു ടീച്ചർ, വാസന്തി.ഇ.എൻ, സുനിൽ കുമാർ.കെ. മുഹമ്മദ് ബഷീർ.കെ സുരേഷ് ബാബു.എ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മത രാഷ്ട്രിയ സാമൂഹ്യ സാംസ്ക്കാരിക രംഗങ്ങളിലെല്ലാം പ്രശസ്തരായ ഒട്ടനവധി വ്യക്തികളെ സമൂഹത്തിന് സംഭാവന ചെയ്യാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. ഡോക്ടർ മാർ ,എഞ്ചിനിയർമാർ അധ്യാപകർ ,പ്രഫസർമാർ, വിവിധ വകുപ്പുകളിലെ സർക്കാർ ജീവനക്കാർ, റയിൽവേ ഉദ്യേഗസ്ഥർ, തുടങ്ങിയ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ധാരളം പൂർവ വിദ്യാർത്ഥികൾ ഈ സ്ഥാപനത്തിന്റെ സന്തതികളാണ്.അക്കൂട്ടത്തിൽ എടുത്ത് പറയേണ്ടുന്ന രണ്ട് പ്രശസ്ത വ്യക്തികളാണ് പി.വി.അൻവർ MLA യും പി.കെ.ഹംസയും. പി.വി.അൻവർ ഇപ്പോഴത്തെ നിലമ്പൂർ എം.എൽ.എയും, പി.കെ ഹംസ ഇന്ത്യൻ റയിൽവേയിലെ ഉയർന്ന ഉദ്യോഗസ്ഥനുമായിരുന്നു.
നേട്ടങ്ങൾ,അവാർഡുകൾ,നാൾവഴികൾ.
വഴികാട്ടി
മലപ്പുറം ജില്ലയിൽ എടവണ്ണ പഞ്ചായത്തിൽ ഒതായി അങ്ങാടിയിൽ നിന്നും എഴുനൂറ് മീറ്റർ കിഴക്ക് സ്ഥ്തി ചെയ്യുന്നു. {